ടീച്ചര്‍ പറഞ്ഞ കഥ


പതിവില്ലാതെ അന്ന് ടീച്ചര്‍ ക്ലാസ്സില്‍ വന്നത് ഒരു കപ്പ് വെള്ളവുമായാണ്.ഒഴിഞ്ഞു കിടക്കുന്ന മേശപ്പുറത്ത് ആ കപ്പ് വെച്ചതിനു ശേഷം ടീച്ചര്‍ അതിലേക്ക ചൂണ്ടി ചോദിച്ചു."ഏതാണ്ട് ഈ കപ്പ് നിറയെ വെള്ളമുണ്ട്.ഇതിന് ഏകദേശം എന്ത് ഭാരം വരും?....
കുട്ടികള്‍ ഓരോന്ന്‍ വിളിച്ചു പറഞ്ഞു തുടങ്ങി.നൂറ് ഗ്രാം...നൂറ്റമ്പത് ഗ്രാം.....എന്തായാലും ഇരുനൂറിനു മേലെ...അങ്ങനെ അങ്ങനെ ഓരോരോ അഭിപ്രായങ്ങള്‍.....
ടീച്ചര്‍ മുന്നിലേക്ക്‌ നടന്നു കൊണ്ട് പറഞ്ഞു തുടങ്ങി"അതെത്രയും ആവാം....നൂറോ ഇരുന്നൂറോ ഇരുന്നൂറ്റി അമ്പതോ എന്തുമാവാം...നമ്മുടെ വിഷയം അതല്ല."ടീച്ചര്‍ കപ്പ് ഉയര്‍ത്തി നീട്ടി പിടിച്ചു കൊണ്ട് ചോദിച്ചു"ഇതിങ്ങനെ ഒരു മിനിട്ട് പിടിച്ചു കൊണ്ടിരുന്നാല്‍ എന്ത് സംഭവിക്കും?
കുട്ടികള്‍ ഒന്നിച്ചു പറഞ്ഞു.ഒന്നും സംഭവിക്കാന്‍ പോവുന്നില്ല....
പത്ത്‌ മിനിട്ട്‌ പിടിച്ചിരുന്നാലോ?ടീച്ചര്‍ വീണ്ടും ചോദിച്ചു
കൈ വേദനിക്കും ടീച്ചര്‍....കുട്ടികളില്‍ ആരൊക്കെയോ വിളിച്ചു പറഞ്ഞു
ഓക്കേ...ഇത് ഒരു മണിക്കൂര്‍ വരെ തുടര്‍ന്നാലോ?
ബാക്ക്ബഞ്ചില്‍ നിന്ന്‍ ഒരു വിദ്വാന്‍ വിളിച്ചു പറഞ്ഞു."ടീച്ചറെ പണി എപ്പോ പാളിയെന്ന് ചോദിച്ചാ മതി.എന്തിനാ ടീച്ചറെ വേണ്ടാത്ത പണിക്ക് പോകുന്നത്
ടീച്ചര്‍ പറഞ്ഞു."ശരിയാണ് മോനെ,പണി പാളുക തന്നെ ചെയ്യും.അപ്പൊ ഞാന്‍ ഇത് ഒരു ദിവസം മുഴുവനായി തുടര്‍ന്നാലോ?
അതെ വിദ്വാന്‍ വിളിച്ചു പറഞ്ഞു.ടീച്ചര്‍ക്ക് പക്ഷാഘാതം വരാന്‍ സാധ്യതയുണ്ട്.മിക്കവാറും ഹോസ്പിറ്റലില്‍ ആവാനും സാധ്യതയുണ്ട്...
അത് തന്നെ മക്കളെ,ഞാന്‍ അതാ പറഞ്ഞു വരുന്നത്..ആത്യന്തികമായി വെള്ളത്തിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നില്ല.എന്നിട്ടും ശാരീരിക അവസ്ഥയില്‍ മാറ്റം വരുന്നു.ഇത് പോലെ തന്നെയാണ് ജീവിതത്തിന്‍റെ അവസ്ഥയും ഓരോ ദിവസത്തെയും സങ്കടങ്ങളും പ്രയാസങ്ങളും അന്നന്ന് തന്നെ പറഞ്ഞു തീര്‍ത്തില്ലെങ്കില്‍ മനസ്സിനെ രോഗാതുരമാക്കും....തിരിച്ചു കിട്ടാത്ത രീതിയില്‍ നമുക്ക് നമ്മെ തന്നെ നഷ്ടമാവും...
.
.
.
പിന്നീട് പലയിടത്തു നിന്നും പല രീതിയില്‍ ഈ കഥ കേട്ടിട്ടുണ്ട് എങ്കിലും അന്ന്‍ ആ ടീച്ചര്‍ പകര്‍ന്നു തന്നത് ജീവിതത്തിന്റെ വലിയൊരു പാഠമായിരുന്നു.
Share:

8 comments:

 1. ശരിയാണല്ലോ ടീച്ചര്‍ പറഞ്ഞുതന്ന പാഠം

  താങ്ക്സ് റഇസ്

  ReplyDelete
 2. വലിയൊരു പാഠം..സത്യം!!

  ReplyDelete
 3. വലിയൊരു ജീവിത സത്യം ടീച്ചര്‍ നല്ലൊരു ഉദാഹരണത്തിലൂടെ പറഞ്ഞു തന്നിരിക്കുന്നു...!!!

  ReplyDelete
 4. വലിയൊരു പാഠം വളരെ ലളിതമായി വിവരിച്ചു. ടീച്ചര്‍ ആയാല്‍ ഇങ്ങിനെ വേണം.

  ReplyDelete
 5. നിത്യജീവിതത്തില്‍ വളരെ ഉപകരിക്കുന്ന ഉപദേശം

  ReplyDelete
 6. വളരെ ഗുണപാഠം ഉള്‍ക്കൊണ്ട ക്ലാസ്...ടീച്ചര്‍ പറഞ്ഞത് മഹത്തയ ഒരു ചിന്തയാണ്..ജീവിതല്‍ ഉള്‍ക്കൊള്ളേണ്ട ഗുണപാഠം... എന്തോ ഒരു വിഷമം ഉള്ളില്‍ ഉണ്ടായിരുന്നു ഇതു വായിക്കുന്നതിന്‍ തൊട്ടു മുമ്പ്...വായിച്ചു കഴിഞ്ഞപ്പോള്‍ അതെല്ലാം ആവിയായി പോയി...

  ഈ ഗുണ പാഠം പോസ്റ്റ്‌ ചെയ്ത കുഞ്ഞനിയനും പഠിപ്പിച്ച ടീച്ചര്‍ക്കും ഒരായിരം നന്ദി...

  നന്മകള്‍ നേര്‍ന്നു കൊണ്ട്...സസ്നേഹം..

  www.ettavattam.blogspot.com

  ReplyDelete

Facebook Profile

Popular Posts

Followers

Recent Posts