പേടിക്കണോ നാം ദൈവത്തെ....?

             ഏതാണ്ട്‌ ഒരു വർഷം മുമ്പ്‌ പ്രിയപ്പെട്ട ഒരു സുഹൃത്തിന്റെ ഒരപ്രതീക്ഷിത ഫോൺ കാൾ.അസമയത്തായതിനാലും ഉറക്കംതൂങ്ങിയതിനാലും ഇതെന്തിനാണാവോ എന്ന് കരുതിയാണ് ഫോണെടുത്തത്‌.ശരാശരിക്കാരനായ എന്റെ യുക്തിക്ക്‌ നിരക്കാത്ത പലകാര്യങ്ങളും അവതരിപ്പിക്കാനും ചർച്ച ചെയ്യാനും അദ്ദേഹം അസമയാങ്ങളിലാണ് വിളിക്കാറ്.
             ഫോണെടുത്ത്‌ സംസാരിച്ച്‌ തുടങ്ങി.കുറച്ച്‌ കഴിഞ്ഞപ്പോൾ  അദ്ദേഹം ആ ചോദ്യം എന്നിലിട്ട്‌ വെച്ചു.ആദ്യം പ്രത്യേകിച്ചൊന്നും തോന്നാതിരുന്ന എനിക്ക്‌ ഒരു വർഷത്തിനപ്പുറവം അതിനുള്ള ഉത്തരത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല.അതിനുത്തരം  കിട്ടുമോ എന്നറിയാനാണ് ഇപ്പോൾ ഈ പോസ്റ്റ്‌.
            ആമുഖം വിട്ട്‌ കാര്യത്തിലേക്ക്‌ വരാം.അന്നദ്ദേഹം ചോദിച്ചതിതായിരുന്നു...."ദൈവത്തോട്‌ മനുഷ്യനുണ്ടാവേണ്ട വികാരം എന്താവണം?ദൈവത്തെ നാം ഭയക്കേണ്ടതുണ്ടോ?ഒരു പാട്‌ അനുഗ്രഹങ്ങൾ ചെയ്തു തന്ന ദൈവത്തെ നാം എന്തിന് പേടിക്കണം?ദൈവത്തോട്‌ ഏറ്റവും അടുത്തവനാവണം എന്ന് ഉപദേശിക്കുന്ന ആളുകൾ തന്നെ ദൈവത്തെ ഭയപ്പെടണമെന്നും പറയുന്നു.നാം ഭയപ്പെടുന്ന ഒരു വസ്തുവിനോട്‌ അല്ലെങ്കിൽ ഒരസ്ഥിത്വത്തോട്‌ നമുക്കെങ്ങനെ അടുക്കാനാവും.............

Share:

13 comments:

 1. ഒരു വല്ലാത്ത ചോദ്യം

  ReplyDelete
 2. അനുഗ്രങ്ങൾ മറന്ന് അർമാദിക്കുന്ന ജനതയാണ്‌ഇന്നു്‌ ചുറ്റിലും.നേരിയ ഭയപ്പാടുപോലും ഇല്ലങ്കിൽ അക്രമങ്ങൾ പരിതിക്കപ്പുറത്താവില്ലേ.ഭയം വേണമെന്നുതന്നെയണ്‌ എന്റെ അഭിപ്രായം. ദൈവം അനുഗ്രഹിക്കട്ടേ......

  ReplyDelete
 3. Therchayayum bhayappedanam. Namukku jeevanum ithrayum manoharamaya jeevidavum thanna daivathodu kooduthal aduthavanakukayum nale marana shesham punar janippikkukayum cheitha thettinulla shikshayum nanmakku prathibhalavum nalkunna daivathe bhayappeduka thanne cheyyanam. [b] PLEASE READ HOLLY QURAN[b]

  ReplyDelete
 4. ദൈവത്തെ നാം അറിയുക അപ്പോള്‍ നമുക്ക് ദൈവത്തോട് സ്നേഹം തോന്നും ഭക്തി തോന്നും ബഹുമാനം തോന്നും അപ്പോള്‍ നാം ദൈവത്തെ അനുസരിക്കും ദൈവത്തെ ധിക്കരിക്കുക എന്നത് നന്ദി കേടാണ് എന്ന് തോന്നും .അങ്ങെനെ ചെയ്താല്‍ ഉണ്ടാകുന്ന ശിക്ഷയെ കുറിച്ച അറിയുമ്പോള്‍ നാം ദൈവത്തെ ഭയക്കും അപ്പോഴും നാം ദൈവത്തെ അനുസരിക്കും അങ്ങനെ നാം ദൈവത്തോട് അടുക്കും അങ്ങനെ ദൈവത്തെ സ്നേഹിക്കും

  ReplyDelete
 5. കുട്ടികള്‍ക്ക് രക്ഷിതാക്കളോട് തോന്നുന്ന വികാരം എന്താണ്?
  കുറ്റം ചെയ്യുമ്പോള്‍ പേടിയാണ് അവര്‍ ശിക്ഷിക്കുമോ എന്ന്,എന്നാല്‍ ഉള്ളം നിറയെ അവരോടുള്ള സ്നേഹവുമില്ലേ..?

