ഒരു തിരിച്ചറിവിനായി

                            ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഒന്ന് നല്ല വണ്ണം ശ്വാസം വലിക്കാനോ ഭക്ഷണം കഴിക്കാനോ നിങ്ങള്‍ക്ക് സാധിക്കാതെ വരാറുണ്ടോ?തിരക്കിനിടയില്‍ വരുന്ന വേണ്ടപ്പെട്ടവന്റെ കോളുപോലും നിങ്ങള്‍ക്ക് അരോചകമാകാറുണ്ടോ?                     എങ്കിലിതാ വേറെക്കുറേ ജീവിതങ്ങള്‍,ദിവസത്തില്‍ ഒരു പത്ത് മിനിറ്റെങ്കിലും തന്നോടാരെങ്കിലും ഒന്ന് സംസാരിച്ചിരുന്നെകില്‍ എന്ന് കരുതുന്നവര്‍.സീറൊ ബാലന്‍സും മൈനസ് ബാലന്‍സുമായ മൊബൈല്‍ സ്ക്രീനിലേക്ക് നോക്കി ഒരു ടെലിമാര്‍കറ്റിംഗ്കോളെങ്കിലുംവന്നെങ്കില്‍എന്ന്പ്രതീക്ഷിക്കുന്നവര്‍,തിരക്കിനിടയില്‍ പലരും മറന്ന് പോയവര്‍,ഏറ്റവും ഒറ്റപെടുന്ന കുറേയേറെ ജീവിതങ്ങള്‍,എങ്കിലും നിറമുള്ള സ്വപ്നങ്ങള്‍ മാത്രം കാണുന്ന കുറേ മനുഷ്യര്‍,പല കാരണങ്ങളാല്‍ നാല്‌ ചുവരുകള്‍ക്കുള്ളില്‍ തളക്കപെട്ടവര്‍.അവരൊത്ത് ചേരുന്നു ഈ ഞായറാഴ്ച്ച(11-12-2011) കുന്നും പുറം പാലിയേറ്റീവ് ക്ലിനികിന്റെ മുറ്റത്ത്.                സ്വയം തിരിച്ചറിയാനായി പച്ചമനുഷ്യനാവാന്‍ നിങ്ങള്‍ക്ക് വരാം(ടൈം 9:00 am-5:00 pm)
Share:

ഒരു പിന്‍മടക്കം

കുറച്ച്‌ കാലത്തേക്കെങ്കിലും ബ്ലോഗിന്‍റെ ലോകത്ത്‌ ചെറിയ രീതിയിലെങ്കിലും ഞാന്‍ ഉണ്ടായിരുന്നു. ഇനി ഒരു ഇടവേള. തിരിച്ച്‌ വരുമോ എന്നോ എപ്പോള്‍ വരും എന്നോ പറയാനാകാത്ത ഒരു പിന്‍മടക്കം. സുഹൃത്തുക്കളുടെ പോസ്റ്റുകളോ മെയിലുകളോ വായിക്കുവാനോ മറുപടി നല്‍കുവാനോ ഇനി നിരന്തരം സാധിച്ചു എന്നു വരില്ല.
എങ്കിലും,
9746261638
9744017182 എന്നീ നമ്പറുകളില്‍ ഞാനുണ്ടാകും.
ബന്ധപ്പെടുക.
പ്രാര്‍ത്ഥിക്കുക.
Share:

ഈ ചിരി പൊട്ടാതിരുന്നെങ്കില്‍....


    ജീവിതത്തിലെപ്പോഴെങ്കിലും നിങ്ങളുടെ അസ്ഥികള്‍ ഒടിഞ്ഞിട്ടുണ്ടോ?ഉണ്ടെങ്കില്‍ നിങ്ങള്‍ക്കറിയാന്‍ പറ്റും അതിന്റെ വേദന.അപ്പോള്‍ നിരന്തരം അസ്ഥികള്‍ പൊട്ടുന്ന ഒരാളെ കുറിച്ച് അലോചിച്ചു നോക്കൂ...
   പറഞ്ഞ് വന്നത് പെരിന്തല്‍മണ്ണ വലമ്പൂര്‍ നിവാസി ശംസുദ്ദീനെ കുറിച്ചാണ്‌.ജനിച്ച് 32 ആം നാളിലാണ്‌ തങ്ങളുടെ പൊന്നോമനക്ക് ഇങ്ങനെ ഒരസുഖമുള്ളത് ശംസുവിന്റെ ഉമ്മയും ഉപ്പയും തിരിച്ചറിയുന്നത്.അവരാകെ തളര്‍ന്നു പോയി.ചികിത്സയില്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞപ്പോള്‍ അവര്‍ ഉമ്മയോട് ഇങ്ങനെ കൂടി പറഞ്ഞത്രെ"ഒരു വര്‍ഷം ജീവനോടെ കാത്തു വെക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് പാരിതോഷികം തരാം.."
    ഇന്ന് 28 ആം വയസ്സിലും നിറയുന്ന വേദനകള്‍ക്കിടയിലും ശംസു ചിരിക്കുന്നു ഒപ്പം ചിരിപ്പിക്കുന്നു.അതിനവനാകുന്നത് സ്നേഹനിധിയായ അവന്റെ ഉമ്മ കൂടെയുള്ളത് കൊണ്ടാണ്‌.
    ജീവിതത്തില്‍ ഒരുപാട് ദുരന്തങ്ങളേറ്റ് വാങ്ങേണ്ടി വന്നിട്ടുണ്ട് ശംസുവിന്‌.പെങ്ങമ്മാരുടെ കല്ല്യാണം കഴിഞ്ഞപ്പോഴേക്കും വീട് വിട്ടിറങ്ങേണ്ടി വന്നു ആ കുടുംബത്തിന്‌.ഇപ്പോള്‍ 17 വര്‍ഷമായി വാടക വീട്ടില്‍.അതും 1600 രൂപ മാസവാടകയില്‍
   ഇങ്ങനെയൊക്കെ ആണെങ്കിലും ശംസു തളര്‍ന്നിട്ടില്ലെന്ന് മാത്രമല്ല,നല്ലൊരു പോരാളി കൂടിയാണ്‌.4 ആം ക്ലാസ് തുല്യതാ പരീക്ഷ എഴുതി റിസള്‍ട് കാത്തിരിക്കുന്നു.തുടര്‍ന്ന് പടിക്കണമെന്നും ആഗ്രഹമുണ്ട്.എന്നാല്‍ വീടിന്റെ ഏക അശ്രയം 65 ലധികം വയസ്സ് വരുന്ന ശംസുവിന്റെ ഉപ്പ മാത്രമാണ്‌.അദ്ദേഹം കൂലിപ്പണിക്ക് പോയിട്ട് വേണം വീട്ടു വാടകയും ശംസുവിന്റെ ഭാരിച്ച ചികിത്സാ ചെലവും കണ്ടെത്താന്‍.
   അതു കൊണ്ട് തന്നെ ചിലപ്പോഴൊക്കെ പൊട്ടിയ എല്ലുകള്‍ നേരയാക്കന്‍ പോലും സാധിക്കാറില്ല.ഒന്നു എണീറ്റ് നില്‍ക്കാന്‍ ശ്രമിക്കുമ്പോഴേക്കുമ്പൊട്ടി നുറുങ്ങുന്ന എല്ലുകള്‍ പോലെയാണ് ശംസുവിന്റെ ജീവിതം.ദുരിതങ്ങളില്‍ നിന്നും എണീറ്റ് നില്‍ക്കാനുള്ള ശംസുദ്ദീന്റെ ശ്രമങ്ങള്‍ക്ക് ഒരു കൈതാങ്ങ് നല്‍കാന്‍ നമുക്കും സാധിക്കില്ലേ?.....

