ഞങ്ങള്‍ തീവ്രവാദികളാണ്

   ഞങ്ങളെ മലപ്പുറത്ത്‌ന്ന്‍ ജയിച്ചു പോയി മന്ത്രിയായ ഒരു ദേശീയ പാര്‍ട്ടിക്കാരനുണ്ട്പേര് പറയുമ്പോള്‍ ലഅനതുല്ലാഹി ചെല്ലേണ്ടി വരുന്നതിനാല്‍ പേര് പറയാതെ പറഞ്ഞു തുടങ്ങാം.ആദ്യം നമ്മളെ കറന്‍റ് വകുപ്പ്‌ ഭരിച്ച് ഭരിച്ചൊരു വിധാക്കി പിന്നെ ആന വണ്ടി കൂടി ഏറ്റെടുത്ത്‌ അതിനെ നന്നാക്കി ഇപ്പൊ മൂപ്പരെ പ്രധാന ഹോബി വെടി പൊട്ടിക്കലാണ്...മലര്‍ന്ന്‍ കിടന്നിങ്ങനെ വെടിപൊട്ടിക്ക്ണ കാണുമ്പോ ഈ ചെങ്ങായിക്ക് നാട്ടപ്പിരാന്താണോ ചന്നിയാണോ എന്നാണ് തോന്നുക.
   ഇയാളെ ഈ അടുത്ത്‌ മ്മടെ ദേശീയ പാതയുമായി ബന്ധപ്പെട്ട് ഉഗ്രന്‍ 2 വെടി പൊട്ടിച്ചു.ദേശീയ പാത ഇപ്പോള്ള 7 മീറ്റര്‍ പോര.അത് മുപ്പതും നാല്പ്പന്തഞ്ചുമല്ല എഴുപത് മീറ്റര്‍ ആക്കണമത്രേ.പറയുന്നത് കേട്ടാല്‍ തോന്നും ഇതിന് വേണ്ടി കൂടി കുടി ഒഴിപ്പിക്കപ്പെടുന്നവരെയൊക്കെ ഇങ്ങേര് സംരക്ഷിക്കുമെന്ന്‍.ഏറ്റവും ചുരുങ്ങിയത്‌ തട്ടിപറിക്കുന്ന വിപണി വിലയെങ്കിലും കൊടുക്കുമെന്ന് തോന്നിപ്പോവും].ചെങ്ങായിക്ക് അതൊന്നും വിഷയല്ല.70 മീറ്റര്‍ ആക്കണം.അത്രതന്നെ.
   ലോകത്തെവിടെയും 70 മീറ്റര്‍ പാത ഇല്ല എന്നൊന്നും പറയുന്നില്ല.ഉണ്ടായിരിക്കും.പക്ഷെ അവിടങ്ങളിലൊന്നും കേരളത്തിലെ പോലെ ജനസാന്ദ്രത ഉണ്ടായിരിക്കില്ല.   

