ഏകദേശം ഒരു നാലര വർഷം മുമ്പാണെന്നാണെന്റെ ഓർമ.ഒരവാർഡ് ദാന ചടങ്ങിൽ(അവാർഡ് വിതരണ മേള,ഈ പട്ടയ വിതരണ മേള പോലെ)പങ്കെടുക്കേണ്ടി വന്നു.ഞാനടക്കം ഒരുപാടാളുകൾ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയിരുന്നു.ഏകദേശം ഒരു പത്ത്മുപ്പത് ആളുകൾ കാണും.അവരുടെ കൂടെയുള്ളവരും എല്ലാവരും കൂടെ ആകെ ഒരു ബഹളമയമായ അന്തരീക്ഷമാണ്. രാവിലെ പത്ത് മണിക്ക് തുടങ്ങാൻ നിശ്ചയിച്ച ചടങ്ങാണ്.11.30 കഴിഞ്ഞിട്ടും ചടങ്ങ് തുടങ്ങിയിട്ടില്ല.ഏറ്റു വാങ്ങാനുള്ളവരും അവരുടെ കൂടെയുള്ളവരും സഘാടകരെന്ന് തോന്നിക്കുന്ന ചിലരും മാത്രമാണ് സ്ഥലത്തുള്ളത്.കൊടും വേനലിലാണ് ഈ പരിപാടി നടക്കുന്നത്.
ഉദ്ദേശം ഒരു 12 മണിയോട് കൂടി അവാർഡ് വിതരണം ചെയ്യാനുള്ള മുഖ്യാതിഥികൾ എത്തിചേർന്നു.ഉടനെ തന്നെ പരിപാടി തുടങ്ങുകയും ഓരോരുത്തരെയായി വേദിയിൽ വിളിച്ചുവരുത്തുകയും ചെയ്തു.അവരിൽ നിന്നെല്ലാം എന്തൊക്കെയോ പേപ്പറുകൾ ഒപ്പിട്ടു വാങ്ങുന്നുണ്ടായിരുന്നു.പുരസ്കാരം ലഭിച്ചവർക്ക് പ്രത്യേകിച്ച് ഒരു ഭാവ വ്യത്യാസമൊന്നും കാണുന്നുണ്ടായിരുന്നില്ല.ചിരിയോകരച്ചിലോ ഒന്നും.ഒരവാർഡ് ജേതാവിന്റെ അഹങ്കാരവും അവരിലാരിലും ഉണ്ടായിരുന്നില്ല.
നല്ലചൂടും മറ്റും കാരണമാവാം കിട്ടിയവർകിട്ടിയവർ സ്ഥലം കാലിയാക്കിക്കൊണ്ടിരുന്നു.എന്റെ പേരാണെങ്കിൽ ലിസ്റ്റിന്റെ ഏതാണ്ട് അവസാന ഭാഗത്താണുള്ളത്.ഞാനാകെ അക്ഷമനായി കാത്തിരിക്കുകയാണ്.(ഞമ്മക്ക് ഇമ്മാതിരി സാമാനങ്ങൾ തോനൊന്നും കിട്ടാത്തതോണ്ട് കൊറചൊരു ഗമീലാണ്) കിട്ടിയവർ കിട്ടിയവർ പോകുന്നത് കൊണ്ട് ഞാൻ വാങ്ങുന്നത് കാണാൻ ആരുമുണ്ടാകില്ലേ എന്നൊരു ശങ്കയുമുണ്ട്.
അങ്ങനെ എന്റെ പേര് വിളിക്കപെട്ടു.എന്റെ നെഞ്ചാകെ ചടപടാന്ന് ഇടിക്കാൻ തുടങ്ങി.(ഹേയ്....ഞമ്മളെ ഈ സഭാകമ്പേയ്....)വിയർത്തൊലിച്ച് കൊണ്ട് ഞാനും വേദിയിലെത്തി.അവിടെ കൂടിയവരിൽ ചിലരെന്തൊക്കെയോ ചോദ്യങ്ങളൊക്കെ ചോദിച്ചു.നമ്മളേക്കൊണ്ടാവുന്നത് പോലെയൊക്കെ ഉത്തരം പറഞ്ഞു.അപ്പോഴേക്കും മറ്റു ചിലർ കുറേ കടലാസുമായെത്തി.വായിച്ച് നോക്കാനൊന്നും നിന്നില്ല.കുറച്ച് കാലമായി ഒപ്പിടൽ പതിവില്ലത്തതിനാൽ വിരലടയാളം പതിച്ച് കൊടുത്തു.അപ്പൊ ഞമ്മക്കും കിട്ടി ഒരു സർട്ടിഫിക്കറ്റ്.
എന്താണെന്നൊന്നും നോക്കിയില്ല.കിട്ടിയപാടെ സ്ഥലം വിട്ടു.കുറച്ച് ദൂരെയെത്തി ശ്വാസഗതിയും നെഞ്ചിടിപ്പും സാധാരണ നിലയിലാപ്പോൾ കിട്ടിയ സാധനം ഒന്ന് നിവർത്തി നോക്കി.ഹോയ്....ഹുറേയ്...ആഹഹ....അവരും അംഗീകരിച്ചിരിക്കുന്നു.80% ഞമ്മളും വികലാംഗനാണെന്ന്!!!!