ഒരു വയനാടന്‍ യാത്ര


       ജീവിതത്തതില്‍ അന്നോളം അനുഭവിചിട്ടുള്ളതില്‍ മികച്ച ഒരു ദിനം ഉണ്ടാക്കാനാണ് പത്താം ക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞ ഉടനെ അങ്ങനെ ഒരു വയനാട്‌ യാത്ര പ്ലാന്‍ ചെയ്തത്......കൂട്ടുകാരെല്ലാം ഉണ്ട്.പരീക്ഷ കഴിഞ്ഞതിന്‍റെ സന്തോഷവും ആരും നിയന്ത്രികാനില്ലത്തതിന്റെ ആഹ്ലാദവും.എല്ലാം കൂടി ബഹുരസം.
       എല്ലാവരും രാവിലെ ആറു മണിക്ക് കോഴിക്കോട് വന്നുചേരാന്‍ ആണ് പദ്ധതി.നിശ്ചയിച്ചതിലും നേരത്തെ തന്നെ എല്ലാവരും എത്തി...അത്രയും ആവേശത്തിലായിരുന്നു ഞങ്ങള്‍ എല്ലാവരും.....വയനാട്ടിലെകുള്ള ആനവണ്ടി തന്നെ പിടിച്ചു.സഹായാത്രികരെല്ലാം യാത്ര ആഘോഷമാക്കാനുള്ള മൂഡിലായത് കൊണ്ട് തന്നെ പാട്ടും കൂത്തുമായാണ് യാത്ര തുടങ്ങുന്നത്.
       പതിയെ പതിയെ ബസില്‍ തിരക്കായി തുടങ്ങി...ആഘോഷം പതിയെ അവനവന്‍റെ സീറ്റിലേക്ക് ഒതുങ്ങി തുടങ്ങി...പുറം കാഴ്ചയുടെ രസത്തിനൊപ്പം യാത്ര തുടരവേ തോളിലൊരു സഞ്ചിയും മറുകയ്യില്‍ ഒരു കുഞ്ഞുവാവയുമായി ഒരു സ്ത്രീ ബസ്സില്‍ കയറി.എഴുന്നേറ്റു കൊടുത്താല്‍ യാത്രാവസാനം വരെ നില്‍ക്കേണ്ടി വരുമല്ലോ എന്നോര്‍ത്ത് അവിടെ തന്നെ ഇരുന്നു.
       കുട്ടിയും സഞ്ചിയുമായി പാവം സ്ത്രീ കഷ്ടപെടുന്നത് കണ്ടപ്പോള്‍ ആ കുഞ്ഞിനെ ഞാന്‍ വാങ്ങി...ഉറക്കത്തിലായിരുന്ന ആ വാവ എന്റെ തോളില്‍ കിടന്ന്‍ നല്ല ഉറക്കം തുടര്‍ന്നു....അതിനിടയിലെപ്പോഴോ അവള്‍ ഉണര്‍ന്നു....ഞങ്ങളുടെ മടിയില്‍ ഇരുന്ന്‍ അവള്‍ നല്ല കളി.....ഞങ്ങളും അതാസ്വദിച്ചു കൊണ്ടിരുന്നു....കൂടെയുണ്ടായിരുന്ന ഒരുത്തന്‍ ഒരു മിഠായി എടുത്തു കൊടുത്തപ്പോള്‍ അവള്‍ ഭയങ്കര സന്തോഷത്തിലായി.....
        അവളുടെ കളിയില്‍ ലയിചിരുന്ന്‍ ഞങ്ങള്‍ മറ്റുള്ളവരെ ഒന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല....ഇടയിലെപ്പോഴോ അവള്‍ കരഞ്ഞപ്പോള്‍ ആണ് അവളുടെ അമ്മയെ ഞങ്ങള്‍ നോക്കിയത്....ഞെട്ടിപോയി.ബസില്‍ ആ സ്ത്രീ ഇല്ല.....ഞങ്ങള്‍ ആകെ പരിഭ്രമത്തില്‍ ആയി...ഞാന്‍ കൂവി വിളിച്ചു..ബസ്‌ നിറുത്തി....വര്‍ത്തമാനമായി....ബഹളമായി....ചോദ്യവും പറച്ചിലും  ഒക്കെ ആയി.....സ്ത്രീയുടെ രൂപവും ലക്ഷണവും പറഞ്ഞപ്പോള്‍ യാത്രികരില്‍ ഒരാള്‍ പറഞ്ഞു.....അവര്‍ രണ്ടു സ്റ്റോപ്പ്‌ മുന്നെ ഇറങ്ങിയെന്ന്‍....
        ബസ്‌ തിരിച്ചു വിട്ടു.....ആ പറഞ്ഞ സ്റ്റോപ്പില്‍ എത്തി....അവിടെ ആകെ തിരഞ്ഞു.ആ സ്ത്രീയെ കണ്ടുപിടിച്ചു.കുഞ്ഞിനെ വാങ്ങാതെ ഇറങ്ങി പോയതിന് ബസ്സിലുണ്ടായിരുന്ന ഒരു കാരണവര്‍ ഒരുപാട ചീത്തപറഞ്ഞു...അപ്പോള്‍ സ്ത്രീ ചോദിച്ചു....ഏത് കുട്ടി?എന്ത് കുട്ടി?എനിക്ക് കുട്ടികള്‍ ഒന്നുമില്ല.....അതുകേട്ട് ഞാനാകെ വിയര്‍ത്തു.വിറയ്ക്കുന്ന ശബ്ദത്തില്‍ ഞാന്‍ അവരോട് ചോദിച്ചു.നിങ്ങളുടെ കയ്യില്‍ നിന്നല്ലേ ഞാന്‍ ഈ കുഞ്ഞിനെ വാങ്ങിയത്‌?നീയെതാടാ കൊച്ചനേ,എന്ന് ചോദിച്ചു സ്ത്രീ എന്റെ നേരെ തിരിഞ്ഞു.....
          അപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു.പോലീസ് സ്റ്റേഷനിലേക്ക് വിടാം...എല്ലാവരോടും ബസ്സില്‍ കയറാന്‍ പറഞ്ഞു.സ്ത്രീയെയും പിടിച്ചു കയറ്റി.ഞങ്ങളാകെ വിറച്ചുപോയി.അതുവരെ കുഞ്ഞിനെ മാറി മാറി വാങ്ങിയിരുന്നവര്‍ എന്റെ കൈ കഴഞ്ഞിട്ടുപോലും അതിനെ വാങ്ങിക്കാതെയായി.
            പോലീസ് സ്റ്റേഷനില്‍ എത്തി.ആരും ഇറങ്ങണ്ട എന്ന്‍ ഡ്രൈവറുടെ കല്‍പ്പന വന്നു.അദ്ദേഹം ഇറങ്ങി സ്റ്റേഷനിനുള്ളിലെക്ക് പോയി.കുറച്ചു കഴിഞ്ഞ രണ്ടു പോലീസുകാരനും ഒരു പോലിസുകാരിയും വന്നു.ഞങ്ങളെ മൂന്നു പേരെയും ആ സ്ത്രീയെയും കണ്ടക്ടറെയും ഉള്ളിലേക്ക് വിളിപ്പിച്ചു.
             ഉള്ളിലെ വല്ല്യ പോലീസുകാരന്‍ എന്തൊക്കെയോ ചോദിച്ചു.ഞങ്ങള്‍ ഉണ്ടായതെല്ലാം പറഞ്ഞു.ആ സ്ത്രീ അപ്പൊ ബഹളം കൂട്ടി പറയുന്നുണ്ടായിരുന്നു അവര്‍ കള്ളം പറയുകയാണെന്ന്‍....
             പോലീസുകാരന്‍ കുഞ്ഞിനെ വാങ്ങി അതിന്റെ ഉടുപ്പിലെല്ലാം തപ്പി നോക്കി.ഒന്നും ഇല്ല.കുഞ്ഞിനെ മേശപ്പുറത്ത് വച്ചിട്ട് എന്നോടും ആ സ്ത്രീയോടും ഒരേ സമയം കൈ നീട്ടാന്‍ പറഞ്ഞു..ഞാന്‍ ചോദിച്ചു.അതെന്തിനാ സാറേ,കുട്ടിയെ അവര്‍ക്ക്‌ കൊടുത്താ പോരെ?
പോലീസുകാരന് ദേഷ്യം വന്നു.പറഞ്ഞത്‌ ചെയ്താ മതി.എന്നെ പഠിപ്പിക്കണ്ട എന്നായി അയാള്‍.
                ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ചു കൈ നീട്ടി.കുട്ടി രണ്ടു പേരെയും മാറി മാറി നോക്കി.ലോണ്ടേ....അവള്‍ എന്റെ അടുത്തേക്ക്‌ ചാടുന്നു.തമ്പുരാനേ...കണ്ണില്‍ ഇരുട്ട് കയറുന്നല്ലോ...കാലിനാകെ തണുപ്പ് ബാദിച്ച പോലെ....കൈകള്‍ രണ്ടും നിശ്ചലമായത് പോലെ...പോലീസുകാരന്‍ എന്നെ തുറിച്ചു നോക്കുന്നു.അല്ല അയാള്‍ എന്റെ അടുത്തേക്ക്‌ നടന്നു വരികയാണ്.
                 ഞാന്‍ പിന്നിലേക്ക് നടന്നു.അല്ല അങ്ങനെയല്ല പറയേണ്ടത്‌.ഓരോ അടിയും ഞാന്‍ ബലമായി എടുത്തു വെക്കുകയായിരുന്നു.പിന്നിലെ ചുമരില്‍ തട്ടിയതും ഞാന്‍ അതിനെ ചാരി താഴേക്ക്‌ പതിച്ചു....എന്റെത്തല്ലാത്ത ഒരു നിലവിളിയാണ് അന്നേരം ഉണ്ടായത്‌.നിലവിളിക്കാന്‍ പോലുമുള്ള കരുത്ത്‌ എനിക്ക് ഉണ്ടായിരുന്നില്ല.എന്നിട്ടും ആരോ നിലവിളിക്കുന്നു.നല്ല പരിചയമുള്ള ശബ്ദമായത് കൊണ്ട് അടഞ്ഞു കൊണ്ടിരിക്കുന്ന കണ്ണ് കൊണ്ട് ഞാന്‍ ചുറ്റും നോക്കി.ആരെയും കാണുന്നില്ല....
       അപ്പോഴാണ് ഉമ്മയുടെ ശബ്ദം കേട്ടത്.ഇന്നും ആ പാവത്തിന്റെ പുറത്തേക്ക്‌ വീണു ആല്ലേ?ഇത്രയും വലിപ്പം ആയില്ലെടാ എഴുന്നേറ്റ് പോവാന്‍ നോക്ക്.സുബ്ഹി ബാങ്ക് കൊടുത്തിട്ട്‌ കുറച്ചു നേരമായി.
       അപ്പോഴാണ് സ്ഥലകാല ബോധം ഉണ്ടാവുന്നത്.എഴുന്നേറ്റ് പല്ല് തേക്കുമ്പോഴും അനിയന്‍റെ കരച്ചില്‍ മാറിയിരുന്നില്ല...... 
Share:

18 comments:

 1. ഞാൻ ഒരു അമ്മ തൊട്ടിൽ സ്വപ്നം കാണുകയായിരുന്നു

  ReplyDelete
 2. സ്വപ്‌നങ്ങള്‍ എന്നും വര്ന്നമുല്ലതാകട്ടെ ... എന്നാലും എന്റെ പഹയാ ആ ചെക്കന്റെ മുതുകിന്റെ പണി കഴിച്ചല്ലോ നീ ...

  ReplyDelete
 3. അങ്ങനെ ഒരു വയാനാടന്‍ യാത്ര മിസ്സായി
  ഇനീം നല്ല നല്ല സ്വപ്‌നങ്ങള്‍ കാണാന്‍ ഇടവരട്ടെ

  ReplyDelete
 4. ഇത്രയും വേണ്ടായിരുന്നു ട്ടോ....
  കഥയുടെ മുഴുവൻ ത്രില്ലും കളഞ്ഞ് കുളിച്ചില്ലെ ന്റെ കാക്കപ്പൊന്നെ......

  ReplyDelete
 5. ഹോ, സ്വപ്നമായിരുന്നോ?
  വീര്‍പ്പടക്കിയാണ് വായിച്ചത്

  ReplyDelete
 6. നന്നായി ആസ്വദിച്ചു!! അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്താന്‍ സാധിച്ചു, ആശംസകള്‍!!!

  ReplyDelete
 7. അല്ല അളിയാ ആസ്ത്രീയുടെ ഫോണ്‍ നമ്പര്‍ വാങ്ങീട്ട് വീണാല്‍ മതിയായിരുന്നു.....

  ReplyDelete
 8. അന്ന് ഏതെങ്കിലും പത്രവാര്‍ത്ത വായിച്ചിരിക്കും!

  ReplyDelete
 9. വയനാടന്‍ കഥ അസ്സലായി ... കുട്ടി കൈ നീട്ടിയപ്പോള്‍ ഞങ്ങള്‍ പലതും പ്രതീക്ഷിച്ചു ... അതിനു മുന്നേ അനിയന്‍റെ പുറത്തേക്ക് ... !! അവന്‍ പപ്പടമായിക്കാനൂലോ ?

  ReplyDelete
 10. ഒരു പോലീസുകാരന് ഇത്രയും ബുദ്ധിയില്ലേ എന്ന് ചിന്തിച്ചു തുടങ്ങിയതായിരുന്നു. അപ്പോഴേക്കും അവസാനിച്ചത് നന്നായി...

  ReplyDelete
 11. ക്ലൈമാക്സ് ഉഗ്രനായി
  ഇത്രയും പ്രതീക്ഷിച്ചില്ല :)

  ReplyDelete
 12. അനിയനെ സമ്മതിക്കണം........

  ReplyDelete
 13. അപ്പോ ഇനിയുള്ള പോസ്റ്റുകളെല്ലാം സപ്നങ്ങളായിക്കോട്ടെ. നന്നായി രസിച്ചു വായിക്കാമല്ലോ? എന്നാലിനി റയീസ് ബ്ലോഗില്‍ “കഥ” യെന്ന പുതിയൊരു ലേബല്‍ തുടങ്ങിക്കോ..നിനക്ക് ഭാവിയുണ്ട് ആ രംഗത്ത്.

  ReplyDelete
 14. ക്ലൈമാക്സ്‌ തകര്‍ത്തു ട്ടോ ..വീര്‍പ്പടക്കി വായിച്ചു വരുമ്പോള്‍ ,ദാ കിടക്കുന്നു താഴെ .

  ReplyDelete
 15. ഹോ! വല്ലാത്തൊരു സ്വപ്നായിപ്പോയി!!

  ReplyDelete

Facebook Profile

Popular Posts

Followers

Recent Posts