ഒരുപാട് നാളുകള്ക്ക്ദ ശേഷം ഇന്നലെ ഒരു സുഹൃത്ത് വീട്ടില്‍ വന്നു.അവന്റെ് കൂടെ വേറൊരാളും ഉണ്ടായിരുന്നു.ഒരു യാത്രക്കിടെ പരിചയപ്പെട്ടവര്‍ ആണത്രേ അവര്‍.അയാള്‍ സ്വയം പരിചയപ്പെടുത്തി.കക്ഷി ഒരു ട്രെയിനര്‍ ആണ്...മോട്ടിവേഷന്‍ ക്ലാസുകള്‍ ഒക്കെ എടുക്കും.അവര്‍ പരിചയപ്പെട്ട സമയത്ത് എന്റെ സുഹൃത്ത് എന്നെ കുറിച്ച് അയാളോട് പറഞ്ഞിരുന്നുവത്രേ....അങ്ങനെ എന്നെ കാണാന്‍ വന്നതാണ്.
വന്നതില്‍ സന്തോഷം അറിയിച്ചു.സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അയാളെന്റെസ സുഹൃത്തിനോട് ഇനി ഞങ്ങള്‍ സംസാരിചോട്ടെ എന്ന് അനുവാദം ചോദിച്ചു.ഞാനാകെ അന്തം വിട്ട് അവന്റെ മുഖത്ത് നോക്കിയപ്പോ ദയനീയമായി അവനെന്നെ നോക്കുന്നതിന്റെ അര്‍ഥം എനിക്ക് മനസ്സിലായില്ല.
അയാള്‍ സംസാരിച്ചു തുടങ്ങിയപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്.വീല്‍ ചെയറില്‍ ഇരുന്ന് ലോകത്തിന്റെത ചലനത്തെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുന്ന സ്റീഫന് ഹോക്കിങ്ങിനെ കുറിച്ചും ഒറ്റകാല് വെച്ച് ഒളിമ്പിക്സില്‍ ഓടിയ ആഫ്രിക്കക്കാരനെ കുറിച്ചും ബ്ലഡ് കാന്സറര് വന്നതിനു ശേഷവും മാരത്തോണില്‍ പങ്കെടുത്ത അമേരിക്കക്കാരിയെ കുറിച്ചും ഒക്കെ പറഞ്ഞു കൊണ്ടിരിന്നു.ഇടക്ക് ബാഗില്‍ നിന്ന് ലാപ്പെടുത്ത് കയ്യും കാലുമില്ലാത്ത ഒരു സായിപ്പ് വള്ളത്തില്‍ ചാടുന്നതും ഗോള്ഫ്ി കളിക്കുന്നതും ഒക്കെ കാണിച്ചു തന്നു.ഒപ്പം കൈകളില്ലാത്ത ഒരമ്മ കാലു കൊണ്ട് തന്റെ കുഞ്ഞിനെ ഊട്ടുന്ന ഒരു വീഡിയോയും.ഞാനാകെ മോട്ടിവേഷിതനായി.വിജ്രംബിച്ച് ഇരുന്ന് കൊടുത്തു.
പാവം!!!ആ സാധുവിനറിയില്ല എന്റെര വല്ല്യുപ്പയുടെ പേര് ഉമര്‍ എന്നാണെന്നും പ്രവാചകന് മുഹമ്മദിന്റെയും അമീറുല്‍ മുഅമിനീന്‍ ഉമര്‍ ഖത്താബിന്റെയും ഉമര്‍ മുഖ്ത്താറിന്റെയും സലാഹുദ്ധീന്‍ അയ്യൂബിയുടെയും ചരിത്രം പറഞ്ഞു തന്നാണ് അദ്ദേഹം എന്നെ വളര്‍ത്തി യതെന്നും.
പോവാനിറങ്ങുമ്പോള്‍ അദ്ദേഹം എന്നോട് വീണ്ടും പറഞ്ഞു തളരരുത് എന്നും ഒരു വസ്തുവും വെറുതെ അല്ലെന്നും.നിന്ന് പോയ ഒരു ക്ലോക്ക് പോലും ദിവസത്തില്‍ രണ്ടു തവണ കൃത്യ സമയം കാണിക്കുമെന്നും.ഇത്രയുമായപ്പോള്‍ മുട്ട് തീര്ക്കാനന്‍ ഒരു ചോദ്യം ചോദിച്ചു.അല്ലാ ഈ നിഷ്ചലമായ ക്ലോക്ക് കൊണ്ട് സാര്‍ ഉദ്ദേശിച്ചത് എന്നെയാണോ?വിശദീകരിക്കാന്‍ പാവം പാട് പെടുന്നത് കണ്ട് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
പാവം മോട്ടി ബ്രോ! പോസ്റ്റ് ഇഷ്ടായി.
ReplyDeleteപാവം മോട്ടി ബ്രോ! പോസ്റ്റ് ഇഷ്ടായി.
ReplyDeleteസ്നേഹം.സന്തോഷം.
ReplyDeleteആശംസകള്‍
സ്നേഹം.സന്തോഷം.
ReplyDeleteആശംസകള്‍
:) പാവം.കുറച്ചു പറഞ്ഞതല്ലാതെ മറ്റു ശല്യമൊന്നും ഉണ്ടായില്ലല്ലോ
ReplyDeleteകടലിലേക്ക് വെള്ളമോഴിചെന്ന് വച്ച് കടലിനെന്ത് ച്ചേദം അല്പം വെള്ളം കൂടിയിട്ടല്ലേ ഉള്ളൂ .....
ReplyDeleteചിലര്‍ക്കെങ്കിലും മോട്ടിവേഷന്‍ ആയിട്ടുണ്ടാവാം
ReplyDeleteഖത്തറിലെക്കാണോ അങ്ങേരു ഗ്യാസ് കയറ്റി അയക്കുന്നത് :)
ReplyDelete