നടുക്കുന്ന ഓരോര്‍മയില്‍ .......

ദയാവധം അത് പെട്ടന്നാണ് നമ്മുടെ ചര്‍ച്ച മണ്ഡലങ്ങളില്‍ വന്നു മറഞ്ഞത്.ദയ,മനുഷ്യന്റെ മനസ്സിലുണ്ടാകുന്ന ഏറ്റവും ആര്‍ദ്രമായ ഒരു വികാരം.വധം,മനുഷ്യന്റെ ഏറ്റവും ക്രൂരമായ പ്രവര്‍ത്തി.രണ്ട് ദ്രുവങ്ങളിലിരിക്കുന്ന ഈ രണ്ട് പദങ്ങള്‍ തന്നെ എങ്ങനെ കൂടിച്ചേര്‍ന്നു എന്നത് തന്നെ ആശ്ചര്യജനകമാണ്
കോടതി വിധിയുടെയോ,ദയാവധത്തിന്റെയോ ധാര്‍മികത പറയാനോ ചര്‍ച്ചക്ക് വെക്കാനോ ഒന്നുമല്ല എന്റെ ഈ കുറിപ്പ്.കലര്‍പ്പില്ലാതെ ഞാന്‍ കണ്ട ഒരു കാഴ്ച്ച പറയാന്‍ മാത്രം.
ഞാനറിഞ്ഞടത്തോളം കോടതി വിധി ഇങ്ങനെ,ദയാവധം ഇപ്പോള്‍ നടപ്പാക്കാന് പറ്റില്ല.എന്നാല് ചില പ്രത്യേക സാഹചര്യങ്ങളില്‍ ഹൈകോടതിയുടെ അനുമതിയോട് കൂടി ജീവന്‍ രക്ഷാഉപകരണങ്ങളെടുത്ത് മാറ്റി നിഷ്ക്രിയ ദയാവധം ആവാം എന്നാണ്.
ഇനി കാര്യങ്ങളിലേക്ക് വരാം.ഒരാക്സിടെന്റ് സംഭവിച്ച് ഒരു സുപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ന്യൂറോ സര്‍ജറി ICU വില് 39 ദിവസം കഴിച്ച് കൂട്ടേണ്ടി വന്നിട്ടുണ്ട്.8-9 ദിവസങ്ങള്‍ അബോധാവസ്ഥയിലായിരുന്നെങ്കിലും ബാക്കിയെല്ലാ ദിവസങ്ങളിലും പുര്‍ണമായ ബോധാവസ്ഥയില്‍ മരണം തളം കെട്ടി നില്‍ക്കുന്ന അന്തരീക്ഷത്തില്‍ എല്ലാത്തിനും സാക്ഷിയായി കഴിഞ്ഞ് കൂടേണ്ടി വന്നിട്ടുണ്ട്.
അബോധാവസ്ഥയില്‍ നിന്നുണര്‍ന്നത് മുതല്‍ ഓരോ കാഴ്ചകളും ഞാന്‍ കണ്ടു കൊണ്ടിരുന്നു.മരണത്തെ പേടിച്ച് ഉറങ്ങാതിരുന്ന രാത്രികളില്‍ തൊട്ടടുത്ത ബെഡില്‍ ആളുകള്‍ മരിച്ച്കൊണ്ടിരിക്കുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു.ഒരു രാത്രിക്കോ ഒരു പകലിനോ വേണ്ടി വിരുന്ന വരുന്ന രോഗികളായിരുന്നു ICU വിലധികവും.ബെഡ്ഡിലെത്തി 2-3 മണിക്കൂറിനകം മരണം സംഭവിച്ച് തിരിച്ച് കൊടുക്കുന്ന ഒരു തണുത്ത അന്തരീക്ഷം.
ഞാന്‍ കണ്ട് തുടങ്ങിയത് മുതല്‍ അവിടെ 3 ദിവസത്തിലധികമുണ്ടായിരുന്നത് ഞാനടക്കം 4 പേര്‍ മാത്രം.ഒന്നെന്റെ ഇടത് വശത്തെ ബെഡിലും മറ്റ് രണ്ട് പേര്‍ എന്റെ തൊട്ട് മുന്‍പിലെ ബെഡിലും.ഞാനല്ലാതെ മറ്റ് മൂന്ന് പേരും വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നില നിര്ത്തുന്നവരായിരുന്നു.(ഏതാനും ദിവസം മുമ്പ് വരെ ഞാനും വെന്റിലേറ്ററിലായിരുന്നു.)
എന്റെ ഇടത് വശത്തെ ബെഡ്ഡിലുണ്ടായിരുന്നത് ഒരു പ്രായം ചെന്ന സ്ത്രീ ആയിരുന്നു.ഒരു ദിവസം ഡോക്ടറും നഴ്സുമാരും കൂടി നിന്ന് സംസാരിക്കുന്നതില് നിന്ന് ആ അമ്മയുടെ അസുഖം ഞാന്‍ മനസ്സിലാക്കി."ബ്രയിന് ഡെത്ത്".
