പുതുവര്‍ഷം....


Share:

ക്രിസ്മസ് സന്തോഷങ്ങള്‍


Share:

ചില ചിന്തകള്‍


                                                          ബാബരി മസ്ജിദ്‌
                                                   അസിം ത്രിവേദി
                                                         ബിനായക്‌ സെന്‍        
മഅദനി
                                                         ഇറോം ശര്‍മിള

നിഷേധിക്കപെടുന്ന നീതി.......തുടരുന്ന പോരാട്ടങ്ങള്‍.....
പിടകുന്ന നെഞ്ചുമായും വിറകുന്ന ചുണ്ടുകളോടും കൂടി ആവേശത്തോടെ ഇന്ത്യക്കാരന്‍ എന്ന്‍ ഉറക്കെ പറയുമ്പോഴും നേരും നെറിയും നട്ടെല്ലുമില്ലാത്ത ഭരണാധികാരികളുടെ,ന്യായാധിപന്മാരുടെ നാട്ടുകരനെന്ന്‍ പറയാന്‍ ലജ്ജ തോന്നാറുണ്ട്.
Share:

ഒരു വയനാടന്‍ യാത്ര


       ജീവിതത്തതില്‍ അന്നോളം അനുഭവിചിട്ടുള്ളതില്‍ മികച്ച ഒരു ദിനം ഉണ്ടാക്കാനാണ് പത്താം ക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞ ഉടനെ അങ്ങനെ ഒരു വയനാട്‌ യാത്ര പ്ലാന്‍ ചെയ്തത്......കൂട്ടുകാരെല്ലാം ഉണ്ട്.പരീക്ഷ കഴിഞ്ഞതിന്‍റെ സന്തോഷവും ആരും നിയന്ത്രികാനില്ലത്തതിന്റെ ആഹ്ലാദവും.എല്ലാം കൂടി ബഹുരസം.
       എല്ലാവരും രാവിലെ ആറു മണിക്ക് കോഴിക്കോട് വന്നുചേരാന്‍ ആണ് പദ്ധതി.നിശ്ചയിച്ചതിലും നേരത്തെ തന്നെ എല്ലാവരും എത്തി...അത്രയും ആവേശത്തിലായിരുന്നു ഞങ്ങള്‍ എല്ലാവരും.....വയനാട്ടിലെകുള്ള ആനവണ്ടി തന്നെ പിടിച്ചു.സഹായാത്രികരെല്ലാം യാത്ര ആഘോഷമാക്കാനുള്ള മൂഡിലായത് കൊണ്ട് തന്നെ പാട്ടും കൂത്തുമായാണ് യാത്ര തുടങ്ങുന്നത്.
       പതിയെ പതിയെ ബസില്‍ തിരക്കായി തുടങ്ങി...ആഘോഷം പതിയെ അവനവന്‍റെ സീറ്റിലേക്ക് ഒതുങ്ങി തുടങ്ങി...പുറം കാഴ്ചയുടെ രസത്തിനൊപ്പം യാത്ര തുടരവേ തോളിലൊരു സഞ്ചിയും മറുകയ്യില്‍ ഒരു കുഞ്ഞുവാവയുമായി ഒരു സ്ത്രീ ബസ്സില്‍ കയറി.എഴുന്നേറ്റു കൊടുത്താല്‍ യാത്രാവസാനം വരെ നില്‍ക്കേണ്ടി വരുമല്ലോ എന്നോര്‍ത്ത് അവിടെ തന്നെ ഇരുന്നു.
       കുട്ടിയും സഞ്ചിയുമായി പാവം സ്ത്രീ കഷ്ടപെടുന്നത് കണ്ടപ്പോള്‍ ആ കുഞ്ഞിനെ ഞാന്‍ വാങ്ങി...ഉറക്കത്തിലായിരുന്ന ആ വാവ എന്റെ തോളില്‍ കിടന്ന്‍ നല്ല ഉറക്കം തുടര്‍ന്നു....അതിനിടയിലെപ്പോഴോ അവള്‍ ഉണര്‍ന്നു....ഞങ്ങളുടെ മടിയില്‍ ഇരുന്ന്‍ അവള്‍ നല്ല കളി.....ഞങ്ങളും അതാസ്വദിച്ചു കൊണ്ടിരുന്നു....കൂടെയുണ്ടായിരുന്ന ഒരുത്തന്‍ ഒരു മിഠായി എടുത്തു കൊടുത്തപ്പോള്‍ അവള്‍ ഭയങ്കര സന്തോഷത്തിലായി.....
        അവളുടെ കളിയില്‍ ലയിചിരുന്ന്‍ ഞങ്ങള്‍ മറ്റുള്ളവരെ ഒന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല....ഇടയിലെപ്പോഴോ അവള്‍ കരഞ്ഞപ്പോള്‍ ആണ് അവളുടെ അമ്മയെ ഞങ്ങള്‍ നോക്കിയത്....ഞെട്ടിപോയി.ബസില്‍ ആ സ്ത്രീ ഇല്ല.....ഞങ്ങള്‍ ആകെ പരിഭ്രമത്തില്‍ ആയി...ഞാന്‍ കൂവി വിളിച്ചു..ബസ്‌ നിറുത്തി....വര്‍ത്തമാനമായി....ബഹളമായി....ചോദ്യവും പറച്ചിലും  ഒക്കെ ആയി.....സ്ത്രീയുടെ രൂപവും ലക്ഷണവും പറഞ്ഞപ്പോള്‍ യാത്രികരില്‍ ഒരാള്‍ പറഞ്ഞു.....അവര്‍ രണ്ടു സ്റ്റോപ്പ്‌ മുന്നെ ഇറങ്ങിയെന്ന്‍....
        ബസ്‌ തിരിച്ചു വിട്ടു.....ആ പറഞ്ഞ സ്റ്റോപ്പില്‍ എത്തി....അവിടെ ആകെ തിരഞ്ഞു.ആ സ്ത്രീയെ കണ്ടുപിടിച്ചു.കുഞ്ഞിനെ വാങ്ങാതെ ഇറങ്ങി പോയതിന് ബസ്സിലുണ്ടായിരുന്ന ഒരു കാരണവര്‍ ഒരുപാട ചീത്തപറഞ്ഞു...അപ്പോള്‍ സ്ത്രീ ചോദിച്ചു....ഏത് കുട്ടി?എന്ത് കുട്ടി?എനിക്ക് കുട്ടികള്‍ ഒന്നുമില്ല.....അതുകേട്ട് ഞാനാകെ വിയര്‍ത്തു.വിറയ്ക്കുന്ന ശബ്ദത്തില്‍ ഞാന്‍ അവരോട് ചോദിച്ചു.നിങ്ങളുടെ കയ്യില്‍ നിന്നല്ലേ ഞാന്‍ ഈ കുഞ്ഞിനെ വാങ്ങിയത്‌?നീയെതാടാ കൊച്ചനേ,എന്ന് ചോദിച്ചു സ്ത്രീ എന്റെ നേരെ തിരിഞ്ഞു.....
          അപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു.പോലീസ് സ്റ്റേഷനിലേക്ക് വിടാം...എല്ലാവരോടും ബസ്സില്‍ കയറാന്‍ പറഞ്ഞു.സ്ത്രീയെയും പിടിച്ചു കയറ്റി.ഞങ്ങളാകെ വിറച്ചുപോയി.അതുവരെ കുഞ്ഞിനെ മാറി മാറി വാങ്ങിയിരുന്നവര്‍ എന്റെ കൈ കഴഞ്ഞിട്ടുപോലും അതിനെ വാങ്ങിക്കാതെയായി.
            പോലീസ് സ്റ്റേഷനില്‍ എത്തി.ആരും ഇറങ്ങണ്ട എന്ന്‍ ഡ്രൈവറുടെ കല്‍പ്പന വന്നു.അദ്ദേഹം ഇറങ്ങി സ്റ്റേഷനിനുള്ളിലെക്ക് പോയി.കുറച്ചു കഴിഞ്ഞ രണ്ടു പോലീസുകാരനും ഒരു പോലിസുകാരിയും വന്നു.ഞങ്ങളെ മൂന്നു പേരെയും ആ സ്ത്രീയെയും കണ്ടക്ടറെയും ഉള്ളിലേക്ക് വിളിപ്പിച്ചു.
             ഉള്ളിലെ വല്ല്യ പോലീസുകാരന്‍ എന്തൊക്കെയോ ചോദിച്ചു.ഞങ്ങള്‍ ഉണ്ടായതെല്ലാം പറഞ്ഞു.ആ സ്ത്രീ അപ്പൊ ബഹളം കൂട്ടി പറയുന്നുണ്ടായിരുന്നു അവര്‍ കള്ളം പറയുകയാണെന്ന്‍....
             പോലീസുകാരന്‍ കുഞ്ഞിനെ വാങ്ങി അതിന്റെ ഉടുപ്പിലെല്ലാം തപ്പി നോക്കി.ഒന്നും ഇല്ല.കുഞ്ഞിനെ മേശപ്പുറത്ത് വച്ചിട്ട് എന്നോടും ആ സ്ത്രീയോടും ഒരേ സമയം കൈ നീട്ടാന്‍ പറഞ്ഞു..ഞാന്‍ ചോദിച്ചു.അതെന്തിനാ സാറേ,കുട്ടിയെ അവര്‍ക്ക്‌ കൊടുത്താ പോരെ?
പോലീസുകാരന് ദേഷ്യം വന്നു.പറഞ്ഞത്‌ ചെയ്താ മതി.എന്നെ പഠിപ്പിക്കണ്ട എന്നായി അയാള്‍.
                ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ചു കൈ നീട്ടി.കുട്ടി രണ്ടു പേരെയും മാറി മാറി നോക്കി.ലോണ്ടേ....അവള്‍ എന്റെ അടുത്തേക്ക്‌ ചാടുന്നു.തമ്പുരാനേ...കണ്ണില്‍ ഇരുട്ട് കയറുന്നല്ലോ...കാലിനാകെ തണുപ്പ് ബാദിച്ച പോലെ....കൈകള്‍ രണ്ടും നിശ്ചലമായത് പോലെ...പോലീസുകാരന്‍ എന്നെ തുറിച്ചു നോക്കുന്നു.അല്ല അയാള്‍ എന്റെ അടുത്തേക്ക്‌ നടന്നു വരികയാണ്.
                 ഞാന്‍ പിന്നിലേക്ക് നടന്നു.അല്ല അങ്ങനെയല്ല പറയേണ്ടത്‌.ഓരോ അടിയും ഞാന്‍ ബലമായി എടുത്തു വെക്കുകയായിരുന്നു.പിന്നിലെ ചുമരില്‍ തട്ടിയതും ഞാന്‍ അതിനെ ചാരി താഴേക്ക്‌ പതിച്ചു....എന്റെത്തല്ലാത്ത ഒരു നിലവിളിയാണ് അന്നേരം ഉണ്ടായത്‌.നിലവിളിക്കാന്‍ പോലുമുള്ള കരുത്ത്‌ എനിക്ക് ഉണ്ടായിരുന്നില്ല.എന്നിട്ടും ആരോ നിലവിളിക്കുന്നു.നല്ല പരിചയമുള്ള ശബ്ദമായത് കൊണ്ട് അടഞ്ഞു കൊണ്ടിരിക്കുന്ന കണ്ണ് കൊണ്ട് ഞാന്‍ ചുറ്റും നോക്കി.ആരെയും കാണുന്നില്ല....
       അപ്പോഴാണ് ഉമ്മയുടെ ശബ്ദം കേട്ടത്.ഇന്നും ആ പാവത്തിന്റെ പുറത്തേക്ക്‌ വീണു ആല്ലേ?ഇത്രയും വലിപ്പം ആയില്ലെടാ എഴുന്നേറ്റ് പോവാന്‍ നോക്ക്.സുബ്ഹി ബാങ്ക് കൊടുത്തിട്ട്‌ കുറച്ചു നേരമായി.
       അപ്പോഴാണ് സ്ഥലകാല ബോധം ഉണ്ടാവുന്നത്.എഴുന്നേറ്റ് പല്ല് തേക്കുമ്പോഴും അനിയന്‍റെ കരച്ചില്‍ മാറിയിരുന്നില്ല...... 
Share:

