നമ്മുടെ റോളെന്ത്?...


ഇതെങ്ങനെ എഴുതണമെന്ന് എനിക്കറിയില്ല.എന്നാലിത് എഴുതാതിരിക്കാനും എനിക്കാകില്ല.കാഴ്ച്ചയുടെയും കേള്വിയുടെയും നിറങ്ങള് പ്രക്റ്ത്യാ നിയന്ത്രിക്കപ്പെട്ടപ്പോള് അരണ്ട കാഴ്ച്ചകളില് നിറങ്ങള് കാണാന് ശ്രമിച്ചു.എന്നിട്ടും നിറം കൊടുക്കാന് കഴിയാത്ത ചില കാഴ്ച്ചകള്...കേള്വികള്...അതാണെനിക്ക് പറയേണ്ടത്.


                      ഒരുപാട് നാളായി പരിചയമുള്ള പ്രിയപ്പെട്ട ഒരു കൂട്ടുകാരന്‍ ഫോണില്‍ വിളിച്ച് സംസാരിച്ചുകൊണ്ടിരിക്കുംമ്പോള്‍ അവന്‍ പറഞ്ഞു ഇന്നലെ ഉച്ചക്ക് ഒരിത്തിരി ചോറ് തിന്നതാണ്.ഇന്നു വൈകുന്നേരമായിട്ടും ഒന്നും തിന്നിട്ടില്ല,ഒരുപാട് വെള്ളം കുടിച്ച് വയറ് നിറച്ചിരിക്കാണ്.ബേചാറോടെ ഞാന്‍ കാര്യമന്ന്വേഷിച്ചു....എന്താ മാഷേ ഭക്ഷണം കഴിക്കാത്തെ?മറുപടി ഇങ്ങനെ:ബന്ധു വീട്ടില്‍ കല്യാണമാണ്.ഇന്നലെ രാവിലെ ഉടുത്തൊരുക്കി ഉമ്മറത്ത് കൊണ്ടന്നിട്ടതാ...അരക്ക് താഴെ പൂര്‍ണ്ണമായും കൈകള്‍ക്ക് പകുതിയിലധികവും സ്വാധീനം നഷ്ട്ടപ്പെട്ട അവനോട് ഞാന്‍ പകച്ചുകൊണ്ട് ചോദിച്ചു:വിശക്കുന്നില്ലേടാ..?ചിരിച്ചുകൊണ്ട് അവന്‍ പറഞ്ഞത് ഇപ്രകാരം:നമ്മളിതിലും വലിയ പൂരം എത്ര കണ്ടിരിക്കുന്നു.മുന്‍പ് മൂന്നു ദിവസം വരെ പച്ചവെള്ളം മാത്രം കുടിച്ച് കഴിഞ്ഞിട്ടുണ്ട്.വിശപ്പ് അസഹനീയമാവുംപോള്‍ തലയണ വയറിന് വെച്ചിട്ട് കമിഴ്ന്ന് കിടക്കറുണ്ട് പോലും...

                ഒരു പാലിയേറ്റീവ് ക്ലിനിക് സംഘടിപ്പിക്കുന്ന   parapleigic സംഗമത്തെ കുറിച്ച് എന്നും ഫോണില് വിളിച്ചന്വേഷിക്കുകയും വിവരങ്ങള് ചോദിച്ചറിയുകയും ചെയ്ത വേറൊരു സുഹ്രത്ത് അയാളും അരക്ക് താഴെ തളര്ന്ന്പോയതാണ്..പരിപാടിയുടെ തലേ ദിവസം തമാശകലര്ത്തി ഞാന് ചോദിച്ചു:എന്താടോ ഇത്ര ആക്രാന്തം?നാളയല്ലെ പരിപാടി തിരക്ക് കൂട്ടണ്ട...മറുപടി പേടിപ്പെടുത്തുന്നതായിരുന്നു:  
:റഈസേ നിനക്കറിയില്ല,ഏകദേശം ആറു മാസത്തോളമായി ഞാനെന്റെ വീട്ടുകാരെയല്ലാതെ കണ്ടിട്ട്...ഒരു മനുഷ്യനെ കാണാനും കുറച്ച് സംസാരിക്കാനുമുള്ള ആഗ്രഹം കൊണ്ടാണ്. ..