എപ്പോഴും സൈറണടിച്ച് കൊണ്ടിരിക്കുന്ന ഒരു വെന്റിലേറ്ററായിരുന്നു ആ അമ്മയുടേത്.നട്ടപ്പാതിരാക്ക് സൈറണടിക്കുമ്പോള്‍ ഉറക്കച്ചടവോടെ പ്രാകിക്കൊണ്ട് എഴുന്നേറ്റ് വരുന്ന നഴ്സുമാരെ എനിക്ക് കാണേണ്ടി വന്നിട്ടുണ്ട്.എന്നിട്ടവരെന്തോ ചെയ്ത് സൈറന്‍ നിര്‍ത്തുകയും തിരിച്ച് പോവുകയും ചെയ്യുന്നത് ഞാന്‍ സ്ഥിരമായി കാണാറുണ്ടായിരുന്നു.
ഒരു ദിവസം രാവിലെ visitors time കഴിഞ്ഞ് കുറച്ച് സമയത്തിന് ശേഷം ഒരു കൂട്ടം പള്ളീലച്ചന്മാരും sister മാരും വന്ന് അമ്മയുടെ ചുറ്റും നിന്ന് എന്തെക്കയോ പ്രാര്‍ത്ഥന നടത്തി തിരിച്ച് പോയി.ഒരിക്കലും സംസാരിച്ച് കേട്ടിട്ടില്ലാത്ത കണ്ണ് തുറന്ന് എന്നെയൊന്ന് നോക്കുക പോലും ചെയ്തിട്ടില്ലാത്ത അമ്മക്ക് വേണ്ടി ഞാനും പ്രാര്‍ഥിച്ചു.
കുറച്ച് സമയം കഴിഞ്ഞ് ആ അമ്മയുടെ അടുത്ത് വന്ന രണ്ട് പേര്‍ കുറച്ച് സമയം അവിടെ നിന്ന് കരഞ്ഞിട്ട് അവിടെ നിന്നും തിരിച്ച് പോവുന്നത് ഞാന്‍ കണ്ടു.അതൊരു പതിവില്ലാത്തപരിപാടിയായിരുന്നു.visitors time കഴിഞ്ഞാല്‍ ബന്ധുക്കളെ കാണിക്കാറുണ്ടായിരുന്നില്ല.
ഒരുച്ചയോട് അടുത്ത് കാണും,rounds കഴിഞ്ഞ് തിരിച്ച്പോയ ഡോക്ടര്‍ വീണ്ടും വന്നു.ഞാന്‍ ശങ്കിച്ചു. പുതിയ രോഗികളൊന്നും വന്നിട്ടില്ലല്ലോ,പിന്നെന്തിനാ ഇയാളിവിടെ!നഴ്സുമാരോടൊന്നിച്ചുള്ള അല്പസമയത്തെ സംസാരത്തിന് ശേഷം ആ അമ്മയുടെ അടുത്തേക്ക് വന്നു.എന്താണെന്നറിയാന് ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടയില് തീര്‍ത്തും അപ്രതീക്ഷിതമായി അവര്‍ കര്‍ട്ടന്‍ വലിച്ചിട്ടു.(അവിടെ അങ്ങനെയൊരു പതിവേ ഉണ്ടായിരുന്നില്ല)
ഒരു5-10 മിനുറ്റ് കഴിഞ്ഞ് കാണും.കര്‍ട്ടന്‍ നീക്കിവെച്ച് അവരെല്ലാം അവിടെനിന്ന് പോയി.പതിയെ അമ്മയെ നോക്കിയപ്പോള്‍ വെന്റിലെടരെല്ലാം ഊരിയിരിക്കുന്നു.എനിക്കാശ്വാസമായി.പാവം അമ്മ,സുഖം പ്രാപിച്ച് വരുന്നു.ഇന്ന് വെന്റിലെടര്‍ ഊരി,നാളെ കണ്ണുതുറക്കും,മറ്റന്നാള്‍ എന്നോട് സംസാരിക്കും എന്നിങ്ങനെ വിചാരിച്ച് കൊണ്ടിരിക്കുമ്പോള് ആ അമ്മ ഒരു ഭയങ്കര പിടച്ചില്‍ .
എനിക്കൊന്നും മനസ്സിലായിരുന്നില്ല എന്താണവിടെ സംഭവിച്ചതെന്ന്.പക്ഷെ പതുക്കെ പതുക്കെ എനിക്ക് കാര്യങ്ങള്‍ മനസ്സിലായി.അവരാ വെന്റിലേറ്ററൂരും വഴി ആ അമ്മയെ മരണത്തിന് വിട്ട് കൊടുക്കുകയായിരുന്നു.
ഈ സംഭവം നടന്നത് ഒരാറേഴ് വറ്ഷം മുമ്പാണ്‍.നിഷ്ക്രിയ ദയാവധം ഹൈക്കോടതിയുടെ അനുമതിയോട് കൂടി നടത്താമെന്ന് വിധി വരുന്നത് ഈ കഴിഞ്ഞ ആഴ്ചയും....!
Share:

മാധ്യമ ഭീകരത

ഇന്നാണ്‌ ആമിര്‍ഖാന്‍ productionsന്റെ ബാനറില്‍ ആമിര്‍ഖാനും കിരണ്‍ റാവുവും നിര്‍മിച്ച് അനുശറിസ് വി സംവിധാനം ചെയ്ത peepli live കണ്ടത്. ആവശ്യത്തിലധികം നമ്മള്‍ ഇന്ത്യക്കാര്‍ ചര്‍ച്ച ചെയ്ത ഒരു സിനിമയാണത്.

ആ സിനിമയിലുടനീളം പലതരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.ഒരു മനുഷ്യന്റെ ജീവിതത്തിലേക്ക് അല്ലെങ്കില്‍ അവന്റെ സ്വകാര്യതയിലേക്ക് ഒരു മാധ്യമത്തിന്‌ എത്രത്തോളം കടന്നു ചെല്ലാം എന്നൊരു ചോദ്യം ആ സിനിമ കണ്ടു കഴിയുമ്പോള്‍ ബാക്കിയാവുന്നു.ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്ന കര്‍ഷകനെ സ്വസ്ഥമായൊന്ന് തൂറാന്‍ പോലും അനുവദിക്കാതെ കാമറയുമായി പിന്നാലെ നടക്കുന്ന മാധ്യമ പ്രവര്‍ത്തകനെ അതില്‍ കാണാന്‍ കഴിയുന്നു

ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച വാര്‍ത്ത പരന്നയുടനെ OB വാനുകളുമായി live telecasting ന്‌ വേണ്ടി പാഞ്ഞെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍. ആത്മഹത്യ ചെയ്യും വരെ വാര്‍ത്തക്ക് ചൂടും ചൂരും പകരാന്‍ നാട്ടുകാരേയും കൂട്ടുകാരേയും അഭിമുഖം എടുത്തു കൊണ്ടേ ഇരുന്നു.

നാടാകെ ഒരുത്സവം പോലെ തിമിര്‍പ്പിലാകുന്നു.അവസാനം അവരുടെ ആവശ്യം കഴിയുന്നതോടെ അവരിട്ടേച്ച് പോകുന്നു. അയാള്‍ ഒരപകടത്തില്‍ മരിച്ചെന്ന വാര്‍ത്ത നിര്‍മ്മിച്ച് കൊണ്ട്.

ഇതാണ്‌ ശരിക്കും മാധ്യമ ഭീകരത.അവര്‍ക്കാവശ്യമുള്ളതെന്തോ അതു മാത്രം അവര്‍ തേടുന്നു. മറ്റുള്ളവയെ പാടെ തള്ളുന്നു. സമാനമായ ഒരനുഭവം പങ്ക് വെക്കാനാണ്‌ ഈ കുറിപ്പെഴുതുന്നത്.

ബ്ലോഗര്‍ 'ഒരു നുറുങ്ങ്' പരിചയപ്പെടുത്തിയ രാജേഷിനെ നാമാരും അത്ര പെട്ടൊന്നൊന്നും മറന്നിട്ടുണ്ടാവില്ല. ഈ ജനുവരിയുടെ അവസാനത്തിലോ ഫെബ്രുവരിയുടെ ആദ്യാത്തിലോ ആണെന്നാണ്‌ എന്റെ ഓര്‍മ. ഒരു വൈകുന്നേരം
രാജേഷിന്റെ കാള്‍ വന്നു. "റഈസേ, ഇന്നിവിടെ asianet കാര്‍ വന്നിരുന്നു. അവര്‍ 3 മണിക്കൂറോളം shoot ചെയ്തിട്ടുണ്ട്. കണ്ണാടിയിലൊക്കെ കാണിക്കുമെന്നാ പറഞ്ഞത്. അങ്ങാനെ വന്നാല്‍ ചിലപ്പൊ വീടൊക്കെ ശരിയാക്കാന്‍
പറ്റുമായിരിക്കും.