ടീച്ചര്‍ പറഞ്ഞ കഥ


പതിവില്ലാതെ അന്ന് ടീച്ചര്‍ ക്ലാസ്സില്‍ വന്നത് ഒരു കപ്പ് വെള്ളവുമായാണ്.ഒഴിഞ്ഞു കിടക്കുന്ന മേശപ്പുറത്ത് ആ കപ്പ് വെച്ചതിനു ശേഷം ടീച്ചര്‍ അതിലേക്ക ചൂണ്ടി ചോദിച്ചു."ഏതാണ്ട് ഈ കപ്പ് നിറയെ വെള്ളമുണ്ട്.ഇതിന് ഏകദേശം എന്ത് ഭാരം വരും?....
കുട്ടികള്‍ ഓരോന്ന്‍ വിളിച്ചു പറഞ്ഞു തുടങ്ങി.നൂറ് ഗ്രാം...നൂറ്റമ്പത് ഗ്രാം.....എന്തായാലും ഇരുനൂറിനു മേലെ...അങ്ങനെ അങ്ങനെ ഓരോരോ അഭിപ്രായങ്ങള്‍.....
ടീച്ചര്‍ മുന്നിലേക്ക്‌ നടന്നു കൊണ്ട് പറഞ്ഞു തുടങ്ങി"അതെത്രയും ആവാം....നൂറോ ഇരുന്നൂറോ ഇരുന്നൂറ്റി അമ്പതോ എന്തുമാവാം...നമ്മുടെ വിഷയം അതല്ല."ടീച്ചര്‍ കപ്പ് ഉയര്‍ത്തി നീട്ടി പിടിച്ചു കൊണ്ട് ചോദിച്ചു"ഇതിങ്ങനെ ഒരു മിനിട്ട് പിടിച്ചു കൊണ്ടിരുന്നാല്‍ എന്ത് സംഭവിക്കും?
കുട്ടികള്‍ ഒന്നിച്ചു പറഞ്ഞു.ഒന്നും സംഭവിക്കാന്‍ പോവുന്നില്ല....
പത്ത്‌ മിനിട്ട്‌ പിടിച്ചിരുന്നാലോ?ടീച്ചര്‍ വീണ്ടും ചോദിച്ചു
കൈ വേദനിക്കും ടീച്ചര്‍....കുട്ടികളില്‍ ആരൊക്കെയോ വിളിച്ചു പറഞ്ഞു
ഓക്കേ...ഇത് ഒരു മണിക്കൂര്‍ വരെ തുടര്‍ന്നാലോ?
ബാക്ക്ബഞ്ചില്‍ നിന്ന്‍ ഒരു വിദ്വാന്‍ വിളിച്ചു പറഞ്ഞു."ടീച്ചറെ പണി എപ്പോ പാളിയെന്ന് ചോദിച്ചാ മതി.എന്തിനാ ടീച്ചറെ വേണ്ടാത്ത പണിക്ക് പോകുന്നത്
ടീച്ചര്‍ പറഞ്ഞു."ശരിയാണ് മോനെ,പണി പാളുക തന്നെ ചെയ്യും.അപ്പൊ ഞാന്‍ ഇത് ഒരു ദിവസം മുഴുവനായി തുടര്‍ന്നാലോ?
അതെ വിദ്വാന്‍ വിളിച്ചു പറഞ്ഞു.ടീച്ചര്‍ക്ക് പക്ഷാഘാതം വരാന്‍ സാധ്യതയുണ്ട്.മിക്കവാറും ഹോസ്പിറ്റലില്‍ ആവാനും സാധ്യതയുണ്ട്...
അത് തന്നെ മക്കളെ,ഞാന്‍ അതാ പറഞ്ഞു വരുന്നത്..ആത്യന്തികമായി വെള്ളത്തിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നില്ല.എന്നിട്ടും ശാരീരിക അവസ്ഥയില്‍ മാറ്റം വരുന്നു.ഇത് പോലെ തന്നെയാണ് ജീവിതത്തിന്‍റെ അവസ്ഥയും ഓരോ ദിവസത്തെയും സങ്കടങ്ങളും പ്രയാസങ്ങളും അന്നന്ന് തന്നെ പറഞ്ഞു തീര്‍ത്തില്ലെങ്കില്‍ മനസ്സിനെ രോഗാതുരമാക്കും....തിരിച്ചു കിട്ടാത്ത രീതിയില്‍ നമുക്ക് നമ്മെ തന്നെ നഷ്ടമാവും...
.
.
.
പിന്നീട് പലയിടത്തു നിന്നും പല രീതിയില്‍ ഈ കഥ കേട്ടിട്ടുണ്ട് എങ്കിലും അന്ന്‍ ആ ടീച്ചര്‍ പകര്‍ന്നു തന്നത് ജീവിതത്തിന്റെ വലിയൊരു പാഠമായിരുന്നു.
Share:

മഹദ്‌വചനം


വായിച്ചപ്പോ ഇഷ്ടായ ഒരു മഹദ്‌വചനം ഇവിടെ ഷെയര്‍ ചെയ്യുന്നു

"ജീവിതത്തിലൊരിക്കല്‍ കാരാഗ്രഹം കാണുക ദൈവം താങ്കള്‍ക്കെകിയ സ്വാത്രന്ത്യത്തിന്റെ വിലയറിയാം
.
ആയുസിലൊരിക്കല്‍ കോടതിയില്‍ ചെല്ലുക.ദൈവം നല്‍കിയ നീതി നിഷ്ടയുടെ മഹത്വം മനസ്സിലാവും...
.
മാസത്തിലൊരിക്കല്‍ ആതുരാലയം സന്ദര്‍ശിക്കുക.ദൈവം നിങ്ങള്‍ക്കരുളിയ ആരോഗ്യത്തിന്‍റെ അനുഗ്രഹം ഗ്രഹിക്കാം
.
ആഴ്ചയിലൊരിക്കല്‍ പൂന്തോപ്പില്‍ പോവുക.പ്രപഞ്ചനാഥന്‍ താങ്കള്‍ക്കൊരുക്കിയ പ്രകൃതിഭംഗി കാണാം
.
ദിവസത്തിലൊരിക്കല്‍ ഗ്രന്ഥാലയം സന്ദര്‍ശിക്കുക.ഈശ്വരന്‍ താങ്കള്‍ക്കെകിയ ചിന്താശക്തിയുടെ ചൈതന്യം അറിയാം
.
അനുനിമിഷം സ്രഷ്ടാവുമായി ബന്ധപ്പെടുക.അവന്‍ താങ്കള്‍ക്ക് നല്‍കിയ ജീവിതാനുഗ്രഹങ്ങള്‍ ബോധ്യമാകും
                                                                           ഡോ:മുസ്തഫാസ്സിബാഇ
Share:

ലക്ഷ്യ....

ഒരുപാട് ആഗ്രഹിച്ചു കുറെയേറെ പ്രാര്ത്ഥനകള്ക്കും വഴിപാടുകള്ക്കും ശേഷമാണ് അയാള്ക്കൊ രു കുഞ്ഞുണ്ടാവുന്നത്.ഒരു പെണ്കുതഞ്ഞ്.അയാള്‍ ഏറെ സന്തോഷവാനായി.ജീവിതത്തിന് ഒരു ലക്ഷ്യം വന്നപോലെ.അയാളവള്ക്ക്ി അതുതന്നെ പേരിട്ടു.”ലക്ഷ്യ”. പിന്നീടുള്ള അയാളുടെ എല്ലാ ഓട്ടവും അവള്ക്കു വേണ്ടിയായിരുന്നു.ഏറ്റവും ആധുനികമായ എല്ലാ സംവിധാനങ്ങളും അവള്ക്കി ഒരുക്കി കൊടുത്തു.നാട്ടിലെ ഏറ്റവും മുന്തിയ സ്കൂള്‍.ചൂടോടെ ഭക്ഷണം എത്തിക്കാന്‍ വേലക്കാരി,കമ്പ്യൂട്ടര്‍,മൊബൈല്‍,എല്ലാം അയലവള്ക്ക് വേണ്ടി ഒരുക്കി. ഒരു ദിവസം ബിസിനെസ്സ് മീറ്റിങ്ങിനിടെ അയാളുടെ ഫോണ്‍ ബെല്ലടിച്ചു.നോക്കിയപ്പോ അറിയാത്ത നമ്പര്‍ ആണ്.അയാലെടുത്തില്ല.ആ നമ്പറില്‍ നിന്ന് തന്നെ വീണ്ടും വീണ്ടും വിളിച്ചു കൊണ്ടിരിന്നപ്പോ അസഹ്യതയോടെ അയാള്‍ ഫോണ്‍ അറ്റന്ഡ്ി ചെയ്തു. അങ്ങേത്തലക്കല്‍ നിന്ന്‍ “സര്‍,ഞാന്‍ ലക്ഷ്യയുടെ സ്കൂളിലെ പ്രിന്സിഎപ്പല്‍ ആണ്.നിങ്ങളെ ഒന്ന എനിക്ക് അത്യാവശ്യമായി കാണണം.” അയാള്‍ രൂക്ഷമായി മറുപടി പറഞ്ഞു.”ഹേ....ഞാനൊരു മീറ്റിങ്ങിലാണ്.വേണമെങ്കില്‍ ഞാനവളുടെ അമ്മയെ പറഞ്ഞു വിടാം.” പ്രിന്സിങപ്പല്‍ മറുപടി പറഞ്ഞു”എനിക്ക് അവളുടെ അമ്മയെ അല്ല കാണേണ്ടത്.നിങ്ങലെയാണ്.മീറ്റിങ്ങാണോ നിങ്ങളുടെ മകളാണോ നിങ്ങള്ക്ക് ‌ പ്രിയപ്പെട്ടത്‌?ഇപ്പൊ തീരുമാനിക്കുക മകളാണെന്ന്‍ തോന്നുന്നെങ്കില്‍ ഉടനെ എന്നെ വന്ന്‍ കാണുക.” അയാള്ക്ക ആധിയായി.മീറ്റിംഗ് ക്യാന്സകല്‍ ചെയ്ത് അയാള്‍ മകളുടെ സ്കൂളിലേക്ക് പുറപ്പെട്ടു. പ്രിന്സികപാലിനെ കണ്ടു.അവര്‍ ഒരു ചിത്രമെടുത്ത് അദ്ദേഹത്തെ കാണിച്ചു.ചിത്രം സൂക്ഷിച്ചു നോക്കി അയാള്‍ പറഞ്ഞു.”നന്നായിട്ടുണ്ടല്ലോ ആരാ വരച്ചത്?” “ലക്ഷ്യയുടെ വരയാ”പ്രിന്സികപ്പല്‍ മറുപടി പറഞ്ഞു. “എന്നിട്ടവള് എവിടെ?”എന്നായി അയാള്‍. അവളെ വിളിക്കാം അതിന്‍ മുമ്പ്‌ നിങ്ങളാ ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കൂ..കുടുംബം എന്നായിരുന്നു വിഷയം. കൊള്ളാലോ...അവള്‍ നന്നായി വരച്ചിട്ടുണ്ട്.എന്നയാള്‍ മറുപടി പറഞ്ഞു. ഹേ മനുഷ്യാ ആ ചിത്രത്തിലേക്ക് ഒന്ന നന്നായി നോക്കൂ....അതില്‍ അമ്മയുണ്ട്.മുത്തശ്ശിയുണ്ട്.വേലക്കാരി ഉണ്ട് മൊബൈലും കമ്പ്യൂട്ടറും എല്ലാം ഉണ്ട്. അയാള്‍ അഭിമാനത്തോടെ പറഞ്ഞു.അതെല്ലാം ഞാന്‍ വാങ്ങിച്ചു കൊടുത്തതാ...... പ്രിന്സിാപ്പല്‍ കുറച്ച രൂക്ഷ്മായിതന്നെ പറഞ്ഞു “അതില്‍ നിങ്ങള്‍ ഇല്ലാ എന്നത് നിങ്ങള്‍ ശ്രദ്ധിച്ചോ?” അപ്പോഴാണ അയാളും അത് നോക്കിയത്.ശരിയാ ആ ചിത്രത്തില്‍ അയാളില്ല.അന്ധാളിപ്പോടെ പ്രിന്സിപാലിന്റെ മുഖത്ത്‌ നോക്കിയപ്പോള്‍ അവര്‍ പറഞ്ഞു.ചിത്രം കണ്ട ഞങ്ങള്‍ ലക്ഷ്യയോടു ഇതില്‍ അച്ച്ചനില്ലല്ലോ എന്നാരാഞ്ഞപ്പോള്‍ അവള്‍ പറഞ്ഞത്‌ അദ്ദേഹത്തെ ഞാന്‍ അധികം കാണാറില്ല.അമ്മ പറയും.വന്നു പോയെന്ന്‍. ഇതുകേട്ട അയാള് ഒരുപാട നേരം തലകുനിച്ചിരിന്നു.പിന്നെ പതിയെ എഴുന്നേറ്റ് നടക്കുമ്പോള്‍ അയാള്‍ വ്യക്തമാവാത്ത എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു
Share:

ഞങ്ങള്‍ക്കും ജീവിക്കണം

ശരീരത്തിന്‍റെ മുക്കാല്‍ ഭാഗത്തിലധികം ചലനമറ്റ അവസ്ഥയിലാണ് ഇന്നെന്റെ ജീവിതം.എന്നിട്ടും ഓരോ സെകന്റും ഞാന്‍ ആസ്വദിക്കുകയും അടുത്ത നിമിഷത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു.ആത്മഹത്യ,വരുത്തി വെക്കുന്ന അപകടം ഇവയെ കുറിച്ചൊന്നും എനിക്ക് ചിന്തിക്കാന്‍ പോലും സാധ്യമല്ല.മാത്രമല്ല ഇത്തരം വാര്‍ത്തകള്‍ മനസ്സിനെ വല്ലാതെ വേദനിപ്പികാരുണ്ട്.ഈ അടുത്ത അങ്ങനെയുണ്ടായ ഒരു സംഭാവമാന്‍ ചാല ദുരന്തം.വെണ്ണിറായിപോയ ഒരുപാട് സ്വപ്നങ്ങളും കിനാക്കളും പത്ര മാധ്യമങ്ങളിലൂടെ എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നു. ആ സമയത്താണ്‌ അത് വരെ പ്രാദേശിക പേജുകളില്‍ ഒറ്റക്കോളം വാര്‍ത്തയില്‍ ഒതുങ്ങിയിരുന്ന ചേളാരി ഐ.ഓ.സി സമരത്തെ കുറിച്ച കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത.അപ്പോഴാണ് മനസ്സിലായത്‌ ചാലയില്‍ പോട്ടിയതിനേക്കാള്‍ അനേകം ഇരട്ടി ശക്തിയുല്ലൊരു ബോംബ്‌ നെഞ്ചത്ത് വെച്ചിട്ടാന് ഏതാനും വര്‍ഷങ്ങളായി ഞങ്ങള്‍ കിടന്നുറങ്ങുന്നത് എന്നും ഇപ്പോള്‍ ആ ബോംബിന്റെ വലിപ്പം കൂട്ടാന്‍ പോകുന്നന്നെന്നും. അതായത്‌ 900 മെട്രിക് ടണ്‍ ശേഷിയുള്ള ചേളാരി ഐ.ഓ.സിപ്ലാന്റിന്റെസംഭരണ ശേഷി 30,000 മെട്രിക് ടണ്‍ ആയി ഉയര്‍ത്താന്‍ പോകുന്നു.നിലവിലെ ശേഷി കൊണ്ടതന്നെ മലപ്പുറം,കോഴിക്കോട്‌,പാലക്കാട്‌ ജില്ലകളിലേക്കുള്ള ബോട്ല്‍ിംഗ് പൂര്‍ണമായും നടക്കും. ഇനി കണ്ണൂരും കാസര്‍ഗോഡും ആണത്രേ അവരുടെ ലക്‌ഷ്യം. നിലവിലുള്ള പ്ലാനറ്റ്‌ തന്നെ പൊട്ടിത്തെറിച്ചുകഴിഞ്ഞാല്‍ 23 കിലോമീറ്റര്‍ ആണത്രേ അതിന്റെ പ്രത്യാഗാതം ഉണ്ടാവാന്‍ പോകുന്നത്.അപ്പോള്‍ 30,000 മെട്രിക് ടണ്‍ വന്നാല്‍...... സ്കൂളുകളും കോളേജുകളും മദ്രസാകള്മായിട്ട് 100 കണക്കിന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആയിരക്കനക്കിന്‍ വീടുകള്‍ പതിനായിരക്കനക്കിന്‍ ജനങ്ങള്‍.....എല്ലാം നിമിഷാര്‍ദ്ധത്തില്‍ ഇല്ലാതാവും..... നാഷണല്‍ ഹൈവേയുടെ വക്കില്‍, 100 മീറ്റര്‍ ചുറ്റളവില്‍ ഒരുപാട വീടുകളും ഹോട്ടല്കളും ...അവിടോയെക്കെ നിര്‍ത്താതെ കത്തിക്കൊണ്ടിരിക്കുന്ന അടുപ്പുകള്‍ ഇതിനിടയില്‍ ആരാണ് ഈ സാധനം കൊണ്ട് വന്ന്‍ നാട്ടിയതെന്ന്‍ ചോദിക്കരുത്. എന്നാലും ചില ചോദ്യങ്ങള്‍ .ഐ.ഓ.സി ക്ക് എന്തുകൊണ്ട് അവിടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ ജനങ്ങളെ ബോധ്യപ്പെടുതിക്കൂടാ.?????ഇവരെ പറഞ്ഞു വിടണമെന്ന് ആവശ്യപെട്റ്റ്‌ സമരം തുടങ്ങിയ രാഷ്ട്രീയ പാര്‍ടികള്‍ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിന്‍ ശേഷം നിശ്ശബ്ദരായതെന്ത്‌കൊണ്ട്?????അവരുടെ ശങ്ക മാറിയതാണോ??അതോ കിട്ടേണ്ടത് കിട്ടിയോ???രണ്ടാണെങ്കിലും ചകിതരായ പാവം ജനത്തോട് തുറന്ന പറയണം. കാസര്‍ഗോഡ് കണ്ണൂര്‍ ഭാഗത്തേക്കുള്ള ബോട്ളിങ്ങിനു എന്തിന് ഈ സാധനം ഞങ്ങളുടെ നെഞ്ചത്ത് കുത്തിയിരക്കണം?അതവിടെ എവിടെയെങ്കിലും ഒഴിഞ്ഞ പറമ്പില്‍ കൊണ്ട് പോയി സ്ഥാപിച്ചു കൂടെ?? ആയുസ്സോടുങ്ങും വരെ ഞങ്ങള്‍ക്ക്‌ ജീവിക്കണം......അത് കൊണ്ട തന്നെ എന്ത് വില കൊടുക്കാനും ഞങ്ങള്‍ തയ്യാറാണ.....
Share:

kidney early evaluation....


ഉമ്മയോളം പ്രിയപ്പെട്ട ഒരാള്‍ക്ക്‌ കിഡ്നി രോഗം വന്നപ്പോഴാണ് അങ്ങനെ ഒരസുഗത്തെ കുറിച്ച് ചിന്തിക്കുന്നതും പഠിക്കുന്നതും.ചിലവേരെ വരുന്ന മാറ്റിവെക്കലും ഡയാലിസിസും ആണ് പോലും ചികിത്സാരീതികള്‍.

നമ്മുടെ നാട്ടില്‍ ഇന്ന ഈ അസുഖം ഭയപ്പെടുത്തുന്ന രീതിയില്
‍ വ്യാപകമായിരിക്കുന്നു.ഒരേഴ് മാസം മുന്‍പ്‌ കൊണ്ടോട്ടിയിലെ ഒരു സന്നദ്ധ സംഗം ഇത്തരം ആളുകളെ സഹായിക്കാനായി മുന്നിട്ടിറങ്ങി.ആദ്യ മാസം പതിനൊന്ന പേര്‍ക്ക ചെറിയ സഹായം ചെയ്ത കൊണ്ടാന്‍ തുടങ്ങിയതെങ്കിലും മൂന്നു മാസമായപ്പോഴെക്ക് അവിടെ നാല്പതിലതികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തു.ഇനാ ലിസ്റ്റ് നൂരിനടുതെതി നില്കുന്നു.

