എന്ത് കൊണ്ട് ഹലാൽ ലവ് സ്റ്റോറി റിലീസിന് മുമ്പ് ഇത്രയധികം ആഘോഷിക്കപ്പെടുന്നു എന്നതാ
ണ് ലിബറൽ സർക്കിലുകളിൽ നിന്നടക്കം നിരന്തരമായി കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന് കേട്ടു കൊണ്ടിരിക്കുന്ന ചോദ്യം.ഒരുപാടിഷ്ടമുള്ള പലരും പിന്നണിയിൽ പ്രവർത്തിക്കുന്നു എന്നതിനപ്പുറം വേറെയും ഒരുപാട് കാര്യങ്ങൾ ഉണ്ട് ആ ആഘോഷത്തിന്.
കാലങ്ങളായി തിരുവിതാംകൂറിലും കൊച്ചിയിലും ഇരുന്ന് മലബാറിൽ ഉണ്ടെന്ന് പറയപ്പെടുന്ന കഥാപാത്രങ്ങളെയും 3 ദശകത്തിലധികം ഈ നാട്ടിൽ ജീവിച്ചിട്ടും ഇന്നോളം കേട്ടിട്ടില്ലാത്ത ഭാഷാപ്രയോഗങ്ങളും ഉണ്ടാക്കിയെടുത്ത് അതാണ് മലബാറെന്നും മലബാരികളെന്നും പറഞ്ഞ് കൊണ്ടിരിക്കുന്നവരുടെ കരണകുറ്റിക്ക് നോക്കിയുള്ള അടിയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി മലബാറിൽ നിന്ന് തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്ന കഥയും കഥാപാത്രങ്ങളും സിനിമകളും.
ആ ശ്രേണിയിലെ ഏറ്റവും അവസാനം എത്തുന്ന സിനിമയാണ് ഹലാൽ ലവ് സ്റ്റോറി.ഈ ദേശത്ത് നിന്ന് അതിനെ ആഘോഷമാക്കാനും കാത്തിരിക്കാനും അത് കൊണ്ട് തന്നെ കാരണങ്ങളേറെയാണ്.
സിനിമയുടെ ട്രെയ്ലർ പുറത്ത് വന്നപ്പോ മുതൽ ഞാനെന്റെ പത്ത് വയസ്സ് മുതൽ എനിക്ക് ചുറ്റും കാണുന്ന ഒരുപാട് ആളുകളെയാണ് ആ സിനിമയിൽ ഞാൻ പ്രതീക്ഷിക്കുന്നത്.നാസർ കറുത്തേനി എന്ന നടൻ അവതരിപ്പിച്ച ആ കഥാപാത്രം മാത്രം എടുക്കാം.എനിക്ക് അയാളുടെ കണ്ടപ്പോ ഓർമ വന്നത് എനിക്കേറെ പ്രിയപ്പെട്ട ഞങ്ങളുടെ ഹമീദ് മാഷിനെ ആണ്.പുലർച്ചെ പത്രം ഇടാൻ വരുന്ന എല്ലാ ചൊവ്വാഴ്ചകളിലും വീക്ക്ലിയും കൊണ്ട് വരുന്ന നാട്ടിലെ പല പ്രവർത്തനങ്ങളുടെയും മുന്നോട്ട് വലിച്ച് കൊണ്ട് പോവുന്ന ഹമീദ് മാഷിനെ.ഒരൊറ്റ വ്യത്യാസമേ കണ്ടോള്ളൂ,ഹമീദ് മാഷ് കൂടുതൽ സമയവും ടീഷർട്ടിൽ ആണ് ഉണ്ടാവുക എന്നത് മാത്രം.
ഓരോ കഥാപാത്രങ്ങളും ഞങ്ങളുടെയൊക്കെ ചുറ്റിലും ജീവിച്ചിരുന്ന ജീവിച്ച് കൊണ്ടിരിക്കുന്ന പലരുമായും സാമ്യം തോന്നുമ്പോൾ അത് ഞങ്ങളുടെ തന്നെ കഥയാണെന്ന തോന്നൽ ഉണ്ടാവുകയും അതാഘോഷമാക്കുകയും ചെയ്യുന്നത് ഒരു സ്വാഭാവികത മാത്രമാണ്.
തീർത്തും വ്യക്തിപരമായ കാര്യങ്ങളാണ് ഇതുവരെ പറഞ്ഞതെങ്കിൽ ഒരു നല്ല സിനിമാപ്രേമി എന്ന നിലയിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ദേശീയഅന്തർദേശീയ അവാർഡുകൾ ഏറെ വാരിക്കൂട്ടിയ സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകനും തിരക്കഥാകൃത്തും ഒന്നിച്ച് ചേരുന്ന അടുത്ത വിസ്മയം എന്ന രീതിയിലും ഞങ്ങൾ കാത്തിരിക്കുന്നു,പ്രതീക്ഷിക്കുന്നു,പ്രാർത്ഥിക്കുന്നു..
കുരുകൾ പൊട്ടി ഒലിക്കാനുള്ളതാണ്.അതൊലിക്കട്ടെ...ചലവും നീരും ഒക്കെ പോയി കഴിയുമ്പോ പോയി കഴിയുമ്പോ ഒരു ആശ്വാസമുണ്ടാവും.
പൊളി
ReplyDelete❤️
ReplyDelete