ചെങ്ങായിന്റെ രണ്ടാമത്തെ വെടി ദേശീയപാത വികസനത്തെ എതിര്‍ക്കുന്നവരെല്ലാം തീവ്രവാദികളാണെന്നാണ്....
   സാറും സാറിനെ പോലുള്ള രാഷ്ട്രീയ നപുംസകങ്ങളും ഇരകളെയും തൊലി കറുത്തവനെയും ഭയപ്പെടുത്താനോ വരുതിയിലാക്കാനോ ഉദ്ദേശിച്ച കാല കാലങ്ങളായി ഉപയോഗിക്കുന്ന പ്രയോഗമാണിത്.
  മാത്രമല്ല മന്ത്രി സാറേ ആരാ അതിന് ദേശീയ പാത വികസനത്തെ എതിര്‍ക്കുന്നത്?ബി.ഓ.ടി. കമ്പനികള്‍ക്ക്‌ നിങ്ങള്‍ പണയം വെക്കാനാഗ്രഹിക്കുന്ന നാടിന്‍റെ സഞ്ചാര സ്വതന്ത്രം നിലനിര്‍ത്താനാണ്  ഹൈവേ സംരക്ഷണ സമിതി സമരം ചെയ്യുന്നത്.അവരുടെ പ്രധാന ആവശ്യം ദേശീയ പാത അടിയന്തരമായി മുപ്പത്‌ മീറ്റര്‍ വികസിപ്പിക്കണം എന്നാണ്.45 മീറ്ററും ബി.ഓ.ടി. കമ്പനികളും ടോളും വേണ്ട എന്നെ ആവശ്യപ്പെടുന്നുള്ളൂ....
  അത ന്യായമല്ലേ സാറേ.ഞങ്ങളുടെ ഭൂമിയും വീടും വരുമാന മാര്‍ഗവുമെല്ലാം പിടിച്ചെടുത്ത്‌ നിങ്ങള്‍ കെട്ടിപൊക്കുന്ന പാതയില്‍ യാത്ര ചെയ്യേണ്ടി വരുമ്പോള്‍ അതിന് ചുങ്കം കൊടുക്കേണ്ടി വന്നാല്‍ അതെങ്ങേനെ സഹിക്കാന്‍ കഴിയും?...
   തലമുറകള്‍ പോരാടി നേടിയ സ്വാതന്ത്രത്തില്‍ നഷ്ടപ്പെടാനുള്ള അപൂര്‍വം ചിലതില്‍ ഒന്നാണ് സഞ്ചരിക്കാനുള്ള സ്വതന്ത്രം.ബി.ഓ.ടി കമ്പനികള്‍ക്കും ചുങ്കപാതക്കും എതിരെ സമരം ചെയ്യുന്നവരാണ് തീവ്രവാദികളെങ്കില്‍ സാര്‍,ഞങ്ങള്‍ അഭിമാനത്തോടെ പറയുന്നു ഞങ്ങള്‍ തീവ്രവാദികള്‍ ആണ്‍.
     ഉമര്‍ ഖാദിയുടെയും സൈനുദ്ധീന്‍ മഖ്ദൂമിന്റെയും നാട്ടില്‍ കുറേ toll പ്ലാസകളും കൊള്ളകമ്പനികളുടെ ഷോപ്പിംഗ്‌ മാളുകളും കേട്ടിപോക്കാം എന്ന്‍ സാറും സാറിന്റെ കൂട്ടുകാരും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് നടക്കില്ല.സാറേ ഞങ്ങള്‍ നടത്തിക്കില്ല....
Share:

ഓരോരോ തോന്നലുകള്‍

 ഈ അടുത്ത് ശ്രദ്ധയില്‍പ്പെട്ട ഒരു പത്രവാര്‍ത്ത ഉണ്ടായിരുന്നു.ഒരു ഉസ്താദിന്റെ രാത്രി പ്രസംഗ സമയത്തിനിടയില്‍ മൈക്ക്‌ പെര്‍മിറ്റിന്‍റെ സമയം കഴിഞ്ഞപ്പോള്‍ മൈക്ക്‌ ഓഫ്‌ ചെയ്ത പോലീസുകാരെ സദസ്യര്‍ കൈകാര്യം ചെയ്ത വാര്‍ത്ത,ഒരുപാട് സമയം  ചിന്തിച്ചിരുന്നു ആ വാര്‍ത്തയെ കുറിച്ച്.ആ ഉസ്താദ്‌ എന്തായിരിക്കും അത്  വരെ പ്രഭാഷിച് കൊണ്ടിരുന്നിട്ടുണ്ടാവുക....
  രാത്രി വഅളുകള്‍ ഒരു സമുദായത്തിന്റെ ആത്മീയവും സാംസ്കാരികവും ആയ തലങ്ങളില്‍ വന്‍ പുരോഗതിയുണ്ടാക്കിയ തലങ്ങളില്‍ വന്‍ പുരോഗതിയുണ്ടാക്കിയ കാലങ്ങള്‍ ഉണ്ടായിരുന്നു പണ്ട്.ഇപ്പൊ എന്താ ഇങ്ങനെ???പ്രഭാഷണ വേദിയിലേക്ക് കല്ലേര്,കയ്യേറ്റം, എന്നിത്യാദി കലാപരിപാടികള്‍ ഉണ്ടാവുന്നത്..??
 ആര്,ആര്‍ക്ക് വേണ്ടിയാ ഇപ്പൊ വഅളുകള്‍ പറയുന്നത്???മത ശക്തിക്ക്‌ കാണികാനുള്ള വേദിയായി അധ:പതിച്ച് പോയിരിക്കുന്നു ഇക്കാലത്ത്‌.

