ജന്നത്തിന്‍റെ മണമ്മുള്ളവള്‍!!

     ഫാത്തിമ സുഹറ,അതാണവളുടെ പേര്.ഒരുപാടാളുകൾ,അവർക്കൊക്കെ പ്രിയപ്പെട്ട പേരുകളിൽ അവളെ വിളിക്കാറുണ്ട്.പാത്തൂസ്,ഇമ്മൂസ്,അങ്ങനെയങ്ങനെ...

     എത്ര ഓർത്ത് നോക്കിയിട്ടും എങ്ങനെയാണാ പരിചയത്തിന്റെ തുടക്കമെന്നത് മറഞ്ഞു തന്നെയിരിക്കുന്നു ഇപ്പോഴും.അറിയില്ല,അല്ലെങ്കിൽ ഓർത്തെടുക്കാനാവുന്നില്ല.അല്ലേലും അതോർത്തെടുത്തിട്ട് വല്യ കാര്യമൊന്നും ഇല്ലല്ലോ..

     ഏത് പ്രകൃതിദുരന്തങ്ങൾ ഉണ്ടായാലും അക്രമങ്ങൾ കൊടി കുത്തി വാണാലും ദൈവം ഈ അണ്ഡകടാഹത്തെ ഇങ്ങനെ തന്നെ നിലനിർത്താനുള്ള കാരണം ഇവിടങ്ങളിലെ മിണ്ടാപ്രാണികൾക്കൊപ്പം നിഷ്കളങ്കരായ ചില മനുഷ്യർ കൂടിയാണ്.അങ്ങനെയുള്ള ദൈവത്തിന് പ്രിയപ്പെട്ടവരിൽ ഒരാളായിരുന്നിരിക്കണം സുഹറ,അല്ലെങ്കിൽ എങ്ങനെയാണൊരാൾക്കിത്രയും നൈർമല്യം വന്നു ചേരുന്നത്.

പ്രിയപ്പെട്ടവരുടെ കൈകളിൽ മൈലാഞ്ചിച്ചോപ്പുകൊണ്ട് വിസ്മയങ്ങൾ തീർത്തിരുന്നു അവൾ.ഇന്ന് ആ മൈലാഞ്ചിച്ചെടിയുടെ ചോട്ടിലേക്ക് ഉണരാത്ത ഉറക്കത്തിലേക്ക് നടന്നുപ്പോയപ്പോഴും മായാതെ നിൽക്കുന്നുണ്ടാകും പല കൈകളിലും ആ ചുവപ്പ്.ആ മുറിയിലിപ്പോൾ ഒറ്റക്കായിട്ടുണ്ടാവും നിന്നെത്തേടി എത്തിയ പുരസ്കാരങ്ങളും നീയുണ്ടാക്കിയ വിത്ത്പേനകളും.

  നിരന്തരമുള്ള ഫോൺകോളുകളോ കാഴ്ചകളോ ഇക്കാലമത്രയും ഞങ്ങൾക്കിടയിലുണ്ടായിട്ടില്ല.എന്നിട്ടും ഓരോ തവണ കാണുമ്പോഴും വിളിക്കുമ്പോഴും ഒരല്പം മുമ്പ് കണ്ട് പിരിഞ്ഞ പോലെ,വിളിച്ചു വെച്ച പോലെ സംസാരിക്കും.കൈ കൂപ്പി കേട്ടിരുന്നിട്ടുണ്ട്,സഹനത്തിന്റെ പോരാട്ടത്തിന്റെ അവളുടെ കഥകൾ.സുഹറാ, പ്രിയപ്പെട്ടവളെ..ഇത്രയേറെ അവിചാരിതമായി ധൃതിപ്പെട്ട് നീ കളിയവസാനിപ്പിച്ച് തിരിച്ച് കയറി പോവുമെന്ന് അറിയുമായിരുന്നെങ്കിൽ നീ പറയാൻ ബാക്കി വെച്ചതൊക്കെ കേട്ടിരിക്കാമായിരുന്നല്ലോ..

Share:

3 comments:

  1. പ്രിയപ്പെട്ടവർ ഓരോടുത്തരായി മറഞ്ഞകലുമ്പോഴും ഓരോ നെടുവീർപ്പോടെ നാം ചിന്തിക്കുന്നു അവരുമായി കുറച്ച് സമയം കൂടി ചിലവഴിക്കമായിരുന്നു..അല്ലേൽ അവർക്ക് വേണ്ടി കുറച്ചു കൂടി ചെയ്യാമായിരുന്നു....

    ReplyDelete
    Replies
    1. അതെ നല്ലവരെ എന്നും നേരത്തെ വിളിക്കും പടച്ചവൻ

      Delete
  2. അളളാഹു പരലോകം റാഹത്താക്കി കൊടുക്കട്ടെ

    ReplyDelete

Facebook Profile

Popular Posts

Followers

Recent Posts