ഒരു റിവ്യൂ ആഗ്രഹിച്ചുകൊണ്ടായിരുന്നില്ല ജി.പ്രജേഷ്സെന്നിന്റെ 'വാടകത്തൊട്ടിൽ' എന്ന പുസ്തകം വായിക്കാൻ തുടങ്ങിയത്.അദ്ദേഹം 'മാധ്യമം' ദിനപത്രത്തിനു വേണ്ടി ചെയ്ത ഒരന്വേഷണ പരമ്പരയും അതിനെതുടർന്ന് മലയാളത്തിന്റെ പലമാധ്യമങ്ങളിലും വന്ന ലേഖനങ്ങളുടെ ഒരു സമാഹാരമ്മണ് പുസ്തകം.
ഇന്നോളം ഒരു റിവ്യൂ പോലും എഴുതിയിട്ടില്ലാത്ത ഞാൻ ആ പുസ്തകത്തെ കുറിച്ച് പറഞ്ഞാൽ അതൊരു തരംതാഴ്ത്തലാകും.ആ പുസ്തകം വായിക്കതിരുന്നാൽ ഒരോ മലയാളിയും അവനോരു സംസ്കാർസമ്പന്നനാണെന്ന് അഹംങ്കരിച്ചു കൊണ്ടിരിക്കും.
പുസ്തകത്തിൽനിന്ന് തന്നെ എടുത്താൽ "പത്ത്മാസം ചുമന്ന്നൊന്ത് പ്രസവിക്കുന്നതിന് കണക്ക് പറഞ്ഞ് കൂലിവാങ്ങാൻ ക്യൂ നിൽക്കുന്ന hi-tech അമ്മമാരുടെ ലേലംവിളികൾ കേട്ട്തഴമ്പിച്ച കാതുകളിലേക്കൊരു നേർത്ത നിലവിളി."മാതൃസ്നേഹം ക്രെഡിറ്റ് കാർഡ് കൊണ്ട് പർച്ചേസ് ചെയ്യുന്ന പുതിയ കാലത്തിന്റെ വർത്തമാനങ്ങൾ പറയുന്ന പുസ്തകം.
സുഗതകുമാരി അവതാരിക എഴുതിയ ഈ കൃതി hi-tech ദമ്പതിമാരിൽ വ്യാപകമായികൊണ്ടിരിക്കുന്ന മക്കൾകൃഷിയെ കുറിച്ചും ക്ലിനിക്കുകളെ കുറിച്ചും അവയുണ്ടാക്കുന്ന സാമൂഹികവിപത്തുകളെ കുറിച്ചും സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചും ഓരോരുത്തരേയും ബോധവാന്മാരാക്കാൻ പോന്നതാണ്.
വന്ധ്യതാ ചികിൽസക്ക് വിധേയയായി വഞ്ചിക്കപെട്ട പാലക്കാട് ജില്ലയിലെ തൃത്താലക്കടുത്ത് മേഴത്തൂരിലെ അനിത ജയദേവനെന്ന ഹിസ്കൂൾ അദ്ധ്യാപികയുടെ അനുഭവവും ഒരോ മനുഷ്യനും അറിഞ്ഞിരിക്കേണ്ടതാണ്.