വലതു കൈ നല്കുന്ന ദാനം ഇടതുകൈ അറിയരുത് എന്ന്
പഠിപ്പിച്ചത് പ്രവാചകന് മുഹമ്മദ് നബി(സ്വ) ആണ്.
നീ ദാനം ചെയ്യുമ്പോള്‍ നിന്റെ മുഖം തിരിച്ചു
പിടിക്കുക.അങ്ങനെ അത് സ്വീകരിക്കുന്നവന്റെ മുഖത്തെ ലജ്ജ നീ കാണാതിരിക്കട്ടെ.ഇങ്ങനെ
പറഞ്ഞു വെച്ചത് ഖലീല്‍ ജിബ്രാന്.
പറഞ്ഞു വരുന്നത് ഏതാനം ആഴ്ചകളായി പത്രങ്ങളിലും
ന്യൂ മീഡിയകളിലും കണ്ടു വരുന്ന ചില വാര്‍ത്തകളിലേക്കും ഫോട്ടോകളിലേക്കും ആണ്.
രണ്ടാഴ്ച മുമ്പ് വരെ ഇത്തരം ഫോട്ടോകളില്‍
കണ്ടിരുന്നത് കുഞ്ഞു മക്കളെ ആയിരുന്നു.കുടുംബത്തിന്റെ ഭക്ഷണത്തിനൊപ്പം തനിക്കുള്ള
പുസ്തകം കൂടി വാങ്ങി തരാന്‍ തന്റെ മാതാപിതാക്കള്‍ക്ക് കഴിയാതെ പോയതിന്റെ
പേരിലായിരുന്നു ആ കുഞ്ഞുമക്കള്‍ മിന്നുന്ന കാമറകള്‍ക്ക് മുന്നില്‍ നിന്ന് കൊണ്ട് ആ
പുസ്തകവും ബാഗും വാങ്ങേണ്ടി വന്നത്.
റമളാന്‍ തുടങ്ങിയപ്പോള്‍ ഫോട്ടോകളില്‍ മാതാപിതാക്കളായി...അയല്പക്കത്തെ വീട്ടില്‍ നിന്നുയരുന്ന കൊതിയൂറുന്ന മണത്തിനൊപ്പം
തന്റെ മുഖത്തെക്കുയരുന്ന തന്റെ മക്കളുടെ കണ്ണുകള്‍ കണ്ടു നില്ക്കാന് കഴിയാത്ത
മാതാപിതാക്കള്‍.
ഇത്തരം ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്ന വാര്‍ത്തയാക്കുന്ന
പലരുമായി സംസാരിച്ചു നോക്കി.പലരും പറയുന്നത് ഒരേ ന്യായം തന്നെ.കാശ് തരുന്നവനെ കൂടി
ബോധിപ്പിക്കാന്‍ ആണത്രേ ഇങ്ങനെ ചെയ്യുന്നത്.
പക്ഷെ അതോന്നുമല്ല കാര്യമെന്ന് പകല്‍ പോലെ
വ്യകതമാണ്എനിക്കറിയുന്ന ചില സന്നദ്ധസംഘടനകള്‍ ഉണ്ട്.ആവശ്യക്കാരന്റെ വീട്ടില്‍
സാധനം എത്തിച്ചു കൊടുക്കുന്ന ചിലര്‍.ഒരു ഫോട്ടോയും ഒരു തെളിവും അവരാരും ഉണ്ടാക്കി
വെക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.
പല സംഘങ്ങള്‍ അങ്ങനെ ഉണ്ടെങ്കിലും ഒന്നിനെ
എടുത്തു പറയാം.എന്നെ പോലെ എനിക്കറിയുന്ന ഒരു കൂട്ടം ആളുകള്‍.കൊണ്ടോട്ടിയിലെ ബിസ്മി
കള്‍ച്ചറല്‍ സെന്റര്‍.ഈ സ്കൂള്‍ തുറക്കുന്ന സീസണില്‍ രണ്ടായിരത്തോളം കുഞ്ഞുങ്ങളെ
ആണ് ബുക്കും ബാഗും പുത്തന്‍ യൂനിഫോമുമായി അവര്‍ സ്കൂളില്‍ പറഞ്ഞു വിട്ടത്.റമളാന്‍
തുടങ്ങുന്നതിനു മുമ്പ് മൂവായിരത്തില്‍ അധികം കുടുംബങ്ങളുടെ വീട്ടില്‍ ഒരു
മാസത്തെക്കുള്ള ഭക്ഷണസാധനങ്ങള്‍ അവര്‍ എത്തിച്ചു കഴിഞ്ഞു.ഇനിയും അതിലധികം ആളുകളുടെ
വീട്ടില്‍ അവരെത്തിക്കുകയും അവിടെ വന്നു വാങ്ങുകയും ചെയ്യും.