  ReplyDelete
 6. 'മുലകുടിച്ചു കൊണ്ടിരിക്കുന്ന കുട്ടിയോട് അമ്മയ്ക്കുള്ളതിനേക്കാള്‍
  സ്നേഹം ദൈവത്തിനു തനെ ദാസനോടുണ്ട്.' ഇതു പറഞ്ഞത് പ്രവാചകന്‍ മുഹമ്മദ്
  ആണ്. ഇങ്ങനെയുള്ള ഒരു ദൈവത്തെ നാം എന്തിനു ഭയപ്പെടണം? പക്ഷേ, ഒരു
  കാര്യത്തില്‍ നാം ഭയമുള്ളവരായിരിക്കണം; ദൈവത്തിന്‍റെ സ്നേഹം
  നഷ്ടപ്പെട്ടുപോകുന്ന കാര്യത്തില്‍. ദൈവത്തിന് ഹിതകരമല്ലാത്ത
  പ്രവൃത്തിയിലൂടെ ദൈവത്തിന്‍റെ സ്നേഹം നമുക്ക് നഷ്ടമായിക്കൂടാ. ഇതാണ്
  ദൈവത്തെ ഭയപ്പെടണം എന്നതിന്‍റെ പൊരുള്‍ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

  ReplyDelete
 7. this is ashraf from puthur pallikal. nice to see your blog. keep writing !! jazakallah !

  ReplyDelete
 8. ചോദ്യം വളരെ പ്രസക്തം . അതിനുള്ള ഉത്തരം അജ്ഞാത പറഞ്ഞതാണ് ശരി എന്ന് എനിക്കും തോന്നി. ദൈവത്തിന്റെ സ്നേഹം നഷ്ടപ്പെടുമോ എന്ന ഭയമാണ് നമ്മെ ഭരിക്കേണ്ടത് . അപ്പോള്‍ തിന്‍മയെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല . നന്മകള്‍ നേരുന്നു .റമദാന്‍ ആശംസകള്‍ .

  ReplyDelete
 9. ഹൈന,ജുവൈരിയ സലാം,സമിർ,കാപ്പാടൻ,അശ്‌റഫ്‌,mayflowers,abdulkader kodungallur,anonomy നന്ദി

  ReplyDelete
 10. കാപ്പാടന്‍ says:
  2010, ആഗസ്റ്റ് 17 12:32 വൈകുന്നേരം
  ദൈവത്തെ നാം അറിയുക അപ്പോള്‍ നമുക്ക് ദൈവത്തോട് സ്നേഹം തോന്നും ഭക്തി തോന്നും ബഹുമാനം തോന്നും അപ്പോള്‍ നാം ദൈവത്തെ അനുസരിക്കും ദൈവത്തെ ധിക്കരിക്കുക എന്നത് നന്ദി കേടാണ് എന്ന് തോന്നും .അങ്ങെനെ ചെയ്താല്‍ ഉണ്ടാകുന്ന ശിക്ഷയെ കുറിച്ച അറിയുമ്പോള്‍ നാം ദൈവത്തെ ഭയക്കും അപ്പോഴും നാം ദൈവത്തെ അനുസരിക്കും അങ്ങനെ നാം ദൈവത്തോട് അടുക്കും അങ്ങനെ ദൈവത്തെ സ്നേഹിക്കും
  i agreee Kaapaadan's words

  ReplyDelete
 11. വളരെ നല്ല ചോദ്യം... ഭയം രണ്ടു രീതിയില്‍ ഉണ്ട്.. ഒന്ന് വന്യ മൃഗങ്ങലോടൊക്കെ ഉണ്ടാകുന്ന ഭയം, അത് അതിന്റെ ആക്രമണം പേടിച്ചിട്ടാണ്... മറ്റൊന്ന് സ്നേഹം കൊണ്ടും ഭഹുമാനം കൊണ്ടും ഉണ്ടാകുന്ന ഭയമാണ്.. അതാണ് നമുക്ക് ദൈവത്തോടും നമ്മുടെ രക്ഷിതക്കലോടുമൊക്കെ ഉണ്ടാവേണ്ടത്...

  ReplyDelete
 12. റഈസിന്റെ ചോദ്യത്തിനുത്തരം ഇതിനകം കിട്ടിയെന്നു കരുതുന്നു. അനോണിയും അബ്ദുല്‍ ഖാദറും ഒടുവില്‍ തസ്നീമലിയും പറഞ്ഞ ഉത്തരങ്ങളോട് ഞാനും യോചിക്കുന്നു.വരാന്‍ അല്പം വൈകി .ക്ഷമിക്കുക.

  ReplyDelete
 13. ദൈവത്തെ സ്നേഹിക്കുകയാണ് വേണ്ടത്. "നിന്റെ റബ്ബ് ആരെയും അകാരണമായി ദ്രോഹിക്കുകയില്ല" എന്ന് സൂറത്തുല്‍ കഹ്ഫില്‍ ഉണ്ട്. അല്ലാഹുവിനെ സ്നേഹിക്കുന്ന ഒരാള്‍ക്കും ജീവിതത്തില്‍ നിരാശപ്പെടേണ്ടി വരില്ല. ഒരു മാതാവ് മകനെ സ്നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ അല്ലാഹു തന്റെ അടിമയെ സ്നേഹിക്കുന്നുണ്ട്. നല്ല ചോദ്യം. നല്ല ബ്ലോഗ്‌. ആശംസകള്‍ നേരുന്നു.

  ReplyDelete

Facebook Profile

Popular Posts

Followers

Recent Posts