                      വേറൊരനുഭവം കോഴ്ക്കോട് മെഡിക്കല് കോളേജില് നിന്നാണ്..  ഫിസിയോ തെറാപ്പിക്കായി                  അഡ്മിറ്റായപ്പോള് തൊട്ടടുത്ത ബെഡ്ഡിലുള്ളത് 35 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു യുവാവ്.വളരെ പ്രായമായ ഏകദേശം  70ന്  മുകളിലുള്ള  ഒരമ്മയും അച്ചനുമാണ് അവരെ നോക്കുന്നത്.പുറത്ത് നല്ലൊരു മുറിവുള്ളതുകൊണ്ട് നന്നായി ഭക്ഷണം കഴിക്കാന് ഡോക്റ്റ്റ്മാര് നിരന്തരം പറയാറുണ്ടായിരുന്നു.എന്നിട്ടും അവിടെ നിന്ന് സൗജന്യമായി ലഭിക്കുന്ന പാലും മുട്ടയും പോലും അലക്ഷ്യമായി ഉപേക്ഷിക്കുന്ന അവരോട് ഒരു നല്ല മനുഷ്യന് കാര്യമന്വേഷിച്ചപ്പോള് അവര് പറഞ്ഞത് ഇങ്ങനെ:മുട്ട പുഴുങ്ങാനും പാല് കാച്ചിയെടുക്കാനുമുള്ള രണ്ട് രൂപ ഇല്ലാഞ്ഞിട്ടാ,പിന്നെ ഞങ്ങളെന്താ ചെയ്യാ?

                            ഇത്രയും പറഞ്ഞത് എന്തിനെന്നല്ലെ?തിരക്കിനിടയില് നാം മറന്നു പോകുന്ന ഇത്തരം ജീവിതങ്ങളില് സാമൂഹ്യ ജീവി എന്ന നിലയില് നമ്മുടെ പങ്കെന്തെന്ന് ചോദിക്കാനാണ്.................
Share:

32 comments:

 1. ഒറ്റപ്പെടുന്നവരുടെ ഒരു ലോകം ഇവിടെ പകര്‍ത്തിയ വരികളില്‍ കണ്ടു.ഒപ്പം വാക്കുകളാല്‍ ഏകാന്തതയെ ആട്ടിയകറ്റുന്ന ഒരു മനസ്സിന്‍റെ തേങ്ങലും കേട്ടു.
  റിപ്ലബ്ലിക് ദിനാശംസകള്‍

  ReplyDelete
 2. നമ്മുടെ റോള്‍ എന്ത്? .
  ഉത്തരം പറയാനുള്ള അര്‍ഹത നേടാന്‍ ഇനിയും ഒരു പാട് ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു...

  ReplyDelete
 3. നമ്മുടെ റോളെന്ത്‌? സ്വന്തം സുഖങ്ങളും അഭിവൃദ്ധിയും തേടി പാഞ്ഞുകൊണ്ടിരിക്കുന്ന നമ്മള്‍ മനസ്സിലാക്കാത്ത, ചിന്തിക്കാത്ത ഒരു ചോദ്യം...ഈ നിസ്സഹായയാവരുടെയിടയില്‍ നമ്മുടെ റോളെന്ത്‌?
  രഹീസിന്റെ വാക്കുകളാല്‍ ഈ ഇഹലോകത്തെ സന്തോഷകരമാക്കാന്‍ ശ്രമിക്കുന്ന തിരക്കിനിടയില്‍, സമൂഹത്തില്‍ എന്റെയും പങ്കെന്താണ് എന്ന് ചിന്തിക്കാന്‍ സാഹചര്യം ഉണ്ടാകിയത്തില്‍ നന്ദിയുണ്ട്...
  ഇത്തരം എഴുത്തുകള്‍ ഇനിയും തുടരണം, പദാര്‍ത്ഥ ലോകത്തില്‍ മതിമറന്നു ജീവിക്കുന്ന എന്നെപ്പോലെയുള്ളവരെ സമൂഹത്തിലെ അവശരെക്കുരിച്ചു ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കാന്‍... എനിക്ക് ലഭിച്ച അനുഗ്രഹങ്ങളാല്‍ അഹങ്കാരിയാവാതെ ദൈവത്തിനു മുമ്പില്‍ നന്ദിയുള്ളവനാവാന്‍.....

  ReplyDelete
 4. കണ്ണ് തുറപ്പിക്കാനുള്ള ശ്രമം.
  നികുതിപ്പണം കൊണ്ട് ധൂര്‍ത്തടിക്കുന്ന ഏമാന്മാര്‍ ഇതൊന്നും കാണില്ല. ദാനം ചെയ്യുക മാത്രമല്ല, അതിനു പ്രേരിപ്പിക്കുന്നത് പുണ്യം തന്നെ.