അവിടെ നിന്ന് വാങ്ങിയതിന്റെ പേരില്‍ ഒരു
പത്രത്തിലും ഫോട്ടോ വരില്ല.ഒരങ്ങാ-ടിയിലും ഫ്ലെക്സ് ബോര്‍ഡുകള്‍ ഉയരില്ല.
വാങ്ങുന്നവന്റെ വാങ്ങാന്‍ വിധിക്കപ്പെട്ടവന്റെ
അവകാശങ്ങളെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം ഫോട്ടോകള്‍ വേണോ എന്ന് നമ്മള്
ഒന്നു കൂടെ ആലോചിക്കുന്നത് നന്നാവും.നാളെ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ഈ ഗതി
വരില്ലെന്ന് ഒരു നിശ്ചയവുമില്ല.
നാലുപേര്‍ അറിഞ്ഞില്ലെങ്കില്‍ എന്ത് ദാനം!!!!!!!
ReplyDeleteതീര്‍ച്ചയായും റഈസിനോട് യോജിക്കുന്നു .. പത്തു രൂപയുടെ ദാനം നല്കി ഇരുപതു രൂപ മുടക്കി അത് പ്രസിദ്ധപ്പെടുത്തുന്ന എത്രയോ അല്പന്മാര്ക്കിടയില് ദൈവ പ്രീതി മാത്രം ലാക്കാകി പ്രവര്‍ത്തിക്കുന്ന എത്രയോ സുമനസ്സുകളും ഉണ്ട് . നാഥന് അര്‍ഹമായ പ്രതിഫലം നല്കുമാറാകട്ടെ ,,,
ReplyDeleteദാനം നല്കപ്പെട്ടവര് പഞ്ച പുച്ഛമടക്കി വിനയ കുനയരായി നിലക്കുന്നതു കാണാന്‍ വേണ്ടി ദാനം നല്കുന്നവര്,
ReplyDeleteഒരാള്‍ക്ക് കൊടുത്തത് പത്താളോട് പറഞ്ഞു നടക്കുന്നവര്‍ ,
ബാധ്യത തീര്‍ക്കാന്‍ വേണ്ടി എങ്ങനെയോ കൊടുത്തു വീട്ടുന്നവര് ... ...
ഇത്തരം ആളുകള്‍ക്കിടയില്‍ ഇങ്ങനെയുള്ള സുമനസ്സുള്ളവര്‍ ജീവിച്ചിരിക്കുന്നത് കൊണ്ടല്ലേ ഭായ് ലോകം നിലനില്‍ക്കുന്നത് !!
അവനവനാത്മസുഖത്തിനാചരിക്കുന്നവ- യപരന്നു സുഖത്തിനായ് വരേണം.
ReplyDeleteനല്ല കുറിപ്പ്.
ചെയ്യുന്നത് നാലാള് അറിയണമെന്ന വിചാരമുള്ളവര്‍ ധാരാളം.
ആശംസകള്‍
അവനവനാത്മസുഖത്തിനാചരിക്കുന്നവ- യപരന്നു സുഖത്തിനായ് വരേണം.
ReplyDeleteനല്ല കുറിപ്പ്.
ചെയ്യുന്നത് നാലാള് അറിയണമെന്ന വിചാരമുള്ളവര്‍ ധാരാളം.
ആശംസകള്‍
പത്രത്തിൽ പടം വരാൻ ദാന പ്രഹസനങ്ങൾ ആണു കൂടുതൽ
ReplyDelete