campulse

ജനുവരി 15 പാലിയേറ്റീവ് ദിനം.എല്ലാം കച്ചവട വത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍ പാലിയേറ്റീവ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനം സജീവമായിട്ട് ഏറെയൊന്നുമായിട്ടില്ല.നിത്യരോഗികളെയും അരിക് പറ്റിയവരെയും സമൂഹത്തിന്റെ മുഖ്യ ധാരയിലേക്കെത്തിക്കാന്‍ ഇവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്‌.ചിലപ്പോഴൊക്കെ സ്ഥാപനവത്കരിക്കപെടാറുണ്ടെങ്കിലും ഇവരുടെ മരുന്നകള്‍ക്കപ്പുറത്തുള്ള സാന്ത്വനചികിത്സകളും സൗഹ്രദ കൂട്ടായ്മകളും ഒരുപാട് രോഗികള്‍ക്ക് കൈത്താങ്ങാവാറുണ്ട്.
                    ഈയടുത്താണ്‌ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഒരു പുതിയ മുഖം പരിചയപ്പെടാനായത്.വളര്‍ന്ന് വരുന്ന പുതിയ തലമുറയെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു പുതിയ പരിപാടി.'cam pulse' റഹ്മാനിയ്യ സ്കൂളിലെ വിദ്യാര്‍ത്ഥികളാവിഷ്കരിച്ച ഒരു പുതുമയാര്‍ന്ന പരിപാടി.
അവരുടെ പധ്ദതികള്‍
*ഒരു ദിവസം ഒരു സ്പൂണ്‍ അരി:- ദിവസവും വീട്ടില്‍ ഒരു സ്പൂണ്‍ അരി മാറ്റിവെച്ച് മാസത്തിലൊരിക്കല്‍ ശേഖരിച്ച് സ്കൂളില്‍ എത്തിക്കുകയും,ഹോം കെയര്‍ വളണ്ടിയര്‍മാരിലൂടെ നിര്‍ധനരായ രോഗികളുടെ കുടുംബങ്ങളുടെ വീട്ടില്‍ എത്തിച്ച് കൊടുക്കന്നതാണ്‌ ഈ പധ്ദതി.
*ഒരു ദിവസം ഒരു രൂപ:-ദിവസവും ഓരോ രൂപ ഓരോ കുട്ടിയും നിശ്ചിത പെട്ടിയില്‍ നിക്ഷേപിക്കുക.മാസത്തിലൊരിക്കല്‍ സംഖ്യ  ശേഖരിച്ച് പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ വഴി നിര്‍ധനരായ കുടുംബങ്ങള്‍ക്ക് എത്തിച്ച് കൊടുക്കുന്നു.
*മെഡിക്കല്‍ എയ്ഡ്:-വീടുകളില്‍ ഉപയോഗിക്കാതെ കിടപ്പുള്ള മരുന്നുകള്‍ സ്കൂളില്‍ സ്ഥാപിച്ച പെട്ടികളിൽ നിക്ഷേപിക്കുകയും മാസത്തിലൊരിക്കല്‍ ശേഖരിച്ച് വിതരണം ചെയ്യുകയാണ്‌ പധ്ദതി.
*ഹോം കെയര്‍:-പാലിയേറ്റീവ് യൂണിറ്റ് വഴി പരിശീലനം നേടിയ പ്രാപ്തരായ 'NSS' വളണ്ടിയര്‍മാര്‍ പാലിയേറ്റീവ് യൂണിറ്റ് വഴി ഹോം കെയര്‍ പരിശീലനം നേടുന്നതാണ് പധ്ദതി.
*പാലിയേറ്റീവ് പരിശീലനം:-'IPM'(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെടിസിന്‍)വഴി വിവിധ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതാണ്‌ പധ്ദതി.

for more details:
yoonus.c.p
programe officer NSS
9400579787
Share:

14 comments:

 1. This comment has been removed by the author.

  ReplyDelete
 2. ഞാന്‍ നാട്ടിലായിരുന്നപ്പോള്‍ [ മൂന്ന് വര്‍ഷം മുമ്പ് ]ഏതാണ്ട് രണ്ടു വര്‍ഷത്തോളം ഐ പി എംല്‍ [കുണ്ടോട്ടി] വളണ്ടിയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട്, കുന്നുംപുറത്തും പാലിയേറ്റീവിന്‍റെ ക്ലിനിക്ക് ആരംഭിച്ചപ്പോള്‍ കുറഞ്ഞ സമയമെങ്കിലും അവരുമായും സഹകരിച്ചിരുന്നു. മരുന്ന് ശേഖരണവും ഹോം കെയറും ഒന്നിച്ചായിരുന്നു. എല്ലാ ചൊവ്വാഴ്ച ദിവസങ്ങളിലും രണ്ടു സംഘങ്ങളായി തിരിഞ്ഞു ഞങ്ങള്‍ യാത്രയാകും... ആദ്യമാദ്യമൊക്കെ ഒരു തണുപ്പന്‍ പ്രതികരണമായിരുന്നു. പിന്നീട്, കുടുംബങ്ങള്‍ വിഭവങ്ങളുമായി ഞങ്ങളെയും കാത്തു നില്‍പ്പുണ്ടാകും. പിന്നെ, കരിപ്പൂരുള്ള 'ബിസ്മിയുമായി' ബന്ധപ്പെട്ടും ഐ പി എംന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടാന്‍ ശ്രമിച്ചിരുന്നു. ഇതെല്ലാം പുറത്തുള്ള കാഴ്ചകളും അനുഭവങ്ങളും... അകത്തെ കാര്യങ്ങള്‍ {രോഗവും, രോഗികളും, അവരുടെ മുഖങ്ങളും, അവസ്ഥയും,അവരോടുള്ള 'മനുഷ്യരുടെ' സമീപനവും}പറയാനെങ്കില്‍ ഇനിയും ധാരാളം അനുഭവങ്ങള്‍ ഉണ്ട്. ഒരു പക്ഷെ, പറയാതിരിക്കുന്നതാകും 'ചിരിക്കാന്‍' എളുപ്പം...!!!!

  ReplyDelete
 3. എല്ലാ ആശംസകളും....

  ReplyDelete
 4. എല്ലാം നല്ലതിനായ്‌ ഭവിക്കട്ടെ

  ReplyDelete
 5. എന്നെങ്കിലുമൊരിക്കല്‍ ഞാനുമൊരു പാലിയേറ്റിവ് കെയര്‍ ല്‍ പ്രവര്‍ത്തിക്കും.

  ReplyDelete
 6. സാന്ത്വനത്തിന്‍റെ തൂവല്‍സ്പര്‍ശവുമായി,നിറഞ്ഞ പുഞ്ചിരിയോടെ അശരണരെ തേടിയെത്തുന്ന കുറേ നല്ല മനുഷ്യര്‍..! ഈ കൂട്ടായ്മ സമൂഹത്തിന്‍ ഒരനുഗ്രഹം തന്നെയാണ്‍.ജനുവരി 15.ഇങ്ങിനെയൊരു ഓര്‍മപ്പെടുത്തല്‍ അവസരോചിതമായി.നന്മ വരട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.

  ReplyDelete
 7. പാലിയേറ്റ് ക്ളിനുക്കുകള്‍ ചെയ്യുന്നത് നല്ല സേവനങ്ങളാണ്, നാട്ടിലെ ക്ലിനിക്കിന്റെ ഇവിടത്തെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് അവ നേരിട്ടറിയാം.

  റഹ്മാനിയ്യ സ്കൂളിലെ വിദ്യാര്‍ത്ഥികളാവിഷ്കരിച്ച പരിപാടി തീര്‍ച്ചയായും പുതുമ നിറഞ്ഞതും പ്രശംസാര്‍ഹാവുമാണ്.
  നന്മകള്‍ നേരുന്നു.

  ReplyDelete
 8. റഈസ് അവസരോചിതമായ പോസ്റ്റ്. ആ കുട്ടികളുടെ പ്രവര്‍ത്തനം എല്ലാ സ്കൂളിലും അനുകരിക്കാവുന്നതാണ്.ഇതിവിടെ പങ്കു വെച്ചതിനു അഭിനന്ദനങ്ങള്‍!

  ReplyDelete
 9. ഈ വിഷയത്തെക്കുറിച്ച് വലിയ അറിവൊന്നും ഇല്ലാതിരുന്ന എനിക്ക് ഇപ്പോള്‍ മനസ്സിലായി....നന്ദിയുണ്ട്...

  ReplyDelete

Facebook Profile

Popular Posts

Followers

Recent Posts