  ReplyDelete
 5. എങ്ങനെയാണു പരിഹാരം എന്നതാണു നമ്മളാലോചിക്കേണ്ടത്.ഒറ്റയ്ക്കു ചെയ്യാവുന്നതിനു പരിമിതികളില്ലേ..ഈ ആളുകൾ ജീവിക്കുന്ന സർക്കിളിൽ അവർക്കു ആശ്വാസം നൽകാൻ വഴികളുണ്ടാവണം.അവരെ മാത്രം വേറെ എവിടേക്കെങ്കിലും പറിച്ചു നടുന്നതും ശരിയായ പരിഹാരമല്ല. പ്രശ്നങ്ങളുടെ സ്വഭാവം വ്യത്യസ്തമാണു,അതു കൊണ്ടു തന്നെ പരിഹാരവും.ഒന്നാമത്തേതും അവസാനത്തേതും ദാരിദ്ര്യവും പട്ടിണിയുമാണു കാരണമെങ്കിൽ രണ്ടാമത്തേതു ഒറ്റപ്പെടൽ ആണു.. വേറെയും പ്രശ്നങ്ങൾ ഉണ്ടാവാം..ഏതായാലും എന്തു ചെയ്യാമെന്നതിനെക്കുറിച്ചു നടക്കട്ടെ ഇനിയുള്ളവരുടെ അഭിപ്രായങ്ങൾ

  ReplyDelete
 6. റഈസ്‌,
  ഇതൊക്കെ കേള്‍ക്കുകയും കാണുകയും ചെയ്യുമ്പോള്‍ ഞാന്‍ ചിന്തിക്കുന്നത് ഞാനെത്ര ഭാഗ്യവാന്‍ എന്നാണ്. എന്നിട്ടും ജീവിതത്തില്‍ പരിഭവങ്ങളും പരാതികളും വിദ്വേഷങ്ങളും മാത്രം ഞാന്‍ ബാക്കി വെയ്ക്കുന്നു.. എന്തെ ഇങ്ങനെ എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്.
  നമ്മുക്ക് ചുറ്റുമുള്ള വേദനിക്കുന്ന സഹോദരരുടെ ദുഖങ്ങളും വേദനകളും മനസ്സിലാക്കുക എന്നത് ഒരു വലിയ കാര്യം തന്നാണ്..എല്ലാര്‍ക്കും അതിനാവില്ല...റഈസിന് അതിനാകുന്നു എന്നത് വളരെ സന്തോഷം തരുന്നു...

  ഇനിയും തുടര്‍ന്ന് എഴുതുക...അത് വായിച്ചു ഒരാളുടെ എങ്കിലും കണ്ണ് തുറക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം...

  ReplyDelete
 7. അവരും ഇവിടെ ജീവിക്കുന്നു... ഞാൻ ആകാശത്തിലേക്ക് നോക്കി ; .......മനസ്സിൽ നിറഞ്ഞ സങ്കടം അകം നനച്ചു. ഞാൻ പടച്ചതമ്പുരാനോട് പ്രാർഥിച്ചു..............

  ReplyDelete
 8. മനസ്സറിഞ്ഞു കൊണ്ടെഴുതിയ വരികള്‍.. വായിച്ചപ്പോള്‍ മനസ്സിലും തട്ടി..

  ReplyDelete
 9. നോബരപെടുത്തിയ വരികള്‍

  ReplyDelete
 10. വായിച്ചു റയീസ് എന്താ ഞാന്‍ പറയുക. എന്നാലും വയ്യാത്ത ഒരാളെ ഇങ്ങനെ മറന്ന് പോകുമോ, ആലോചിക്കാന്‍ വയ്യ അതൊന്നും.

  ReplyDelete
 11. ശരീരത്തിന്റെ ബലക്കുരവിനെ വെല്ലുന്ന, ബലമുള്ള ശരീരങ്ങളിലും മനസ്സിലും ആഴത്തില്‍ ഇറങ്ങുന്ന ഈ ചോദ്യത്തിന്ന് എന്ത് ഉത്തരം നല്‍കാന്‍........സസ്നേഹം

