ഏതാനും ദിവസം മുമ്പാണ് യു. എസ് ഓപ്പൺ ഫൈനൽ കഴിഞ്ഞത് കടുത്ത സറീന ആരാധകനായ ഞാൻ എന്ത് തന്നെയായാലും കാണണം എന്ന് തീരുമാനിച്ചിരുന്നു.ഗ്രാൻഡ്സ്ലാമിൽ സറീന റെക്കോർഡ് ഇടുന്നത് ലൈവായിത്തന്നെ കാണണം എന്നാഗ്രഹിച്ചിരുന്നു.പാതിരാത്രിയിൽ നടന്ന ഫൈനൽ ഉറക്കം പിടിച്ചത് കാരണം കഴിയാതെ പോയി.

പിറ്റേന്ന് രാവിലെ മുതൽ ഗ്രൂപ്പുകളും ഇൻബോക്സും നിറയെ ട്രോളുകളായിരുന്നു.സോഷ്യൽ മീഡിയ മാത്രമല്ല മുഖ്യധാരാ മാധ്യമങ്ങളിലും നിറഞ്ഞു നിന്നു സറീന പരിഹാസങ്ങൾ.ചിലപ്പോയൊക്കെ വംശീയമായ അധിക്ഷേപം വരെ എത്തുകയും ചെയ്തു.സറീന തോറ്റതറിഞ്ഞപ്പോ പിന്നീട് ആ മത്സരം എന്ത്കൊണ്ടോ കാണാൻ തോന്നിയില്ല.വിക്ടറി സ്റ്റാൻഡ് അല്ല ഒരു മത്സരത്തിന്റെയും അവസാന വാക്കെന്ന് അറിയാത്തത് കൊണ്ടല്ല.എന്നാലും കണ്ടില്ല.
ഈ അധിക്ഷേപങ്ങളൊക്കെ നടക്കുന്നതിനിടക്ക് സറീന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് ആ മാച്ച് ഹൈലൈറ്റ് വീണ്ടും കാണാൻ പ്രേരിപ്പിച്ചത്.കുട്ടികളോടൊപ്പം ശാന്തമായിരിക്കുന്ന അമ്മയായി സറീന!എങ്ങനെയാണ് ഈ അധിക്ഷേപങ്ങൾക്കിടയിലും ഒരാൾക്കിത്ര ശാന്തമായിരിക്കാൻ അറിയുന്നതോർത്ത് അതിശയിച്ചു പോയി.
ആ മാച്ചിനിടയിൽ എന്താണ് സംഭവിച്ചത് എന്നറിയാനുള്ള കൗതുകത്തിന് വേണ്ടിയാണ് പ്രസക്ത ഭാഗങ്ങൾ വീണ്ടും കണ്ടത്.
സറീനയോടുള്ള ഇഷ്ടം വീണ്ടും വീണ്ടും കൂടാൻ കാരണമായി ആ കാഴ്ച്ച.മത്സരത്തിനിടെ അനധികൃതമായി കോച്ചിങ് സ്വീകരിച്ചു എന്ന പറഞ്ഞു കൊണ്ട് റഫറി ആദ്യം പെനാൽറ്റി വിധിക്കുന്നു.റാക്കറ്റ് എറിഞ്ഞുടച്ചു എന്ന് പറഞ്ഞു കൊണ്ട് റഫറി വീണ്ടും ഇടപെടുന്നു.ഗ്രാൻഡ്സ്ലാം ഫൈനൽ റഫറി എന്നതിനേക്കാൾ കെ.ജി. ക്ലാസ്സുകളിലെ ടീച്ചറെപ്പോലെയായിരുന്നു റഫറിയുടെ ഇടപെടൽ.റാക്കറ്റ് റിയുന്നതടക്കമുള്ള അമർഷ/നിരാശ പ്രകടനങ്ങൾ പലപ്പോഴും മത്സരങ്ങളുടെ ഭാഗം തന്നെയാണ്.അനാവശ്യമായിരുന്നു ആ സമയത്ത് റഫറിയുടെ ഇടപെടൽ എന്നാണ് തോന്നിയത്.ഏറ്റവും സന്തോഷകരമായി തോന്നിയ നിമിഷം മത്സരവസാനമായിരുന്നു. വിജയിയായ എതിർ താരത്തെ നിറഞ്ഞ ഗാലറി ഒന്നാകെ കൂവിക്കൊണ്ടിരിക്കുമ്പോ അവരെ ചേർത്തുപിടിച്ച് അഭിനന്ദിച്ചുകൊണ്ട് സറീന താനൊരു യഥാർത്ഥ കായികതാരമാണെന്ന് തെളിയിക്കുകയായിരുന്നു.
എതിർ താരത്തോടല്ല തെറ്റായ തീരുമാനമെടുത്ത റഫറിയോടയിരുന്നു സെറീനയുടെ അമർഷം മുഴുവൻ.അയാളോടാണവൾ കലഹിച്ചത്,കള്ളനെന്ന് വിളിച്ചത്.
സറീന നിങ്ങൾ എന്റെ ദശകങ്ങളിലെ മികച്ച കായിക താരങ്ങളിൽ ഒരാൾ തന്നെയാണ് വിജയങ്ങളിലും പരാജയങ്ങളിലും കരുത്തുറ്റ അഴകുള്ള വനിത.
No comments:
Post a comment