 പ്രഭാഷകര്‍ പറയുന്നതോ,ഒരു സാധാരണ വിശ്വാസിയുടെ വിശ്വാസ,കര്‍മ മണ്ഡലങ്ങളില്‍ ഒന്നും അധികരിപ്പിക്കാനിരുന്ന പലതുമായി പോകുന്നു.പണ്ഡിതര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ പാമരരായ വിശ്വാസികള്‍ക്കിടയിലേക്ക്  വലിച്ചിഴച് അവരുടെ വിശ്വാസങ്ങളില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്നു.ഇതൊക്കെ കാണുമ്പോ കേള്‍ക്കുമ്പോ എന്തോ ഒരു ഇത്...
Share:

വിരോധാഭാസം

ഒരു ഉസ്താദ്‌ ഒരു രാത്രി പ്രസംഗിക്കാന്‍ വാങ്ങുന്നത് 40,000 രൂപ വരെ ആണത്രേ...വേറൊരു ഉസ്താദ് പണിയാന്‍ പോവുന്ന പള്ളിക്ക് 40 കോടി ചിലവ് ആവുമത്രേ....ഉസ്താദുമാരുടെയും മൌലവിമാരുടേയും മൊല്ലമാരുടെയും സംഘടനകള്‍ ആസ്ഥാന പ്രാദേശിക ആപ്പീസുകള്‍ പണിയാന്‍ ചിലവഴിക്കുന്നത് ദശ കോടികള്‍ ...എന്നാല്‍ ഇവര്‍ പറയുന്ന മതം മനുഷ്യന്‍ പടിപ്പിച്ച ഒരു പ്രവാചകന്‍ ഉണ്ടായിരുന്നു...പേര് മുഹമ്മദ്‌..അങ്ങ് അറേബ്യയില്‍ ആയിരുന്നു...അദ്ദേഹം ഉറങ്ങി എഴുന്നേറ്റ് വരുമ്പോ ശരീരത്തില്‍ ഈത്തപന ഓലയുടെ അടയാളങ്ങള്‍ ഉണ്ടായിരുന്നതായി വായിച്ചറിഞ്ഞിട്ടുണ്ട്.അതൊക്കെ പണ്ടല്ലേ എന്ന് ചോദിച്ചാ ആ മതത്തിന്റെച അനുയായികള്‍ പലരും ഇന്നും മഴ മൂടിയാല്‍ കൂര നിലംപോത്തും എന്ന പേടിയില്‍ അടുത്ത പീടിക കോലായിലേക്ക് ഓടിക്കയറുന്നവരാണ്
Share:

ഫീലിംഗ് ഹാപ്പി....വെയിലു പറ്റിയ മുഖത്ത് വെള്ളം കോരിയൊഴിക്കുന്നതു പോലെയാണ് കുഞ്ഞിക്കുട്ടികളുടെ വികൃതിരസങ്ങള്‍ കണ്ടിരിക്കുന്ന മനസ്സും. നന്മ കിനിയുന്ന കുഞ്ഞു മുഖമെന്റെ മുഖമൊട്ടുമ്പോള്‍ വിറച്ചു തുടങ്ങും ദേഹം.. 
വളര്‍ന്നുല്ലസിക്കുന്ന ഈ ചെറുപൂവെന്‍റെ മേല്‍ 'കുതിര' കേറുമ്പോള്‍., ചൂടുള്ള നോട്ടം തിരിച്ചറിയുമ്പോള്‍.., 'അവ്വ,അവ്വാന്നു പറഞ്ഞെന്റെ മുഖത്തമര്‍ന്നു വീഴുമ്പോള്‍.., മുട്ടുകുത്തിയെന്റെ ചെവിയിലുമ്മ തരുമ്പോഴെല്ലാം ഭൂമിയിലെ സ്വര്‍ഗമാസ്വസ്വദിക്കുകയാണ് ഞാന്‍..

