ഒരു തിരിച്ചറിവിനായി

                            ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഒന്ന് നല്ല വണ്ണം ശ്വാസം വലിക്കാനോ ഭക്ഷണം കഴിക്കാനോ നിങ്ങള്‍ക്ക് സാധിക്കാതെ വരാറുണ്ടോ?തിരക്കിനിടയില്‍ വരുന്ന വേണ്ടപ്പെട്ടവന്റെ കോളുപോലും നിങ്ങള്‍ക്ക് അരോചകമാകാറുണ്ടോ?                     എങ്കിലിതാ വേറെക്കുറേ ജീവിതങ്ങള്‍,ദിവസത്തില്‍ ഒരു പത്ത് മിനിറ്റെങ്കിലും തന്നോടാരെങ്കിലും ഒന്ന് സംസാരിച്ചിരുന്നെകില്‍ എന്ന് കരുതുന്നവര്‍.സീറൊ ബാലന്‍സും മൈനസ് ബാലന്‍സുമായ മൊബൈല്‍ സ്ക്രീനിലേക്ക് നോക്കി ഒരു ടെലിമാര്‍കറ്റിംഗ്കോളെങ്കിലുംവന്നെങ്കില്‍എന്ന്പ്രതീക്ഷിക്കുന്നവര്‍,തിരക്കിനിടയില്‍ പലരും മറന്ന് പോയവര്‍,ഏറ്റവും ഒറ്റപെടുന്ന കുറേയേറെ ജീവിതങ്ങള്‍,എങ്കിലും നിറമുള്ള സ്വപ്നങ്ങള്‍ മാത്രം കാണുന്ന കുറേ മനുഷ്യര്‍,പല കാരണങ്ങളാല്‍ നാല്‌ ചുവരുകള്‍ക്കുള്ളില്‍ തളക്കപെട്ടവര്‍.അവരൊത്ത് ചേരുന്നു ഈ ഞായറാഴ്ച്ച(11-12-2011) കുന്നും പുറം പാലിയേറ്റീവ് ക്ലിനികിന്റെ മുറ്റത്ത്.                സ്വയം തിരിച്ചറിയാനായി പച്ചമനുഷ്യനാവാന്‍ നിങ്ങള്‍ക്ക് വരാം(ടൈം 9:00 am-5:00 pm)
Share:

14 comments:

 1. ഈ കൂടിച്ചേരലിനു എല്ലാ ആശംസകളും നേരുന്നു.പ്രതീക്ഷ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമാകുന്ന ഇത്തരം കൂട്ടായ്മകള്‍ സമൂഹത്തിന്റെ ആവശ്യമാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്
  എല്ലാ നന്മകളും നേരുന്നു. റൈഇസിനു എല്ലാവിധ ആശംസ്കളും നേരുന്നു

  ReplyDelete
 2. പ്രിയപ്പെട്ട കൂട്ടുകാരാ.....നീയുണ്ടാവുമോ ആ ഒത്തുചേരലില്...ഞാന് വരണമെന്നു ഉദ്ദേശിക്കുന്നു...അള്ളാഹു തുണച്ചാല്.....എല്ലാ ആശംസകളും നേരുന്നു

  ReplyDelete
 3. റയിസ്, നല്ലൊരു കൂട്ടായ്മ ആശംസിക്കുന്നു.

  ReplyDelete
 4. എല്ലാവരുടെയും പേരും ഫോണ്‍ നമ്പരും കൊടുത്താല്‍ നന്നാവുമായിരുന്നു

  ReplyDelete
 5. നാളെയാണ് ദിവസം. സൌകര്യപ്പെടുന്നവര്‍ എത്തുമെന്നാശിക്കാം. ആശംസകള്‍ നേര്‍ന്നു കൊണ്ട്. പിന്നൊരു കാര്യം. എന്താ റ ഈസേ എല്ലാകമന്റിലും മലയാള അക്കങ്ങള്‍ കാണുന്നു. ചിലരുടെ ബ്ലോഗിലെല്ലാം ഇങ്ങനെയാണ് പ്രദര്‍ശിപ്പിച്ചു കാണുന്നത്? ഒരു പക്ഷെ മലയാള മാധ്യമം എടുത്തപ്പോള്‍ ബ്ലോഗ്ഗര്‍ ചെയ്യുന പണിയാവുമോ?

  ReplyDelete
 6. ഞാനും പോന്നൊട്ടെ ചങ്ങാതീ,കുന്നുംപുറത്തേക്ക്.....

  ReplyDelete
 7. ആശംസകൾ... പ്രാർത്ഥനകൾ.

  ReplyDelete
 8. പ്രാര്‍ത്ഥനയും ആശംസകളും..

  ReplyDelete
 9. ഞാനിന്നാ നോക്കിയേ, വായിച്ചേ. പ്രാർത്ഥനകൾ.

  ReplyDelete

Facebook Profile

Popular Posts

Followers

Recent Posts