നാലാം ക്ലാസിനു താഴെയുള്ള പ്രായത്തില്‍ ആയിരിക്കുമ്പോഴാണ് ഉച്ചഭക്ഷണം കഴിഞ്ഞ ഇടവേളയില്‍ സ്കൂളിന്റെി മതില് ചാടി തൊട്ടടുത്ത പറമ്പിലെ മാവില്‍ കല്ലെറിയാന്‍ പോയത്.ഒറ്റക്കല്ല,കൂട്ടിന് ഒരുപാട് പേരുണ്ട്.എല്ലാവരും എറിഞ്ഞു മാങ്ങ വീഴ്ത്താന്‍ തുടങ്ങി.ഉരുണ്ട കല്ലൊന്നു തിരഞ്ഞെടുത്ത് മുഴുത്ത മൂന്നു നാല് മാങ്ങകള്‍ തൂങ്ങുന്ന കുല നോക്കി ഉന്നം പിടിച്ച് നീട്ടി വലിച് ഒരൊറ്റ ഏറു കൊടുത്തു ഞാന്‍.
'ചിലും'......
ഇതെന്താടാ ഈ ശബ്ദത്തില്‍ മാങ്ങ വീഴുന്നത്??എല്ലാവരും ചുറ്റും നോക്കി.
തൊട്ടടുത്ത വീട്ടിലെ ഉമ്മറത്ത് നിന്ന് "ആരാടാ?" എന്നാ ചോദ്യം കേട്ടപ്പോഴാണ് വീണത് മാങ്ങയല്ലെന്നും ആ വീട്ടിലെ ജനല്‍ ചില്ലാണെന്നും എല്ലാവര്ക്കും മനസ്സിലായത്.തിരിഞ്ഞവര്‍ തിരിഞ്ഞവര്‍ ഓടാന്‍ തുടങ്ങി.വൈകി തിരിഞ്ഞ ഞാനും ഓടി.പക്ഷെ ഓടിയ വഴി തെറ്റി.ചെന്ന് കയറിയത് ആ വീടിന്റെക തന്നെ മുറ്റത്ത്.കയ്യോടെ പിടിക്കപ്പെട്ടു.
വീട്ടുടമസ്ഥന് സ്കൂളില്‍ എത്തിച്ചു.കുട്ടികള്‍ കൂടി.ടീച്ചേഴ്സ് വന്നു.അവസാനം ഹെഡ്മാഷും.....വീട്ടുകാരന് കഷണ്ടി കലി തുള്ളി നില്ക്കു ന്നു.കുട്ടികല്കൂടി കൊണ്ടിരിക്കുന്നു.കള്ളനെ പിടിച്ച ആഘോഷം ചുറ്റിലും.ഭയം തീണ്ടി വിളറി വെളുത്ത് ഞാനും.
H.M. ആണ് പറഞ്ഞത് രക്ഷിതാവിനെ വിളിച്ചോണ്ട് വരാന്‍.വീട്ടുകാരന് എതിര്‍ത്ത് .അവനെ വിടാന്‍ പറ്റില്ല.ചിലപ്പോ തിരിച്ചു വരാതിരിക്കും.പിന്നെ എന്ത് ചെയ്യും എന്നായി മാഷുമാര്....
കല്ലെറിയാന്‍ കൂടെ പോന്നവന്‍ തന്നെ ഒറ്റി."അവന്റെച വീട് എനിക്കറിയാം.ഞാന്‍ പോയിക്കൊള്ളാം."എന്നും പറഞ്ഞ് അവന് വീട്ടിലേക്കോടി.
ഓരോ നിമിഷം കഴിയുന്നിടത്തോളം ചുറ്റിലും കുട്ടികള്‍ കൂടി കൊണ്ടിരുന്നു.അടക്കി പിടിച്ച ചിരി,സംസാരം.വീട്ടില്‍ ആള് വന്നാല്‍ കിട്ടുന്ന അടിയെ കുറിച്ച് ചിലര്‍,ഇവിടുന്ന് അടിക്കാന്‍ സാധ്യതയില്ല.വീട്ടില്‍ ചെന്നേ അടി കിട്ടൂ എന്ന് മറ്റു ചിലര്‍.ഓരോ നിമിഷവും ശരീരത്തില്‍ തണുപ്പ് കേറി കൊണ്ടിരുന്നു.
