ഒരു പെന്‍സില്‍ പറയുന്ന ജീവിത കഥ
        ഇതെഴുതാന്‍ പറഞ്ഞ് കൊടുക്കുമ്പോള്‍ എന്റെ ചുണ്ടുകള്‍ക്ക് വിറയലുണ്ടെന്ന് തോന്നുന്നു.ശരിയാണ്,കൊല്ലം കുന്നിക്കോട് സ്വദേശി ഷംനാദിനെക്കുറിച്ച് പറയുമ്പോള്‍ ആര്‍ക്കുമുണ്ടാകുന്ന ഒരു വിറയല്‍.ജീവിച്ച് തുടങ്ങും മുന്‍പേ കട്ടിലില്‍ കയറി കിടക്കേണ്ടി വന്ന ഒരു ക്ഷുഭിത യൗവ്വനം,അതാണ് ഷംനാദ്.
   
               ആ കഥ ഷംനാദ് തന്നെ പറയുന്നത് ഇങ്ങനെ:രണ്ടാം ക്ലാസ്സിന്റെ പാദവാര്‍ഷിക പരീക്ഷ കഴിഞ്ഞ ഉടനെയാണ് ഒരല്പം നീളമുള്ളതും അതിനേക്കാളേറെ ഭംഗിയുള്ള ഒരു പെന്‍സില്‍ അവന് കിട്ടുന്നത്.സാധാരണയായി തുണ്ട് പെന്‍സിലുകളുമായാണ് അവന്‍ സ്കൂളില്‍ പോകാറ്.എന്നാല്‍ അന്ന് ഭംഗിയുള്ള ആ പെന്‍സില്‍ ചെത്തി കൂര്‍പ്പിച്ച് സ്കൂളിലേക്ക് എടുത്തിട്ടുണ്ട്.അതിന്റെ ഗമയിലാണ് അവന്‍ ക്ലാസ്സില്‍ ഇരിക്കുന്നത്.
          ഇന്റര്‍ വെല്ലാവാന്‍ അവന്റെ മനസ്സ് തുടിച്ച് കൊണ്ടിരിക്കുകയാണ്.അത്രയും ഭംഗിയുള്ള ഒരു പെന്‍സില്‍ ക്ലാസ്സില്‍ അന്നുവരെ ആരും കൊണ്ടു വന്നിട്ടില്ല.അത്കൊണ്ട് തന്നെ അതൊന്ന് ക്ലാസ്സില്‍ പ്രദര്‍ശിപ്പിക്കണം.ഇതാണ് ആ രണ്ടാം ക്ലാസ്സുകാരന്റെ ചിന്ത മുഴുവന്‍..............
      എന്തായാലും ബ്രെയ്ക്ക് ആയി.പെന്‍സിലെടുത്തവന്‍ ക്ലാസ്സില്‍ പ്രദര്‍ശിപ്പിച്ചു.തട്ടിപ്പറിക്കാന്‍ ശ്രമിച്ച ചില വി തികുട്ടന്മാര്‍,അസൂയയോ    റ്റെ അല്പം മാറിനിന്ന് നോക്കികണ്ട പെണ്‍കുട്ടികള്‍,ഇതെല്ലാം അവന്‍ തെല്ല് ഗമയോടെ തന്നെ നോക്കി നിന്നു.
       അതിനിടക്കാണ് ഇന്റെര്‍ വെല്‍ തീര്‍ന്നെന്നറിയിച്ച്കൊണ്ട് ബെല്‍ മുഴങ്ങിയത്.ദേടാ,അപ്പോഴാണ്അവന് തന്നെ ഓര്‍മ്മ വന്നത്,മുള്ളിയിട്ടില്ലെന്ന്.പിന്നെ മൂത്രപ്പുര ലക്ഷ്യമാക്കി ഒരോട്ടമായിരുന്നു.തിടുക്കത്തില്‍ കാര്യം സാധിച്ച് തിരിച്ചോടാന്‍ തുടങ്ങിയതും,ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ ഒരു ചുള്ളികമ്പ് തട്ടി അവന്‍ താഴെ വീണു.വീഴ്ച്ചയില്‍ മുറുകെ പിടിച്ചിരുന്ന ആ പെന്‍സില്‍ അവന്റെ കഴുത്തില്‍ തുളച്ച് കയറി.എഴുന്നേല്‍ക്കാനാവാതെ ഒരു പിടച്ചിലോടെ ചോരവാര്‍ന്ന് അവനവിടെ കിടന്നു.