  ReplyDelete
 12. ഇവിടെയിപ്പോള്‍ ആര്‍ക്കും ഒരു റോളുമില്ല,എല്ലാവരും അവനവനിലേക്ക് ചുരുങ്ങി വരുന്നു. അന്നൊരിക്കല്‍ റയീസെന്നോട് ചോദിച്ചില്ലെ,വല്ലപ്പോഴും ഒരു മിസ് കാളിട്ടാലെന്താണെന്നു?. മിസ് കാളല്ല ശരിക്കും വിളിച്ചു സംസാരിക്കാം ,അതിനത്ര പൈസയൊന്നും വേണ്ട.പക്ഷെ എന്തോ നമ്മളൊക്കെ അങ്ങിനെയാവുന്നു.റയീസിന്റെ ഇത്തരം പോസ്റ്റുകള്‍ വായിക്കുമ്പോള്‍ വല്ലാത്തൊരു കുറ്റ ബോധം.

  ReplyDelete
 13. ഇനിയും ഒരുപാട് എഴുതുക ..എഴുതി എഴുതി തൂങ്ങിഅടഞ്ഞു പോകുന്ന കണ്ണുകള്‍ തുറപ്പിക്കുക..താങ്കള്‍ക്കു അതിന്നാവും ..സര്‍വ്വശക്തന്‍ തുണക്കട്ടെ.

  ReplyDelete
 14. വായിച്ചു റയീസ് ..സങ്കടം തോന്നുന്നു മനുഷ്യന്റെ അവസ്ഥ ഓര്‍ത്തിട്ടു ...എല്ലാരും മനസ്സ് വച്ചാല്‍ എന്തെങ്ങിലും ഒക്കെ ചെയ്യാന്‍ സാധിക്കും ..അവനവന്റെ കാര്യം നോക്കാന്‍ സമയം തികയാറില്ല ഓരോരുത്തര്‍ക്കും, എന്നാലും ഒരല്‍പം സമയം ഇങ്ങനുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചാല്‍ നല്ലതേ വരുള്ളൂ എല്ലാവര്ക്കും ..ഇത് വായിക്കുന്ന എല്ലാവരുടെയും കണ്ണ് തുറക്കട്ടെ എന്നാണു ന്റെ പ്രാര്‍ത്ഥന...എല്ലാരും മനസ്സുവച്ചാല്‍ ആരെങ്കിലും ഒക്കെ രക്ഷപെടുമല്ലോ ..

  ReplyDelete
 15. ഈ കുറിപ്പ് വായിച്ചപ്പോള്‍ മനസ്സില്‍ ഒരു നൊമ്പരം മാത്രം ബാക്കി..താങ്കളുടെ ചോദ്യം ഞാനുള്‍പ്പടെയുള്ള സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു..

  ReplyDelete
 16. പോസ്റ്റിനേക്കാള്‍ തുറിച്ചു നോക്കുന്നു കുട്ടീക്കാന്റെ കമന്റ്!
  മനസിലേക്ക് തുളച്ചു കയറുന്നു അദ്ധേഹത്തിന്റെ വാക്കുകള്‍ !

  പലപ്പോഴും റയീസിന്റെ ഈ ബ്ലോഗിലേക്കും സാദിക് ബായിയുടെയും ഹാറൂന്‍ ഇക്കയുടെയും ബ്ലോഗിലേക്കും ചെല്ലുന്നത് അവരുടെ പോസ്റ്റുകള്‍ വായിക്കാനല്ല. അക്ഷരങ്ങളിലൂടെയുള്ള അവരുടെ പ്രസരിപ്പ് കാണാന്‍ വേണ്ടിയാണ്. താണയിലുള്ള എന്റെ വീട്ടിന്നു അത്രയൊന്നും ദൂരമില്ല ആയിക്കരയില്‍ ഉള്ള ഹാറൂന്‍ ഇക്കയുടെ വീട്ടിലേക്കു. ബ്ലോഗില്‍ വന്നിട്ട് ഒന്നര വര്ഷം കഴിഞ്ഞു. ഇതിനിടയില്‍ മൂന്നാല് തവണ നാട്ടിലേക്കും പോയി. പക്ഷെ ഒരിക്കല്‍ പോലും അദ്ധേഹത്തിന്റെ വീട് വരെ പോകാന്‍ സമയം കിട്ടിയില്ല. ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ - കുട്ടീക്കാന്റെ കമന്റ് വായിച്ചപ്പോള്‍ സ്വയം പുച്ഛം തോന്നിപ്പോകുന്നു!

