കൊടുത്താൽ കിട്ടിയിരിക്കും.......

      ഏതാനും മാസം മുൻപ് വരെ 'ലോകാസമസ്താസുഖിനോഭവന്തു' വിചാരിച്ച് ഉണ്ടും ഉറങ്ങിയും കഴിഞ്ഞിരുന്ന നിഷ്കളങ്കനായ ഒരു പച്ച മനുഷ്യനായിരുന്നു ഞാൻ (ഹോജാ രാജാവായ തമ്പുരാനേ......എന്നോട് പൊറുക്കണേ)
     അടുത്തിടെ ചെന്നുപെട്ട ചില കൂട്ടുകെട്ടുകള്ക്ക് ശേഷം ഓരോ ദിവസവും രാവിലെ എഴുന്നേല്ക്കുന്നത് ഇന്നാരെ പറ്റിക്കാം എങ്ങനെ പറ്റിക്കാം എന്നുള്ള ആലോചനയോടു കൂടിയാണ്.പഞ്ചാര വർത്തമാനവുമായി വന്ന് മയക്കി പണി തരുന്ന ആ വിദ്വാന്മാരുടെ ഇടയില് ഞാനും ചിലത് പഠിക്കേണ്ടിയിരുന്നു.അങ്ങനെ അടുത്തുള്ളവരെയും അകലെയുള്ളവരെയും ഒരു പോലെ പറ്റിക്കുന്നത് എനിക്കൊരു ഹരമായി.
      പലപ്പോഴും ടെലിമാർകറ്റിംഗ് കോളുകളാണ് ഞാനിതിന് വേണ്ടി ഉപയോഗിച്ചു കൊണ്ടിരുന്നത്.ഹലോ ട്യൂണ് വേണോ?നല്ല ഓഫറ് വേണോ?ജ്യോതിഷം അറിയണോ?എന്നെല്ലാം ചോദിച്ച് വരുന്ന കാളുകള് അടുത്താരെങ്കിലും ഉണ്ടെങ്കില് attend ചെയ്ത് വളരെ സ്വാഭാവികമായി സംസാരിച്ച് അടുത്തിരിക്കുന്നവര്ക്കാണെന്ന് പറഞ്ഞ് കൈ മാറുക,ചെവിയിലേക്ക് വെച്ച് അവർ ചമ്മുമ്പോള് ഒന്ന് ചിരിക്കുക, അതിലായിരുന്നു എന്റെ രസം
       അങ്ങനെയിരിക്കെയാണ് എന്റെ ഒരു കൂട്ടുകാരന് അടുത്തിരുന്നു സംസാരിക്കുമ്പോൾ ദാ വരുന്നു കോൾ. number നോക്കിയപ്പോൾ അതവർ തന്നെ.എന്നിലെ രസം ഉണര്ന്നു തുടങ്ങി. കോൾ attend ചെയ്ത് അങ്ങേ തലക്കല് ഒരു'കിളി നാദം' "താങ്കളുടെ ബോറൻ റിംഗ് റിംഗ് ഇനിയുമെന്തിന് സഹിച്ചു കൊണ്ടിരിക്കുന്നു. set ചെയ്യൂ ഒരു ഉഗ്രൻ caller tune......"ഞാനുടനെ പറഞ്ഞു.ഹലോ ആരാ ബഷീറോ?....ഇവിടുണ്ടല്ലൊ.ഞാൻ കൊടുക്കാം"എന്നിട്ട് ബഷീറിനോട് "നിന്റെ ഫോൺ ഓഫാണോ?അവന് പോക്കറ്റില് കൈഇടുന്നതിനിടെ ദാ നിനക്കാണെന്ന് പറഞ്ഞങ്ങ് കൊടുത്തു,അപ്പോഴേക്കും അവർ 1 അമർത്തുക2 അമർത്തുക എന്ന് പറഞ്ഞ് തുടങ്ങിയിരുന്നു.ഫോണെടുത്ത ബഷീറിന് ഭാവവ്യത്യാസം ഒന്നും കണ്ടില്ല."വഅലൈകുമുസ്സാലാം" എന്ന് പറഞ്ഞ് അവൻ തുടങ്ങി.
        ഞാനാകെ ചമ്മിപ്പോയി,അവനതാ ഉഗ്രൻ സംസാരം,അവസാനം"വീട്ടിലെല്ലാവര്ക്കും സുഖമല്ലെ?എന്ത് 1 അമർത്താനോ? അതിനെന്താ?ഇപ്പൊ തന്നെ അമർത്താലോ...."എന്ന് പറയലും 1 അമർത്തലും ഒരുമിച്ചു കഴിഞ്ഞു.ഭും!
       വിശ്വസിക്കാനായില്ല.land ഫോണെടുത്ത് മൊബൈലിലേക്ക് വിളിച്ചു നോക്കി.ദേ……പാട്ട് വീണിരിക്കുന്നു….. നാക്ക്മുക്ക്....ഭും!!....ഭും!!
       5 മിനുറ്റ് കഴിഞ്ഞില്ല, കത്ത് വന്നു…ഹലോ ട്യൂണ് subscribe ചെയ്തതിന് നന്ദിയും Rs 45 ചാർജ് ചെയ്ത സന്തോഷവും.ഭും!!!.....ഭും!!!.....ഭും!!!
Share:

30 comments:

 1. ഇത് തരക്കേടില്ല.
  ഇത്തരം കോളുകള്‍ എന്റെ ഫോണില്‍ 'ചൊറ' എന്ന പേരില്‍ സേവ് ചെയ്തു വെച്ചിരിക്കയാണ്‌.

  ReplyDelete
 2. അമർത്തുമ്പോഴുള്ള രസം കാശു പോകുമ്പോൾ തീരും.

  ReplyDelete
 3. കൊടുത്താല്‍ കൊല്ലത്ത് മാത്രമല്ല, ഇപ്പോള്‍ വെളിമുക്കിലും കിട്ടും...അപ്പപ്പോള്‍ തന്നെ......

  ReplyDelete
 4. ചിരിച്ചു പോയി...

  ReplyDelete
 5. 99രൂപയുടെ ക്രിക്കറ്റ്‌ പായ്ക്ക് ആവാത്തത് ഭാഗ്യം....!!!!!!!

  ReplyDelete
 6. ഹ ഹ....
  അത് സംഭവമായി.

  ReplyDelete
 7. ഹ, ഹ, രഹീസ് .........
  ഇതാണ് പറയുന്നത് കൊടുത്താല്‍ ............

  ReplyDelete
 8. ചിരിപ്പിച്ചു കളഞ്ഞല്ലടാ മോനേ...! നിനക്കങ്ങിനെ വേണം.നിന്റെയല്ലെ കൂട്ടു കെട്ട്, സുഹൃത്തും മോശമാവാന്‍ തരമില്ലല്ലോ?.ഏതായാലും ഇമ്മാതിരി ഐറ്റംസ് ഇടക്കിടെ പോസ്റ്റിക്കോ. അങ്ങിനെയും നമുക്ക് അല്പം ചിരിക്കാമല്ലോ?.ഞാന്‍ ഇത്തരം കാളുകള്‍ക്കായി സ്പെഷല്‍ സൈറന്റെ റിങ്ങ് ടോണാണ് വെച്ചിരുന്നത്. ഇപ്പോള്‍ അത്തരം കാളുകളെല്ലാം ഒഴിവാക്കിയിരിക്കുന്നു. അതിനും വകുപ്പുണ്ടല്ലോ ഇപ്പോള്‍ .കമ്പനിക്കാര്‍ക്കും പഴയ പോലെ ആളെ പറ്റിക്കാന്‍ പറ്റില്ല.കളിച്ചാല്‍ ഉടനെ കമ്പനി മാറ്റി തടിയൂരുമല്ലോ വരിക്കാര്‍!

  ReplyDelete
 9. ഹഹ്ഹാ...
  അതോടെ മറ്റുള്ളവര്‍ക്ക് പണി കൊടുക്കുന്നത് നിര്‍ത്തിക്കാണുമല്ലോ...?

