വിശ്വാസത്തിന്‍റെ കരുത്ത്

 മുമ്പ് കണ്ട ഒരു ഇറാനിയന്‍ ക്ലാസ്സിക് സിനിമയുണ്ട്.CHILDREN OF HEAVEN.ആ സിനിമയില്‍ ഒരു രംഗമുണ്ട്.നഷ്ടപ്പെട്ട ഷൂ തന്‍റെ സഹപാഠിയുടെ കാലില്‍ കണ്ട ഒരു കുഞ്ഞുമോള്‍ അവരെ പിന്തുടരുന്നുണ്ട്.തന്‍റെ ഷൂ തിരിച്ചു വാങ്ങാനാണ് കുഞ്ഞുമോള്‍ അവളെ പിന്തുടരുന്നത്.സഹപാഠിയുടെ അന്ധനായ പിതാവിനെ കണ്ട് ആ കുഞ്ഞുമോള്‍ തിരിച്ചു നടക്കുന്നുണ്ട്.ഒരുപാട് സിനിമകള്‍ കണ്ടിട്ടും ഇത്രയും നന്മയുള്ള ഒരു രംഗം വേറെ എവിടെയും കാണാന്‍ കഴിഞ്ഞിട്ടില്ല.

       

        ഇറാനില്‍ നിന്ന്‍ തന്നെ ഇന്നലെ അത് പോലൊരു ജീവിതം വാര്‍ത്തകളില്‍ നിറയുന്നു.തൂക്കിലേറ്റപ്പെടാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മകന്റെ ഘാതകന് മാപ്പു നല്‍കി മാതാവ് മാതൃകയായി. വടക്കന്‍ ഇറാനിലെ നൌശഹ്‍ര്‍ പട്ടണമാണ് കാരുണ്യത്തിന്‍റെയും വിട്ടുവീഴ്ചയുടെയും അത്യപൂര്‍വ രംഗത്തിന് സാക്ഷിയായത്.തൂക്കിലേറ്റാന്‍ കണ്ണ് കെട്ടി കഴുത്തില്‍ കയറിട്ട ഘാതകന് സമീറ അലി നജാദ് മാപ്പ് നല്‍കിയതായി പ്രഖ്യാപിക്കുകയായിരുന്നു.അതിന് അവര്‍ പറഞ്ഞ കാരണം ഞാനൊരു വിശ്വാസി ആണെന്നായിരുന്നു.
*
Share:

ചെറിയൊരു ശ്രമം,വലിയൊരു നന്മ

പണ്ട് പറഞ്ഞു കേട്ട ഒരു കഥയുണ്ട്.
പക്ഷികള്‍ക്ക് ധാന്യം വിതറുന്ന സൂഫിയോട് നാട്ടുകാരന്‍ ചോദിച്ചുവത്രേ.അല്ലയോ വയോധികാ താങ്കള്‍ അത്ര ധനികനൊന്നും അല്ലല്ലോ.എന്നിട്ടും ധാന്യങ്ങള്‍ ഇങ്ങനെ പക്ഷികള്‍ക്ക് എറിഞ്ഞു കൊടുക്കുന്നതിന്റെ ഉദ്ദേശ്യം എന്താ?
സൂഫി മറുപടി പറഞ്ഞത് ഇങ്ങനെ ആയിരുന്നു."എന്‍റെ പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട് അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന്‍ എന്നില്‍ പെട്ടവനല്ലെന്ന്‍.

വളരെ ലളിതമായി നമുക്കും ചെയ്യാവുന്നതെ ഉള്ളൂ.കൊടും വേനലിന്‍റെ ഈ സമയത്ത് നമ്മുടെ വീടിന്‍റെ മുന്നിലും ഒരു ചെറിയ പാത്രത്തില്‍ ഇത്തിരി വെള്ളം.മറ്റൊരു പാത്രത്തില്‍ ഒരല്‍പം ധാന്യം വെച്ചു നോക്കൂ...ഒരാഴ്ച്ചക്കകം അവിടെ പക്ഷികളുടെ മനസ്സ് നിറഞ്ഞ പാട്ട് കേള്‍ക്കാം
Share:

എന്‍റെ വോട്ട്


ഖലീഫ ഉമറിന്‍റെ ചരിത്രം വായിക്കുന്നതിനിടയില്‍ ഒരു താളില്‍ നിന്ന്‍ ഇങ്ങനെ അറിയാം പറ്റും.
പാലില്‍ വെള്ളം ചേര്‍ക്കാന്‍ ആവശ്യപ്പെട്ട ഉമ്മയോട് കുഞ്ഞു മോള്‍ പറയുന്നുണ്ട"ഉമര്‍ അറിഞ്ഞാല്‍ ശിക്ഷ ഭീകരം ആയിരിക്കും."
രാവിന്റെ ഈ മറവില്‍ മോളെ ഉമര്‍ ഇതെവിടുന്ന്‍ അറിയാനാ എന്ന്‍ ചോദിച്ച ഉമ്മയോട് മകള്‍ പറയുന്നത് ഉമ്മാ...ഖലീഫ ഉമര്‍ അറിയില്ലായിരിക്കും.പക്ഷെ ഉമറിന്‍റെയും നമ്മുടെയും നാഥനായ അല്ലാഹു അറിയാതിരിക്കില്ലല്ലോ.
പടപ്പുകളുടെ ഒളിനോട്ടങ്ങള്‍ക്ക് അപ്പുറം പടച്ചവനെ പേടിക്കുന്ന ഒരുത്തനായിരിക്കും #എന്റെവോട്ട്
Share:

ഇവനെന്‍റെ അഹങ്കാരംവീട്ടിലോ ഫോണിലോ ഒച്ചയെടുത്ത്‌ എന്തെങ്കിലും സംസാരിക്കുമ്പോള്‍ അവന്‍റെ ഭാഷയിലെ ഒരു കാക്ക വിളി മതി എല്ലാ കാര്‍ക്കശ്യവും അയഞ്ഞില്ലതാവാന്‍.....മനസ്സും ശരീരവും ചൂടാവുന്ന പകലറുതികളില്‍ അവന്‍റെ ഒരു ചിരി മതി എല്ലാം തണുക്കാന്‍.അകലങ്ങളില്‍ ആവുമ്പോഴും അവനെന്നെ ഓര്‍ക്കുന്നു എന്നത് ഒരുപാടോരുപാട് എന്നെ സ്വാര്‍ത്ഥനാക്കുന്നു.ഇന്നവനാണെന്‍റെ സ്നേഹവും പ്രണയവും....
Share:

പോക്കുവെയിലിലെ തോന്നല്‍....

    ഇന്ന്‍ പോക്കുവെയിലിന്റെ നേരത്താണ് ഞമ്മക്കും ഒരു ബ്ലോഗ്‌ ഉണ്ടല്ലോ എന്നോര്‍മ വന്നത്....അപ്പന്നെ തീരുമാനിച്ച് ഇന്ന്‍ മുതല്‍ കൊറച്ചീസം ബ്ലോഗില്‍ ഒന്ന്‍ സജീവം ആകണം എന്ന്‍.കുറച്ചു കാലം മുമ്പ് വരെ സജീവമായി ബ്ലോഗുകള്‍ വായിക്കുകയും ചിലയിടങ്ങളില്‍ ഒക്കെ കമന്റ് ഇടുകയും ചെയ്തിരുന്നു.ഫെയ്സ്ബുക്കിന്റെ മായാലോകം വന്നപ്പോ പിന്നെ അവിടെയായി കളികള്‍....
      ഒരുപാട് നീട്ടി എഴുതാനുള്ള കഴിവുകള്‍ ഒക്കെ പോയിരിക്കുന്നു....ശഹബാസിനേം ഉംബായിയും കേട്ടിട്ടും എഴുതാനൊന്നും കിട്ടുന്നില്ല.ന്നാലും ബടൊക്കെ കൊറച്ചീസം കരങ്ങാന്ന്‍ ഒരു തോന്നല്‍.
പോക്കുവെയിലിന്റെ സുഖത്തില്‍ തോന്നിയ ഈ ഒരു ചിന്ത,നട്ടുച്ച വെയിലിന്‍റെ ചൂടില്‍ കരിഞ്ഞു പൊയിക്കൂടായി ഇല്ല......
Share:

Facebook Profile

Popular Posts

Followers

Recent Posts