സൗണ്ട്‌ തോമ

സിനിമ പല തരത്തിലുള്ള അനുഭവങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.സന്തോഷവും സങ്കടവും ഒക്കെ ...പക്ഷെ ഒരിക്കലും സിനിമയോട് വെറുപ്പ് തോന്നിയിട്ടില്ല എത്ര കൂറ സിനിമകള്‍ കണ്ടാലും...
ഇന്നലെ ആദ്യമായി സിനിമ എന്നാ മാധ്യമത്തോട് തന്നെ വെറുപ്പ് തോന്നിപോയി.ജീവിതത്തിലാദ്യമായി സിനിമ കാണാന്‍ പോയ ഒരു കൂട്ടുകാരന്‍ ഇന്നലെ എന്റെ അടുത്ത വന്നു.സൗണ്ട്‌ തോമ എന്നാ ദിലീപ് സിനിമ കാണാനാ അയാള്‍ പോയത്.സിനിമയോടോ ദിലീപിനോടോ ഉള്ള ഇഷ്ടം കൊണ്ടായിരുന്നില്ല അയാള്‍ അത് കാണാന്‍ തുനിഞ്ഞത്.തന്റെതല്ലാത്ത കാരണത്താല്‍ തനിക്കുള്ള ഒരു വൈകല്യം സിനിമയില്‍ വരുന്നു എന്നറിഞ്ഞു ആ പാവം.

സിനിമയുടെ പാതി പിന്നിട്ടപ്പോള്‍ തന്നെജീവിക്കാന്‍ മടി തോന്നി.ഇടവേള സമയത്ത് വെളിച്ചം വന്നപ്പോള്‍ ഭയം തോന്നി.ഇരുപത്തിരണ്ട് വയസ്സായി എനിക്ക്.കുഞ്ഞുനാളില്‍  സംസാരിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ ആ വൈകല്യമുണ്ട്.അന്ന മുതല്‍ ആളുകള്‍ എന്നെ എങ്ങനെയായിരിക്കും കണ്ടിട്ടാവുക.തീയറ്ററില്‍ ആര്‍ത്തു ചിരികുകയും കൈയ്യടിക്കുകയും ചെയ്യുന്ന ആളുകള്‍ പൊതുജനത്തിന്റെ പ്രതീകം തന്നെയല്ലേ.
ഇങ്ങനെ പറഞ്ഞു കുറച്ച സമയം തല താഴ്ത്തിയിരുന്ന അവന്‍ കണ്ണ് തുടച്ചുകൊണ്ട് തല ഉയര്‍ത്തി എന്റെ മുഖത്ത് അവന്‍ ചോദിച്ചു.റഈസ് നീയും എന്റെ സംസാരം കേട്ട് ചിരിക്കാരുണ്ടോ?
അവനോട ഉത്തരമൊന്നും പറഞ്ഞില്ല.അന്നേരം ചങ്ക് പിടക്കുകയും ചുണ്ട് വിറക്കുകയും ചെയ്യുന്നുണ്ടായിരുന്നു എനിക്ക്.


Share:

Facebook Profile

Popular Posts

Followers

Recent Posts