  (ബ്ലോഗ് തുടങ്ങുമ്പോള്‍ റയീസിനെ ഒന്ന് രണ്ടുതവണ വിളിച്ചിരുന്നു. സംസാരിക്കാന്‍ പറ്റിയില്ല. പിന്നീട് ഈ കാര്യം സാദിക് ബായിയുടെ ഏതോ ഒരു പോസ്റ്റില്‍ കമന്റായി ഇട്ടിരുന്നു. കഴിഞ്ഞ ദിവസം റയീസ് എന്നെ വിളിക്കുമ്പോള്‍ തോളില്‍ ഹംദു ഉറങ്ങുന്നുണ്ടായിരുന്നു. അതാണ്‌ എടുക്കാതിരുന്നത്. എന്നോട് ക്ഷമിക്കുക. ഞാന്‍ വിളിക്കാം)

  ReplyDelete
 17. "ആറു മാസത്തോളമായി ഞാനെന്റെ വീട്ടുകാരെയല്ലാതെ കണ്ടിട്ട്...ഒരു മനുഷ്യനെ കാണാനും കുറച്ച് സംസാരിക്കാനുമുള്ള ആഗ്രഹം കൊണ്ടാണ്.."

  വല്ലാത്ത ഒരു നൊമ്പരം

  ReplyDelete
 18. മനുഷ്യന്‍ ഓട്ടത്തിലാണ് ., പിടിച്ചടക്കിയവ ചിറകിനടിയില്‍ ഒളിപ്പിച്ചു പുതിയ ഉയരങ്ങള്‍ കണ്ടെത്താന്‍ വേണ്ടി..
  ഇതിനിടയില്‍ അശരണരുടെ രോദനമോ സഹജീവിയുടെ ആവശ്യങ്ങളോ ശ്രദ്ധിക്കാന്‍ അവനു സമയമില്ല.. ആഗ്രഹിച്ചതെല്ലാം നേടിയാലും അവന്റെ അത്യാഗ്രഹം നിലയ്ക്കുന്നില്ല..
  ഇനിയും എഴുതുക സഖേ.. ഹൃദയത്തിന്റെ ചുവപ്പ് ഒരാളെങ്കിലും തിരിച്ചറിഞ്ഞാല്‍ അത് വലിയ നേട്ടമായി കരുതുക..

  ReplyDelete
 19. parayaan onnumilla,oru kshamayalaathe......

  ReplyDelete
 20. മനസ്സാക്ഷിയുടെ നേര്‍ക്ക്‌ ചോദിക്കുന്ന കൂര്‍ത്ത ചോദ്യങ്ങളാണ് ഇ പോസ്റ്റ്‌ ..

  ReplyDelete
 21. മനുഷ്യരെ കാണാന്‍ ,,,,കിളികളെ,,,പൂമ്പാറ്റകളെ ,,,,,,പൂക്കളെ,,,,നീലകാശത്തെ,,,,,,കുളിര്‍മയുള്ള കാറ്റിനെ,,,,,പച്ചപ്പുള്ള പ്രക്രതിയെ,,,,എന്തിനു ഈ മണ്ണില്‍ ഒന്ന് തൊടാന്‍ ഒക്കെ കൊതിയാകും.....ഒരു പക്ഷെ അതിനു കഴിയുമായിരുന്ന കാലത്ത് ഇതൊന്നും ശ്രദ്ധിക്കാന്‍ നമുക്ക് സമയം കാണില്ല.....കയ്യെത്ത ദൂരത്തു ഉണ്ടായിട്ടും ഒന്ന് തൊടാന്‍ പോലും കഴിയില്ലെന്ന് അറിയുമ്പോഴാണ് നമ്മള്‍ അതിനായി കൊതിച്ചു പോകുന്നത്.....ഇന്ന് ഇതൊന്നും കാണാതെ സഹജീവികളോട് അല്പം കരുണ പോലും ഇല്ലാതെ നമ്മള്‍ ഓടുന്നത് എങ്ങോട്ടാണ്???നാളെ ഒരു പക്ഷെ നമ്മുടെ ജീവിതം എന്താണെന്നു വല്ല പിടിയും ഉണ്ടോ നമുക്ക്......സഹജീവികളോട് കരുണ കാണിക്കുന്നവന് ദൈവത്തിന്റെ കരുണ ലഭിക്കും......

  ReplyDelete
 22. നമ്മുടെ റോളെന്ത്?..
  വായിച്ചു കഴിയുമ്പോള്‍ ഏറ്റവും പൊള്ളിക്കുന്ന ചോദ്യം.

