ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ആ ചോദ്യത്തിന് ഇന്ന് രാത്രിയോടെ ഉത്തരമാവും.കഴിഞ്ഞ വർഷത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള 'ഫിഫ ദി ബെസ്റ്റ്' അവാർഡ് ഇന്ന് രാത്രി ലണ്ടനിൽ പ്രഖ്യാപിക്കും.2009 വരെ ഫിഫ പ്ലേയർ ഓഫ് ദി ഇയർ ആയും 2015 വരെ ഫിഫ ബാലൺ ഡി ഓർ അവാർഡ് ആയി അറിയപ്പെട്ടിരുന്ന പുരസ്കാരം അതിന് ശേഷം ഫിഫ ദി ബെസ്റ്റ് ആയി മാറുകയായിരുന്നു.
11 വർഷത്തിന് ശേഷം ലയണൽ മെസ്സിക്ക് ഇടം കണ്ടെത്താനാവാത്ത അവസാനമൂന്നിൽ ക്രൊയേഷ്യൻ താരം ലൂക്കാ മോഡ്രിച്ചും പോർച്ചുഗൽ താരം ക്രിസ്റ്റിയാനോ റൊണാൾഡോയും ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാഹും ആണുള്ളത്.
UEFA Footballer Of The Year ആയി തിരഞ്ഞെടുക്കപ്പെട്ട മോഡ്രിച്ച് തന്നെയാണ് സാദ്ധ്യതകളിൽ മുന്നിലുള്ളത്.റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ്,ഫിഫ ക്ലബ് ലോകകപ്പ് കിരീടനേട്ടങ്ങളിൽ പങ്കാളിയായതിനൊപ്പം തന്നെ മോഡ്രിച്ചിന്റെ ക്യാപ്റ്റൻസിയിലാണ് റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യ ഫൈനൽ വരെ എത്തുന്നത്.ലോകകപ്പിലെ ഗോൾഡൻ ബാൾ പുരസ്കാരജേതാവ് കൂടിയാണ് താരം.
ക്രിസ്റ്റ്യാനോ റൊണാൾഡോ

മുഹമ്മദ് സലാഹ്

No comments:
Post a comment