മലപ്പുറം ജില്ല പഞ്ചായത്തിന്റെ കിഡ്നി വെല്‍ഫെയര്‍ സൊസൈറ്റി യില്‍ ആയിരതിലതികം ആളുകളാണ്ഇത് വരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.(വളരെ പാവപെട്ട ആളുകളാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. )
കുറച്ച മുന്‍പ്‌ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ഒരു ഡയാലിസിസ്‌ സെന്റരുമായി ഒരു രോഗിക്കുവേണ്ടി ബന്ധപെട്ടപ്പോള്‍ അവര്‍ പറഞ്ഞ മറുപടി ഞെട്ടിക്കുന്നതായിരുന്നു.ഇപ്പൊ ചെയ്തുകൊണ്ടിരിക്കുന്ന ഒരാള്‍ മരിക്കട്ടെ,അപ്പൊ നോക്കാം എന്ന്‍

ഇതിന് പ്രതിവിധി ഇല്ലേ എന്നാ ഒരുകൂട്ടം നല്ല മനുഷ്യരുടെ അന്വേഷണമാണ് KEE(KIDNEY EARLY EVALUAION)ഇങ്ങനെ സംരംഭത്തില്‍ എത്തിക്കുന്നത്.നാളെ അത് നാടിന് സമര്പിക്കുന്നു.
കിഡ്നി രോഗം നേരത്തെ കണ്ടെത്തുകയും ആവശ്യമായ ചികിത്സ നല്കുകയുമാന്‍ ഇവരുടെ ലക്ഷ്യം.കൂടുതല്‍ അറിയാന്‍ വിളിക്കുക
9961614000
Share:

റമദാന്‍ മുബാറക്‌


        ഇന്നലെകളിലെ ഓര്‍മ പോലെ കഴിഞ്ഞ റമദാന്‍പിന്നില്‍നില്‍ക്കുമ്പോള്‍ഇന്നത്തെ റമദാനിന്റെ അമ്പിളിക്കീര് വിളിച് പറയുന്ന റഈസ് അതൊരു വര്ഷം മുന്‍പായിരുന്നു.....ആയുസ്സിന്റെ കണക്ക് പുസ്തകത്തില്‍നിന്ന നീ ഒരു വര്ഷം മുന്നോട്ട് പോയിരിക്കുന്നു.
        നാഥാ......സമയിതിന്റെ ഈ വേഗം വല്ലാതെ ഭയപ്പെടുത്തുന്നു.നിമിഷാര്‍ദ്ധം  പോലും പിന്നിലേക്ക്‌കിട്ടില്ല എങ്കിലും അതിനായി ആഗ്രഹിച്ചു പോകുന്നു.
        കുഞ്ഞു നാളിലെ റമദാനോര്‍മകളിലധികവും അവധിക്കാലതിന്റെ ആലസ്യവും പത്തിരിയുടെയും തേങ്ങാ അരച്ച ഇറച്ചിക്കറിയുടെയും ഭ്രാന്ത്‌പിടിപ്പിക്കുന്ന മണവും,അത്താഴക്കള്ളനാവുന്ന ദിവസങ്ങളില്‍കിട്ടുന്ന പഴഞ്ചോറും മീന്‍കറി ചട്ടിയുടെ സ്വാധുമൊക്കെയായിരുന്നു...
        സ്വഭാവവും ചരിത്രവും കര്‍മശാസ്ത്രവുമായി മദ്രസാ പാഠപുസ്തകങ്ങള്‍മറിച്ച തീര്‍ന്നു കൊണ്ടിരുന്നപ്പോള്‍നോമ്പ് തുറക്കപ്പുറം നോമ്പിന്റെ ആവേശം തിരിച്ചറിഞ്ഞു തുടങ്ങി.പട്ടിണി അറിയലും രാത്രി നമസ്കാരങ്ങളും പ്രാര്‍ഥനകളും ആത്മ സംസ്‌കരണ ക്ലാസ്സുകളുമൊക്കെ നോമ്പിന്റെ ആവേശങ്ങളായി.
        വര്‍ഷങ്ങലേറെ തീര്‍ന്നു പോയി.ഇന്ന കാല്‍നൂറ്റാണ്ട് ജീവിച്ചത്തിന് ശേഷം വരുന്ന റമദാന്‍പുതിയ തിരിച്ചറിവുകളും പുതിയ അവേശങ്ങളും പുതിയ ലക്ഷ്യങ്ങളും മുന്നോട്ട് വെക്കുന്നു.ഇഅതികാഫ് ഇരുന്ന്‍ദിക്ര് ചോല്ലുന്നതിനെക്കാലേറെ പുണ്യം പാവപ്പെട്ടവന്റെ വീട്ടിലേക്ക്‌നോമ്പ്‌തുറക്കാനുള്ള കാരക്കയുമായി പോവുന്നതിനുണ്ട് എന്ന്‍മനസ്സിലാവുന്നു..

         കണ്മുന്നില്‍കഷ്ടപെടുന്ന പടപ്പിനെ സ്നേഹിക്കാന്‍കഴിയാത്തവന് കാണാമറയത്ത് ഉള്ള പടച്ചവനെ സ്നേഹിക്കാനാവില്ലെന്ന തിരിച്ചറിവില്‍എത്തിച്ചേരാന്‍സാധിക്കുന്നുണ്ട്....

          നാഥാ...വിപ്ലവകാരിയായ ഒരു വിശ്വാസിയായിട്ട് ജീവിതത്തിലും മരണത്തിലും നിലനില്‍കാനാവശ്യമായ കരുത്ത്‌നേടാന്‍നീയെന്നെ തുണക്കണേ...
Share:

ഞാനും വിപ്ലവത്തിന്റെ ഭാഗമായി


മാറ്റങ്ങള്‍ വരുന്നത് പല വിധത്തിലാണ്.പല ജീവിതങ്ങളില്‍ പല തരത്തില്‍ പല പല മാറ്റങ്ങള്‍.............ടുനീഷ്യയിലൂടെ
ഈജിപ്തും കടന്ന്‍ യമന്‍ വരെ എത്തി നില്ക്കുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ മേദവദേവില്നിന്ന്‍ പുട്ടിനിലെക്കുള്ള സ്ഥാനമാറ്റം എന്തിന് നമ്മുടെ സി.പി.എം ന്‍റെ നിലപാട്‌ മാറ്റം മുതല്‍ ശെല്‍വരാജിന്റെ പാര്‍ടി മാറ്റം വരെ നിരന്തരം മാറ്റങ്ങള്‍
        മാറ്റുവിന്‍ ചട്ടങ്ങളെ.........മാറ്റുവിന്‍ ചട്ടങ്ങളെ............അല്ലെങ്കില്‍ വേണ്ട മാറ്റങ്ങളെ സ്വീകരിച്ചില്ലെങ്കില്‍ മാറ്റങ്ങള്‍ നമ്മളെ  മാറ്റും എന്ന്‍ എതോ വിദ്വാന്‍...സ്വയം മാറാന്‍ തീരുമാനിക്കാത്ത ഒരു ജനതയെ ദൈവം ഒരിക്കലും മാറ്റിലെന്ന്‍ വേദം .....അങ്ങനെ മാറ്റങ്ങളെ കുറിച്ച നിരന്തരം ഒത്തിരി ആശയങ്ങള്‍.........
       അപ്പോഴാണ്‌ മാറണം എന്ന്‍ എനിക്കും തോന്നലുണ്ടായത്.പക്ഷെ എങ്ങനെ?....എവിടെ?............എപ്പോ?............അറിയില്ല......എന്നാലും മാറണം.........എന്ത് മാറും?........എങ്ങനെ മാറും......ചിന്തകളനവധി.....
മതം മാറിയാലോ?..........വിശ്വാസം അനുവദിക്കുന്നില്ല.....വീട് മാറിയാലോ?.......വാപ്പ കണ്ണുരുട്ടുന്നു എന്നാ പിന്നെ റൂമു മാറാം....അനിയത്തിയുടെ വക സമരത്തിന്‍ നോട്ടീസ്.ഛെ ഈ മാറ്റത്തിന്‍ തുനിഞ്ഞ എന്‍റെ ഒരു കഷ്ടപ്പാട്‌.എന്നാലും മാറണം...തല കുത്തിവെചാലോചിച്ചു...എങ്ങെനെ മാറും....അതിനിടയിലാരോ പറഞ്ഞു മാറ്റങ്ങള്‍ ഒറ്റക്ക് ഉണ്ടാക്കാന്‍ കഴിയില്ല.പക്ഷെ എന്റെ തീരുമാനം ഉറച്ചതായിരുന്നു.മാറണം!!!.എന്ത്?എങ്ങനെ?എന്നതിന് ഉത്തരമില്ല....

