ഇങ്ങനെയും ഒരാള്‍


നിറഞ്ഞ പുഞ്ചിരിയുമായി ഇടക്കിടക്ക് വീട്ടില്‍ വരുന്ന ഒരു എട്ടാംക്ലാസുകാരന്‍ കൂടുകാരനുണ്ടെനിക്ക്.എല്ലാ സങ്കടങ്ങളെയും അലിയിച് ഇല്ലാതാക്കുന്ന ചിരിക്കൊപ്പം ഭംഗിയായി വെട്ടിയൊതുക്കിയ അവന്റെ മുടിയും എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു.
    കുറച് ദിവസം മുന്പ് വീട്ടില്‍ വന്നപ്പോള്‍ എട്ടാം ക്ലാസ്സിലെ റിസള്‍ട്ട്‌ വന്നതെല്ലാം പറഞ്ഞു.തൊട്ടടുത്ത ദിവസം നടക്കുന്ന പാലിയേറ്റീവ് കുടുംബ സംഗമത്തിലേക്ക് അവനോട ഞാന്‍ വരന്‍ പറഞ്ഞു.എന്തിനാ റ ഈസ്കാ ഞാനവിടെ വന്നിട്ട്?ശരിക്കും അവിടെ എന്താ?നീയങ്ങ വാ നമുക്കവിടുന്നു കാണാം.
     അന്നേ ദിവസം അവനുണ്ടായിരുന്നു അവിടെ.ഞാനെതുന്നതിന്‍ മുന്‍പേ എത്തിയിരുന്നു.ഓടി നടന്ന്‍ എല്ലാവരെയും പരിചയപ്പെടുന്നുണ്ടായിരുന്നു അവന്‍.ഇടയിലെപ്പോഴോ അവന്‍ വന്നു പറഞ്ഞു നമുക്ക് വീട്ടില്‍ വച്ച കാണാം.ഞാനിവരോടോന്ന്‍ സംസാരിക്കട്ടെ.
    രണ്ട് ദിവസം കഴിഞ്ഞ അവന്‍ വീണ്ടും വീട്ടിലെത്തി.അന്നവന്റെ മുടി വളരെ ചെറുതാക്കി വെട്ടിയിരുന്നു.ശരിക്കും മൊട്ടയടിച്ച പോലെ.ഞാനവുന്നത് കളിയാക്കി അവനെ.കൂക്കി വിളിച്ചു.പിന്നെ പലതും സംസാരിച്ചിരുന്നു.ക്യാമ്പിനെ കുറിച്ചും പറഞ്ഞു.ജീവതത്തിലെ ആദ്യത്തെ അനുഭവമാണെത്രെ.വലുതാവുമ്പോ അത്തരം ആളുകള്‍ക്ക് വേണ്ടി എന്തെകിലും ചെയ്യണം എന്നെല്ലാം പറഞ്ഞു.
     അന്ന പോവാന്‍ നേരത്ത് ഒരു പത്ത് രൂപ നോട്ട് എടുത്ത് എന്റെ അടുത്ത്തന്നു.അന്ന്‍ വന്നവരില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും വാങ്ങുന്നുണ്ടെങ്കില്‍ അതിലേക്ക് എടുക്കുക.അതിപ്പോ ഈ പത്തു രൂപ കൊണ്ട് എന്താവാനാ എന്നായി ഞാന്‍.?വലുതാവുമ്പോ ഞാന്‍ കൂടുതല്‍ തരാം,ഇപ്പൊ ഇത് മുടി വെട്ടിയതിന്റെ ബാക്കിയാ,വെട്ടിയോതുക്കാന്‍ നാല്പത് കൊടുക്കണം,അപ്പൊ ഞാന്‍ മെഷീന്‍ വെച്ചു.അപ്പൊ മുപ്പത് കൊടുത്ത മതി.എത്ര ഭംഗിയുള്ളതാണെങ്കിലും അവസാനം മണ്ണില്‍ വെക്കാനുള്ളതല്ലേ???????????????????????????????
     അത് വരെ അവനെ കളിയാക്കിയ വാക്കുകളെല്ലാം അപ്പൊ എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു...........
Share:

15 comments:

 1. കുഞ്ഞു പ്രായത്തിൽ തന്നെ ഇത്തരം ചിന്തകള് നന്മകൾ പ്രവര്ത്തിക്കാൻ കഴിയുന്നുവന്നത്തിൽ പരം എന്ത് സന്തോഷം ഉണ്ട് ?
  ഭാഗ്യം ചെയ്ത മാതാ പിതാക്കൾ

  ReplyDelete
 2. പുഞ്ചിരി വാടാതിരിക്കട്ടെ...!
  ആശംസകള്‍

  ReplyDelete
 3. അങ്ങനത്തെ ആള്‍ക്കാരെക്കൊണ്ട് ഈ ലോകം നിറയട്ടെ

  ReplyDelete
 4. മനസ്സിൽ തട്ടി

  ReplyDelete
 5. അതെ, അങ്ങനെയും ചിലര്‍..ചിന്തിക്കാനൊരു തരിയെറിഞ്ഞുതരുന്നവര്‍..!!

  ReplyDelete
 6. നെഞ്ചിൽ തൊടുന്ന കുറും കുറിപ്പുകൾ. നന്നായി....സസ്നേഹം

  ReplyDelete
 7. വലിയവർ കണ്ട് പഠിക്കണം..!!

  ReplyDelete
 8. നന്നായി വരട്ടെ ..!

  ReplyDelete
 9. ചുറ്റുമുള്ള കാഴ്ചകളിൽ നിന്ന് നല്ല
  ചിന്തകള് ഉടലെടുക്കുക ചെറിയ കാര്യം
  അല്ല....

  ReplyDelete
 10. ആ ചെറിയ കുട്ടിയുടെ മനസ്സിലെ നന്മ എന്നെന്നും നില നില്‍ക്കട്ടെ
  അത് മറ്റുലേള്ളവരിയ്ക്കും എത്തി ചേരട്ടെ ...

  ReplyDelete
 11. ഇതിനെ കുറിച്ച് എന്ത് പറയാൻ ?
  ആ കുട്ടിക്ക് കെട്ടിപ്പിടിച്ചൊരു മുത്തം കൊടുക്കുക എന്നല്ലാതെ.
  നല്ല ഒരു കുറിപ്പ്.!

  ReplyDelete
 12. വാക്കുകളില്ല
  ആ കുഞ്ഞു മനസ്സിന് ഒരാ യിരം നന്മകൾ നേരുന്നു

  ReplyDelete
 13. ഒരുപാട് വൈകിയോ ഞാനീ ബ്ലോഗ്ഗിലെക്കെത്താൻ.. എത്ര മനോഹരമായാണ് നിങ്ങൾ വിഷയം അവതരിപ്പിക്കുന്നത്.. വായനക്കൊടുവിൽ ഉള്ളിൽ ഒരു നീറ്റൽ മാത്രം ബാക്കിയാവുന്നു .. നല്ല വായന നല്കിയതിനു നന്ദി സഹോദരാ...

  ReplyDelete
 14. This comment has been removed by the author.

  ReplyDelete

Facebook Profile

Popular Posts

Followers

Recent Posts