ജീനിയസ്.....

       കെ.പി അഹമ്മദ് കുട്ടി,അഹമ്മദ് കുട്ടി കക്കോവ്..ഈ പേരുകള്‍ നമ്മില്‍ ചിലരെങ്കിലും വായിച്ചിരിക്കും.അറിയുമോ ഈ മനുഷ്യനെ ആര്ക്കെങ്കിലും‍???ആനുകലിങ്ങളില്‍ കഥകള്‍ക്കും കവിതകള്‍ക്കും പുറമേ ശാസ്ത്ര കുറിപ്പുകളെഴുതുന്ന ഈ മനുഷ്യന്‍ കഴിഞ്ഞ്18 വര്‍ഷങ്ങളായി നാല് ചുവരുകള്‍ക്കുള്ളിലാണെന്ന് പറഞ്ഞാല് വിശ്വസിക്കാനാവുമോ???
      അഹമ്മദ് കുട്ടിക്ക് 6 ആം വയസ്സിലാണ്  മസ്കുലാര്‍ ഡിസ്ട്രോഫിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നത്.നടത്തത്തിനിടയില് ഉപ്പൂറ്റി നിലത്തുറക്കാതാവലായിരുന്നു ആദ്യം.പിന്നെ തട്ടിയും തടഞ്ഞും വീഴയലായി.എന്നാലും പ്രീ ഡിഗ്രി വരെ പഠിച്ചു.പിന്നെ വീട്ടിലായി.
   ആ സമയത്തും അദ്ദേഹം പരന്ന് വായിക്കുന്ന സ്വഭാവം കൈവിട്ടില്ല.ജീവിതത്തിലെ എല്ലാ സങ്കടങ്ങളും ഈ അക്ഷരകൂട്ടങ്ങളിലെ അപാരമായ ദൈവവിശ്വാസത്തിലും അദ്ദേഹം അലിയിച്ചു ചേര്‍ത്തും പരന്ന് വായിക്കുക മാത്രമല്ല,ഈ മനുഷ്യന്‍ എഴുത്തിന്റെ വഴിയേ നടക്കുക കൂടി ചെയ്തു
   തന്റെ ചിന്തകളും സ്വപ്നങ്ങളും കഥയായും കവിതയായും മിനികഥകളായും അദ്ദേഹം എഴുതിക്കൊണ്ടിരുന്നു.പലതും പല ആഴ്ച്ച പതിപ്പുകളിലും മാസികകളിലും പ്രസിധ്ദീകരിക്കുകയും ചെയ്തു.ഇതിനിടയില് നാട്ടിലെ സൌഹ്ര് ദ  കൂട്ടായ്മ പ്രസിദ്ധീകരിച്ച "പൈത്രകം" മാഗസിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചു.
  ഇതൊന്നുമല്ല പ്രധാന കാര്യം "ശാസ്ത്രജാലകം""ജീവജാലകം" എന്നിങ്ങനെ 2 പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക കൂടി ചെയ്തു.ഇന്റെറ്നെറ്റ് അടക്കം ഒരു നവ മാധ്യമവും കൂട്ടിനില്ലാതെയാണ് അദ്ദേഹം ഇത്രയൊക്കെ ചെയ്തു കൂട്ടിയത്.ഇപ്പോള്‍ അഹമ്മദ് കുട്ടിക്കയുടെ കയ്യില്‍ ഒരു ഡെസ്ക്ട്ടോപ്പ് കമ്പ്യൂട്ടറുണ്ട്.അത്യാവശ്യം നല്ല ഒരു മൊബൈല്‍ ഫോണും ഉണ്ട്.ഇത് പരസ്പരം കണക്ട് ചെയ്യാനും ഒരു ബ്ളോഗ് നിര്‍മിക്കാനും ആരെങ്കിലുമൊക്കെ സഹായിച്ചാല്‍ ഒരു പക്ഷെ നമുക്ക് കിട്ടുക ഒരു നല്ല ബ്ളോഗറെ മാത്രമായിരിക്കില്ല,ഒരെഴുത്തുകാരനേയും പത്രപ്രവര്‍ത്തകനേയും ഒക്കെ ആയിരിക്കാം...സഹകരിക്കില്ലേ...ബൂലോഗമേ....
                                                    

ahammed kutti k.p
poonchiralil (house)
kakkove
vazhayoor(p.o)
ramanattukara(via)
673633(pin)
ph-0483-2831937
mob 9048016848
Share:

17 comments:

 1. പരിചയപ്പെടുത്തിയതിനു വളരെ നന്ദി. സുമനസ്സുകള്‍ മുന്നോട്ട് വരട്ടെ.

