ജീർണലിസം

ഒരു ലക്ഷത്തിൽ പരം കോടിരൂപയുടെ നഷ്ടം നമ്മുടെ പൊതുഖജനാവിനുണ്ടാക്കിയ 2 G Spectum        അഴിമതിയിൽ പങ്ക്ചേർന്ന  മുതിർന്ന മാധ്യമപ്രവർത്തകർ അവർ പറ്റിയ പാപത്തിന്റെ പങ്കിന്‌ പത്രധർമ്മം എന്നാണ്‌ വിഷേശിപ്പിച്ചത്‌.അങ്ങനെയൊരു പത്രധർമ്മത്തെ കുറിചാണ്‌ ഇനി പറയാൻ പോകുന്നത്‌.
ഇക്കഴിഞ്ഞ നവംബർ 18-ന്‌ കോഴിക്കോട്‌ എഡിഷൻലെ മെട്രൊമനോരമയിൽ വന്ന ഒരു വാർത്തയാണ്‌ ഈ കുറിപ്പിന്നാധാരം.അരപ്പേജ്‌ കാർട്ടൂൺ ചിത്രത്തോടൊപ്പം ഒരു മുഴുപ്പേജ്‌ വാർത്ത.ഓഗസ്റ്റ്‌ 8 ന്‌ ഹാപ്പ എക്സ്പ്രെസ്സിൽ ഗുജറാത്തിൽ നിന്ന്‌ 30 ഓളം കുട്ടികളെ കൊണ്ടുവന്നതായി ബന്ധപ്പെട്ട കേസന്വേഷണം ഇഴയുന്നതായിരുന്നു വാർത്തയിൽ.
വാർത്ത കണ്ടപ്പോഴാണ്‌ ഏതാനും മാസം മുമ്പ്‌ മാധ്യമങ്ങളിൽ ഇങ്ങനെയൊരു വാർത്ത മിന്നിമറഞ്ഞതായി ഓർത്തത്‌.അതിന്റെ ഫോള്ളൊ അപ്‌ ഒന്നും കാണാതിരുന്നപ്പോൾ തന്നെ വാർത്തയുടെ വിശ്വാസ്‌ യതിയിൽ ഒരു സംശയമുണ്ടായിരുന്നു.എന്നാൽ വീണ്ടും ഇങ്ങനെയൊരു വാർത്ത കണ്ടപ്പോൾ വാർത്തയെ കുറിച്ച്‌ കൂടുതൽ അറിയാൻ ഒരു കൗതുകം തോന്നി.തുടർന്ന്‌ നടത്തിയ അന്വ്വോഷണത്തിലാണ്‌ ഈ വാർത്തയുടെ പൂർണ്ണമായ സത്യം മനസ്സിലാക്കാൻ കഴിഞ്ഞത്‌.
ഈ വാർത്തയിൽ പറയുന്ന മാഫിയയുടെ കണ്ണി എന്നരോപിക്കപ്പെടുന്ന ആൾ കോഴിക്കോട്‌ നഗരത്തിലെ അറിയപ്പെടുന്ന ഒരു ബിസിനസ്മാനും സാമൂഹ്യപ്രവർത്തകനും ജ.ഡി.ടി Islam  ഓർഫനേജിലെ മെമ്പറുമാണ്‌.അദ്ദേഹം തന്റെ ബിസിനുസ്‌ യാത്രയിൽ കണ്ട്മുട്ടിയ ദരിദ്രായ കുഞ്ഞുങ്ങളെ കേരളത്തിന്റെ വിവിധ ഓർഫനേജുകളിൽ ചേർത്ത്‌ പഠിപ്പിക്കാൻ വേണ്ടിയാണ്‌ കൊണ്ട്‌ വന്നത്‌.ഇതിനുമുമ്പും 200-ഓളം കുട്ടികളെ അദ്ദേഹം കൊണ്ട്‌ വന്നിട്ടുണ്ട്‌.engineering,nursing    മേഖലകളിലടക്കം ആ കുട്ടികൾ പഠിക്കുന്നുമുണ്ട്‌.എന്തിന്‌, ഏതിന്‌, എന്നൊന്നും അന്വേഷിക്കാതെ പിന്നെന്തിനാണാവോ ഈ പത്രമുത്തശ്ശിയും അധികാരികളും ഈ കുഞ്ഞുങ്ങലെ ഇങ്ങനെ തട്ടിക്കളിച്ചത്‌. പത്ര വാർത്തയും 'മാഫിയക്കാരന്റെ' പത്രക്കുറിപ്പും താഴെ


Share:

19 comments:

 1. നല്ല കാര്യം ചെയ്യുകയും ഇല്ല ..ആരെ കൊണ്ടും ചെയ്യിക്കുകയും ഇല്ല ...

