ശരീരത്തിന്റെ മുക്കാല്‍ ഭാഗത്തിലധികം ചലനമറ്റ അവസ്ഥയിലാണ് ഇന്നെന്റെ ജീവിതം.എന്നിട്ടും ഓരോ സെകന്റും ഞാന്‍ ആസ്വദിക്കുകയും അടുത്ത നിമിഷത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു.ആത്മഹത്യ,വരുത്തി വെക്കുന്ന അപകടം ഇവയെ കുറിച്ചൊന്നും എനിക്ക് ചിന്തിക്കാന്‍ പോലും സാധ്യമല്ല.മാത്രമല്ല ഇത്തരം വാര്‍ത്തകള്‍ മനസ്സിനെ വല്ലാതെ വേദനിപ്പികാരുണ്ട്.ഈ അടുത്ത അങ്ങനെയുണ്ടായ ഒരു സംഭാവമാന്‍ ചാല ദുരന്തം.വെണ്ണിറായിപോയ ഒരുപാട് സ്വപ്നങ്ങളും കിനാക്കളും പത്ര മാധ്യമങ്ങളിലൂടെ എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നു.
ആ സമയത്താണ് അത് വരെ പ്രാദേശിക പേജുകളില്‍ ഒറ്റക്കോളം വാര്‍ത്തയില്‍ ഒതുങ്ങിയിരുന്ന ചേളാരി ഐ.ഓ.സി സമരത്തെ കുറിച്ച കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത.അപ്പോഴാണ് മനസ്സിലായത് ചാലയില്‍ പോട്ടിയതിനേക്കാള്‍ അനേകം ഇരട്ടി ശക്തിയുല്ലൊരു ബോംബ് നെഞ്ചത്ത് വെച്ചിട്ടാന് ഏതാനും വര്‍ഷങ്ങളായി ഞങ്ങള്‍ കിടന്നുറങ്ങുന്നത് എന്നും ഇപ്പോള്‍ ആ ബോംബിന്റെ വലിപ്പം കൂട്ടാന്‍ പോകുന്നന്നെന്നും.
അതായത് 900 മെട്രിക് ടണ്‍ ശേഷിയുള്ള ചേളാരി ഐ.ഓ.സിപ്ലാന്റിന്റെസംഭരണ ശേഷി 30,000 മെട്രിക് ടണ്‍ ആയി ഉയര്‍ത്താന്‍ പോകുന്നു.നിലവിലെ ശേഷി കൊണ്ടതന്നെ മലപ്പുറം,കോഴിക്കോട്,പാലക്കാട് ജില്ലകളിലേക്കുള്ള ബോട്ല്‍ിംഗ് പൂര്‍ണമായും നടക്കും. ഇനി കണ്ണൂരും കാസര്‍ഗോഡും ആണത്രേ അവരുടെ ലക്ഷ്യം.
നിലവിലുള്ള പ്ലാനറ്റ് തന്നെ പൊട്ടിത്തെറിച്ചുകഴിഞ്ഞാല്‍ 23 കിലോമീറ്റര്‍ ആണത്രേ അതിന്റെ പ്രത്യാഗാതം ഉണ്ടാവാന്‍ പോകുന്നത്.അപ്പോള്‍ 30,000 മെട്രിക് ടണ്‍ വന്നാല്‍......
സ്കൂളുകളും കോളേജുകളും മദ്രസാകള്മായിട്ട് 100 കണക്കിന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആയിരക്കനക്കിന് വീടുകള്‍ പതിനായിരക്കനക്കിന് ജനങ്ങള്‍.....എല്ലാം നിമിഷാര്‍ദ്ധത്തില്‍ ഇല്ലാതാവും.....
നാഷണല്‍ ഹൈവേയുടെ വക്കില്‍, 100 മീറ്റര്‍ ചുറ്റളവില്‍ ഒരുപാട വീടുകളും ഹോട്ടല്കളും ...അവിടോയെക്കെ നിര്‍ത്താതെ കത്തിക്കൊണ്ടിരിക്കുന്ന അടുപ്പുകള്‍ ഇതിനിടയില്‍ ആരാണ് ഈ സാധനം കൊണ്ട് വന്ന് നാട്ടിയതെന്ന് ചോദിക്കരുത്.