  ReplyDelete
 2. എന്നിക്ക് കഴിയും വിധം കൂടെ നില്‍ക്കാം
  net edukkanulla saambhatthikam aarenkilum sahaayikkaamengil ellam padippikkunnath njaan etedukkaam
  (malayaalatthinu enthoo prashnam)

  ReplyDelete
 3. പരിചയപ്പെടുത്തലിനു നന്ദി രഹീസ്.

  ReplyDelete
 4. മമ്പുറത്ത് വെച്ച് കണ്ടിരുന്നു. പരിചയപ്പെടാൻ പറ്റിയില്ല..

  ReplyDelete
 5. പരിചയപ്പെടുത്തലിനു നന്ദി. ഇത് പോലുള്ള പ്രതിഭകള്‍ക്ക് ബ്ലോഗ്‌ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഹാഷിം ഇവിടെയുള്ളപ്പോള്‍ എന്താ പ്രശ്നം?

  ReplyDelete
 6. ശാസ്ത്രജാലകം എന്ന പുസ്തകം വായിച്ചിട്ടുണ്ട്..

  ReplyDelete
 7. തീര്‍ച്ചയായും നമുക്ക് ശ്രമിക്കാം

  ReplyDelete
 8. അങ്ങിനെ ആ പ്രതിഭ കൂടി മുന്നോട്ടു വരട്ടെ. എല്ലാ വിധ ആശംസകളും നേരുന്നു.

  ReplyDelete
 9. പ്രിയപ്പെട്ട ഹാശിം ഈ ഏറ്റെടുക്കലിന് thanks............ആവശ്യമെങ്കില്‍ കാശ് മുടക്കാന്‍ ആളെ സങ്കടിപ്പിക്കാം.....ബാക്കി നീ ചെയ്യില്ലെ?

  ReplyDelete
 10. റഹീസ് ഒരു പ്രതിഭയെ പരിച്ചയപെടുത്തിയത്തിനു നന്ദി
  ഇ ദൌത്യം ഏറ്റെടുത്ത ഹാഷിമിന് എല്ലാ പിന്തുണയും അറീയ്ക്കുന്നു

  ReplyDelete
 11. എല്ലാം നല്ലതിനാവട്ടെ..സഹൃദയരായ എല്ലാ സുഹൃത്തുക്കളും നന്മകള്‍ നേരുന്നു ..

  ReplyDelete
 12. റയീസ് മോനേ,എനിക്ക് സാധ്യമാവുന്ന ശ്രമം നടത്താം.. ان شاء الله

  ReplyDelete
 13. all the best

  blog vannal ariyikkanneeee

  ReplyDelete
 14. എന്റെ ട്രസ്റ്റിന്റെ ചടങ്ങുകളിലെല്ലാം അഹമ്മദ് കുട്ടിയുടെ സാന്നിധ്യമുണ്ടാവാറുണ്ട്.
  വാർഷികദിനത്തിൽ 17 പേർക്ക് ട്രസ്റ്റിന്റെ പേരിൽ അവാർഡ് നൽകിയ കൂട്ടത്തിൽ അദ്ദേഹവുമുണ്ടായിരുന്നു.അഹമ്മദ് കുട്ടിക്ക് എല്ലാ പ്രോത്സാഹനവും നൽകി Shabna's Charitable & Educational Trust ഉം കൂടെയുണ്ടാവും

  ReplyDelete

Facebook Profile

Popular Posts

Followers

Recent Posts