  ReplyDelete
 2. പത്ര ധര്‍മത്തിന്റെ ചീഞ്ഞുനാറുന്ന വെളിപ്പെടുത്തലുകള്‍...

  ReplyDelete
 3. പത്ര ധര്‍മം എന്നത് വ്യക്തിഹത്യ യാക്കി മാറ്റുന്ന ചില പത്ര മേലാളന്മാര്‍

  ReplyDelete
 4. മാറ്റമനിവാര്യം

  ReplyDelete
 5. നമുക്ക് വേണ്ടത് അവസരങ്ങള്‍ ! അത് കിട്ടിയാല്‍ നമ്മള്‍ 'മുതലാക്കും'
  ഇതിനു പത്രത്തിനേക്കാള്‍ നല്ല ഒരു മാധ്യമം ഏതാ?

  ReplyDelete
 6. സമൂഹം മൊത്തത്തില്‍ ദുഷിച്ചു കൊണ്ടിരിക്കുമ്പോള്‍ പത്രങ്ങള്‍ മാത്രം എന്തിനു മാറി നില്‍ക്കണം. അവരും മനുഷ്യരല്ലേ?!!!

  ReplyDelete
 7. ഇത്തരം കാര്യങ്ങള്‍ അധികവും പുറത്തറിയാറില്ല. റഈസിന്റെ ഈ പോസ്റ്റ് വളരെ നന്നായി. ക്ലിക്കി വലുതാക്കി വായിക്കാന്‍ കഴിയുന്ന കാര്യം സൂചിപ്പിക്കാമായിരുന്നു. മാധ്യമങ്ങള്‍ പല കാര്യങ്ങളും അവരുടെ അഭിരുചിക്കനുസരിച്ച് വളച്ചൊടിക്കാറുണ്ട്. നമ്മുടെ പ്രതിഷേധം ഇങ്ങനെയെങ്കിലും അറിയിക്കാന്‍ കഴിഞ്ഞല്ലോ.

  ReplyDelete
 8. എന്താ പറയാ

  ReplyDelete
 9. ഇത് പത്രഅധര്‍മമോ,അല്ല അധര്‍മപത്രമോ...??

  ReplyDelete
 10. പത്രങ്ങള്‍ ഇപ്പോള്‍ വേണ്ടതൊന്നും കാണില്ല, ഇല്ലാത്തത് കുത്തിപ്പൊക്കി സെന്‍സേഷന്‍ ഉണ്ടാക്കുകയും ചെയ്യും.

  ReplyDelete
 11. . വേശ്യാകളുടെ ചാരിത്ര പ്രസംഗം പോലെ .. എന്തും പറയാം എന്ന അഹങ്കാരം...
  എന്നിട്ടതിനു പത്രധര്‍മം എന്ന പേരും .. തെമ്മാടികള്‍ ....

  ReplyDelete
 12. pathra muthashikku nilanilkkan ini ithu pole CHELI Variyeriyal mathrame margamullu...

  ReplyDelete
 13. ഇതും പത്രധര്‍മ്മത്തിന്‍റെ പേരില്‍!

  ReplyDelete
 14. പ്രിജേഴ്സൺ നമ്മുടെ നാട്ടുകാരനാ..!

  ReplyDelete
 15. റഈസെ ഇതിനൊരു തലക്കെട്ടു കൊടുക്കുക. ഇപ്പോള്‍ എഡിറ്റ് ചെയ്തു ചേര്‍ത്താല്‍ മതി.എന്നാലേ കമന്റ് എഴുതുന്നവര്‍ക്കാ നീണ്ട ഹെഡിങ്ങ് ഒഴിവാകുകയുള്ളൂ!

  ReplyDelete

Facebook Profile

Popular Posts

Followers

Recent Posts