ഇന്നലെകളിലെ
ഓര്മ പോലെ കഴിഞ്ഞ റമദാന്പിന്നില്നില്ക്കുമ്പോള്ഇന്നത്തെ റമദാനിന്റെ അമ്പിളിക്കീര്
വിളിച് പറയുന്ന റഈസ് അതൊരു വര്‍ഷം മുന്‍പായിരുന്നു.....ആയുസ്സിന്റെ കണക്ക് പുസ്തകത്തില്‍നിന്ന
നീ ഒരു വര്‍ഷം മുന്നോട്ട് പോയിരിക്കുന്നു.
നാഥാ......സമയിതിന്റെ
ഈ വേഗം വല്ലാതെ ഭയപ്പെടുത്തുന്നു.നിമിഷാര്‍ദ്ധം പോലും പിന്നിലേക്ക്കിട്ടില്ല എങ്കിലും
അതിനായി ആഗ്രഹിച്ചു പോകുന്നു.
കുഞ്ഞു
നാളിലെ റമദാനോര്മകളിലധികവും അവധിക്കാലതിന്റെ ആലസ്യവും പത്തിരിയുടെയും തേങ്ങാ അരച്ച
ഇറച്ചിക്കറിയുടെയും ഭ്രാന്ത്പിടിപ്പിക്കുന്ന മണവും,അത്താഴക്കള്ളനാവുന്ന ദിവസങ്ങളില്കിട്ടുന്ന പഴഞ്ചോറും
മീന്‍കറി ചട്ടിയുടെ സ്വാധുമൊക്കെയായിരുന്നു...
സ്വഭാവവും
ചരിത്രവും കര്‍മശാസ്ത്രവുമായി മദ്രസാ പാഠപുസ്തകങ്ങള്മറിച്ച തീര്‍ന്നു കൊണ്ടിരുന്നപ്പോള്നോമ്പ്
തുറക്കപ്പുറം നോമ്പിന്റെ ആവേശം തിരിച്ചറിഞ്ഞു തുടങ്ങി.പട്ടിണി അറിയലും രാത്രി നമസ്കാരങ്ങളും
പ്രാര്‍ഥനകളും ആത്മ സംസ്കരണ ക്ലാസ്സുകളുമൊക്കെ നോമ്പിന്റെ ആവേശങ്ങളായി.
വര്‍ഷങ്ങലേറെ
തീര്‍ന്നു പോയി.ഇന്ന കാല്‍നൂറ്റാണ്ട് ജീവിച്ചത്തിന് ശേഷം വരുന്ന റമദാന്പുതിയ തിരിച്ചറിവുകളും
പുതിയ അവേശങ്ങളും പുതിയ ലക്ഷ്യങ്ങളും മുന്നോട്ട് വെക്കുന്നു.ഇഅതികാഫ് ഇരുന്ന്ദിക്ര്
ചോല്ലുന്നതിനെക്കാലേറെ പുണ്യം പാവപ്പെട്ടവന്റെ വീട്ടിലേക്ക്നോമ്പ്തുറക്കാനുള്ള കാരക്കയുമായി
പോവുന്നതിനുണ്ട് എന്ന്മനസ്സിലാവുന്നു..
കണ്മുന്നില്കഷ്ടപെടുന്ന
പടപ്പിനെ സ്നേഹിക്കാന്കഴിയാത്തവന് കാണാമറയത്ത് ഉള്ള പടച്ചവനെ സ്നേഹിക്കാനാവില്ലെന്ന
തിരിച്ചറിവില്എത്തിച്ചേരാന്സാധിക്കുന്നുണ്ട്....
നാഥാ...വിപ്ലവകാരിയായ
ഒരു വിശ്വാസിയായിട്ട് ജീവിതത്തിലും മരണത്തിലും നിലനില്കാനാവശ്യമായ കരുത്ത്നേടാന്നീയെന്നെ
തുണക്കണേ...