  ഒരു രൂപയ്ക്കു അരി കിട്ടുന്ന കാലത്തു, ഒരു രൂപയെടുക്കാന്‍ കഴിയാത്തവരുടെ ദൈന്യത ഭീതിപ്പെടുത്തുന്നു. സ്വയം പുച്ഛവും തോന്നുന്നു. :(

  ReplyDelete
 23. വല്ലാത്ത ചോദ്യം റ ഈസ്, വല്ലാതെ അലട്ടുന്ന ഒന്ന്, നാം വേണ്ടതു പലതും മറക്കുന്നു.

  ReplyDelete
 24. എന്താ പ്പൊ ഞാൻ പറയുക റാഈസ്. നൊമ്പരപ്പെടുത്തുന്ന വരികൾ. എല്ലാവരും കൂടി ശ്രമിച്ചാൽ എന്തെങ്കിലുമൊക്കെ ചെയ്യാൻ സാധിക്കില്ലേ ? സാധിക്കും. പക്ഷെ ആര് ? ഞാൻ ഇനിയും ഇങ്ങോട്ട് വരും, ജീവിതം കൊണ്ട് വല്ലാതങ്ങ് സന്തോഷിച്ച് അഹങ്കാരം തോന്നിത്തുടങ്ങുമ്പോൾ. ആശംസകൾ.

  ReplyDelete
 25. വായിച്ചു കണ്ണ് നനഞ്ഞു പോയി..റയീസ്, സത്യമായിട്ടും. എന്തെങ്കിലും ചെയ്യാന്‍ പറ്റുന്ന സന്ദര്‍ഭങ്ങളില്‍ തീര്‍ച്ചയായും ഇക്കാര്യങ്ങള്‍ മനസ്സില്‍ തന്നെയുണ്ടാകും. ആശംസകള്‍

  ReplyDelete
 26. എല്ലാ സൌഭാഗ്യങ്ങളുടെയിടയിലും നിരാശനാണ് മനുഷ്യന്‍.
  ഇത്തരം അനുഭവങ്ങള്‍ വായിക്കുമ്പോഴെങ്കിലും, നിമിഷ നേരത്തേക്കെങ്കിലും നമ്മുടെ കണ്ണ് തുറന്നെങ്കില്‍..
  പറ്റാവുന്നത് തീര്‍ച്ചയായും ചെയ്യാറുണ്ട് മോനെ.

  ReplyDelete
 27. വായിച്ചു കണ്ണ് നനഞ്ഞു പോയി.....

  ReplyDelete
 28. ചില അനുഭവങ്ങൾ കാണുമ്പോഴും കേൾക്കുമ്പോഴും കണ്ണ് നിറയിക്കുന്നു.മൂന്നു നേരം ഉണ്ടും ഉറങ്ങിയും ജീവിക്കുന്നവർ നിരാശയിൽ പെട്ടുഴലുമ്പോൾ ഇവരെ കുറിച്ചോർത്താൽ മതി.
  അഭിനന്ദനങ്ങൾ

  ReplyDelete
 29. റഈസ്,
  സലാം
  ഇന്നത്തെ മാധ്യമത്തില്‍ നിങ്ങളെക്കുറിച്ച് വായിച്ചിരുന്നു..ബ്ലോഗ്ഗര്‍ ആണെന്ന് ഇന്നാണ് അറിഞ്ഞത്....പ്രാര്‍ത്ഥനകളില്‍ നിങ്ങളെ ഓര്‍ക്കും ..ഇന്ന് മുതല്‍....

  ReplyDelete
 30. വായിച്ചു കണ്ണ് നനഞ്ഞു പോയി..റയീസ്,ഇത്തരം അനുഭവങ്ങള്‍ വായിക്കുമ്പോഴെങ്കിലും, നിമിഷ നേരത്തേക്കെങ്കിലും നമ്മുടെ കണ്ണ് തുറന്നെങ്കില്‍..

  ReplyDelete
 31. ചുറ്റുപാടുകളേയും സമൂഹത്തേയും മറന്നു പോകുമ്പോൾ മനുഷ്യൻ മനുഷ്യനല്ലാതാവുന്നു… :(

  ReplyDelete
 32. അയല് ക്കാര൯. പട്ടിണി കിടക്കുമ്പോള്
  നീ വയറ് നിറയെ ഭൂഷണം കഴിക്കരുത്
  എന്ന നബി വചനം നമ്മള് ഓരോ൪ത്തരും
  ഓ൪ത്തിരുന്നെ൯കില് !!

  ReplyDelete

Facebook Profile

Popular Posts

Followers

Recent Posts