       ആ പിരീഡിന്റെ അവസാനമാണ് ഷംനാദ് ക്ലാസ്സിലില്ലെന്ന് സഹപാഠികളും അദ്ധ്യാപികയും ശ്രദ്ധിച്ചത്.അവര്‍ സ്കൂള്‍ കോമ്പൗണ്ടിലിറങ്ങി തിരച്ചിലായി.അതിലാരോ ഒരാള്‍ അബോധാവസ്ഥയില്‍ ചിന്തി കിടക്കുന്ന രക്തത്തിന് നടുവിലായി അവനെ കണ്ടു.തറച്ച പെന്‍സില്‍ വലിച്ചൂരി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അവന്റെ കാര്യത്തില്‍ നിശ്ചയിക്കപെട്ട വിധി പലരുംതിരിച്ചറിഞ്ഞിരുന്നു.ചികിത്സകളും മരുന്നുകളും ഫിസിയോ തെറാപ്പികളുമായി ഏതാനും വര്‍ഷങ്ങള്‍ അങ്ങനെ കഴിഞ്ഞു പോയി.പതിയെ അവനും മനസ്സിലാക്കി,ഇനിയൊരിക്കലും താന്‍ നടക്കാന്‍ പോവുന്നില്ല എന്ന്.അതവനെത്തന്നെ ബോധ്യപ്പെടുത്താന്‍ ആ ആറു വയസ്സ്കാരന് പതിനെട്ട് വയസ്സ് വരെ കാത്തിരിക്കേണ്ടി വന്നു.
       അതിന്‍ ശേഷമാണ് അവന്‍ ജീവിതത്തെ ധൈര്യത്തോടെ കാണാന്‍ തുടങ്ങിയത്.ദൈവവിശ്വാസവും പ്രാര്‍ഥനകളും മുറുകെ പിടിച്ച് പുസ്തകങ്ങളെയും പരിമിതമായ കൂട്ടുകാരേയും അവനൊപ്പം കൂട്ടി.
       ഇതിനിടയില്‍ മൊബൈല്‍ ഫോണ്‍ കയ്യിലെത്തിയതോട് കൂടി,കുറച്ച് വിശാലമായ കൂട്ടുകെട്ടുകള്‍ അവന്‍ തേടി തുടങ്ങി.കഴുത്തറപ്പന്‍ കോള്‍ ചാര്‍ജുകളും ഇതിന് തടസ്സമായി.വാപ്പ നാട്ടിലൊരു ഫാന്‍സി കടയിലും ഉമ്മ ഒരു കശുവണ്ടി ഫാക്ടറിയിലും ജോലി ചെയ്താണ് അവനും രണ്ട് സഹോദരിമാരും ഒരനിയനുമടങ്ങുന്ന കുടുംബത്തെ പോറ്റുന്നത്.ഇതിനിടയില്‍ മൊബൈല്‍ ബില്ലുകള്‍ അവനൊരു വല്ലാത്ത പാരയാവുന്നു.
       കൂട്ടുകെട്ടുകളെ വല്ലാതെ ഇഷ്ടപ്പെടുന്ന അവന് ഉമ്മയും ഉപ്പയും ജോലിക്കും സഹോദരങ്ങള്‍ പഠിക്കാനും പോവുന്നതോടെ ഉണ്ടാവുന്ന ഏകാന്തത വല്ലാതെ പ്രശ്നമുണ്ടാക്കുന്നു.ബ്ലോഗും ഫൈസ്ബുക്കുമടങ്ങുന്ന കൂട്ടായ്മകളിലേക്ക് കടന്ന് വരാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഷംനാദിന് കമ്പ്യൂട്ടര്‍ ഇന്നും ഒരു വിദൂരസ്വപ്നമാണ്.നമ്മളൊരുമിച്ച് നിന്നാല്‍ ഒരു ലാപ്പോ നോട്ടുബുക്കോ നിഷ്പ്രയാസം സങ്കടിപ്പിച്ച് കൂടേ...
       ഇത് വായിക്കുന്ന ഒരാളും ഇവിടെ കമന്റ് എഴുതണമെന്നില്ല.ഒര്‌ കോള്‍ അല്ലെങ്കില്‍ ഒരു എസ്.എം.എസ്,അതാണ് ഷംനാദിന് ആവശ്യം.അവന്‍ നിങ്ങളെ കാത്തിരിക്കുന്നു...