ഇന്ന് മുട്ടിലിഴഞ്ഞവനെന്‍റെ ചെവിയില്‍ ഫോണ്‍ വെച്ചു തന്നു.
Share:

ഇങ്ങനെയും ഒരാള്‍


നിറഞ്ഞ പുഞ്ചിരിയുമായി ഇടക്കിടക്ക് വീട്ടില്‍ വരുന്ന ഒരു എട്ടാംക്ലാസുകാരന്‍ കൂടുകാരനുണ്ടെനിക്ക്.എല്ലാ സങ്കടങ്ങളെയും അലിയിച് ഇല്ലാതാക്കുന്ന ചിരിക്കൊപ്പം ഭംഗിയായി വെട്ടിയൊതുക്കിയ അവന്റെ മുടിയും എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു.
    കുറച് ദിവസം മുന്പ് വീട്ടില്‍ വന്നപ്പോള്‍ എട്ടാം ക്ലാസ്സിലെ റിസള്‍ട്ട്‌ വന്നതെല്ലാം പറഞ്ഞു.തൊട്ടടുത്ത ദിവസം നടക്കുന്ന പാലിയേറ്റീവ് കുടുംബ സംഗമത്തിലേക്ക് അവനോട ഞാന്‍ വരന്‍ പറഞ്ഞു.എന്തിനാ റ ഈസ്കാ ഞാനവിടെ വന്നിട്ട്?ശരിക്കും അവിടെ എന്താ?നീയങ്ങ വാ നമുക്കവിടുന്നു കാണാം.
     അന്നേ ദിവസം അവനുണ്ടായിരുന്നു അവിടെ.ഞാനെതുന്നതിന്‍ മുന്‍പേ എത്തിയിരുന്നു.ഓടി നടന്ന്‍ എല്ലാവരെയും പരിചയപ്പെടുന്നുണ്ടായിരുന്നു അവന്‍.ഇടയിലെപ്പോഴോ അവന്‍ വന്നു പറഞ്ഞു നമുക്ക് വീട്ടില്‍ വച്ച കാണാം.ഞാനിവരോടോന്ന്‍ സംസാരിക്കട്ടെ.
    രണ്ട് ദിവസം കഴിഞ്ഞ അവന്‍ വീണ്ടും വീട്ടിലെത്തി.അന്നവന്റെ മുടി വളരെ ചെറുതാക്കി വെട്ടിയിരുന്നു.ശരിക്കും മൊട്ടയടിച്ച പോലെ.ഞാനവുന്നത് കളിയാക്കി അവനെ.കൂക്കി വിളിച്ചു.പിന്നെ പലതും സംസാരിച്ചിരുന്നു.ക്യാമ്പിനെ കുറിച്ചും പറഞ്ഞു.ജീവതത്തിലെ ആദ്യത്തെ അനുഭവമാണെത്രെ.വലുതാവുമ്പോ അത്തരം ആളുകള്‍ക്ക് വേണ്ടി എന്തെകിലും ചെയ്യണം എന്നെല്ലാം പറഞ്ഞു.
     അന്ന പോവാന്‍ നേരത്ത് ഒരു പത്ത് രൂപ നോട്ട് എടുത്ത് എന്റെ അടുത്ത്തന്നു.അന്ന്‍ വന്നവരില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും വാങ്ങുന്നുണ്ടെങ്കില്‍ അതിലേക്ക് എടുക്കുക.അതിപ്പോ ഈ പത്തു രൂപ കൊണ്ട് എന്താവാനാ എന്നായി ഞാന്‍.?വലുതാവുമ്പോ ഞാന്‍ കൂടുതല്‍ തരാം,ഇപ്പൊ ഇത് മുടി വെട്ടിയതിന്റെ ബാക്കിയാ,വെട്ടിയോതുക്കാന്‍ നാല്പത് കൊടുക്കണം,അപ്പൊ ഞാന്‍ മെഷീന്‍ വെച്ചു.അപ്പൊ മുപ്പത് കൊടുത്ത മതി.എത്ര ഭംഗിയുള്ളതാണെങ്കിലും അവസാനം മണ്ണില്‍ വെക്കാനുള്ളതല്ലേ???????????????????????????????
     അത് വരെ അവനെ കളിയാക്കിയ വാക്കുകളെല്ലാം അപ്പൊ എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു...........
Share:

സൗണ്ട്‌ തോമ

സിനിമ പല തരത്തിലുള്ള അനുഭവങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.സന്തോഷവും സങ്കടവും ഒക്കെ ...പക്ഷെ ഒരിക്കലും സിനിമയോട് വെറുപ്പ് തോന്നിയിട്ടില്ല എത്ര കൂറ സിനിമകള്‍ കണ്ടാലും...
ഇന്നലെ ആദ്യമായി സിനിമ എന്നാ മാധ്യമത്തോട് തന്നെ വെറുപ്പ് തോന്നിപോയി.ജീവിതത്തിലാദ്യമായി സിനിമ കാണാന്‍ പോയ ഒരു കൂട്ടുകാരന്‍ ഇന്നലെ എന്റെ അടുത്ത വന്നു.സൗണ്ട്‌ തോമ എന്നാ ദിലീപ് സിനിമ കാണാനാ അയാള്‍ പോയത്.സിനിമയോടോ ദിലീപിനോടോ ഉള്ള ഇഷ്ടം കൊണ്ടായിരുന്നില്ല അയാള്‍ അത് കാണാന്‍ തുനിഞ്ഞത്.തന്റെതല്ലാത്ത കാരണത്താല്‍ തനിക്കുള്ള ഒരു വൈകല്യം സിനിമയില്‍ വരുന്നു എന്നറിഞ്ഞു ആ പാവം.

സിനിമയുടെ പാതി പിന്നിട്ടപ്പോള്‍ തന്നെജീവിക്കാന്‍ മടി തോന്നി.ഇടവേള സമയത്ത് വെളിച്ചം വന്നപ്പോള്‍ ഭയം തോന്നി.ഇരുപത്തിരണ്ട് വയസ്സായി എനിക്ക്.കുഞ്ഞുനാളില്‍  സംസാരിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ ആ വൈകല്യമുണ്ട്.അന്ന മുതല്‍ ആളുകള്‍ എന്നെ എങ്ങനെയായിരിക്കും കണ്ടിട്ടാവുക.തീയറ്ററില്‍ ആര്‍ത്തു ചിരികുകയും കൈയ്യടിക്കുകയും ചെയ്യുന്ന ആളുകള്‍ പൊതുജനത്തിന്റെ പ്രതീകം തന്നെയല്ലേ.
ഇങ്ങനെ പറഞ്ഞു കുറച്ച സമയം തല താഴ്ത്തിയിരുന്ന അവന്‍ കണ്ണ് തുടച്ചുകൊണ്ട് തല ഉയര്‍ത്തി എന്റെ മുഖത്ത് അവന്‍ ചോദിച്ചു.റഈസ് നീയും എന്റെ സംസാരം കേട്ട് ചിരിക്കാരുണ്ടോ?
അവനോട ഉത്തരമൊന്നും പറഞ്ഞില്ല.അന്നേരം ചങ്ക് പിടക്കുകയും ചുണ്ട് വിറക്കുകയും ചെയ്യുന്നുണ്ടായിരുന്നു എനിക്ക്.


Share:

ഓട്ടോഗ്രാഫ്

അങ്കണവാടിയിലെ അമ്മുക്കുട്ടി ടീച്ചറും അവിടുത്തെ കുഞ്ഞു കലപിലകള്‍ മുതല്‍ ഇന്ന് വരെ വന്നുകിട്ടിയ കൂട്ടുകാര്‍.

അങ്കണവാടിയില്‍ നിന്ന്‍ ഷീല ടീച്ചറുടെ ഒന്നാം ക്ലാസ്സും അവിടുന്ന്‍ മേലോട്ടുള്ള ഓരോന്നും സുഖമുള്ള ഓരോ വേദനകളായി മറഞ്ഞു പോയി കൊണ്ടിരുന്നു.

നാലാം ക്ലാസ്സ്‌ വരെ പഠിച്ച ചെറുമുക്കിലെ L.P സ്കൂള്‍.സുലൈമാനും ഇല്യാസും ബിപിന്‍ ലാലും അര്‍ച്ചനയും സുമയ്യായും ഒക്കെ അതേ രൂപത്തില്‍ മനസ്സിലെവിടെയോ മായാതെ കിടക്കുന്നുണ്ട്
 അവിടുന്ന്‍ നേരെ പോയത്‌ കൊടിഞ്ഞി കോറ്റത്ത്‌ ഹൈ സ്കൂളില്‍ അവിടെ അഞ്ചാം ക്ലാസ്സില്‍ രണ്ട് മാസം.അപ്പോഴേക്ക് വീടുമാരി താമസിക്കേണ്ടി വന്നത്കൊണ്ട് വെളിമുക്കിലെ V.J പള്ളി സ്കൂളിലേക്ക്.
അവിടെ അഞ്ചാം ക്ലാസ്സ്‌ പൂര്‍ത്തിയാക്കി.അവിടുന്നാണ് ശമീമും മുഹമ്മദലിയും ഒക്കെ ജീവിതത്തിന്റെ ഭാഗമായത്‌.ഇപ്പോള്‍ ഓര്‍മയുടെയും.