ഞാനും സന്തോഷത്തിലായി. രാജേഷേട്ടന്റെ ഒരു വലിയ സ്വപ്നമാനമാണ്‌ മഴപെയ്താല്‍ വെള്ളം കേറാത്ത ഒരിടത്ത് ഒരു തുണ്ട് ഭൂമിയും ഒരു ചെറിയ പുരയും. ഞാന്‍ പറഞ്ഞു, വരട്ടെ നമുക്ക് നോക്കാം. പരിപാടി വരുന്ന ദിവസം എന്നെ
വിളിക്കണേ. ഞാന്‍ ഓര്‍മിപ്പിച്ചു.

ഏതാനും ദിവസം കഴിഞ്ഞ് രാജേഷേട്ടന്റെ കാള്‍ ,റഈസേ ഇന്നാണ്‌ പരിപാടി, asianet- ല്‍ രാത്രി 10:30 ന്‌ 'വിശ്വസിച്ചാലും ഇല്ലെങ്കിലും'എന്ന പരിപാടിയിലാണ്‌.

എനിക്കെന്തോ പന്തികേട് പോലെ തോന്നി. 'വിശ്വസിച്ചാലും ഇല്ലെങ്കിലും' ഏതാനും episode കള്‍ കണ്ട എനിക്ക് തോന്നിയിട്ടുള്ളത് അര്‍ദ്ധസത്യങ്ങളും പച്ച കള്ളവും പരത്തുന്ന ഒരു program ആണത് എന്നാണ്‌. എന്നാലും ഞാന്‍ കാണാമെന്ന് വെച്ചു.

ആ പരിപാടി കണ്ടു കഴിഞ്ഞപ്പോഴാണ്‌ ആ പാവം മനുഷ്യനെ അവരെത്ര വിദഗ്തമായാണ്‌
പറ്റിച്ചതെന്ന് മനസ്സിലായത്. രാജേഷേട്ടന്റെ ഒറ്റ മുറി വീടോ(?) അദ്ദേഹത്തിന്റെ ദയനീയതയോ ഒന്നുമായിരുന്നില്ല അവര്‍ക്ക് വേണ്ടത്.'

february 14, valentines day. അന്നേ ദിവസത്തേക്ക് പ്രത്യേകതക്ക് ഒരു പ്രണയകഥ ഒപ്പിക്കുക എന്നാതായിരുന്നു അവരുടെ ഉദ്ദേശ്യം. അതിനു വേണ്ടി രാജേഷേട്ടന്റെ പ്രണയ വിവാഹത്തെ പൊടിപ്പും തൊങ്ങലും അവതരിപ്പിച്ച്
വേണെമെങ്കില്‍ വിശ്വസിച്ചോളൂ എന്ന മട്ടില്‍ program അവസാനിച്ചു.

ഇനി പറയൂ, ഇതല്ലേ ശരിക്കും മാധ്യമ ഭീകരത?!!!!നിങ്ങള്‍ക്ക് ഇനിയും രാജേഷിനെ കുറിച്ച് അറിയണം എന്നുണ്ടെങ്കില്‍ താഴെ
കാണുന്ന ലിങ്കുകളില്‍ ഒന്ന് നോക്കുക!!!

>> ജീവിക്കാന്‍ കൊതിയോടെ...

>> ജീവിതം മരീചികപോലെ...

Asianet TV program
Share:

കൊടുത്താൽ കിട്ടിയിരിക്കും.......