mob:9947313772
       7403261583
if any one want to help him

 1. shamnad s
  shamnad manzil
  kunnikode p.o
  kollam
  kerala
  pin:691508
  ac no:31625856586
  sbi kunnikkode branch
  sbin:0013315
Share:

46 comments:

 1. niranja kannukalode mathrame ithu vaayikkan kazhiyu raeeskutta

  ReplyDelete
 2. വായിച്ചു, വിധിയെ പഴിക്കാതെ ജീവിക്കാൻ കരുത്തു കിട്ടട്ടെ എന്നു മാത്രം ആശംസിക്കുന്നു.
  എന്റെ കൂട്ടുകാരെ ഇക്കര്യം അറിയിച്ചിട്ടുണ്ട് അവരെ കൂടി ഉൾകൊള്ളിച്ചു കഴിയുന്നതിനു ശ്രമിക്കട്ടെ.

  ഷംനാദിനു നല്ലതു വരാൻ ഇഷ്ട്ടപ്പെടുന്നു, സന്തോഷം ഉണ്ടാവാൻ ആഗ്രഹിക്കുന്നു

  ReplyDelete
 3. പല തുള്ളി പെരുവള്ളം എന്നല്ലേ
  ഒരു സംഖ്യ ഞാനും വാഗ്ദാനം ചെയ്യുന്നു.അദ്ധേഹത്തിനു ദൈവം നല്ലത് മാത്രം വരുത്തട്ടെ!
  നാട്ടില്‍ നിന്നും MO അയക്കാന്‍ വിലാസം എന്റെ മെയിലില്‍ അയച്ചു തന്നാല്‍ നല്ലത്
  shaisma@gmail.com

  ReplyDelete
 4. എന്നെക്കൊണ്ടാവത് ഞാനും..
  ആരെങ്കിലുമൊന്നു താത്പര്യമെടുത്ത് കാര്യങ്ങള്‍ വേഗത്തിലാക്കുമെങ്കില്‍ അതേറെ സഹായകവും എളുപ്പവുമായിരിക്കും.
  കൊട്ടാരക്കരയിലും പരിസരത്തുമുള്ള ആരെങ്കിലും ചുമതലയേല്‍ക്കുന്നതായിരിക്കും നന്നാവുക.
  റഈസിനും കൂട്ടുകാരനും നന്മകള്‍ ആശംസിക്കുന്നു.

  ReplyDelete
 5. വായിച്ചപ്പോള്‍ വല്ലടെ നൊമ്പരമായി,,ഞാന്‍ ഇന്നലെ രാത്രി അവനോട വിളിച്ചു സംസാരിച്ചു,
  കുറച്ചു സംസാരിച്ചപ്പോള്‍ അവനും ഒത്തിരി സന്തോശംയാതുപോലെ തോന്നി,,,, prarthanayode,

  ReplyDelete
 6. Njan shamnadine vilichirunnu.tnx raees

  ReplyDelete
 7. @all:thanx
  @basheer:9744017182
  if any one want to help him:
  shamnad s
  shamnad manzil
  kunnikode p.o
  kollam
  kerala
  pin:691508
  ac no:31625856586
  sbi kunnikkode branch
  sbin:0013315

  ReplyDelete
 8. മനസ്സ് വല്ലാതെ വേദനിച്ചു ....ഞാനും കഴിയുന്ന സഹായം ചെയ്യാന്‍ ശ്രമിക്കാം പ്രാര്‍ത്ഥനയോടെ ഒരു കുഞ്ഞു മയില്‍പീലി

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. Tank you Rahees for this post and details.
  ഒരു ചെറിയ സഹായം ഞാനും ചെയ്യാം...
  May Almighty grant him all the strength and courage..