എന്നാലും ചില ചോദ്യങ്ങള്‍ .ഐ.ഓ.സി ക്ക് എന്തുകൊണ്ട് അവിടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ ജനങ്ങളെ ബോധ്യപ്പെടുതിക്കൂടാ.?????ഇവരെ പറഞ്ഞു വിടണമെന്ന് ആവശ്യപെട്റ്റ് സമരം തുടങ്ങിയ രാഷ്ട്രീയ പാര്‍ടികള്‍ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിന് ശേഷം നിശ്ശബ്ദരായതെന്ത്കൊണ്ട്?????അവരുടെ ശങ്ക മാറിയതാണോ??അതോ കിട്ടേണ്ടത് കിട്ടിയോ???രണ്ടാണെങ്കിലും ചകിതരായ പാവം ജനത്തോട് തുറന്ന പറയണം.
കാസര്‍ഗോഡ് കണ്ണൂര്‍ ഭാഗത്തേക്കുള്ള ബോട്ളിങ്ങിനു എന്തിന് ഈ സാധനം ഞങ്ങളുടെ നെഞ്ചത്ത് കുത്തിയിരക്കണം?അതവിടെ എവിടെയെങ്കിലും ഒഴിഞ്ഞ പറമ്പില്‍ കൊണ്ട് പോയി സ്ഥാപിച്ചു കൂടെ??
ആയുസ്സോടുങ്ങും വരെ ഞങ്ങള്‍ക്ക് ജീവിക്കണം......അത് കൊണ്ട തന്നെ എന്ത് വില കൊടുക്കാനും ഞങ്ങള്‍ തയ്യാറാണ.....
kidney early evaluation....
ഉമ്മയോളം പ്രിയപ്പെട്ട ഒരാള്‍ക്ക് കിഡ്നി രോഗം വന്നപ്പോഴാണ് അങ്ങനെ ഒരസുഗത്തെ കുറിച്ച് ചിന്തിക്കുന്നതും പഠിക്കുന്നതും.ചിലവേരെ വരുന്ന മാറ്റിവെക്കലും ഡയാലിസിസും ആണ് പോലും ചികിത്സാരീതികള്‍.
നമ്മുടെ നാട്ടില്‍ ഇന്ന ഈ അസുഖം ഭയപ്പെടുത്തുന്ന രീതിയില്‍
വ്യാപകമായിരിക്കുന്നു.ഒരേഴ് മാസം മുന്‍പ് കൊണ്ടോട്ടിയിലെ ഒരു സന്നദ്ധ സംഗം ഇത്തരം ആളുകളെ സഹായിക്കാനായി മുന്നിട്ടിറങ്ങി.ആദ്യ മാസം പതിനൊന്ന പേര്‍ക്ക ചെറിയ സഹായം ചെയ്ത കൊണ്ടാന് തുടങ്ങിയതെങ്കിലും മൂന്നു മാസമായപ്പോഴെക്ക് അവിടെ നാല്പതിലതികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തു.ഇനാ ലിസ്റ്റ് നൂരിനടുതെതി നില്കുന്നു.
മലപ്പുറം ജില്ല പഞ്ചായത്തിന്റെ കിഡ്നി വെല്‍ഫെയര്‍ സൊസൈറ്റി യില്‍ ആയിരതിലതികം ആളുകളാണ്ഇത് വരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.(വളരെ പാവപെട്ട ആളുകളാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. )
കുറച്ച മുന്‍പ് കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ഒരു ഡയാലിസിസ് സെന്റരുമായി ഒരു രോഗിക്കുവേണ്ടി ബന്ധപെട്ടപ്പോള്‍ അവര്‍ പറഞ്ഞ മറുപടി ഞെട്ടിക്കുന്നതായിരുന്നു.ഇപ്പൊ ചെയ്തുകൊണ്ടിരിക്കുന്ന ഒരാള്‍ മരിക്കട്ടെ,അപ്പൊ നോക്കാം എന്ന്
ഇതിന് പ്രതിവിധി ഇല്ലേ എന്നാ ഒരുകൂട്ടം നല്ല മനുഷ്യരുടെ അന്വേഷണമാണ് KEE(KIDNEY EARLY EVALUAION)ഇങ്ങനെ സംരംഭത്തില്‍ എത്തിക്കുന്നത്.നാളെ അത് നാടിന് സമര്പിക്കുന്നു.
കിഡ്നി രോഗം നേരത്തെ കണ്ടെത്തുകയും ആവശ്യമായ ചികിത്സ നല്കുകയുമാന് ഇവരുടെ ലക്ഷ്യം.കൂടുതല്‍ അറിയാന്‍ വിളിക്കുക
9961614000