shamsudheen
mundakkathodi house
valambur(p.o)
sbt a/c no:67151063426
swift code: sbtrinbb70198
ifsc code: sbtr 0000198
branch: perinthalmanna.

mob:9633436106
       9562058651
Share:

ജീനിയസ്.....

       കെ.പി അഹമ്മദ് കുട്ടി,അഹമ്മദ് കുട്ടി കക്കോവ്..ഈ പേരുകള്‍ നമ്മില്‍ ചിലരെങ്കിലും വായിച്ചിരിക്കും.അറിയുമോ ഈ മനുഷ്യനെ ആര്ക്കെങ്കിലും‍???ആനുകലിങ്ങളില്‍ കഥകള്‍ക്കും കവിതകള്‍ക്കും പുറമേ ശാസ്ത്ര കുറിപ്പുകളെഴുതുന്ന ഈ മനുഷ്യന്‍ കഴിഞ്ഞ്18 വര്‍ഷങ്ങളായി നാല് ചുവരുകള്‍ക്കുള്ളിലാണെന്ന് പറഞ്ഞാല് വിശ്വസിക്കാനാവുമോ???
      അഹമ്മദ് കുട്ടിക്ക് 6 ആം വയസ്സിലാണ്  മസ്കുലാര്‍ ഡിസ്ട്രോഫിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നത്.നടത്തത്തിനിടയില് ഉപ്പൂറ്റി നിലത്തുറക്കാതാവലായിരുന്നു ആദ്യം.പിന്നെ തട്ടിയും തടഞ്ഞും വീഴയലായി.എന്നാലും പ്രീ ഡിഗ്രി വരെ പഠിച്ചു.പിന്നെ വീട്ടിലായി.
   ആ സമയത്തും അദ്ദേഹം പരന്ന് വായിക്കുന്ന സ്വഭാവം കൈവിട്ടില്ല.ജീവിതത്തിലെ എല്ലാ സങ്കടങ്ങളും ഈ അക്ഷരകൂട്ടങ്ങളിലെ അപാരമായ ദൈവവിശ്വാസത്തിലും അദ്ദേഹം അലിയിച്ചു ചേര്‍ത്തും പരന്ന് വായിക്കുക മാത്രമല്ല,ഈ മനുഷ്യന്‍ എഴുത്തിന്റെ വഴിയേ നടക്കുക കൂടി ചെയ്തു
   തന്റെ ചിന്തകളും സ്വപ്നങ്ങളും കഥയായും കവിതയായും മിനികഥകളായും അദ്ദേഹം എഴുതിക്കൊണ്ടിരുന്നു.പലതും പല ആഴ്ച്ച പതിപ്പുകളിലും മാസികകളിലും പ്രസിധ്ദീകരിക്കുകയും ചെയ്തു.ഇതിനിടയില് നാട്ടിലെ സൌഹ്ര് ദ  കൂട്ടായ്മ പ്രസിദ്ധീകരിച്ച "പൈത്രകം" മാഗസിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചു.
  ഇതൊന്നുമല്ല പ്രധാന കാര്യം "ശാസ്ത്രജാലകം""ജീവജാലകം" എന്നിങ്ങനെ 2 പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക കൂടി ചെയ്തു.ഇന്റെറ്നെറ്റ് അടക്കം ഒരു നവ മാധ്യമവും കൂട്ടിനില്ലാതെയാണ് അദ്ദേഹം ഇത്രയൊക്കെ ചെയ്തു കൂട്ടിയത്.ഇപ്പോള്‍ അഹമ്മദ് കുട്ടിക്കയുടെ കയ്യില്‍ ഒരു ഡെസ്ക്ട്ടോപ്പ് കമ്പ്യൂട്ടറുണ്ട്.അത്യാവശ്യം നല്ല ഒരു മൊബൈല്‍ ഫോണും ഉണ്ട്.ഇത് പരസ്പരം കണക്ട് ചെയ്യാനും ഒരു ബ്ളോഗ് നിര്‍മിക്കാനും ആരെങ്കിലുമൊക്കെ സഹായിച്ചാല്‍ ഒരു പക്ഷെ നമുക്ക് കിട്ടുക ഒരു നല്ല ബ്ളോഗറെ മാത്രമായിരിക്കില്ല,ഒരെഴുത്തുകാരനേയും പത്രപ്രവര്‍ത്തകനേയും ഒക്കെ ആയിരിക്കാം...സഹകരിക്കില്ലേ...ബൂലോഗമേ....
                                                    

ahammed kutti k.p
poonchiralil (house)
kakkove
vazhayoor(p.o)
ramanattukara(via)
673633(pin)
ph-0483-2831937
mob 9048016848
Share:

സ്വാഗതം....