ആറാം ക്ലാസ്സിലേക്ക് ശാന്തിവയല്‍ സ്കൂളിലേക്ക് മാറി.അവിടുന്നാണ് ഞാന്‍ ഞാനായി തുടങ്ങിയത.മറക്കാന്‍ പറ്റാത്ത കൂട്ടുകെട്ടുകളുണ്ടായതും അവിടെനിന്നു തന്നെ.ഞാന്‍ അവിടെ ചേരുമ്പോള്‍ ആ സ്ക്കൂളില്‍ ആകെ നൂറില്‍ താഴെ കുട്ടികള്‍ മാത്രം.

എനിക്കെന്‍റെ സിയാദിനെയും ഷബീറിനെയും ജാവേദിനെയും എല്ലാം കിട്ടുന്നത് അവിടുന്നാണ്.ഷെറിനും അമീനും റഷീദും നിസാറും എല്ലാം കൂടെ കൂടിയത് അവിടുന്ന്‍ തന്നെ.

ആദ്യമായി ചുവന്ന വരയില്ലാത്ത പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ വാങ്ങിച്ചത്‌ ശാന്തിവയലില്‍ നിന്നാണ്.ഭയമില്ലാതെ സ്റ്റേജീ കയറിയതും അവിടെ നിന്ന തന്നെ.


മറന്നു പോയവരെയും മറക്കാന്‍ മറന്നു പോയവരെയും ഒക്കെ ഓര്‍ത്തെടുക്കാഞാന്‍ എന്നെ തിരിച്ചറിഞ്ഞത്‌ കര്‍മശാസ്ത്രത്തിന് പുറത്തുള്ള എന്‍റെ മതത്തെ തിരിച്ചറിഞ്ഞത്‌ അവിടെ നിന്ന തന്നെ.

കൂട്ടുകാരായി മാറിയ അദ്ധ്യാപകര്‍.അതായിരുന്നു അവിടുന്ന് കിട്ടിയ ഏറ്റവും വലിയ നേട്ടം.നൗഷാദ്‌ മാഷും ഷാഫി സാറും സലിം മാഷും നാസര്‍ മാഷും മഞ്ജുള ടീച്ചറും ഗുരുനാഥര്‍ക്കപ്പുറം ആരെക്കൊയോ ആയിരുന്നു.

 ജീതയാത്ര തന്നെ അവസാനിപ്പിച് മടങ്ങിയ ഫസലിനെയും എനിക്ക് ശാന്തിവയല്‍ തന്നതായിരുന്നു.


Share:

ഞാനും അമ്മാവനായി


Share:

?????


അയാളുടെ നോട്ടം രുക്ഷമായിട്ടും
തോന്നിയിരുന്നില്ല ഞാന്‍ തെറ്റൊന്നും ചെയ്തിരുന്നതായി.
എന്‍റെ കൈകള്‍ പിന്നിലേക്ക് ബന്ധിക്കുമ്പോഴും
അറിഞ്ഞിരുന്നില്ല ഞാന്‍ ചെയ്ത തെറ്റ്.
വാ തുന്നുമ്പോഴും അസ്ഥികള്‍ അടിചൊടിക്കുമ്പോഴും
പറഞ്ഞില്ല അവര്‍ എന്‍റെ തെറ്റെന്തെന്ന്‍.
പെരുവിരല്‍ താവുമ്പോഴും കഴുത്തില്‍ മുറുക്കിയ കയറില്‍ രക്തം പടരുമ്പോഴും
ആരും പറഞ്ഞില്ല ഞാന്‍ ചെയ്ത പാപം.
Share:

Facebook Profile

Popular Posts

Followers

Recent Posts