മുമ്പ് കണ്ട ഒരു ഇറാനിയന്‍ ക്ലാസ്സിക് സിനിമയുണ്ട്.CHILDREN OF HEAVEN.ആ സിനിമയില്‍ ഒരു രംഗമുണ്ട്.നഷ്ടപ്പെട്ട ഷൂ തന്റെ സഹപാഠിയുടെ കാലില്‍ കണ്ട ഒരു കുഞ്ഞുമോള്‍ അവരെ പിന്തുടരുന്നുണ്ട്.തന്റെ ഷൂ തിരിച്ചു വാങ്ങാനാണ് കുഞ്ഞുമോള്‍ അവളെ പിന്തുടരുന്നത്.സഹപാഠിയുടെ അന്ധനായ പിതാവിനെ കണ്ട് ആ കുഞ്ഞുമോള്‍ തിരിച്ചു നടക്കുന്നുണ്ട്.ഒരുപാട് സിനിമകള്‍ കണ്ടിട്ടും ഇത്രയും നന്മയുള്ള ഒരു രംഗം വേറെ എവിടെയും കാണാന്‍ കഴിഞ്ഞിട്ടില്ല.
ഇറാനില്‍ നിന്ന് തന്നെ ഇന്നലെ അത് പോലൊരു ജീവിതം വാര്‍ത്തകളില്‍ നിറയുന്നു.തൂക്കിലേറ്റപ്പെടാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മകന്റെ ഘാതകന് മാപ്പു നല്കി മാതാവ് മാതൃകയായി. വടക്കന്‍ ഇറാനിലെ നൌശഹ്ര് പട്ടണമാണ് കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും അത്യപൂര്‍വ രംഗത്തിന് സാക്ഷിയായത്.തൂക്കിലേറ്റാന്‍ കണ്ണ് കെട്ടി കഴുത്തില്‍ കയറിട്ട ഘാതകന് സമീറ അലി നജാദ് മാപ്പ് നല്‍കിയതായി പ്രഖ്യാപിക്കുകയായിരുന്നു.അതിന് അവര്‍ പറഞ്ഞ കാരണം ഞാനൊരു വിശ്വാസി ആണെന്നായിരുന്നു.
*
ശത്രുവിന് പോലും മാപ്പേകാനുള്ള മനസ്സുണ്ടാവണം..
ReplyDeleteഅപ്പോഴെ വിജയിയാവാ൯ സാധിക്കൂ...
നല്ല പോസ്റ്റ്..