ഓട്ടോഗ്രാഫ്

അങ്കണവാടിയിലെ അമ്മുക്കുട്ടി ടീച്ചറും അവിടുത്തെ കുഞ്ഞു കലപിലകള്‍ മുതല്‍ ഇന്ന് വരെ വന്നുകിട്ടിയ കൂട്ടുകാര്‍.

അങ്കണവാടിയില്‍ നിന്ന്‍ ഷീല ടീച്ചറുടെ ഒന്നാം ക്ലാസ്സും അവിടുന്ന്‍ മേലോട്ടുള്ള ഓരോന്നും സുഖമുള്ള ഓരോ വേദനകളായി മറഞ്ഞു പോയി കൊണ്ടിരുന്നു.

നാലാം ക്ലാസ്സ്‌ വരെ പഠിച്ച ചെറുമുക്കിലെ L.P സ്കൂള്‍.സുലൈമാനും ഇല്യാസും ബിപിന്‍ ലാലും അര്‍ച്ചനയും സുമയ്യായും ഒക്കെ അതേ രൂപത്തില്‍ മനസ്സിലെവിടെയോ മായാതെ കിടക്കുന്നുണ്ട്
 അവിടുന്ന്‍ നേരെ പോയത്‌ കൊടിഞ്ഞി കോറ്റത്ത്‌ ഹൈ സ്കൂളില്‍ അവിടെ അഞ്ചാം ക്ലാസ്സില്‍ രണ്ട് മാസം.അപ്പോഴേക്ക് വീടുമാരി താമസിക്കേണ്ടി വന്നത്കൊണ്ട് വെളിമുക്കിലെ V.J പള്ളി സ്കൂളിലേക്ക്.
അവിടെ അഞ്ചാം ക്ലാസ്സ്‌ പൂര്‍ത്തിയാക്കി.അവിടുന്നാണ് ശമീമും മുഹമ്മദലിയും ഒക്കെ ജീവിതത്തിന്റെ ഭാഗമായത്‌.ഇപ്പോള്‍ ഓര്‍മയുടെയും.

ആറാം ക്ലാസ്സിലേക്ക് ശാന്തിവയല്‍ സ്കൂളിലേക്ക് മാറി.അവിടുന്നാണ് ഞാന്‍ ഞാനായി തുടങ്ങിയത.മറക്കാന്‍ പറ്റാത്ത കൂട്ടുകെട്ടുകളുണ്ടായതും അവിടെനിന്നു തന്നെ.ഞാന്‍ അവിടെ ചേരുമ്പോള്‍ ആ സ്ക്കൂളില്‍ ആകെ നൂറില്‍ താഴെ കുട്ടികള്‍ മാത്രം.

എനിക്കെന്‍റെ സിയാദിനെയും ഷബീറിനെയും ജാവേദിനെയും എല്ലാം കിട്ടുന്നത് അവിടുന്നാണ്.ഷെറിനും അമീനും റഷീദും നിസാറും എല്ലാം കൂടെ കൂടിയത് അവിടുന്ന്‍ തന്നെ.

ആദ്യമായി ചുവന്ന വരയില്ലാത്ത പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ വാങ്ങിച്ചത്‌ ശാന്തിവയലില്‍ നിന്നാണ്.ഭയമില്ലാതെ സ്റ്റേജീ കയറിയതും അവിടെ നിന്ന തന്നെ.


മറന്നു പോയവരെയും മറക്കാന്‍ മറന്നു പോയവരെയും ഒക്കെ ഓര്‍ത്തെടുക്കാഞാന്‍ എന്നെ തിരിച്ചറിഞ്ഞത്‌ കര്‍മശാസ്ത്രത്തിന് പുറത്തുള്ള എന്‍റെ മതത്തെ തിരിച്ചറിഞ്ഞത്‌ അവിടെ നിന്ന തന്നെ.

കൂട്ടുകാരായി മാറിയ അദ്ധ്യാപകര്‍.അതായിരുന്നു അവിടുന്ന് കിട്ടിയ ഏറ്റവും വലിയ നേട്ടം.നൗഷാദ്‌ മാഷും ഷാഫി സാറും സലിം മാഷും നാസര്‍ മാഷും മഞ്ജുള ടീച്ചറും ഗുരുനാഥര്‍ക്കപ്പുറം ആരെക്കൊയോ ആയിരുന്നു.

 ജീതയാത്ര തന്നെ അവസാനിപ്പിച് മടങ്ങിയ ഫസലിനെയും എനിക്ക് ശാന്തിവയല്‍ തന്നതായിരുന്നു.


Share:

Facebook Profile

Popular Posts

Followers

Recent Posts