  ReplyDelete
 11. വായിച്ചു...എന്നെ കൊണ്ടവുന്നത് ഞാനും ചെയ്യാം.

  ReplyDelete
 12. അല്ലാഹു അനുഗ്രഹിക്കട്ടെ... ഭേദപ്പെടുത്താനാവാത്തതായി ഒന്നുമില്ല അവൻ വിചാരിച്ചാൽ..

  എന്നാലാവുന്നത് ഞാനും ശ്രമിക്കാം..

  പ്രാർഥനയോടെ

  ReplyDelete
 13. പടച്ചോനെ..ഷംനാദിന്റെ മനസ്സിന് കരുത്തു നല്കണേ..

  ReplyDelete
 14. ninacku veezcha vannalum nin nanma kaivediyaruthe nee malar kaattettu veenalum manamillathakumo?

  ReplyDelete
 15. പരീക്ഷണങ്ങളെ നേരിടാനുള്ള കരുത്ത് നാഥൻ നൽകട്ടെ.. വിഷയം അറിയിച്ച റഈസിന് നന്ദി. അല്ലാഹു അനുഗ്രഹിക്കട്ടെ..

  ReplyDelete
 16. എല്ലാം നേരെയാവും , നമുക്ക് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കാം.

  ReplyDelete
 17. god is great...all will be right dear.......all r with u....god bless u...

  ReplyDelete
 18. വായിച്ചപ്പോള്‍ സങ്കടായി ,അല്ലാഹു അനുഗ്രഹിക്കട്ടെ..ഒക്കെ നേരെയാകാന്‍ ആത്മാര്‍ഥമായി പ്രാർഥിക്കാം..

  ReplyDelete
 19. പ്രാര്‍ഥനകള്‍ ;എന്നെ കൊണ്ടാവുന്നത്‌ ഞാനും ചെയ്യാം ...

  ReplyDelete
 20. പ്രാര്‍ഥനയോടെ കഴിയുന്ന സഹായങ്ങള്‍ ചെയ്യാം ഇന്ഷ അള്ളാ....

  ReplyDelete
 21. സഹകരണം അറിയിക്കുന്നു

  ReplyDelete
 22. പ്രാര്‍ഥനകള്‍ ;എന്നെ കൊണ്ടാവുന്നത്‌ ഞാനും ചെയ്യാം ...

  ReplyDelete
 23. തീര്‍ച്ചയായും....
  ഞാനും ഒപ്പമുണ്ട്......

  ReplyDelete
 24. ഒരു കൈ സഹായം എന്നും കൂടെ ...നല്ലൊരു നാളെയുണ്ട് ബാക്കി ഇന്ഷ അള്ള..പ്രാര്‍ത്ഥന മുടക്കേണ്ട ..
  ഞങ്ങളുണ്ട് കൂടെ ട്ടോ ..

  ReplyDelete
 25. ഒരു കൈ താങ്ങാന്‍ ഞാനും ...........!

  ReplyDelete
 26. രണ്ടാം ക്ലാസുകാരൻ വല്ലാത്തൊരു നൊമ്പരമാണു തന്നത്..ഇനിയിന്നത്തെകാര്യം...

  ReplyDelete
 27. എന്റെ സഹകരണം ഞാനും അറിയിക്കുന്നു
  ഒപ്പം പ്രാര്‍ഥിക്കുകയും ചെയ്യുന്നു

  ReplyDelete
 28. ഷംനാദിനു നല്ലതു വരാൻ ഇഷ്ട്ടപ്പെടുന്നു

  ReplyDelete
 29. എല്ലാവിധ സഹകരണങ്ങളും എന്നാലാവുന്നത് ഞാനും ചെയ്യാൻ ഇവരുടേയൊക്കെ കൂടെയുണ്ടാകു. പ്രാർത്ഥനകൾ, മനസ്സിന് കരുത്തു കിട്ടാൻ പ്രാർത്ഥനകളും, ആശംസകളും.