Share:

ഒരു സൂഫിക്കഥ

                     ഇത് പണ്ടെന്നോ പറഞ്ഞു കേട്ട സൂഫി കഥ,ഞാനടക്കം എല്ലാവരും പറഞ്ഞ് പഴകിയ ഒരു സൂഫി കഥ.
                    പണ്ടെന്നോ ഒരു സൂഫി മോക്ഷമന്യേഷിച്ചുള്ള ഒരു യാത്രയിലായിരുന്നു.ഒരു നാട്ടില്‍ നിന്ന് മറ്റൊരു നാട്ടിലേക്ക്,മോക്ഷത്തെ കണ്ടെത്താന്‍ ,അതിലൂടെ ദൈവത്തിലെത്താന്‍.....അന്തിയോളം അലഞ്ഞ് തിരിഞ്ഞ് പള്ളികളില്‍ അന്തിയുറങ്ങിയും അദ്ദേഹം തീറ്ത്ഥാടനം തുടര്‍ന്ന് കൊണ്ടേ ഇരുന്നു.
                     ഓരോ നാടിനേയും നാട്ടുകാരെയും യാത്രയിലുടനീളം അദ്ദേഹം പഠിച്ച് കൊണ്ടേയിരുന്നു.ആ യാത്രക്കിടയില്‍ അദ്ദേഹം ഒരു നാട്ടിലെത്തി.ആനാട്ടിലെ ജനങ്ങള്‍ക്ക് സൂഫി വര്യനെ നന്നായി ബോധിച്ചു.ഏതാനും ദിവസം തങ്ങളുടെ നാട്ടില് തങ്ങണമെന്ന് നാട്ടുക്കാര്‍ സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ചു .അദ്ദേഹം സമ്മതിക്കുകയും ചെയ്തു.
                    ഒരു ദിവസം വൈകുന്നേരം പള്ളിയിലെ ഖബറ്സ്ത്ഥാനിലൂടെ നടന്ന് കൊണ്ടിരിക്കുമ്പോള്‍ മീസാന്‍ കല്ലുകളില്‍ അദ്ദേഹത്തിന്റെ കണ്ണുടക്കി.എല്ലാ കല്ലുകളിലും ജനന മരണം മാത്രമല്ല,പിന്നെ ഒരു ജീവിച്ച വര്‍ഷത്തിന്റെ കണക്ക് കൂടി.പക്ഷെ എല്ലാ കല്ലുകളിലെ കണക്കുകളിലും അദ്ദേഹം പിഴവ് കണ്ടെത്തി.അമ്പത് വര്‍ഷം ജീവിച്ച വ്യക്ത്തിയുടെ കല്ലില്‍ കൊത്തി വച്ചിരിക്കുന്നത് വെറും അഞ്ചോ ആറോ വറ്‍ഷം മാത്രം.എല്ലാ കല്ലുകളിലും ഇത് പോലെ തന്നെ.
                സൂഫി നാട്ടുകാരെ വിളിച്ച് വരുത്തി,ഇങ്ങനെ പറഞ്ഞു-:"ഹേയ് നാട്ടുകാരെ!ഈ കല്ലുകളിലെ കണക്കൊന്നും ശരിയല്ലല്ലോ,നിങ്ങള്‍ വിവരമില്ലാത്തവരാണെങ്കില്‍ വിവരമുള്ളവരോട് ചോദിച്ച് കൂടെ?"നാട്ടു കാരണവറ്‍ സൂഫിക്ക് ഇങ്ങനെ വിശദീകരിച്ച് കൊടുത്തു:"പണ്ഡിത ശ്രേഷ്ടാ,ഞങ്ങള്‍ക്കറിവില്ലാഞ്ഞിട്ടല്ല,ജീവിച്ച വറ്ഷം കൊണ്ട് ഞങ്ങളുദ്ദേഷിച്ചത് അയാളിവിടെ ഭൂമിയിലുണ്ടായിട്ട് സമൂഹത്തിന് എത്ര വറ്ഷം ഗുണം കിട്ടി എന്ന് മാത്രമാണ്.
                                 കുറച്ച് സമയം ആലോചിച്ച് നിന്ന ശേഷം സൂഫി ഇങ്ങനെ പറഞ്ഞത്രെ"ഞാനെങ്ങാനും ഈ നാട്ടില് വെച്ച് മരണപ്പെട്ടാല് എന്റെ ഖബറില് ജനന മരണ തീയതികള്ക്കു ശേഷം ഇങ്ങനെ ഒരാള്‍ ഈ ഭൂമിയില്‍ ജീവിച്ചിട്ടേ ഇല്ലെന്ന് കൊത്തി വെക്കണം.
Share:

നടുക്കുന്ന ഓരോര്‍മയില്‍ .......

