നമ്മള്,പ്രത്യേകിച്ച് നമ്മള് മലയാളികൾ ഭയങ്കരമായ പൊളികളാണ്.സമൂഹത്തിലുണ്ടാവുന്ന അനീതികൾക്കെതിരെ വളരെ കൃത്യമായാണ് നമ്മുടെ പ്രതികരണങ്ങൾ.നിമിഷാർദ്ധങ്ങൾ കൊണ്ട് ഹാഷ്ടാഗുകളും പ്രതിഷേധ,പ്രതിരോധകൂട്ടായ്മകളും പ്ലക്കാർഡുകളും പോസ്റ്ററുകളും രൂപപ്പെടും.പ്രതിഷേധവും പ്രതിരോധവും നമ്മൾ ആളികത്തിക്കും.പ്രത്യേകിച്ചും സ്ത്രീ വിഷയങ്ങളിൽ..
ഒരു സ്ത്രീ റേപ്പ് ചെയ്യപ്പെട്ടാലോ സമൂഹമാധ്യമങ്ങളിലോ മറ്റോ അധിക്ഷേപിക്കപ്പെട്ടാലോ നമ്മളിലെ നീതിക്ക് വേണ്ടിയുള്ള പോരാളി ഉണർന്ന് തുടങ്ങും.നമ്മൾ ഒച്ചവെച്ച് തുടങ്ങും.
പക്ഷെ,ചില കണ്ടീഷൻസ് ഉണ്ടെന്ന് മാത്രം.
ഒന്നുകിൽ ആ റേപ്പുകളും അധിക്ഷേപങ്ങളും ആഘോഷിക്കപ്പെടണം.അതായത് ആൾക്കൂട്ടം ഇളകിവരണം.അപ്പോഴേ നമ്മളിലെ നീതിബോധത്തിനും ഒരു ചലനമുണ്ടാവൂ.
അല്ലെങ്കിൽ പ്രതിസ്ഥാനത്ത് ദളിത് മുസ്ലിം പേരുകൾ പ്രതിഷ്ഠിക്കപ്പെടണം.അപ്പോഴും നമ്മുടെ നീതിബോധത്തിന് ഉണർച്ച സംഭവിക്കുകയും മറ്റ് നീതിബോധങ്ങളെ ഉണർച്ചയിലെത്തിക്കാൻ പാടുപെടുകയും ചെയ്യും.
അതുമല്ലെങ്കിൽ ലിംഗം കൊണ്ട് അക്രമിക്കപ്പെട്ട കഥകൾ വിസ്തരിച്ചും വിവരിച്ചും വർണിക്കപ്പെടണം.അപ്പോഴും നമ്മളുണരും,നമ്മുടെ നീതിബോധവും.
പറഞ്ഞ് വരുന്നത് കഴിഞ്ഞ ദിവസം ഇടവേളബാബു എന്ന താരസംഘടനയായ അമ്മയുടെ ഭാരവാഹി റിപ്പോർട്ടർ ചാനലിൽ ഇരുന്ന് നടി ഭാവനക്കെതിരെ നടത്തിയ പരാമർശത്തെ കുറിച്ചാണ്.
അക്ഷരാർത്ഥത്തിൽ ഞെട്ടലോടെയാണ് ആ പ്രസ്താവന കണ്ടത്.നമ്മൾ പൊളികളായ മലയാളികളുടെ മുന്നിൽ ഞെളിഞ്ഞ് നിന്ന് അയാൾ ഭാവനയെ കുറിച്ച് നടത്തിയ പരാമർശങ്ങൾ അത്രമേൽ അറപ്പുളവാക്കുന്നതായിരുന്നു.
പൊളികളായ നമ്മൾ മലയാളികൾ അറിഞ്ഞത് പോലുമില്ല,ഒരക്ഷരം പോലും നമുക്ക് മിണ്ടാൻ ഉണ്ടായിരുന്നില്ല.നടി പാർവതി തിരുവോത്ത് ആ സംഘടനയിൽ നിന്ന് രാജിവെച്ചതും അന്നേരം അവർ പറഞ്ഞതുമായിട്ടുള്ള വാക്കുകളുമൊന്നും നമ്മളുടെ ചർച്ചാമണ്ഡലങ്ങളിൽ പോലും ഉണ്ടായിരുന്നില്ല.
പൊളികളായ മലയാളിക്ക് അയാളുടെ അഭിപ്രായം മാത്രമായി കാണാനും അയാളുടെ വൃത്തിഹീനമായ ന്യായീകരണത്തെ ഏറ്റുപിടിക്കാനും മാത്രേ സമയം കിട്ടിയുള്ളൂ..
പൊളികളായ നമ്മൾ മലയാളികള് ലോക്ക്ഡൗൺ കാലത്ത് മമ്മൂട്ടി മസിൽ പെരിപ്പിച്ചതും ദിലീപിന് രൂപമാറ്റം വന്നതുമൊക്കെ ചർച്ച ചെയ്യുന്നുണ്ട്താനും.
നമ്മള് പ്രത്യേകതരം പൊളികൾ തന്നെ ല്ലേ..!!
👍👍👍
ReplyDelete👌🏻
ReplyDelete👍✌️
ReplyDelete👍😁
ReplyDelete��
ReplyDelete(y)
ReplyDelete