ബന്ധങ്ങള്‍ നമുക്ക് എങ്ങനെയൊക്കെ ഉണ്ടാവും?ഒറ്റനോട്ടത്തിലെടുത്താല്‍
രക്തബന്ധം,സുഹ്ര് ത് ബന്ധം,പ്രണയം ഇവയിലൊക്കെ തീരുന്നു.എന്നാല്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത
ഒരു വാക്ക് പോലും പരസ്പരം സംസാരിച്ചിട്ടില്ലാത്ത രണ്ട് മനുഷ്യര്‍....കേട്ട് കേള്‍വിയിലൂടെ
അവര്‍ക്ക് പരസ്പരം അറിയാമായിരുന്നു.അതിലൊരളുടെ മരണം മറ്റൊരാളെ അലോസരപ്പെടുത്തുന്നുവെങ്കില്‍
ആ ബന്ധത്തെ നാം എങ്ങനെ നിര്‍വചിക്കും?
ആഷിഖ് എനീക്ക് ആരായിരുന്നെന്ന് അറിയില്ല.ജന്മനാ ശരീരത്തിന് ബലക്ഷയം
സംഭവിച്ച ഒരുവന്.ഉദ്ദേശം മൂന്നാഴ്ച്ച മുന്‍പാണ് ആഷിഖിനെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. പരപ്പനങ്ങാടിക്കാരനായ അന് വര്‍ക്ക ആഷിഖിനെ കുറിച്ച് പറഞ്ഞത്.ജീവിതത്തില്‍ പരാതികളും
പരിഭവങ്ങളുമില്ലാതെ പരിമിതികളില്‍ ജീവിച്ച ആ ഇരുപത്തിനാലുകാരന്‍അന്ന് തന്നെ മനസ്സിനെ
വല്ലാതെ ആകര്‍ഷിച്ചിരുന്നു..അന്ന് തന്നെ അവനെ വിളിക്കണം,പരിചയപ്പെടണം എന്നൊക്കെ കരുതിയതാണ്,പക്ഷെ
സാധിച്ചില്ല,ശ്രമിച്ചില്ല എന്നതാവും ശരിയായ പ്രയോഗം.
ഇന്ന് വീണ്‍റ്റും മറ്റൊരാവശ്യത്തിന് വേണ്ടിയാണ് അന് വര്‍ക്കയെ
വീണ്ടും വിലിച്ചത്.ഫോണ്‍ അറ്റന്റ് ചെയ്യാതിരുന്നപ്പോള്‍ തന്നെ എന്തേ എന്ന് കരുതിയതാണ്.കുറച്ച്
കഴിഞ്ഞ് അന് വര്‍ക്ക തിരിച്ച് വിളിച്ചു,കൂടെ മട്ടൊരു സുഹ്ര് ത്ത് ഹാരിസ്ക്കയും.എന്തേ
എല്ലാവരും കൂടി എന്നന്യേഷിച്ചപ്പോഴാണ്‍ ആഷിഖിനുള്ള ഖബര്‍ തയ്യാറാക്കുകയാണ് എന്നവര്‍
പറഞ്ഞപ്പോല്‍ ശരിക്കും കണ്ണ് വരണ്ടു പോയി.
ഇന്ന് വൈകുന്നേരം വീണ്ടും ഹാരിസ്കയെ ഞാന്‍ വിലിച്ചപ്പോഴാണ് കൂടുതല്‍
വിഷേശങ്ങളൊക്കെ അന്യേഷിച്ചതും അറിഞ്ഞതും.ഇപ്പഴും ഞാന്‍ ആലോചിക്കുന്നത് ആഷിഖിന്റെ വേര്‍പാട് മനസ്സിനെ എന്തേ അസ്സ്വസ്ഥമാക്കുന്നത്.അറിയില്ല......അറിയില്ല
തന്നെ.........