  ReplyDelete
 10. ഹ ഹ അത് കലക്കി

  ReplyDelete
 11. അങ്ങിനെ തന്നെ വേണം. :)

  ReplyDelete
 12. അതു നന്നായി......

  ReplyDelete
 13. പണി കിട്ടിയല്ലേ..

  ReplyDelete
 14. പറ്റിയ ചങ്ങാതി...
  കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രീന്നോ അതോ ചക്കയ്ക്കൊത്ത പിച്ചാത്തീന്നോ ... ന്താ ഇപ്പൊ പറയുക..?

  ReplyDelete
 15. റ‌ഈസിനെ ഹാറൂന്‍ സാഹിബ് പറഞ്ഞ് ഞാനറിയും. ബന്ധപ്പെടണമെന്ന് കരുതിയിരിക്കുമ്പോഴാണ് എന്റെ ബ്ലോഗിലേക്ക് കടന്നു വന്നത്. നന്ദി പടച്ചവന്‍ അനുഗ്രഹിക്കട്ടെ

  ReplyDelete
 16. പരിചയപെട്ട ഉടനെ ഞങ്ങള്‍ക്ക് തോന്നിയ വികാരം സഹതാപമായിരുന്നു!!!!! കുറെ കഴിഞ്ഞപ്പോള്‍ മനസിലായി റയീസ് എന്ന് പറഞ്ഞാല്‍ ഒരു പ്രസ്ഥാനം ആണെന്നും അവനു സഹതാപം ആവശ്യമില്ലെന്നും!!!! .... കുറേ കൂടി കഴിഞ്ഞപ്പോള്‍ മനസിലായി ഇവനെ എങ്ങനെ വെറുതെ വിട്ടാല്‍ പറ്റില്ലെന്നും ഇവന് എന്തങ്കിലും ഒരു പണി കൊടുക്കണമെന്നും ......തിരിച്ചും പണി കിട്ടാന്‍ തുടങ്ങിയപ്പോള്‍ പിന്നെ അതൊരു ആവേശമായി ........ഇപ്പോള്‍ രാവിലെ എഴുന്നേറ്റ ഉടനെ ഞങ്ങള്‍ ആലോചിക്കുന്നത് രയീസിനു എന്ത് പണി ഇന്ന് കൊടുക്കാം എന്നാണ് .......ബഷീര്‍ ഇക്കയുടെ നമ്പര്‍ കൂടി കിട്ടിയിരുന്നെങ്കില്‍ ഞങ്ങളുടെ കൂട്ടത്തില്‍ കൂട്ടമായിരുന്നു.....
  പക്ഷെ ഒരു സത്യമുണ്ട് ....നിന്നെയും നിന്നെപ്പോലെയുള്ള നിന്‍റെ കുറെ സുഹൃത്തുക്കളെയും പരിചയപ്പെട്ടതിനു ജീവിതത്തിനു ശക്തമായ ഒരു മാറ്റം വന്നിരിക്കുന്നു..ചെറിയ ചെറിയ കാര്യങ്ങളില്‍ പോലുമുണ്ടായിരുന്ന ടെന്‍ഷന്‍ ഇപ്പോള്‍ കുറഞ്ഞിരിക്കുന്നു ....നിങ്ങളുടെ ജീവിത സമരത്തിന്‌ മുന്‍പില്‍ ഞങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒന്നുമല്ല എന്ന് മനസ്സിലായിരിക്കുന്നു.....രയീസിനു ഇനിയും കൂടുതല്‍ തലത്തിലേക്ക് തന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിയട്ടെ എന്നാ പ്രാര്‍ത്ഥനയോടെ !!!!!
  അടുത്ത പണിക്കായി കാത്തിരിക്കുക ...........
  പ്രിയ സഹോദരങ്ങള്‍.......

