സൗണ്ട്‌ തോമ

സിനിമ പല തരത്തിലുള്ള അനുഭവങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.സന്തോഷവും സങ്കടവും ഒക്കെ ...പക്ഷെ ഒരിക്കലും സിനിമയോട് വെറുപ്പ് തോന്നിയിട്ടില്ല എത്ര കൂറ സിനിമകള്‍ കണ്ടാലും...
ഇന്നലെ ആദ്യമായി സിനിമ എന്നാ മാധ്യമത്തോട് തന്നെ വെറുപ്പ് തോന്നിപോയി.ജീവിതത്തിലാദ്യമായി സിനിമ കാണാന്‍ പോയ ഒരു കൂട്ടുകാരന്‍ ഇന്നലെ എന്റെ അടുത്ത വന്നു.സൗണ്ട്‌ തോമ എന്നാ ദിലീപ് സിനിമ കാണാനാ അയാള്‍ പോയത്.സിനിമയോടോ ദിലീപിനോടോ ഉള്ള ഇഷ്ടം കൊണ്ടായിരുന്നില്ല അയാള്‍ അത് കാണാന്‍ തുനിഞ്ഞത്.തന്റെതല്ലാത്ത കാരണത്താല്‍ തനിക്കുള്ള ഒരു വൈകല്യം സിനിമയില്‍ വരുന്നു എന്നറിഞ്ഞു ആ പാവം.

സിനിമയുടെ പാതി പിന്നിട്ടപ്പോള്‍ തന്നെജീവിക്കാന്‍ മടി തോന്നി.ഇടവേള സമയത്ത് വെളിച്ചം വന്നപ്പോള്‍ ഭയം തോന്നി.ഇരുപത്തിരണ്ട് വയസ്സായി എനിക്ക്.കുഞ്ഞുനാളില്‍  സംസാരിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ ആ വൈകല്യമുണ്ട്.അന്ന മുതല്‍ ആളുകള്‍ എന്നെ എങ്ങനെയായിരിക്കും കണ്ടിട്ടാവുക.തീയറ്ററില്‍ ആര്‍ത്തു ചിരികുകയും കൈയ്യടിക്കുകയും ചെയ്യുന്ന ആളുകള്‍ പൊതുജനത്തിന്റെ പ്രതീകം തന്നെയല്ലേ.
ഇങ്ങനെ പറഞ്ഞു കുറച്ച സമയം തല താഴ്ത്തിയിരുന്ന അവന്‍ കണ്ണ് തുടച്ചുകൊണ്ട് തല ഉയര്‍ത്തി എന്റെ മുഖത്ത് അവന്‍ ചോദിച്ചു.റഈസ് നീയും എന്റെ സംസാരം കേട്ട് ചിരിക്കാരുണ്ടോ?
അവനോട ഉത്തരമൊന്നും പറഞ്ഞില്ല.അന്നേരം ചങ്ക് പിടക്കുകയും ചുണ്ട് വിറക്കുകയും ചെയ്യുന്നുണ്ടായിരുന്നു എനിക്ക്.


Share:

22 comments:

 1. അന്യന്റെ ദുരിതങ്ങളെയും ദുഃഖങ്ങളെയും വിറ്റ് കാശാക്കുന്നവര്‍

  ReplyDelete
 2. വേദനകളില്‍ തമാശ കണ്ടെത്താം ... എന്നാല്‍ വേദനകള്‍ തമാശയാവതിരിക്കട്ടെ ..!!

  ReplyDelete
 3. ഈ ചിരിയുടെ ഇങ്ങനെ ഒരു വശത്തെ പറ്റി ഇപ്പോഴാണ്‌ ചിന്തിക്കുന്നത് .. മറ്റുള്ളവരുടെ വിഷമങ്ങൾ ആണല്ലോ ഇവിടെ വില്ക്കപ്പെടുന്നത് .."'''''''''''''''''

  ReplyDelete
 4. സമൂഹത്തില്‍ അപഹാസ്യപ്പെടുന്നവന്റെ മനോഗതങ്ങള്‍ ആര്‍ക്കും മനസ്സിലാവാറില്ല.

  ReplyDelete
 5. hey,cinima ennad ingane tanne okke alllee chettayeesee??

