ഇത് പണ്ടെന്നോ പറഞ്ഞു കേട്ട സൂഫി കഥ,ഞാനടക്കം എല്ലാവരും പറഞ്ഞ് പഴകിയ ഒരു സൂഫി കഥ.
പണ്ടെന്നോ ഒരു സൂഫി മോക്ഷമന്യേഷിച്ചുള്ള ഒരു യാത്രയിലായിരുന്നു.ഒരു നാട്ടില്‍ നിന്ന് മറ്റൊരു നാട്ടിലേക്ക്,മോക്ഷത്തെ കണ്ടെത്താന്‍ ,അതിലൂടെ ദൈവത്തിലെത്താന്‍.....അന്തിയോളം അലഞ്ഞ് തിരിഞ്ഞ് പള്ളികളില്‍ അന്തിയുറങ്ങിയും അദ്ദേഹം തീറ്ത്ഥാടനം തുടര്‍ന്ന് കൊണ്ടേ ഇരുന്നു.
ഓരോ നാടിനേയും നാട്ടുകാരെയും യാത്രയിലുടനീളം അദ്ദേഹം പഠിച്ച് കൊണ്ടേയിരുന്നു.ആ യാത്രക്കിടയില്‍ അദ്ദേഹം ഒരു നാട്ടിലെത്തി.ആനാട്ടിലെ ജനങ്ങള്‍ക്ക് സൂഫി വര്യനെ നന്നായി ബോധിച്ചു.ഏതാനും ദിവസം തങ്ങളുടെ നാട്ടില്‍ തങ്ങണമെന്ന് നാട്ടുക്കാര് സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ചു .അദ്ദേഹം സമ്മതിക്കുകയും ചെയ്തു.
ഒരു ദിവസം വൈകുന്നേരം പള്ളിയിലെ ഖബറ്സ്ത്ഥാനിലൂടെ നടന്ന് കൊണ്ടിരിക്കുമ്പോള്‍ മീസാന്‍ കല്ലുകളില്‍ അദ്ദേഹത്തിന്റെ കണ്ണുടക്കി.എല്ലാ കല്ലുകളിലും ജനന മരണം മാത്രമല്ല,പിന്നെ ഒരു ജീവിച്ച വര്‍ഷത്തിന്റെ കണക്ക് കൂടി.പക്ഷെ എല്ലാ കല്ലുകളിലെ കണക്കുകളിലും അദ്ദേഹം പിഴവ് കണ്ടെത്തി.അമ്പത് വര്‍ഷം ജീവിച്ച വ്യക്ത്തിയുടെ കല്ലില്‍ കൊത്തി വച്ചിരിക്കുന്നത് വെറും അഞ്ചോ ആറോ വറ്ഷം മാത്രം.എല്ലാ കല്ലുകളിലും ഇത് പോലെ തന്നെ.
സൂഫി നാട്ടുകാരെ വിളിച്ച് വരുത്തി,ഇങ്ങനെ പറഞ്ഞു-:"ഹേയ് നാട്ടുകാരെ!ഈ കല്ലുകളിലെ കണക്കൊന്നും ശരിയല്ലല്ലോ,നിങ്ങള്‍ വിവരമില്ലാത്തവരാണെങ്കില്‍ വിവരമുള്ളവരോട് ചോദിച്ച് കൂടെ?"നാട്ടു കാരണവറ് സൂഫിക്ക് ഇങ്ങനെ വിശദീകരിച്ച് കൊടുത്തു:"പണ്ഡിത ശ്രേഷ്ടാ,ഞങ്ങള്‍ക്കറിവില്ലാഞ്ഞിട്ടല്ല,ജീവിച്ച വറ്ഷം കൊണ്ട് ഞങ്ങളുദ്ദേഷിച്ചത് അയാളിവിടെ ഭൂമിയിലുണ്ടായിട്ട് സമൂഹത്തിന് എത്ര വറ്ഷം ഗുണം കിട്ടി എന്ന് മാത്രമാണ്.
കുറച്ച് സമയം ആലോചിച്ച് നിന്ന ശേഷം സൂഫി ഇങ്ങനെ പറഞ്ഞത്രെ"ഞാനെങ്ങാനും ഈ നാട്ടില്‍ വെച്ച് മരണപ്പെട്ടാല്‍ എന്റെ ഖബറില്‍ ജനന മരണ തീയതികള്ക്കു ശേഷം ഇങ്ങനെ ഒരാള്‍ ഈ ഭൂമിയില്‍ ജീവിച്ചിട്ടേ ഇല്ലെന്ന് കൊത്തി വെക്കണം.