  ReplyDelete
 17. ഒരു പ്രത്യേക അഭ്യര്‍ത്ഥന കൂടി പ്രിയ സുഹൃത്തുക്കളോട് !!!!! രയീസിനെ പോയി കാണാന്‍ കഴിയുന്നവര്‍ കുറച്ചു കാട മുട്ട കൂടി കയ്യില്‍ കരുതുക,അവന്‍റെ ഇഷ്ട വിഭവങ്ങളില്‍ ഒന്നാണ് അത് ... ഏകദേശം 120 KM അകലെ നിന്നും ചെന്ന ഞങ്ങളോട് പോലും ആകെ ആവശ്യപ്പെട്ടത് കാട മുട്ട മാത്രമാണ് .....

  ReplyDelete
 18. റഈസും കാടമുട്ടയും തമ്മില്‍ ഇങ്ങേയൊരു ബന്ധമുള്ളതറിഞ്ഞില്ല!.ഇനി പോവുമ്പോള്‍ ആവട്ടെ.പക്ഷെ അതു കൂടുതല്‍ കഴിക്കുന്നതിനെപ്പറ്റി(റഈസിന്റെ പ്രത്യേക സഹചര്യത്തില്‍)ഡാക്ടറോടു കൂടി ഒന്നു ചോദിക്കുന്നത് നന്നായിരിക്കും.അവനെ വെറുതെ ചിരിപ്പിച്ചാല്‍ മാത്രം പോരല്ലോ?

  ReplyDelete
 19. നമ്പര്‍ പോര്‍ട്ടബിലിറ്റി കീ ജയ്‌ ...

  ReplyDelete
 20. ഇതു കലക്കി. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് പറയുന്നത് ഇതാണല്ലേ....

  ReplyDelete
 21. @കുട്ടിക്കാ....മുകളിൽ പറഞ്ഞ കൂട്ടുകാരിൽ ഒരാളാണ്‌"കാടമുട്ട" കമന്റിട്ടെത്‌.അവനെ സൂക്ഷികണം.

  ReplyDelete
 22. പണികൊടുത്തു പണികിട്ടിയല്ലേ !?
  പോസ്റ്റ്‌ രസായി.

  ReplyDelete
 23. @ കുട്ടിക്ക,ഞങ്ങളും നല്ല കുട്ടികളായിരുന്നു,പക്ഷെ ഈ രയിസിനെ പരിച്ചയപെട്ടതിനു ശേഷമാണു ഞങ്ങളും ഇങ്ങനെയൊക്കെ ആയത്,പക്ഷെ എന്നാലും ഇക്കയുടെ ഇക്കയുടെ കമന്‍റു കലക്കി കേട്ടോ !!!!നന്ദി ...."കൂടുതല്‍ കഴിക്കുന്നതിനെപ്പറ്റി(റഈസിന്റെ പ്രത്യേക സഹചര്യത്തില്‍)ഡാക്ടറോടു കൂടി ഒന്നു ചോദിക്കുന്നത് നന്നായിരിക്കും"

  ReplyDelete
 24. :D വടി കൊടുത്ത് അടി വാങ്ങല്‍..:))

  ReplyDelete
 25. ഹ ഹ.. ചില സമയങ്ങളിൽ നമ്മുടെ ഓവർ സ്മാർട്ട് ചിലരുടെ പൊടിക്കൈകൾക്ക് മുമ്പിൽ തകർന്ന് തരിപ്പണമാവും. സഹിച്ചെ പറ്റൂ.

  ReplyDelete
 26. ചിരിപ്പിച്ചു കളഞ്ഞല്ലടാ മോനേ...! നിനക്കങ്ങിനെ വേണം.നിന്റെയല്ലെ കൂട്ടു കെട്ട്, സുഹൃത്തും മോശമാവാന്‍ തരമില്ലല്ലോ?.ഏതായാലും ഇമ്മാതിരി ഐറ്റംസ് ഇടക്കിടെ പോസ്റ്റിക്കോ. അങ്ങിനെയും നമുക്ക് അല്പം ചിരിക്കാമല്ലോ ( ഞാൻ മുഹമ്മദിക്കായിൽ നിന്നും അല്പം കടമെടുത്തോട്ടെ)
  ആശംസകൾ…………

  ReplyDelete

Facebook Profile

Popular Posts

Followers

Recent Posts