Home »
» ലക്ഷ്യ....
ലക്ഷ്യ....
ഒരുപാട് ആഗ്രഹിച്ചു കുറെയേറെ പ്രാര്‍ത്ഥനകള്‍ക്കും വഴിപാടുകള്‍ക്കും ശേഷമാണ് അയാള്ക്കൊ രു കുഞ്ഞുണ്ടാവുന്നത്.ഒരു പെണ്കുതഞ്ഞ്.അയാള്‍ ഏറെ സന്തോഷവാനായി.ജീവിതത്തിന് ഒരു ലക്ഷ്യം വന്നപോലെ.അയാളവള്ക്ക്ി അതുതന്നെ പേരിട്ടു.”ലക്ഷ്യ”.
പിന്നീടുള്ള അയാളുടെ എല്ലാ ഓട്ടവും അവള്‍ക്കു വേണ്ടിയായിരുന്നു.ഏറ്റവും ആധുനികമായ എല്ലാ സംവിധാനങ്ങളും അവള്ക്കി ഒരുക്കി കൊടുത്തു.നാട്ടിലെ ഏറ്റവും മുന്തിയ സ്കൂള്‍.ചൂടോടെ ഭക്ഷണം എത്തിക്കാന്‍ വേലക്കാരി,കമ്പ്യൂട്ടര്‍,മൊബൈല്‍,എല്ലാം അയലവള്ക്ക് വേണ്ടി ഒരുക്കി.
ഒരു ദിവസം ബിസിനെസ്സ് മീറ്റിങ്ങിനിടെ അയാളുടെ ഫോണ്‍ ബെല്ലടിച്ചു.നോക്കിയപ്പോ അറിയാത്ത നമ്പര്‍ ആണ്.അയാലെടുത്തില്ല.ആ നമ്പറില്‍ നിന്ന് തന്നെ വീണ്ടും വീണ്ടും വിളിച്ചു കൊണ്ടിരിന്നപ്പോ അസഹ്യതയോടെ അയാള്‍ ഫോണ്‍ അറ്റന്ഡ്ി ചെയ്തു.
അങ്ങേത്തലക്കല്‍ നിന്ന് “സര്,ഞാന്‍ ലക്ഷ്യയുടെ സ്കൂളിലെ പ്രിന്സിഎപ്പല് ആണ്.നിങ്ങളെ ഒന്ന എനിക്ക് അത്യാവശ്യമായി കാണണം.”
അയാള്‍ രൂക്ഷമായി മറുപടി പറഞ്ഞു.”ഹേ....ഞാനൊരു മീറ്റിങ്ങിലാണ്.വേണമെങ്കില്‍ ഞാനവളുടെ അമ്മയെ പറഞ്ഞു വിടാം.”
പ്രിന്സിങപ്പല് മറുപടി പറഞ്ഞു”എനിക്ക് അവളുടെ അമ്മയെ അല്ല കാണേണ്ടത്.നിങ്ങലെയാണ്.മീറ്റിങ്ങാണോ നിങ്ങളുടെ മകളാണോ നിങ്ങള്‍ക്ക് പ്രിയപ്പെട്ടത്?ഇപ്പൊ തീരുമാനിക്കുക മകളാണെന്ന് തോന്നുന്നെങ്കില്‍ ഉടനെ എന്നെ വന്ന് കാണുക.”
അയാള്‍ക്ക ആധിയായി.മീറ്റിംഗ് ക്യാന്സകല് ചെയ്ത് അയാള്‍ മകളുടെ സ്കൂളിലേക്ക് പുറപ്പെട്ടു.
പ്രിന്സികപാലിനെ കണ്ടു.അവര്‍ ഒരു ചിത്രമെടുത്ത് അദ്ദേഹത്തെ കാണിച്ചു.ചിത്രം സൂക്ഷിച്ചു നോക്കി അയാള്‍ പറഞ്ഞു.”നന്നായിട്ടുണ്ടല്ലോ ആരാ വരച്ചത്?”
“ലക്ഷ്യയുടെ വരയാ”പ്രിന്സികപ്പല്‍ മറുപടി പറഞ്ഞു.
“എന്നിട്ടവള് എവിടെ?”എന്നായി അയാള്‍.
അവളെ വിളിക്കാം അതിന് മുമ്പ് നിങ്ങളാ ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കൂ..കുടുംബം എന്നായിരുന്നു വിഷയം.
