ഞങ്ങള്‍ തീവ്രവാദികളാണ്

   ഞങ്ങളെ മലപ്പുറത്ത്‌ന്ന്‍ ജയിച്ചു പോയി മന്ത്രിയായ ഒരു ദേശീയ പാര്‍ട്ടിക്കാരനുണ്ട്പേര് പറയുമ്പോള്‍ ലഅനതുല്ലാഹി ചെല്ലേണ്ടി വരുന്നതിനാല്‍ പേര് പറയാതെ പറഞ്ഞു തുടങ്ങാം.ആദ്യം നമ്മളെ കറന്‍റ് വകുപ്പ്‌ ഭരിച്ച് ഭരിച്ചൊരു വിധാക്കി പിന്നെ ആന വണ്ടി കൂടി ഏറ്റെടുത്ത്‌ അതിനെ നന്നാക്കി ഇപ്പൊ മൂപ്പരെ പ്രധാന ഹോബി വെടി പൊട്ടിക്കലാണ്...മലര്‍ന്ന്‍ കിടന്നിങ്ങനെ വെടിപൊട്ടിക്ക്ണ കാണുമ്പോ ഈ ചെങ്ങായിക്ക് നാട്ടപ്പിരാന്താണോ ചന്നിയാണോ എന്നാണ് തോന്നുക.
   ഇയാളെ ഈ അടുത്ത്‌ മ്മടെ ദേശീയ പാതയുമായി ബന്ധപ്പെട്ട് ഉഗ്രന്‍ 2 വെടി പൊട്ടിച്ചു.ദേശീയ പാത ഇപ്പോള്ള 7 മീറ്റര്‍ പോര.അത് മുപ്പതും നാല്പ്പന്തഞ്ചുമല്ല എഴുപത് മീറ്റര്‍ ആക്കണമത്രേ.പറയുന്നത് കേട്ടാല്‍ തോന്നും ഇതിന് വേണ്ടി കൂടി കുടി ഒഴിപ്പിക്കപ്പെടുന്നവരെയൊക്കെ ഇങ്ങേര് സംരക്ഷിക്കുമെന്ന്‍.ഏറ്റവും ചുരുങ്ങിയത്‌ തട്ടിപറിക്കുന്ന വിപണി വിലയെങ്കിലും കൊടുക്കുമെന്ന് തോന്നിപ്പോവും].ചെങ്ങായിക്ക് അതൊന്നും വിഷയല്ല.70 മീറ്റര്‍ ആക്കണം.അത്രതന്നെ.
   ലോകത്തെവിടെയും 70 മീറ്റര്‍ പാത ഇല്ല എന്നൊന്നും പറയുന്നില്ല.ഉണ്ടായിരിക്കും.പക്ഷെ അവിടങ്ങളിലൊന്നും കേരളത്തിലെ പോലെ ജനസാന്ദ്രത ഉണ്ടായിരിക്കില്ല.   

ചെങ്ങായിന്റെ രണ്ടാമത്തെ വെടി ദേശീയപാത വികസനത്തെ എതിര്‍ക്കുന്നവരെല്ലാം തീവ്രവാദികളാണെന്നാണ്....
   സാറും സാറിനെ പോലുള്ള രാഷ്ട്രീയ നപുംസകങ്ങളും ഇരകളെയും തൊലി കറുത്തവനെയും ഭയപ്പെടുത്താനോ വരുതിയിലാക്കാനോ ഉദ്ദേശിച്ച കാല കാലങ്ങളായി ഉപയോഗിക്കുന്ന പ്രയോഗമാണിത്.
  മാത്രമല്ല മന്ത്രി സാറേ ആരാ അതിന് ദേശീയ പാത വികസനത്തെ എതിര്‍ക്കുന്നത്?ബി.ഓ.ടി. കമ്പനികള്‍ക്ക്‌ നിങ്ങള്‍ പണയം വെക്കാനാഗ്രഹിക്കുന്ന നാടിന്‍റെ സഞ്ചാര സ്വതന്ത്രം നിലനിര്‍ത്താനാണ്  ഹൈവേ സംരക്ഷണ സമിതി സമരം ചെയ്യുന്നത്.അവരുടെ പ്രധാന ആവശ്യം ദേശീയ പാത അടിയന്തരമായി മുപ്പത്‌ മീറ്റര്‍ വികസിപ്പിക്കണം എന്നാണ്.45 മീറ്ററും ബി.ഓ.ടി. കമ്പനികളും ടോളും വേണ്ട എന്നെ ആവശ്യപ്പെടുന്നുള്ളൂ....
  അത ന്യായമല്ലേ സാറേ.ഞങ്ങളുടെ ഭൂമിയും വീടും വരുമാന മാര്‍ഗവുമെല്ലാം പിടിച്ചെടുത്ത്‌ നിങ്ങള്‍ കെട്ടിപൊക്കുന്ന പാതയില്‍ യാത്ര ചെയ്യേണ്ടി വരുമ്പോള്‍ അതിന് ചുങ്കം കൊടുക്കേണ്ടി വന്നാല്‍ അതെങ്ങേനെ സഹിക്കാന്‍ കഴിയും?...
   തലമുറകള്‍ പോരാടി നേടിയ സ്വാതന്ത്രത്തില്‍ നഷ്ടപ്പെടാനുള്ള അപൂര്‍വം ചിലതില്‍ ഒന്നാണ് സഞ്ചരിക്കാനുള്ള സ്വതന്ത്രം.ബി.ഓ.ടി കമ്പനികള്‍ക്കും ചുങ്കപാതക്കും എതിരെ സമരം ചെയ്യുന്നവരാണ് തീവ്രവാദികളെങ്കില്‍ സാര്‍,ഞങ്ങള്‍ അഭിമാനത്തോടെ പറയുന്നു ഞങ്ങള്‍ തീവ്രവാദികള്‍ ആണ്‍.
     ഉമര്‍ ഖാദിയുടെയും സൈനുദ്ധീന്‍ മഖ്ദൂമിന്റെയും നാട്ടില്‍ കുറേ toll പ്ലാസകളും കൊള്ളകമ്പനികളുടെ ഷോപ്പിംഗ്‌ മാളുകളും കേട്ടിപോക്കാം എന്ന്‍ സാറും സാറിന്റെ കൂട്ടുകാരും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് നടക്കില്ല.സാറേ ഞങ്ങള്‍ നടത്തിക്കില്ല....
Share:

5 comments:

 1. മ്മളും ഇമ്മണി വല്യ ത്രീവവാദികൾ തന്നെ

  ReplyDelete
 2. നൂറ് മീറ്റര്‍ന്നാവും ഇനി ആവശ്യം!

  ReplyDelete
 3. നന്നായി റയീസേ. മനസ്സിലെ ക്ഷോഭം ഇങ്ങനെയെങ്കിലും പ്രകടിപ്പിച്ചല്ലോ? ദൈവത്തിന്റെ സ്വന്തം നാടല്ലെ? എല്ലാം ദൈവം ശരിയാക്കിക്കോളും............

  ReplyDelete
 4. താന്‍ പാതി ദൈവം പാതി എന്നല്ലേ ഇക്കാ...നമുക്ക്‌ ചെയ്യാനുള്ളത് പരമാവധി ചെയ്യണം. @mohamed kutty

  ReplyDelete

Facebook Profile

Popular Posts

Followers

Recent Posts