       അപ്പോഴാണ് ഒരു ബുദ്ധി ഉദിച്ചത്.ആരെയും അറിയിക്കാതെ ആരുടെയും അനുവാദമില്ലാതെ തനിയെ മാറാന്‍ പറ്റിയ ഒരു സാധനം അതെ അതുതന്നെ അതിലങ്ങ് ഉറച്ചു...id proof ഉം ഫോട്ടോയും തപ്പിയെടുത്തു.അനിയനെ വിട്ട് ഒരു idea connection എടുത്തു...ഉപയോഗച്ചിരുന്ന airtel –ന്റെ net connection അങ്ങ് ഒഴിവാക്കി.idea അത് തന്നെ അതിന്റെ കണക്ക്‌ അങ്ങനെ ഞാനും ഒരു വിപ്ലവത്തിന്റെ ഭാഗമായി``!!!.
Share:

ഐശ്വര്യം വില്‍പ്പനക്ക്‌,(മൊത്തമായും ചില്ലറയായും)


  ദൃശ്യശ്രാവ്യ അച്ചടി മാധ്യമങ്ങളിലൂടെയുള്ള വിഷു ആശംസകള്‍ രണ്ട് കൈയ്യിലും തലയിലും പിന്നെ തൂക്കി പാത്രത്തിലും നിറഞ്ഞപ്പോള്‍ ഒരു ശങ്ക.നില്കണോ ഇരിക്കണോ വടക്കോട്ട് പോണോ മുള്ളാന്‍ പോണോ എന്ന്‍.അങ്ങനെ നില്‍കുമ്പോള്‍ വിഷു അങ്ങനെ കടന്നു പോയി.ആശ്വാസം കിട്ടിയപ്പോയേക് 'ബ്യൂട്ടിയും' 'വിശ്വാസവും' 'ഭീമ'മായ 'ആശ്വസ്ത്തതയും' എല്ലാരും കൂടി അക്ഷയതൃതീയ കൊണ്ടുവന്നു.അപ്പം മുന്‍ ശങ്കക്കൊപ്പം മറ്റൊന്ന് കൂടി.ത് ന്താപ്പം സാധനം'?
       ഒരേഴെട്ടു വര്‍ഷം മുമ്പ് വരെ കേട്ടിട്ട് പോലുമില്ലാത്ത അക്ഷയതൃതീയ എന്തെന്ന്‍ അന്വേഷിക്കാന്‍ പോയി.മിത്തോളജി മുതല്‍ പാത്തോളജി വരെ പടിച്ചവരോടുംവാ വള്ളി വര പൂജ്യം കുറച്ചൊക്കെ കയ്യിലുള്ളവരോടും അന്വേഷിച്ചു.പലരും പലതും പറഞ്ഞു.എന്നാല്‍ ആരും പോന്ന്‍ വാങ്ങിയാല്‍ ഐശ്വര്യം കിട്ടുമെന്ന് പറഞ്ഞ്ഞ്ഞില്ല.പക്ഷെ ആദ്യം പറഞ്ഞ കൂട്ടരെല്ലാം അന്നേദിവസം തരിയെങ്കിലും 916 വാങ്ങിയ ഐശ്വര്യം വെടി വിടുന്നു.
 എന്നാല്‍ ഈ പോയ വര്‍ഷങ്ങളില്‍ ആ ദിനം പൊന്നു വാങ്ങിയവര്‍ക്ക്‌ കേരളയോ സിക്കിമോ ഭൂട്ടാനോ അടിച്ചതായി കേട്ടിട്ടില്ല.അവരാരും ഫാരിസ്‌ അബൂബക്കറോ ആലുക്കാസ്‌ ജോയിയോ മ്മടെ പാലകാട്ടെ സാരികാരനോആയതായി കെട്ടില്ല.ഒക്കെ പോട്ടെ,പൊന്ന്‍ വാങ്ങിയത്‌ കൊണ്ട് അവര്‍കൊന്നും ചിക്കന്‍ ഗുനിയ വരാതിരുന്നുട്ടില്ല.എന്നാലും നമ്മള്‍ ഇത്തവണയും ബുക്ക് ചെയ്തു കഴിഞ്ഞു.
     വിവരികള്‍ പറഞ്ഞതനുസരിച്ച് അക്ഷയതൃതീയ എന്നത് ധാരാളം സല്‍കര്‍മങ്ങള്‍   ചെയ്യാനുള്ള ഒരു ദിനമാണ്.അന്നേ ദിവസം ചെയ്യുന്ന ദാനധര്‍മ്മാധികള്‍ ഒരിക്കലും ക്ഷയിക്കില്ലെന്ന വിശ്വാസമുണ്ട്.വിധവകളായ അന്തര്‍ജനങ്ങളും എന്തെങ്കിലും ദാനം ചെയ്തിട്ടേ ജലപാനം ചെയ്യാരുണ്ടായിരുന്നുള്ളൂ.
     അതല്ലാതെ തൂംബയെ പോലെ പോലെ എല്ലാം കൂട്ടി അവനവരിലെക്ക് വലിച്ചിടാനല്ല ഈ ദിനം.ഇനീപ്പോ രണ്ടോ മൂന്നോ വര്‍ഷത്തിനപ്പുറം ചിലപ്പോ tekstiles കാരും ആശുപത്രിക്കാരും വരും ഒരു underwear വാങ്ങു ഒരു injection എടുക്കൂ ഒരു നൂറ്റാണ്ടിന്റെ ഐശ്വര്യം നേടു എന്ന്‍..
Share:

ആഷിഖ് ആരായിരുന്നു നീ......


     ബന്ധങ്ങള്‍ നമുക്ക് എങ്ങനെയൊക്കെ ഉണ്ടാവും?ഒറ്റനോട്ടത്തിലെടുത്താല്‍ രക്തബന്ധം,സുഹ്ര് ത് ബന്ധം,പ്രണയം ഇവയിലൊക്കെ തീരുന്നു.എന്നാല്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു വാക്ക് പോലും പരസ്പരം സംസാരിച്ചിട്ടില്ലാത്ത രണ്ട് മനുഷ്യര്‍....കേട്ട് കേള്‍വിയിലൂടെ അവര്‍ക്ക് പരസ്പരം അറിയാമായിരുന്നു.അതിലൊരളുടെ മരണം മറ്റൊരാളെ അലോസരപ്പെടുത്തുന്നുവെങ്കില്‍ ആ ബന്ധത്തെ നാം എങ്ങനെ നിര്‍വചിക്കും?
    ആഷിഖ് എനീക്ക് ആരായിരുന്നെന്ന് അറിയില്ല.ജന്മനാ ശരീരത്തിന് ബലക്ഷയം സംഭവിച്ച ഒരുവന്‍.ഉദ്ദേശം മൂന്നാഴ്ച്ച മുന്‍പാണ്‍ ആഷിഖിനെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. പരപ്പനങ്ങാടിക്കാരനായ അന്‍ വര്‍ക്ക ആഷിഖിനെ കുറിച്ച് പറഞ്ഞത്.ജീവിതത്തില്‍ പരാതികളും പരിഭവങ്ങളുമില്ലാതെ പരിമിതികളില്‍ ജീവിച്ച ആ ഇരുപത്തിനാലുകാരന്‍അന്ന് തന്നെ മനസ്സിനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു..അന്ന് തന്നെ അവനെ വിളിക്കണം,പരിചയപ്പെടണം എന്നൊക്കെ കരുതിയതാണ്,പക്ഷെ സാധിച്ചില്ല,ശ്രമിച്ചില്ല എന്നതാവും ശരിയായ പ്രയോഗം.
    ഇന്ന് വീണ്‍റ്റും മറ്റൊരാവശ്യത്തിന് വേണ്ടിയാണ് അന്‍ വര്‍ക്കയെ വീണ്ടും വിലിച്ചത്.ഫോണ്‍ അറ്റന്റ് ചെയ്യാതിരുന്നപ്പോള്‍ തന്നെ എന്തേ എന്ന് കരുതിയതാണ്.കുറച്ച് കഴിഞ്ഞ് അന്‍ വര്‍ക്ക തിരിച്ച് വിളിച്ചു,കൂടെ മട്ടൊരു സുഹ്ര് ത്ത് ഹാരിസ്ക്കയും.എന്തേ എല്ലാവരും കൂടി എന്നന്യേഷിച്ചപ്പോഴാണ്‍ ആഷിഖിനുള്ള ഖബര്‍ തയ്യാറാക്കുകയാണ്‍ എന്നവര്‍ പറഞ്ഞപ്പോല്‍ ശരിക്കും കണ്ണ് വരണ്ടു പോയി.
   ഇന്ന് വൈകുന്നേരം വീണ്ടും ഹാരിസ്കയെ ഞാന്‍ വിലിച്ചപ്പോഴാണ് കൂടുതല്‍ വിഷേശങ്ങളൊക്കെ അന്യേഷിച്ചതും അറിഞ്ഞതും.ഇപ്പഴും ഞാന്‍ ആലോചിക്കുന്നത്  ആഷിഖിന്റെ വേര്‍പാട് മനസ്സിനെ എന്തേ അസ്സ്വസ്ഥമാക്കുന്നത്.അറിയില്ല......അറിയില്ല തന്നെ.........
Share:

നമ്മുടെ റോളെന്ത്?...


ഇതെങ്ങനെ എഴുതണമെന്ന് എനിക്കറിയില്ല.എന്നാലിത് എഴുതാതിരിക്കാനും എനിക്കാകില്ല.കാഴ്ച്ചയുടെയും കേള്വിയുടെയും നിറങ്ങള് പ്രക്റ്ത്യാ നിയന്ത്രിക്കപ്പെട്ടപ്പോള് അരണ്ട കാഴ്ച്ചകളില് നിറങ്ങള് കാണാന് ശ്രമിച്ചു.എന്നിട്ടും നിറം കൊടുക്കാന് കഴിയാത്ത ചില കാഴ്ച്ചകള്...കേള്വികള്...അതാണെനിക്ക് പറയേണ്ടത്.


                      ഒരുപാട് നാളായി പരിചയമുള്ള പ്രിയപ്പെട്ട ഒരു കൂട്ടുകാരന്‍ ഫോണില്‍ വിളിച്ച് സംസാരിച്ചുകൊണ്ടിരിക്കുംമ്പോള്‍ അവന്‍ പറഞ്ഞു ഇന്നലെ ഉച്ചക്ക് ഒരിത്തിരി ചോറ് തിന്നതാണ്.ഇന്നു വൈകുന്നേരമായിട്ടും ഒന്നും തിന്നിട്ടില്ല,ഒരുപാട് വെള്ളം കുടിച്ച് വയറ് നിറച്ചിരിക്കാണ്.ബേചാറോടെ ഞാന്‍ കാര്യമന്ന്വേഷിച്ചു....എന്താ മാഷേ ഭക്ഷണം കഴിക്കാത്തെ?മറുപടി ഇങ്ങനെ:ബന്ധു വീട്ടില്‍ കല്യാണമാണ്.ഇന്നലെ രാവിലെ ഉടുത്തൊരുക്കി ഉമ്മറത്ത് കൊണ്ടന്നിട്ടതാ...അരക്ക് താഴെ പൂര്‍ണ്ണമായും കൈകള്‍ക്ക് പകുതിയിലധികവും സ്വാധീനം നഷ്ട്ടപ്പെട്ട അവനോട് ഞാന്‍ പകച്ചുകൊണ്ട് ചോദിച്ചു:വിശക്കുന്നില്ലേടാ..?ചിരിച്ചുകൊണ്ട് അവന്‍ പറഞ്ഞത് ഇപ്രകാരം:നമ്മളിതിലും വലിയ പൂരം എത്ര കണ്ടിരിക്കുന്നു.മുന്‍പ് മൂന്നു ദിവസം വരെ പച്ചവെള്ളം മാത്രം കുടിച്ച് കഴിഞ്ഞിട്ടുണ്ട്.വിശപ്പ് അസഹനീയമാവുംപോള്‍ തലയണ വയറിന് വെച്ചിട്ട് കമിഴ്ന്ന് കിടക്കറുണ്ട് പോലും...

                ഒരു പാലിയേറ്റീവ് ക്ലിനിക് സംഘടിപ്പിക്കുന്ന   parapleigic സംഗമത്തെ കുറിച്ച് എന്നും ഫോണില് വിളിച്ചന്വേഷിക്കുകയും വിവരങ്ങള് ചോദിച്ചറിയുകയും ചെയ്ത വേറൊരു സുഹ്രത്ത് അയാളും അരക്ക് താഴെ തളര്ന്ന്പോയതാണ്..പരിപാടിയുടെ തലേ ദിവസം തമാശകലര്ത്തി ഞാന് ചോദിച്ചു:എന്താടോ ഇത്ര ആക്രാന്തം?നാളയല്ലെ പരിപാടി തിരക്ക് കൂട്ടണ്ട...മറുപടി പേടിപ്പെടുത്തുന്നതായിരുന്നു:  
:റഈസേ നിനക്കറിയില്ല,ഏകദേശം ആറു മാസത്തോളമായി ഞാനെന്റെ വീട്ടുകാരെയല്ലാതെ കണ്ടിട്ട്...ഒരു മനുഷ്യനെ കാണാനും കുറച്ച് സംസാരിക്കാനുമുള്ള ആഗ്രഹം കൊണ്ടാണ്. ..

                      വേറൊരനുഭവം കോഴ്ക്കോട് മെഡിക്കല് കോളേജില് നിന്നാണ്..  ഫിസിയോ തെറാപ്പിക്കായി                  അഡ്മിറ്റായപ്പോള് തൊട്ടടുത്ത ബെഡ്ഡിലുള്ളത് 35 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു യുവാവ്.വളരെ പ്രായമായ ഏകദേശം  70ന്  മുകളിലുള്ള  ഒരമ്മയും അച്ചനുമാണ് അവരെ നോക്കുന്നത്.പുറത്ത് നല്ലൊരു മുറിവുള്ളതുകൊണ്ട് നന്നായി ഭക്ഷണം കഴിക്കാന് ഡോക്റ്റ്റ്മാര് നിരന്തരം പറയാറുണ്ടായിരുന്നു.എന്നിട്ടും അവിടെ നിന്ന് സൗജന്യമായി ലഭിക്കുന്ന പാലും മുട്ടയും പോലും അലക്ഷ്യമായി ഉപേക്ഷിക്കുന്ന അവരോട് ഒരു നല്ല മനുഷ്യന് കാര്യമന്വേഷിച്ചപ്പോള് അവര് പറഞ്ഞത് ഇങ്ങനെ:മുട്ട പുഴുങ്ങാനും പാല് കാച്ചിയെടുക്കാനുമുള്ള രണ്ട് രൂപ ഇല്ലാഞ്ഞിട്ടാ,പിന്നെ ഞങ്ങളെന്താ ചെയ്യാ?

                            ഇത്രയും പറഞ്ഞത് എന്തിനെന്നല്ലെ?തിരക്കിനിടയില് നാം മറന്നു പോകുന്ന ഇത്തരം ജീവിതങ്ങളില് സാമൂഹ്യ ജീവി എന്ന നിലയില് നമ്മുടെ പങ്കെന്തെന്ന് ചോദിക്കാനാണ്.................
Share:

ഒരു പെന്‍സില്‍ പറയുന്ന ജീവിത കഥ
        ഇതെഴുതാന്‍ പറഞ്ഞ് കൊടുക്കുമ്പോള്‍ എന്റെ ചുണ്ടുകള്‍ക്ക് വിറയലുണ്ടെന്ന് തോന്നുന്നു.ശരിയാണ്,കൊല്ലം കുന്നിക്കോട് സ്വദേശി ഷംനാദിനെക്കുറിച്ച് പറയുമ്പോള്‍ ആര്‍ക്കുമുണ്ടാകുന്ന ഒരു വിറയല്‍.ജീവിച്ച് തുടങ്ങും മുന്‍പേ കട്ടിലില്‍ കയറി കിടക്കേണ്ടി വന്ന ഒരു ക്ഷുഭിത യൗവ്വനം,അതാണ് ഷംനാദ്.
   