ദയാവധം അത് പെട്ടന്നാണ് നമ്മുടെ ചര്‍ച്ച മണ്ഡലങ്ങളില്‍ വന്നു മറഞ്ഞത്.ദയ,മനുഷ്യന്റെ മനസ്സിലുണ്ടാകുന്ന ഏറ്റവും ആര്‍ദ്രമായ ഒരു വികാരം.വധം,മനുഷ്യന്റെ ഏറ്റവും ക്രൂരമായ പ്രവര്‍ത്തി.രണ്ട് ദ്രുവങ്ങളിലിരിക്കുന്ന ഈ രണ്ട് പദങ്ങള്‍ തന്നെ എങ്ങനെ കൂടിച്ചേര്‍ന്നു എന്നത് തന്നെ ആശ്ചര്യജനകമാണ്
കോടതി വിധിയുടെയോ,ദയാവധത്തിന്റെയോ ധാര്‍മികത പറയാനോ ചര്‍ച്ചക്ക് വെക്കാനോ ഒന്നുമല്ല എന്റെ ഈ കുറിപ്പ്.കലര്‍പ്പില്ലാതെ ഞാന്‍ കണ്ട ഒരു കാഴ്ച്ച പറയാന്‍ മാത്രം.
ഞാനറിഞ്ഞടത്തോളം കോടതി വിധി ഇങ്ങനെ,ദയാവധം ഇപ്പോള്‍ നടപ്പാക്കാന് പറ്റില്ല.എന്നാല് ചില പ്രത്യേക സാഹചര്യങ്ങളില്‍ ഹൈകോടതിയുടെ അനുമതിയോട് കൂടി ജീവന്‍ രക്ഷാഉപകരണങ്ങളെടുത്ത് മാറ്റി നിഷ്ക്രിയ ദയാവധം ആവാം എന്നാണ്.
ഇനി കാര്യങ്ങളിലേക്ക് വരാം.ഒരാക്സിടെന്റ് സംഭവിച്ച് ഒരു സുപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ന്യൂറോ സര്‍ജറി ICU വില് 39 ദിവസം കഴിച്ച് കൂട്ടേണ്ടി വന്നിട്ടുണ്ട്.8-9 ദിവസങ്ങള്‍ അബോധാവസ്ഥയിലായിരുന്നെങ്കിലും ബാക്കിയെല്ലാ ദിവസങ്ങളിലും പുര്‍ണമായ ബോധാവസ്ഥയില്‍ മരണം തളം കെട്ടി നില്‍ക്കുന്ന അന്തരീക്ഷത്തില്‍ എല്ലാത്തിനും സാക്ഷിയായി കഴിഞ്ഞ് കൂടേണ്ടി വന്നിട്ടുണ്ട്.
അബോധാവസ്ഥയില്‍ നിന്നുണര്‍ന്നത് മുതല്‍ ഓരോ കാഴ്ചകളും ഞാന്‍ കണ്ടു കൊണ്ടിരുന്നു.മരണത്തെ പേടിച്ച് ഉറങ്ങാതിരുന്ന രാത്രികളില്‍ തൊട്ടടുത്ത ബെഡില്‍ ആളുകള്‍ മരിച്ച്കൊണ്ടിരിക്കുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു.ഒരു രാത്രിക്കോ ഒരു പകലിനോ വേണ്ടി വിരുന്ന വരുന്ന രോഗികളായിരുന്നു ICU വിലധികവും.ബെഡ്ഡിലെത്തി 2-3 മണിക്കൂറിനകം മരണം സംഭവിച്ച് തിരിച്ച് കൊടുക്കുന്ന ഒരു തണുത്ത അന്തരീക്ഷം.
ഞാന്‍ കണ്ട് തുടങ്ങിയത് മുതല്‍ അവിടെ 3 ദിവസത്തിലധികമുണ്ടായിരുന്നത് ഞാനടക്കം 4 പേര്‍ മാത്രം.ഒന്നെന്റെ ഇടത് വശത്തെ ബെഡിലും മറ്റ് രണ്ട് പേര്‍ എന്റെ തൊട്ട് മുന്‍പിലെ ബെഡിലും.ഞാനല്ലാതെ മറ്റ് മൂന്ന് പേരും വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നില നിര്ത്തുന്നവരായിരുന്നു.(ഏതാനും ദിവസം മുമ്പ് വരെ ഞാനും വെന്റിലേറ്ററിലായിരുന്നു.)
എന്റെ ഇടത് വശത്തെ ബെഡ്ഡിലുണ്ടായിരുന്നത് ഒരു പ്രായം ചെന്ന സ്ത്രീ ആയിരുന്നു.ഒരു ദിവസം ഡോക്ടറും നഴ്സുമാരും കൂടി നിന്ന് സംസാരിക്കുന്നതില് നിന്ന് ആ അമ്മയുടെ അസുഖം ഞാന്‍ മനസ്സിലാക്കി."ബ്രയിന് ഡെത്ത്".
എപ്പോഴും സൈറണടിച്ച് കൊണ്ടിരിക്കുന്ന ഒരു വെന്റിലേറ്ററായിരുന്നു ആ അമ്മയുടേത്.നട്ടപ്പാതിരാക്ക് സൈറണടിക്കുമ്പോള്‍ ഉറക്കച്ചടവോടെ പ്രാകിക്കൊണ്ട് എഴുന്നേറ്റ് വരുന്ന നഴ്സുമാരെ എനിക്ക് കാണേണ്ടി വന്നിട്ടുണ്ട്.എന്നിട്ടവരെന്തോ ചെയ്ത് സൈറന്‍ നിര്‍ത്തുകയും തിരിച്ച് പോവുകയും ചെയ്യുന്നത് ഞാന്‍ സ്ഥിരമായി കാണാറുണ്ടായിരുന്നു.
ഒരു ദിവസം രാവിലെ visitors time കഴിഞ്ഞ് കുറച്ച് സമയത്തിന് ശേഷം ഒരു കൂട്ടം പള്ളീലച്ചന്മാരും sister മാരും വന്ന് അമ്മയുടെ ചുറ്റും നിന്ന് എന്തെക്കയോ പ്രാര്‍ത്ഥന നടത്തി തിരിച്ച് പോയി.ഒരിക്കലും സംസാരിച്ച് കേട്ടിട്ടില്ലാത്ത കണ്ണ് തുറന്ന് എന്നെയൊന്ന് നോക്കുക പോലും ചെയ്തിട്ടില്ലാത്ത അമ്മക്ക് വേണ്ടി ഞാനും പ്രാര്‍ഥിച്ചു.
കുറച്ച് സമയം കഴിഞ്ഞ് ആ അമ്മയുടെ അടുത്ത് വന്ന രണ്ട് പേര്‍ കുറച്ച് സമയം അവിടെ നിന്ന് കരഞ്ഞിട്ട് അവിടെ നിന്നും തിരിച്ച് പോവുന്നത് ഞാന്‍ കണ്ടു.അതൊരു പതിവില്ലാത്തപരിപാടിയായിരുന്നു.visitors time കഴിഞ്ഞാല്‍ ബന്ധുക്കളെ കാണിക്കാറുണ്ടായിരുന്നില്ല.
ഒരുച്ചയോട് അടുത്ത് കാണും,rounds കഴിഞ്ഞ് തിരിച്ച്പോയ ഡോക്ടര്‍ വീണ്ടും വന്നു.ഞാന്‍ ശങ്കിച്ചു. പുതിയ രോഗികളൊന്നും വന്നിട്ടില്ലല്ലോ,പിന്നെന്തിനാ ഇയാളിവിടെ!നഴ്സുമാരോടൊന്നിച്ചുള്ള അല്പസമയത്തെ സംസാരത്തിന് ശേഷം ആ അമ്മയുടെ അടുത്തേക്ക് വന്നു.എന്താണെന്നറിയാന് ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടയില് തീര്‍ത്തും അപ്രതീക്ഷിതമായി അവര്‍ കര്‍ട്ടന്‍ വലിച്ചിട്ടു.(അവിടെ അങ്ങനെയൊരു പതിവേ ഉണ്ടായിരുന്നില്ല)
ഒരു5-10 മിനുറ്റ് കഴിഞ്ഞ് കാണും.കര്‍ട്ടന്‍ നീക്കിവെച്ച് അവരെല്ലാം അവിടെനിന്ന് പോയി.പതിയെ അമ്മയെ നോക്കിയപ്പോള്‍ വെന്റിലെടരെല്ലാം ഊരിയിരിക്കുന്നു.എനിക്കാശ്വാസമായി.പാവം അമ്മ,സുഖം പ്രാപിച്ച് വരുന്നു.ഇന്ന് വെന്റിലെടര്‍ ഊരി,നാളെ കണ്ണുതുറക്കും,മറ്റന്നാള്‍ എന്നോട് സംസാരിക്കും എന്നിങ്ങനെ വിചാരിച്ച് കൊണ്ടിരിക്കുമ്പോള് ആ അമ്മ ഒരു ഭയങ്കര പിടച്ചില്‍ .
എനിക്കൊന്നും മനസ്സിലായിരുന്നില്ല എന്താണവിടെ സംഭവിച്ചതെന്ന്.പക്ഷെ പതുക്കെ പതുക്കെ എനിക്ക് കാര്യങ്ങള്‍ മനസ്സിലായി.അവരാ വെന്റിലേറ്ററൂരും വഴി ആ അമ്മയെ മരണത്തിന് വിട്ട് കൊടുക്കുകയായിരുന്നു.
ഈ സംഭവം നടന്നത് ഒരാറേഴ് വറ്ഷം മുമ്പാണ്‍.നിഷ്ക്രിയ ദയാവധം ഹൈക്കോടതിയുടെ അനുമതിയോട് കൂടി നടത്താമെന്ന് വിധി വരുന്നത് ഈ കഴിഞ്ഞ ആഴ്ചയും....!
Share:

മാധ്യമ ഭീകരത

ഇന്നാണ്‌ ആമിര്‍ഖാന്‍ productionsന്റെ ബാനറില്‍ ആമിര്‍ഖാനും കിരണ്‍ റാവുവും നിര്‍മിച്ച് അനുശറിസ് വി സംവിധാനം ചെയ്ത peepli live കണ്ടത്. ആവശ്യത്തിലധികം നമ്മള്‍ ഇന്ത്യക്കാര്‍ ചര്‍ച്ച ചെയ്ത ഒരു സിനിമയാണത്.

ആ സിനിമയിലുടനീളം പലതരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.ഒരു മനുഷ്യന്റെ ജീവിതത്തിലേക്ക് അല്ലെങ്കില്‍ അവന്റെ സ്വകാര്യതയിലേക്ക് ഒരു മാധ്യമത്തിന്‌ എത്രത്തോളം കടന്നു ചെല്ലാം എന്നൊരു ചോദ്യം ആ സിനിമ കണ്ടു കഴിയുമ്പോള്‍ ബാക്കിയാവുന്നു.ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്ന കര്‍ഷകനെ സ്വസ്ഥമായൊന്ന് തൂറാന്‍ പോലും അനുവദിക്കാതെ കാമറയുമായി പിന്നാലെ നടക്കുന്ന മാധ്യമ പ്രവര്‍ത്തകനെ അതില്‍ കാണാന്‍ കഴിയുന്നു

ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച വാര്‍ത്ത പരന്നയുടനെ OB വാനുകളുമായി live telecasting ന്‌ വേണ്ടി പാഞ്ഞെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍. ആത്മഹത്യ ചെയ്യും വരെ വാര്‍ത്തക്ക് ചൂടും ചൂരും പകരാന്‍ നാട്ടുകാരേയും കൂട്ടുകാരേയും അഭിമുഖം എടുത്തു കൊണ്ടേ ഇരുന്നു.

നാടാകെ ഒരുത്സവം പോലെ തിമിര്‍പ്പിലാകുന്നു.അവസാനം അവരുടെ ആവശ്യം കഴിയുന്നതോടെ അവരിട്ടേച്ച് പോകുന്നു. അയാള്‍ ഒരപകടത്തില്‍ മരിച്ചെന്ന വാര്‍ത്ത നിര്‍മ്മിച്ച് കൊണ്ട്.

ഇതാണ്‌ ശരിക്കും മാധ്യമ ഭീകരത.അവര്‍ക്കാവശ്യമുള്ളതെന്തോ അതു മാത്രം അവര്‍ തേടുന്നു. മറ്റുള്ളവയെ പാടെ തള്ളുന്നു. സമാനമായ ഒരനുഭവം പങ്ക് വെക്കാനാണ്‌ ഈ കുറിപ്പെഴുതുന്നത്.

ബ്ലോഗര്‍ 'ഒരു നുറുങ്ങ്' പരിചയപ്പെടുത്തിയ രാജേഷിനെ നാമാരും അത്ര പെട്ടൊന്നൊന്നും മറന്നിട്ടുണ്ടാവില്ല. ഈ ജനുവരിയുടെ അവസാനത്തിലോ ഫെബ്രുവരിയുടെ ആദ്യാത്തിലോ ആണെന്നാണ്‌ എന്റെ ഓര്‍മ. ഒരു വൈകുന്നേരം
രാജേഷിന്റെ കാള്‍ വന്നു. "റഈസേ, ഇന്നിവിടെ asianet കാര്‍ വന്നിരുന്നു. അവര്‍ 3 മണിക്കൂറോളം shoot ചെയ്തിട്ടുണ്ട്. കണ്ണാടിയിലൊക്കെ കാണിക്കുമെന്നാ പറഞ്ഞത്. അങ്ങാനെ വന്നാല്‍ ചിലപ്പൊ വീടൊക്കെ ശരിയാക്കാന്‍
പറ്റുമായിരിക്കും.

ഞാനും സന്തോഷത്തിലായി. രാജേഷേട്ടന്റെ ഒരു വലിയ സ്വപ്നമാനമാണ്‌ മഴപെയ്താല്‍ വെള്ളം കേറാത്ത ഒരിടത്ത് ഒരു തുണ്ട് ഭൂമിയും ഒരു ചെറിയ പുരയും. ഞാന്‍ പറഞ്ഞു, വരട്ടെ നമുക്ക് നോക്കാം. പരിപാടി വരുന്ന ദിവസം എന്നെ
വിളിക്കണേ. ഞാന്‍ ഓര്‍മിപ്പിച്ചു.

ഏതാനും ദിവസം കഴിഞ്ഞ് രാജേഷേട്ടന്റെ കാള്‍ ,റഈസേ ഇന്നാണ്‌ പരിപാടി, asianet- ല്‍ രാത്രി 10:30 ന്‌ 'വിശ്വസിച്ചാലും ഇല്ലെങ്കിലും'എന്ന പരിപാടിയിലാണ്‌.

എനിക്കെന്തോ പന്തികേട് പോലെ തോന്നി. 'വിശ്വസിച്ചാലും ഇല്ലെങ്കിലും' ഏതാനും episode കള്‍ കണ്ട എനിക്ക് തോന്നിയിട്ടുള്ളത് അര്‍ദ്ധസത്യങ്ങളും പച്ച കള്ളവും പരത്തുന്ന ഒരു program ആണത് എന്നാണ്‌. എന്നാലും ഞാന്‍ കാണാമെന്ന് വെച്ചു.