കൊള്ളാലോ...അവള് നന്നായി വരച്ചിട്ടുണ്ട്.എന്നയാള്‍ മറുപടി പറഞ്ഞു.
ഹേ മനുഷ്യാ ആ ചിത്രത്തിലേക്ക് ഒന്ന നന്നായി നോക്കൂ....അതില്‍ അമ്മയുണ്ട്.മുത്തശ്ശിയുണ്ട്.വേലക്കാരി ഉണ്ട് മൊബൈലും കമ്പ്യൂട്ടറും എല്ലാം ഉണ്ട്.
അയാള്‍ അഭിമാനത്തോടെ പറഞ്ഞു.അതെല്ലാം ഞാന്‍ വാങ്ങിച്ചു കൊടുത്തതാ......
പ്രിന്സിാപ്പല്‍ കുറച്ച രൂക്ഷ്മായിതന്നെ പറഞ്ഞു “അതില്‍ നിങ്ങള്‍ ഇല്ലാ എന്നത് നിങ്ങള്‍ ശ്രദ്ധിച്ചോ?”
അപ്പോഴാണ അയാളും അത് നോക്കിയത്.ശരിയാ ആ ചിത്രത്തില്‍ അയാളില്ല.അന്ധാളിപ്പോടെ പ്രിന്സിപാലിന്റെ മുഖത്ത് നോക്കിയപ്പോള്‍ അവര്‍ പറഞ്ഞു.ചിത്രം കണ്ട ഞങ്ങള്‍ ലക്ഷ്യയോടു ഇതില്‍ അച്ച്ചനില്ലല്ലോ എന്നാരാഞ്ഞപ്പോള്‍ അവള് പറഞ്ഞത് അദ്ദേഹത്തെ ഞാന്‍ അധികം കാണാറില്ല.അമ്മ പറയും.വന്നു പോയെന്ന്.
ഇതുകേട്ട അയാള്‍ ഒരുപാട നേരം തലകുനിച്ചിരിന്നു.പിന്നെ പതിയെ എഴുന്നേറ്റ് നടക്കുമ്പോള്‍ അയാള്‍ വ്യക്തമാവാത്ത എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു
പറഞ്ഞു കേട്ടതാ....പകര്‍പ്പവകാശം ഉള്ളതാണോ എന്നറിയില്ല...
ReplyDeleteKeep Writing :)
ReplyDeletek ashraf
“നിങ്ങള്‍“ ഇല്ലാത്ത കുടുംബങ്ങള്‍ വര്‍ദ്ധിക്കുന്നു. അല്ലേ?
ReplyDeleteഹഹ ഹഹ .... ഇഷ്ടപ്പെട്ടു....
ReplyDeleteഎനിക്കുമുണ്ടൊരു ബ്ലോഗ് ..... വരുമെന്നും ചങ്ങാതിയാകുമെന്നും വിശ്വസിക്കുന്നു....
വളരെ നന്നായി എഴുതി
ReplyDeleteആശംസകള്‍
ഇന്ന് ചില മക്കള്‍ക്ക് എല്ലാമുണ്ട്. പക്ഷെ അമ്മയുടേയും അച്ഛണ്റ്റെയും സ്നേഹം മാത്രമില്ല.. ആ വികാരം താങ്കള്‍ വളരെ നന്നായി തന്നെ എഴുതിയിരിക്കുന്നു..
ReplyDeleteവളരെ നല്ല കഥ. പറഞ്ഞു കേട്ടതാണെങ്കിലും ഇതൊക്കെ തന്നെയാണ് ഇന്നത്തെ കുടുംബ ബന്ധത്തിന്റെ നേര് കാഴ്ച. പിന്നെ എഴുതുന്ന (സോറി ടൈപുന്നവരോട് ) അക്ഷരത്തെറ്റുകള്‍ കൂടി ശ്രദ്ധിക്കാന്‍ പറയണം. അതവര്‍ക്കു കൂടി ഗുണം ചെയ്യും. ആശംസകള്‍ നേര്‍ന്നു കൊണ്ട്.
ReplyDeleteതിരക്ക് പിടിച്ചോടുന്നവർ വായിക്കേണ്ട കഥ...ആശംസകൾ
ReplyDeleteഇതൊക്കെ തന്നെയാണ് നമ്മള്- അഭിനന്ദനങ്ങള്‍
ReplyDelete