      ഏതാനും മാസം മുൻപ് വരെ 'ലോകാസമസ്താസുഖിനോഭവന്തു' വിചാരിച്ച് ഉണ്ടും ഉറങ്ങിയും കഴിഞ്ഞിരുന്ന നിഷ്കളങ്കനായ ഒരു പച്ച മനുഷ്യനായിരുന്നു ഞാൻ (ഹോജാ രാജാവായ തമ്പുരാനേ......എന്നോട് പൊറുക്കണേ)
     അടുത്തിടെ ചെന്നുപെട്ട ചില കൂട്ടുകെട്ടുകള്ക്ക് ശേഷം ഓരോ ദിവസവും രാവിലെ എഴുന്നേല്ക്കുന്നത് ഇന്നാരെ പറ്റിക്കാം എങ്ങനെ പറ്റിക്കാം എന്നുള്ള ആലോചനയോടു കൂടിയാണ്.പഞ്ചാര വർത്തമാനവുമായി വന്ന് മയക്കി പണി തരുന്ന ആ വിദ്വാന്മാരുടെ ഇടയില് ഞാനും ചിലത് പഠിക്കേണ്ടിയിരുന്നു.അങ്ങനെ അടുത്തുള്ളവരെയും അകലെയുള്ളവരെയും ഒരു പോലെ പറ്റിക്കുന്നത് എനിക്കൊരു ഹരമായി.
      പലപ്പോഴും ടെലിമാർകറ്റിംഗ് കോളുകളാണ് ഞാനിതിന് വേണ്ടി ഉപയോഗിച്ചു കൊണ്ടിരുന്നത്.ഹലോ ട്യൂണ് വേണോ?നല്ല ഓഫറ് വേണോ?ജ്യോതിഷം അറിയണോ?എന്നെല്ലാം ചോദിച്ച് വരുന്ന കാളുകള് അടുത്താരെങ്കിലും ഉണ്ടെങ്കില് attend ചെയ്ത് വളരെ സ്വാഭാവികമായി സംസാരിച്ച് അടുത്തിരിക്കുന്നവര്ക്കാണെന്ന് പറഞ്ഞ് കൈ മാറുക,ചെവിയിലേക്ക് വെച്ച് അവർ ചമ്മുമ്പോള് ഒന്ന് ചിരിക്കുക, അതിലായിരുന്നു എന്റെ രസം
       അങ്ങനെയിരിക്കെയാണ് എന്റെ ഒരു കൂട്ടുകാരന് അടുത്തിരുന്നു സംസാരിക്കുമ്പോൾ ദാ വരുന്നു കോൾ. number നോക്കിയപ്പോൾ അതവർ തന്നെ.എന്നിലെ രസം ഉണര്ന്നു തുടങ്ങി. കോൾ attend ചെയ്ത് അങ്ങേ തലക്കല് ഒരു'കിളി നാദം' "താങ്കളുടെ ബോറൻ റിംഗ് റിംഗ് ഇനിയുമെന്തിന് സഹിച്ചു കൊണ്ടിരിക്കുന്നു. set ചെയ്യൂ ഒരു ഉഗ്രൻ caller tune......"ഞാനുടനെ പറഞ്ഞു.ഹലോ ആരാ ബഷീറോ?....ഇവിടുണ്ടല്ലൊ.ഞാൻ കൊടുക്കാം"എന്നിട്ട് ബഷീറിനോട് "നിന്റെ ഫോൺ ഓഫാണോ?അവന് പോക്കറ്റില് കൈഇടുന്നതിനിടെ ദാ നിനക്കാണെന്ന് പറഞ്ഞങ്ങ് കൊടുത്തു,അപ്പോഴേക്കും അവർ 1 അമർത്തുക2 അമർത്തുക എന്ന് പറഞ്ഞ് തുടങ്ങിയിരുന്നു.ഫോണെടുത്ത ബഷീറിന് ഭാവവ്യത്യാസം ഒന്നും കണ്ടില്ല."വഅലൈകുമുസ്സാലാം" എന്ന് പറഞ്ഞ് അവൻ തുടങ്ങി.
        ഞാനാകെ ചമ്മിപ്പോയി,അവനതാ ഉഗ്രൻ സംസാരം,അവസാനം"വീട്ടിലെല്ലാവര്ക്കും സുഖമല്ലെ?എന്ത് 1 അമർത്താനോ? അതിനെന്താ?ഇപ്പൊ തന്നെ അമർത്താലോ...."എന്ന് പറയലും 1 അമർത്തലും ഒരുമിച്ചു കഴിഞ്ഞു.ഭും!
       വിശ്വസിക്കാനായില്ല.land ഫോണെടുത്ത് മൊബൈലിലേക്ക് വിളിച്ചു നോക്കി.ദേ……പാട്ട് വീണിരിക്കുന്നു….. നാക്ക്മുക്ക്....ഭും!!....ഭും!!
       5 മിനുറ്റ് കഴിഞ്ഞില്ല, കത്ത് വന്നു…ഹലോ ട്യൂണ് subscribe ചെയ്തതിന് നന്ദിയും Rs 45 ചാർജ് ചെയ്ത സന്തോഷവും.ഭും!!!.....ഭും!!!.....ഭും!!!
Share:

Facebook Profile

Popular Posts

Followers

Recent Posts