               ആ കഥ ഷംനാദ് തന്നെ പറയുന്നത് ഇങ്ങനെ:രണ്ടാം ക്ലാസ്സിന്റെ പാദവാര്‍ഷിക പരീക്ഷ കഴിഞ്ഞ ഉടനെയാണ് ഒരല്പം നീളമുള്ളതും അതിനേക്കാളേറെ ഭംഗിയുള്ള ഒരു പെന്‍സില്‍ അവന് കിട്ടുന്നത്.സാധാരണയായി തുണ്ട് പെന്‍സിലുകളുമായാണ് അവന്‍ സ്കൂളില്‍ പോകാറ്.എന്നാല്‍ അന്ന് ഭംഗിയുള്ള ആ പെന്‍സില്‍ ചെത്തി കൂര്‍പ്പിച്ച് സ്കൂളിലേക്ക് എടുത്തിട്ടുണ്ട്.അതിന്റെ ഗമയിലാണ് അവന്‍ ക്ലാസ്സില്‍ ഇരിക്കുന്നത്.
          ഇന്റര്‍ വെല്ലാവാന്‍ അവന്റെ മനസ്സ് തുടിച്ച് കൊണ്ടിരിക്കുകയാണ്.അത്രയും ഭംഗിയുള്ള ഒരു പെന്‍സില്‍ ക്ലാസ്സില്‍ അന്നുവരെ ആരും കൊണ്ടു വന്നിട്ടില്ല.അത്കൊണ്ട് തന്നെ അതൊന്ന് ക്ലാസ്സില്‍ പ്രദര്‍ശിപ്പിക്കണം.ഇതാണ് ആ രണ്ടാം ക്ലാസ്സുകാരന്റെ ചിന്ത മുഴുവന്‍..............
      എന്തായാലും ബ്രെയ്ക്ക് ആയി.പെന്‍സിലെടുത്തവന്‍ ക്ലാസ്സില്‍ പ്രദര്‍ശിപ്പിച്ചു.തട്ടിപ്പറിക്കാന്‍ ശ്രമിച്ച ചില വി തികുട്ടന്മാര്‍,അസൂയയോ    റ്റെ അല്പം മാറിനിന്ന് നോക്കികണ്ട പെണ്‍കുട്ടികള്‍,ഇതെല്ലാം അവന്‍ തെല്ല് ഗമയോടെ തന്നെ നോക്കി നിന്നു.
       അതിനിടക്കാണ് ഇന്റെര്‍ വെല്‍ തീര്‍ന്നെന്നറിയിച്ച്കൊണ്ട് ബെല്‍ മുഴങ്ങിയത്.ദേടാ,അപ്പോഴാണ്അവന് തന്നെ ഓര്‍മ്മ വന്നത്,മുള്ളിയിട്ടില്ലെന്ന്.പിന്നെ മൂത്രപ്പുര ലക്ഷ്യമാക്കി ഒരോട്ടമായിരുന്നു.തിടുക്കത്തില്‍ കാര്യം സാധിച്ച് തിരിച്ചോടാന്‍ തുടങ്ങിയതും,ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ ഒരു ചുള്ളികമ്പ് തട്ടി അവന്‍ താഴെ വീണു.വീഴ്ച്ചയില്‍ മുറുകെ പിടിച്ചിരുന്ന ആ പെന്‍സില്‍ അവന്റെ കഴുത്തില്‍ തുളച്ച് കയറി.എഴുന്നേല്‍ക്കാനാവാതെ ഒരു പിടച്ചിലോടെ ചോരവാര്‍ന്ന് അവനവിടെ കിടന്നു.
       ആ പിരീഡിന്റെ അവസാനമാണ് ഷംനാദ് ക്ലാസ്സിലില്ലെന്ന് സഹപാഠികളും അദ്ധ്യാപികയും ശ്രദ്ധിച്ചത്.അവര്‍ സ്കൂള്‍ കോമ്പൗണ്ടിലിറങ്ങി തിരച്ചിലായി.അതിലാരോ ഒരാള്‍ അബോധാവസ്ഥയില്‍ ചിന്തി കിടക്കുന്ന രക്തത്തിന് നടുവിലായി അവനെ കണ്ടു.തറച്ച പെന്‍സില്‍ വലിച്ചൂരി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അവന്റെ കാര്യത്തില്‍ നിശ്ചയിക്കപെട്ട വിധി പലരുംതിരിച്ചറിഞ്ഞിരുന്നു.ചികിത്സകളും മരുന്നുകളും ഫിസിയോ തെറാപ്പികളുമായി ഏതാനും വര്‍ഷങ്ങള്‍ അങ്ങനെ കഴിഞ്ഞു പോയി.പതിയെ അവനും മനസ്സിലാക്കി,ഇനിയൊരിക്കലും താന്‍ നടക്കാന്‍ പോവുന്നില്ല എന്ന്.അതവനെത്തന്നെ ബോധ്യപ്പെടുത്താന്‍ ആ ആറു വയസ്സ്കാരന് പതിനെട്ട് വയസ്സ് വരെ കാത്തിരിക്കേണ്ടി വന്നു.
       അതിന്‍ ശേഷമാണ് അവന്‍ ജീവിതത്തെ ധൈര്യത്തോടെ കാണാന്‍ തുടങ്ങിയത്.ദൈവവിശ്വാസവും പ്രാര്‍ഥനകളും മുറുകെ പിടിച്ച് പുസ്തകങ്ങളെയും പരിമിതമായ കൂട്ടുകാരേയും അവനൊപ്പം കൂട്ടി.
       ഇതിനിടയില്‍ മൊബൈല്‍ ഫോണ്‍ കയ്യിലെത്തിയതോട് കൂടി,കുറച്ച് വിശാലമായ കൂട്ടുകെട്ടുകള്‍ അവന്‍ തേടി തുടങ്ങി.കഴുത്തറപ്പന്‍ കോള്‍ ചാര്‍ജുകളും ഇതിന് തടസ്സമായി.വാപ്പ നാട്ടിലൊരു ഫാന്‍സി കടയിലും ഉമ്മ ഒരു കശുവണ്ടി ഫാക്ടറിയിലും ജോലി ചെയ്താണ് അവനും രണ്ട് സഹോദരിമാരും ഒരനിയനുമടങ്ങുന്ന കുടുംബത്തെ പോറ്റുന്നത്.ഇതിനിടയില്‍ മൊബൈല്‍ ബില്ലുകള്‍ അവനൊരു വല്ലാത്ത പാരയാവുന്നു.
       കൂട്ടുകെട്ടുകളെ വല്ലാതെ ഇഷ്ടപ്പെടുന്ന അവന് ഉമ്മയും ഉപ്പയും ജോലിക്കും സഹോദരങ്ങള്‍ പഠിക്കാനും പോവുന്നതോടെ ഉണ്ടാവുന്ന ഏകാന്തത വല്ലാതെ പ്രശ്നമുണ്ടാക്കുന്നു.ബ്ലോഗും ഫൈസ്ബുക്കുമടങ്ങുന്ന കൂട്ടായ്മകളിലേക്ക് കടന്ന് വരാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഷംനാദിന് കമ്പ്യൂട്ടര്‍ ഇന്നും ഒരു വിദൂരസ്വപ്നമാണ്.നമ്മളൊരുമിച്ച് നിന്നാല്‍ ഒരു ലാപ്പോ നോട്ടുബുക്കോ നിഷ്പ്രയാസം സങ്കടിപ്പിച്ച് കൂടേ...
       ഇത് വായിക്കുന്ന ഒരാളും ഇവിടെ കമന്റ് എഴുതണമെന്നില്ല.ഒര്‌ കോള്‍ അല്ലെങ്കില്‍ ഒരു എസ്.എം.എസ്,അതാണ് ഷംനാദിന് ആവശ്യം.അവന്‍ നിങ്ങളെ കാത്തിരിക്കുന്നു...


mob:9947313772
       7403261583
if any one want to help him

 1. shamnad s
  shamnad manzil
  kunnikode p.o
  kollam
  kerala
  pin:691508
  ac no:31625856586
  sbi kunnikkode branch
  sbin:0013315
Share:

Facebook Profile

Popular Posts

Followers

Recent Posts

Blog Archive