  ReplyDelete
 6. മനസ്സിൽ തട്ടി, വല്ലാതെ

  ReplyDelete
 7. അന്യരുടെ ദുഃഖം വിറ്റ് കാശാക്കുന്ന ഇമ്മാതിരി ചെറ്റകളെ തല്ലിക്കൊല്ലണം.

  thanx to Hashim Koothara for Link

  ReplyDelete
 8. സിനിമ കണ്ടില്ല, എങ്കിലും ആ ദു:ഖം മനസ്സിലാകുന്നു..!

  ReplyDelete
 9. മനസ്സിൽ .................നമ്മൾ എഴുതുന്നത് എത്രപേർക്ക് വിഷമം ഉണ്ടാക്കും അല്ലേ.. ഈ ബ്ലോഗിൽ ആദ്യമാ..ബ്ലോഗറുടെ പ്രൊഫൈലിലും വല്ലാതെ വിഷമിപ്പിച്ചൂ.

  ReplyDelete
 10. അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലെ വിവേകികൾ!

  ReplyDelete
 11. പരിഹസിക്കാനുള്ള മനോഭാവം നമ്മള്‍ ഉപേക്ഷിക്കേണ്ടതാണെങ്കിലും അതു കാണിച്ചൂന്ന് വെച്ച് അത്രമാത്രം വിഷമിക്കേണ്ടതുണ്ടോ..ജീവിതത്തില്‍ ഇത്തരം വൈകല്യങ്ങളെ കളിയാക്കുന്നവര്‍ കുറവായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഓരോ മനുഷ്യനിലും ഇതിനൊക്കെയുള്ള നന്മകള്‍ ഉള്‍ചേര്‍ന്നു കിടപ്പുണ്ട്.

  ReplyDelete
 12. ഷാമദും എം അഷറഫും
  എഴുതിയത് ശ്രദ്ധിക്കുക.

  ReplyDelete
 13. കുറ്റങ്ങളും കുറവുകളും ഏതെങ്കിലും രൂപത്തിൽ എല്ലാ മനുഷ്യരിലും കാണും. ജന്മനാ ഇല്ലാത്തൊരു വൈകല്യം ഏത് സമയത്തും ആർക്കും വരാം. അതുകൊണ്ട് ആരും ആരെയും കളിയാക്കാൻ പാടുള്ളതല്ല്ല. വൈകല്യമുള്ളവർ അതിലൊന്നും പതറാതെ സധൈര്യം ജീവിതം മുമ്പോട്ട് കൊണ്ടുപോകണം.

  ReplyDelete
 14. അനുഭവങ്ങളിൽ ജീവിക്കുന്നവർക്കേ ഇത്തരം വശങ്ങൾ കാണാൻ കഴിയൂ റഈസ്
  great observation

  ReplyDelete
 15. നൊന്തു.. എന്ത് പറയാൻ ?? :(

  ReplyDelete
 16. എല്ലാ മനുഷ്യർക്കും എന്തെങ്കിലും കുറ്റവും കുറവും ഉണ്ടായിരിക്കും. അന്യർ തങ്ങളെ എങ്ങിനെ കാണുന്നു എന്നാലോചിക്കരുത്. ജീവിതത്തിൽ പരീക്ഷണങ്ങളെ മനസാന്നിധ്യത്തോടെ നേരിടുക. പരിഹസിക്കുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ അവരും പൂക്കളുമായി വരും സ്വീകരിക്കാൻ.. വിഷമങ്ങളിൽ പങ്കു ചേരുന്നു. ഒപ്പം എല്ലാ വിജയാശംസകളും നേരുന്നു. വിളിക്കാം..

  ReplyDelete
 17. അന്യജീവനുതകി സ്വജീവിതം
  ധന്യമാക്കുമമലെ വിവേകികൾ

  ആശാൻ

  ReplyDelete
 18. I am understanding this only after I read this.
  Initially I thought it was inspiring to you because in that movie he is shown as a good person.
  Now I understand. It was one of my favourite movies. But now I know it is wrong to portray their life in this way.

  ReplyDelete

Facebook Profile

Popular Posts

Followers

Recent Posts