അങ്ങനെ ഇരിക്കുമ്പോ ലഞ്ച് ബ്രേക്ക് കഴിഞ്ഞ ബെല്ലടിച്ചു.കൂടി നിന്ന കുട്ടികള്‍ ഓരോരുത്തര് പിരിഞ്ഞു പോയി.ടീച്ചര്മാടര് ക്ലാസിലേക്ക് പോവാനോരുങ്ങി.അപ്പോഴാണ് ഗേറ്റ് കടന്ന് വല്യുപ്പ വരുന്നത് കണ്ടത്.ധൃതിയില്‍ ആണ് നടത്തം.നടത്തം കണ്ടാല്‍ അറിയാം,ഇവിടെ സംഭവിച്ചതിലേറെ വിളിക്കാന്‍ പോയവന് വീട്ടില്‍ പറഞ്ഞിട്ടുണ്ട്.അപ്പോഴും കുറച്ച് പേര് ചുറ്റും കൂടി നില്പ്പു ണ്ട്.വീട്ടുകാരന് എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരിക്കുന്നുണ്ട്.
വല്യുപ്പ വരാന്തയില്‍ കയറിയപ്പോഴാണ് എന്നെ കാണുന്നത്.ചെറിയൊരു കൂട്ടത്തിന്റെല നടുവില്‍ ഞാന്‍.അപ്പോഴും ക്ലാസില്‍ പോവാത്ത കുറച്ച് പിള്ളേരും.ചില മാഷ്മാരും കലി തുള്ളിയ കഷണ്ടിക്കാരന് വീട്ടുകാരനും H.M.ഉം.സന്ദര്ഭംം നല്ലതല്ലെന്ന് ഉപ്പാക്ക് ദൂരെ നിന്ന് തന്നെ തോന്നി കാണും.നടത്തം വേഗത്തിലായി.പിന്നെ അതൊരു ഓട്ടമായി മാറി.ഓടി അടുത്തെത്തിയപ്പോള്‍ അക്ഷരാര്ത്ഥ്ത്തില് അവരില്‍ നിന്നെന്നെ തട്ടിയെടുത്ത് ചേര്‍ത്ത് നിര്‍ത്തി കൊണ്ട് ചോദിച്ചു:"എന്റെ കുഞ്ഞാ..എന്താ പ്രശ്നം?"
അത് വരെ ഉണ്ടായിരുന്ന ആധിയെല്ലാം ആവിയായി.ലോകത്തിലെ ഏറ്റവുംകരുത്തനും സുരക്ഷിതനും ആയ മനുഷ്യന് ആക്കി മാറ്റാന്‍ ആഴമുള്ളതായിരുന്നു ആ പ്രയോഗം,"എന്റെ കുഞ്ഞാ"
മനുഷ്യനെന്ന നിലയിൽ ഇന്നും ഏറ്റവും സന്തോഷം നൽകുന്ന വേഗം നൽകുന്ന കാര്യങ്ങളിൽ മറ്റു ഘടകങ്ങൾക്കൊപ്പം പ്രധാനപ്പെട്ടതാണ് ആർക്കൊക്കെയോ നമ്മൾ ഇപ്പോഴും പ്രിയപ്പെട്ടവരാണ് എന്നത്,നമുക്ക് പ്രിയപ്പെട്ടവരായി ആരൊക്കെയോ ഉണ്ട് എന്നുള്ളത്.....ഇപ്പോഴും കേൾക്കാറുണ്ട്,ഉമ്മയും ഉപ്പയും ഒക്കെ പറയുന്നത്:എന്റെ മോനാണെന്ന്.അനിയതിമാരും അനിയന്മാരും എന്റെ ഇക്കാക്കയാണെന്ന്.സുഹൃത്തുക്കളിൽ പലരും എന്റെ റഈസ് ആണെന്ന്.