ആ പരിപാടി കണ്ടു കഴിഞ്ഞപ്പോഴാണ്‌ ആ പാവം മനുഷ്യനെ അവരെത്ര വിദഗ്തമായാണ്‌
പറ്റിച്ചതെന്ന് മനസ്സിലായത്. രാജേഷേട്ടന്റെ ഒറ്റ മുറി വീടോ(?) അദ്ദേഹത്തിന്റെ ദയനീയതയോ ഒന്നുമായിരുന്നില്ല അവര്‍ക്ക് വേണ്ടത്.'

february 14, valentines day. അന്നേ ദിവസത്തേക്ക് പ്രത്യേകതക്ക് ഒരു പ്രണയകഥ ഒപ്പിക്കുക എന്നാതായിരുന്നു അവരുടെ ഉദ്ദേശ്യം. അതിനു വേണ്ടി രാജേഷേട്ടന്റെ പ്രണയ വിവാഹത്തെ പൊടിപ്പും തൊങ്ങലും അവതരിപ്പിച്ച്
വേണെമെങ്കില്‍ വിശ്വസിച്ചോളൂ എന്ന മട്ടില്‍ program അവസാനിച്ചു.

ഇനി പറയൂ, ഇതല്ലേ ശരിക്കും മാധ്യമ ഭീകരത?!!!!നിങ്ങള്‍ക്ക് ഇനിയും രാജേഷിനെ കുറിച്ച് അറിയണം എന്നുണ്ടെങ്കില്‍ താഴെ
കാണുന്ന ലിങ്കുകളില്‍ ഒന്ന് നോക്കുക!!!

>> ജീവിക്കാന്‍ കൊതിയോടെ...

>> ജീവിതം മരീചികപോലെ...

Asianet TV program
Share:

കൊടുത്താൽ കിട്ടിയിരിക്കും.......

      ഏതാനും മാസം മുൻപ് വരെ 'ലോകാസമസ്താസുഖിനോഭവന്തു' വിചാരിച്ച് ഉണ്ടും ഉറങ്ങിയും കഴിഞ്ഞിരുന്ന നിഷ്കളങ്കനായ ഒരു പച്ച മനുഷ്യനായിരുന്നു ഞാൻ (ഹോജാ രാജാവായ തമ്പുരാനേ......എന്നോട് പൊറുക്കണേ)
     അടുത്തിടെ ചെന്നുപെട്ട ചില കൂട്ടുകെട്ടുകള്ക്ക് ശേഷം ഓരോ ദിവസവും രാവിലെ എഴുന്നേല്ക്കുന്നത് ഇന്നാരെ പറ്റിക്കാം എങ്ങനെ പറ്റിക്കാം എന്നുള്ള ആലോചനയോടു കൂടിയാണ്.പഞ്ചാര വർത്തമാനവുമായി വന്ന് മയക്കി പണി തരുന്ന ആ വിദ്വാന്മാരുടെ ഇടയില് ഞാനും ചിലത് പഠിക്കേണ്ടിയിരുന്നു.അങ്ങനെ അടുത്തുള്ളവരെയും അകലെയുള്ളവരെയും ഒരു പോലെ പറ്റിക്കുന്നത് എനിക്കൊരു ഹരമായി.
      പലപ്പോഴും ടെലിമാർകറ്റിംഗ് കോളുകളാണ് ഞാനിതിന് വേണ്ടി ഉപയോഗിച്ചു കൊണ്ടിരുന്നത്.ഹലോ ട്യൂണ് വേണോ?നല്ല ഓഫറ് വേണോ?ജ്യോതിഷം അറിയണോ?എന്നെല്ലാം ചോദിച്ച് വരുന്ന കാളുകള് അടുത്താരെങ്കിലും ഉണ്ടെങ്കില് attend ചെയ്ത് വളരെ സ്വാഭാവികമായി സംസാരിച്ച് അടുത്തിരിക്കുന്നവര്ക്കാണെന്ന് പറഞ്ഞ് കൈ മാറുക,ചെവിയിലേക്ക് വെച്ച് അവർ ചമ്മുമ്പോള് ഒന്ന് ചിരിക്കുക, അതിലായിരുന്നു എന്റെ രസം
       അങ്ങനെയിരിക്കെയാണ് എന്റെ ഒരു കൂട്ടുകാരന് അടുത്തിരുന്നു സംസാരിക്കുമ്പോൾ ദാ വരുന്നു കോൾ. number നോക്കിയപ്പോൾ അതവർ തന്നെ.എന്നിലെ രസം ഉണര്ന്നു തുടങ്ങി. കോൾ attend ചെയ്ത് അങ്ങേ തലക്കല് ഒരു'കിളി നാദം' "താങ്കളുടെ ബോറൻ റിംഗ് റിംഗ് ഇനിയുമെന്തിന് സഹിച്ചു കൊണ്ടിരിക്കുന്നു. set ചെയ്യൂ ഒരു ഉഗ്രൻ caller tune......"ഞാനുടനെ പറഞ്ഞു.ഹലോ ആരാ ബഷീറോ?....ഇവിടുണ്ടല്ലൊ.ഞാൻ കൊടുക്കാം"എന്നിട്ട് ബഷീറിനോട് "നിന്റെ ഫോൺ ഓഫാണോ?അവന് പോക്കറ്റില് കൈഇടുന്നതിനിടെ ദാ നിനക്കാണെന്ന് പറഞ്ഞങ്ങ് കൊടുത്തു,അപ്പോഴേക്കും അവർ 1 അമർത്തുക2 അമർത്തുക എന്ന് പറഞ്ഞ് തുടങ്ങിയിരുന്നു.ഫോണെടുത്ത ബഷീറിന് ഭാവവ്യത്യാസം ഒന്നും കണ്ടില്ല."വഅലൈകുമുസ്സാലാം" എന്ന് പറഞ്ഞ് അവൻ തുടങ്ങി.
        ഞാനാകെ ചമ്മിപ്പോയി,അവനതാ ഉഗ്രൻ സംസാരം,അവസാനം"വീട്ടിലെല്ലാവര്ക്കും സുഖമല്ലെ?എന്ത് 1 അമർത്താനോ? അതിനെന്താ?ഇപ്പൊ തന്നെ അമർത്താലോ...."എന്ന് പറയലും 1 അമർത്തലും ഒരുമിച്ചു കഴിഞ്ഞു.ഭും!
       വിശ്വസിക്കാനായില്ല.land ഫോണെടുത്ത് മൊബൈലിലേക്ക് വിളിച്ചു നോക്കി.ദേ……പാട്ട് വീണിരിക്കുന്നു….. നാക്ക്മുക്ക്....ഭും!!....ഭും!!
       5 മിനുറ്റ് കഴിഞ്ഞില്ല, കത്ത് വന്നു…ഹലോ ട്യൂണ് subscribe ചെയ്തതിന് നന്ദിയും Rs 45 ചാർജ് ചെയ്ത സന്തോഷവും.ഭും!!!.....ഭും!!!.....ഭും!!!
Share:

തീർത്ഥം

        വാഹനാപകടത്തിൽ അകപ്പെടുക,അതിൽ ഗുരുതരമായി  പരിക്കേൽക്കുക,ഇതെല്ലാം അപൂർവ്വം ചിലർക്ക്‌ മാത്രം കിട്ടുന്ന ഒരസുലഭ സൗഭാഗ്യമാണ്.ഉദ്ദേശം ഏഴ് ‌വർഷം മുൻപ്‌ ആ ഭാഗ്യം എന്നേയും കടാക്ഷിച്ചു.
        ഞാൻ പഠിച്ച് കൊണ്ടിരുന്ന സ്കൂളിന്റെ വാർഷികത്തിന് വേണ്ടി ഒരുങ്ങുമ്പോൾ,വാർഷികത്തലേന്ന് അവസാന മിനുക്കു പണിക്കിടെ ഒരു ചെറിയ  ആകിസിടെന്റ്‌.ഞാൻ കോഴിക്കോട്‌ നഗരത്തിലെ ഒരു സ്വകാര്യ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യപ്പെട്ടു.നാലഞ്ച്‌ ദിവസത്തിന് ശേഷം ബോധാവസ്ഥയിലേക്ക്‌ ഞാൻ തിരിച്ച്‌ വരുമ്പോൾ ഐ സി യു വിൽ അതിരാജകീയമായ അവസ്ഥയിലായിരുന്നു.ഭക്ഷണത്തിന് മൂക്കിലൂടെ ട്യൂബിട്ട്‌ ശ്വാസം വെന്റിലേറ്ററിലാക്കി ഒരുപാട്‌ വയറുകളാലും മരുന്നുകളുടെ മണത്താലും ചുറ്റപ്പെട്ട ഒരവസ്ഥ.
      വായിലൂടെ വെന്റിലേറ്ററിന്റെ ട്യൂബ്‌ കുത്തിക്കയറ്റി ഇട്ടതിനാൽ ഒന്നും സംസാരിക്കാൻ പറ്റുന്നില്ല .ദിവസങ്ങളായി വായയും ചുണ്ടും നനഞ്ഞിട്ട്.‌തൊണ്ട വരണ്ടുണങ്ങിയും ചുണ്ട്‌ പൊട്ടിക്കീറിയും പോയിരുന്നു.ഒരു തുള്ളി വെള്ളത്തിന് വേണ്ടി വല്ലാതെ ആഗ്രഹിച്ച ദിവസങ്ങൾ.പുറത്തുപറയാൻ യാതൊരു മാർഗവുമ്മില്ല.കൈകളൊക്കെ മരവിച്ച പോലെ,നാവനക്കാൻ പറ്റുന്നില്ല,ആകപ്പാടെ ഒരു ഹലാക്കിലായപോലെ.എന്ത്‌ തന്നെയായാലും എനിക്ക്‌ വെള്ളം കിട്ടിയേ തീരൂ.ആവുന്ന പോലെ എന്തോ ശബ്ദമുണ്ടാക്കി ഞാൻ സിസ്റ്ററെ വിളിച്ചു.
      പാതിമാത്രം ചലിക്കുന്ന ചുണ്ടുകളും കണ്ണുകളുമുപയോഗിച്ച്‌ ഞാൻ അവരോട്‌ വെള്ളത്തിനാവശ്യപ്പെട്ടു.അവർ ഒന്നും മനസ്സിലാവാതെ ദയനീയമായി എന്നെയൊന്ന് നോക്കി.വെള്ളം കിട്ടാതെ എനിക്ക്‌ വന്ന ദേഷ്യം ആ നോട്ടത്തിൽ സങ്കടമായും കരച്ചിലായും തീർന്നു.വരണ്ടു പൊട്ടിയ ചുണ്ടിലേക്ക്‌ വെറുതെ നാവ്‌ നുണഞ്ഞപ്പോൾ മുറിവിന്റെ നീറ്റൽ മാത്രമാണുണ്ടായത്‌.
    ഒരു തുള്ളി വെള്ളത്തിന് വേണ്ടി ജീവിതത്തിലിന്നോളം ഞാൻ ഇത്രയും ആഗ്രഹിച്ചിട്ടില്ല.നിറമുള്ള ജ്യൂസുകളും മറ്റ്‌ പാനീയങ്ങളും മൂക്കിലിട്ട ട്യൂബിലൂടെ പോകുന്നത്‌ നിസ്സഹായനായി നോക്കി നിൽക്കാനെ കഴിഞ്ഞുള്ളു.കൈ തെറ്റി ആ പാത്രമൊന്ന് മുഖത്തേക്ക്‌ വീണെങ്കിൽ എന്ന് പോലും ഞാൻ ആഗ്രഹിച്ച്‌ പോയി.
    എല്ലാ ദിവസവും രാവിലെ ഡോക്ടർമാർ വരുമ്പോൾ ഞാൻ വെള്ളം ചോദിച്ചുകൊണ്ടിരിക്കും.അവരും പതിവായി എന്തൊക്കെയോ പറഞ്ഞിട്ട്‌ പോകും."കുഴപ്പമില്ല,ഉടനെ ശരിയാവും,അടുത്ത്‌ വീട്ടിൽ പോകാം"എന്നെല്ലാം.എന്റെ ആവശ്യം അതൊന്നുമായിരുന്നില്ല.ഒരു തുള്ളി വെള്ളം,അത്‌ മാത്രമായിരുന്നു എനിക്ക്‌ വേണ്ടത്‌.അത്‌ മാത്രം അവർ എനിക്ക്‌ അവർ അനുവദിച്ച്‌ തന്നില്ല
    പിന്നീടെപ്പെഴോ ഒരു സിസ്റ്റർക്ക്‌ ഞാൻ പറയുന്നത്‌ മനസ്സിലാക്കാൻ കഴിഞ്ഞു.എന്റെ ആവശ്യം വെള്ളം ആണെന്നറിഞ്ഞപ്പോൾ അവരെന്റെ ക്രിട്ടിക്കൽ സ്റ്റേജ്‌ എന്നെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.അതൊന്നും എനിക്ക്‌ മനസ്സിലാവുന്നതായിരുന്നില്ല.വരണ്ടുണങ്ങിയ തൊണ്ടയിലേക്ക്‌ ഒരൽപം വെള്ളം.പക്ഷെ അതപ്പോഴും അകന്നു തന്നെ നിന്നു.
     12-13 ദിവസം ഐ സി യുവിന്റെ അരണ്ടവെളിച്ചത്തിൽ രാവും പകലു മറിയാതെ വെള്ളത്തിന് വേണ്ടി ഞാൻ കാത്തിരുന്നു.ഈ 13 ദിവസങ്ങൾക്ക്‌ ശേഷമാണ് വെന്റിലേറ്ററിന്റെ ട്യുബ്‌ എന്റെ വായിൽ നിന്നൂരുന്നത്‌.ഞാൻ വെള്ളത്തിന് വേണ്ടി ഉറക്കെ കരഞ്ഞു.1 മണിക്കൂറിന്‌ ശേഷം അൽപം വെള്ളം കൊടുക്കാൻ ഡോക്ടർ സിസ്റ്റ്ര്‍മാരോട് പറഞ്ഞു.1 മണിക്കൂറിൻ ഒരു യുഗത്തിന്റെ ദൈർഘ്യം ഉള്ളതായി അന്നേരം തോന്നി.1 മണിക്കൂറിൻ ശേഷം ഒരു കടൽ മുഴുവൻ അകത്താക്കാനിരുന്ന എന്റെ മുൻപിലേക്ക്‌ 10 മില്ലി ലിറ്ററിന്റെ സ്റ്ററിൽ വാട്ടറുമായി ഒരു സിസ്റ്റർ വന്നു.അന്നേരം വെള്ളം ചോദിച്ചപ്പോൾ സിസ്റ്റർ ഈ ബോട്ടിൽ ഉയർത്തി കാണിച്ചു.ദേഷ്യമാണോ സങ്കടമാണോ എന്താണ് അന്നേരം വന്നതെന്ന് എനിക്കറിയില്ല.അതെങ്കിലുമത്‌,ഞാൻ സമരം ചെയ്യാനോ മുദ്രാവാക്യം വിളിക്കാനോ പോയില്ല.ആർത്തിയോടെ വാ തുറന്നു.വിണ്ട്‌ പരന്ന ചുണ്ടിലേക്ക്‌ അവരാ ബോട്ടിൽ പൊട്ടിച്ച്‌ നേർത്ത ഉപ്പുരസമുള്ള വെള്ളമൊഴിച്ചപ്പോൾ നീറ്റലൊന്നും ഞാനറിഞ്ഞിരുന്നില്ല.പക്ഷെ,അതിന് മുൻപോ ശേഷമോ ആ 10ml-നോളം രുചികരമായ വെള്ളം ഞാൻ കുടിച്ചിട്ടില്ല.
Share:

campulse

ജനുവരി 15 പാലിയേറ്റീവ് ദിനം.എല്ലാം കച്ചവട വത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍ പാലിയേറ്റീവ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനം സജീവമായിട്ട് ഏറെയൊന്നുമായിട്ടില്ല.നിത്യരോഗികളെയും അരിക് പറ്റിയവരെയും സമൂഹത്തിന്റെ മുഖ്യ ധാരയിലേക്കെത്തിക്കാന്‍ ഇവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്‌.ചിലപ്പോഴൊക്കെ സ്ഥാപനവത്കരിക്കപെടാറുണ്ടെങ്കിലും ഇവരുടെ മരുന്നകള്‍ക്കപ്പുറത്തുള്ള സാന്ത്വനചികിത്സകളും സൗഹ്രദ കൂട്ടായ്മകളും ഒരുപാട് രോഗികള്‍ക്ക് കൈത്താങ്ങാവാറുണ്ട്.
                    ഈയടുത്താണ്‌ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഒരു പുതിയ മുഖം പരിചയപ്പെടാനായത്.വളര്‍ന്ന് വരുന്ന പുതിയ തലമുറയെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു പുതിയ പരിപാടി.'cam pulse' റഹ്മാനിയ്യ സ്കൂളിലെ വിദ്യാര്‍ത്ഥികളാവിഷ്കരിച്ച ഒരു പുതുമയാര്‍ന്ന പരിപാടി.
അവരുടെ പധ്ദതികള്‍
*ഒരു ദിവസം ഒരു സ്പൂണ്‍ അരി:- ദിവസവും വീട്ടില്‍ ഒരു സ്പൂണ്‍ അരി മാറ്റിവെച്ച് മാസത്തിലൊരിക്കല്‍ ശേഖരിച്ച് സ്കൂളില്‍ എത്തിക്കുകയും,ഹോം കെയര്‍ വളണ്ടിയര്‍മാരിലൂടെ നിര്‍ധനരായ രോഗികളുടെ കുടുംബങ്ങളുടെ വീട്ടില്‍ എത്തിച്ച് കൊടുക്കന്നതാണ്‌ ഈ പധ്ദതി.
*ഒരു ദിവസം ഒരു രൂപ:-ദിവസവും ഓരോ രൂപ ഓരോ കുട്ടിയും നിശ്ചിത പെട്ടിയില്‍ നിക്ഷേപിക്കുക.മാസത്തിലൊരിക്കല്‍ സംഖ്യ  ശേഖരിച്ച് പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ വഴി നിര്‍ധനരായ കുടുംബങ്ങള്‍ക്ക് എത്തിച്ച് കൊടുക്കുന്നു.
*മെഡിക്കല്‍ എയ്ഡ്:-വീടുകളില്‍ ഉപയോഗിക്കാതെ കിടപ്പുള്ള മരുന്നുകള്‍ സ്കൂളില്‍ സ്ഥാപിച്ച പെട്ടികളിൽ നിക്ഷേപിക്കുകയും മാസത്തിലൊരിക്കല്‍ ശേഖരിച്ച് വിതരണം ചെയ്യുകയാണ്‌ പധ്ദതി.
*ഹോം കെയര്‍:-പാലിയേറ്റീവ് യൂണിറ്റ് വഴി പരിശീലനം നേടിയ പ്രാപ്തരായ 'NSS' വളണ്ടിയര്‍മാര്‍ പാലിയേറ്റീവ് യൂണിറ്റ് വഴി ഹോം കെയര്‍ പരിശീലനം നേടുന്നതാണ് പധ്ദതി.
*പാലിയേറ്റീവ് പരിശീലനം:-'IPM'(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെടിസിന്‍)വഴി വിവിധ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതാണ്‌ പധ്ദതി.

for more details:
yoonus.c.p
programe officer NSS
9400579787
Share:

Facebook Profile

Popular Posts

Followers

Recent Posts