  ReplyDelete
 30. തീര്‍ച്ചയായും....
  ഞാനും ഒപ്പമുണ്ട്....

  ReplyDelete
 31. പ്രാര്‍ത്ഥനകള്‍ ... ഒപ്പമുണ്ട്....

  സ്നേഹത്തോടെ..
  സന്ദീപ്‌

  ReplyDelete
 32. aramam monthly 2011 august issue-vil shamnadinte story vishadamayi cheythirunnu. sahayikkan sanmanassullavarkku athinu thayyaravanam.WE also try 4 that.

  ReplyDelete
 33. പാവം ഷംനാദ്. എനിക്കു പറ്റാവുന്ന ചെറിയ സഹായം ഞാനും ചെയ്യാം !

  ReplyDelete
 34. ഷംനാദ് വര്‍ഷങ്ങളായി എന്‍റെ വളരെയടുത്ത സുഹൃത്താണ്...നന്മനിറഞ്ഞ മനസ്സുള്ള ചെറുപ്പക്കാരനാണ് ഷംനാദ്..ഒരു വികലാംഗനായത് കൊണ്ടുതന്നെ വികലാംഗന്‍റെ ജീവിതാവസ്ഥകളും വികാരങ്ങളും എനിക്കും നന്നായി ഉള്‍ക്കൊള്ളാന്‍ കഴിയും..ഷംനാദിനെപ്പറ്റി എഴുതാന്‍ മനസ്സു കാട്ടിയ റ'ഈസിനു നന്ദി..ഈ കുറിപ്പ്‌ ആ നല്ല ചെറുപ്പക്കാരന്‍റെ ജീവിതത്തില്‍ നന്മകള്‍ വരുത്തട്ടെ...

  ReplyDelete
 35. കൂതറയുടെ മെയില്‍ വഴിയാ ഇവിടെ വന്നത്.... പക്ഷേ വരാന്‍ വൈകിപ്പോയീ.... അതൊരു സങ്കടമായി നില്‍ക്കെ, റഈസിനും ഹാഷിമിനും നന്ദി.... കൂടെ will help u dearr...

  ReplyDelete
 36. ഈ വാര്‍ത്ത‍ വായിക്കാന്‍ വളരെ വൈകിപ്പോയി. ഷംനാദിനുള്ള സഹായം ഉറപ്പാക്കുന്നു.!

  ReplyDelete
 37. sahodara ente prarthanayilum ninte namam undavum.manasinte karuthanu valud athu ninakku nashatapedathirikkatte.ente sahakaranavum pradeeshikkam

  ReplyDelete
 38. ഞാനും മനസ്സിൽ കരുതിയിരുന്നു ഷംനാദിനെ കുറിച്ച് ഇങ്ങനെ ഒരു പോസ്റ്റ്. പക്ഷെ, എന്റെ ഭാഗത്ത് നിന്നുള്ള അലസത(പടച്ചവൻ മാപ്പാക്കി തരട്ടെ) ഇത് വായിക്കുന്നിടം വരെ എത്തിച്ചു. (അൽഹംദു ലില്ലാ) പ്രിയ റഈസിനും, ജീവിതത്തെ നേരിട്ട് മുന്നേറാൻ പടച്ച തമ്പുരാൻ കരുത്ത് നൽകട്ടെ....

  ReplyDelete
 39. പ്രാര്‍ത്ഥനയോടെ

  ReplyDelete
 40. All of our prayers are with you Shamnadh. We appreciate your courage.
  Allah will not let you alone.

  ReplyDelete
 41. പ്രാര്‍ഥനകള്‍. ധീരമായ്‌ മുന്നോട്ട് പോകൂ..
  സഹായിക്കും തീര്‍ച്ചയായും.

  ReplyDelete
 42. we r there with u man!! don't worry.... let's do that..
  sorry, no malayalam font..

  ReplyDelete
 43. വൈകിയാണേത്തിയത്... എന്നാൽ കഴിയുന്നത് തീർച്ചയായും ചെയ്യാം... നാഥൻ അനുഗ്രഹിക്കട്ടെ...!!

  ReplyDelete

Facebook Profile

Popular Posts

Followers

Recent Posts