വാരിയംകുന്നൻ സിനിമാ പ്രഖ്യാപിച്ചത് മുതൽ തുടങ്ങിയ കോലാഹലങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല.പല തരത്തിലുള്ള ബഹളങ്ങൾ ഇപ്പോൾ സിനിമയുടെ തിരക്കഥാകൃത്തുകളിൽ ഒരാളും അതിന്റെ റിസർച്ചറുമായ റമീസിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ കാലങ്ങളിലെ റമീസിന്റെ നിലപാടുകളും ഫെയ്സ്ബുക്ക് കുറിപ്പുകളും ഇഴകീറി പരിശോധിക്കപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്യുന്നു.റമീസിന് തന്നെ മാപ്പ് പറയേണ്ടിടത്തേക്കും സിനിമയുടെ പ്രവർത്തനങ്ങളിൽ നിന്ന് താൽകാലികമായി മാറി നിൽക്കേണ്ടിടത്തേക്കും കാര്യങ്ങൾ എത്തുന്നു.
യഥാർത്ഥത്തിൽ ആരെയാണ് വാരിയംകുന്നൻ സിനിമ ഇത്രമേൽ അസ്വസ്ഥരാക്കുന്നത്?ഒരു നൂറ്റാണ്ടിനിപ്പുറവും വാരിയംകുന്നൻ കുഞ്ഞഹമ്മദ് ഹാജി എന്ന പേര് ഉച്ചരിക്കപ്പെടുമ്പോൾ ആരുടെ ഉള്ളിലാണ് ഭയം ജനിക്കുന്നത്..?
സംശയം വേണ്ട,ലോകത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളും അടക്കിഭരിച്ചിരുന്ന ഒരു ശക്തിക്കെതിരെ ധീരനായി എഴുന്നേറ്റ് നിൽക്കുകയും പൊരുതുകയും ചെയ്ത് ഒരു പരമാധികാരരാജ്യം സ്ഥാപിച്ച അയാളുടെ പേര് തീർച്ചയായും ആ സാമ്രാജ്യത്വശക്തിയുടെ പിന്മുറക്കാരെയും അവർക്ക് കൂട്ടുനിന്നും ഒറ്റികൊടുത്തും ജീവിച്ച ആ ജനതയുടെ പിന്മുറക്കാരെയും തന്നെയാണ്.അവരെ അസ്വസ്ഥമാക്കിയില്ലെങ്കിലല്ലേ അത്ഭുതമുണ്ടാവുകയൊള്ളൂ..അത് കൊണ്ട് തന്നെ നിസ്സംശയം പറയാൻ പറ്റും,ഇപ്പൊ ഉയർന്ന ബഹളങ്ങൾ റമീസിലേക്ക് മാത്രം ഒതുങ്ങുന്നതല്ലെന്നും അതിന്റെ കൃതമായ ലക്ഷ്യം വാരിയംകുന്നൻ കുഞ്ഞഹമ്മദ് ഹാജിയും അദ്ദേഹം പ്രതിനിധാനം ചെയ്ത രാഷ്ട്രീയവും തന്നെയാണ്.
നിരന്തരം പുതുക്കപ്പെട്ട് കൂടുതൽ കൃത്യമായ നിലപാടുകളിലേക്കാണ് ഓരോ മനുഷ്യനും വളർന്നുകൊണ്ടിരിക്കുന്നത്.അതിനാൽ തന്നെയും ഇന്നലെ എടുത്ത നിലപാടുകൾ ഇന്നലത്തെ ശരികളോടും പക്വതയോടും ഒക്കെ ചേർന്ന് നിൽക്കുന്നതായിരിക്കും.അത് കൊണ്ട് തന്നെ പഴയ നിലപാടുകളുടെ പേരിൽ മാപ്പ് പറയേണ്ട അവസ്ഥ 'പൊതു'ജീവിതങ്ങൾക്ക് ഉണ്ടാവാറില്ല.
എന്നാൽ ഇത്തരം പൊതുജീവിതങ്ങളുടെ ബ്രാക്കറ്റിൽ നിന്ന് പുറത്തായ റമീസിനെ പോലെയുള്ള മുസ്ലിം ശരീരങ്ങളിൽ അതൊരു ബാധ്യത പോലെ ഏല്പിക്കപ്പെടുകയാണ്.ഓരോ സെക്കന്റിലെയും ശ്വാസ്വാച്ഛാസത്തിന് പോലും സമൂഹത്തിന് മുമ്പിൽ കണക്ക് പറയേണ്ടി വരാറുണ്ട്.
ആഷിഖ് അബുവിനെ പോലെ ഇടത് പൊതുസ്വീകര്യതയുള്ളവർക്ക് പോലും ഇത്തരം മാപ്പ് പറച്ചിലുകളിൽ നിന്ന് ഇളവുകൾ അതേ സമൂഹം അനുവദിച്ചുകൊടുത്തിട്ടുണ്ട്.നേരത്തെ പറഞ്ഞ മുസ്ലിം ബാധ്യത അഴിച്ചുവെച്ചതിന്റെ ഗുണഫലമാവാം അത്.അത് കൊണ്ട് തന്നെയാണ് തന്റെ കഴിഞ്ഞ കാലസിനിമകളിലെ മുസ്ലിം ആദിവാസി ദളിത് വിരുദ്ധതയുടെ പേരിൽ ആഷിഖ് അബുവിന് മാപ്പ് പറയേണ്ടി വരാത്തത്.
ഏതാണ്ട് പത്ത് വർഷത്തോളമായി വാരിയംകുന്നൻ സിനിമയുടെ റിസർച്ചിനും തിരക്കഥാഎഴുത്തിനും വേണ്ടി ജീവിതം മാറ്റിവെച്ച ഒരു ചെറുപ്പക്കാരനോട്, അവന്റെ പ്രൊജക്ടിലേക്ക് ഏതാണ്ട് ആഴ്ചകൾക്ക് മുമ്പ് മാത്രം വന്നുകയറിയവനായിട്ട് പോലും വിശദീകരണം ചോദിക്കാനും മാറിനിൽക്കാനും പറയാൻ മാത്രമുള്ള അവകാശം ഉണ്ടെന്ന് വരുന്നത് നേരത്തെ പറഞ്ഞ പൊതുസ്വീകാര്യതയിലാവാം.
എന്തൊരു വയലൻസ് ആണത്..!!
This comment has been removed by the author.
ReplyDelete