കാഴ്ച

          സധാരണയായി ഹോസ്പിറ്റലുകളിൽ അഡ്മിറ്റ്‌ ചെയ്യേണ്ടി വരുമ്പോൾ ജനറൽ വാർഡിന്റെ വിശാലത തിരഞ്ഞെടുക്കാറില്ല.ഒറ്റമുറിയുടെ കുടുസ്സിലേക്ക്‌ മാറാറാണ്‌ പതിവ്‌.എന്റെ ശരീരം കൂടുതൽ സ്വകാര്യത ആവശ്യപ്പെടുന്നത്‌ കൊണ്ടാണത്‌.
          പക്ഷെ ഇപ്രാവശ്യം പനികൊണ്ട്‌ നാട്‌  മുഴുവൻ വിറച്ചപ്പൊൾ റൂമുകളെല്ലാം നേരത്തെ ഫുള്ളായതിനാൽ ജനറൽ വാർഡിലാണ്‌ കിടക്കേണ്ടി വന്നത്‌.വീട്ടിലേക്ക്‌ തിരിച്ചു പോരാൻ പറ്റാത്തതിനാലും പിറ്റേന്ന് തന്നെ റൂം ശരിയാക്കാമെന്ന ആശുപത്രി അധികാരികളുടെ വാക്കും വിശ്വസിച്ച്‌ ജനറൽ വാർഡിലേക്ക്‌ മാറി.
          ചുറ്റുപാടും പലതരം രോഗികളാണ്‌.പ്രായത്തിൽ ഏറിയവരും കുറഞ്ഞവരും എല്ലാമുണ്ട്‌.എന്റെ തൊട്ടടുത്ത ബെഡ്ഡിൽ ഒരമ്പത്‌ വയസ്സ്‌ തോന്നിക്കുന്ന   ഒരാളണ്‌ ഉള്ളത്‌.താടിയും മുടിയും നീട്ടിവളർത്തിയ അയാളെ കണ്ടപ്പോൾ ആദ്യമൊരു പേടി കലർന്ന അകൽച്ചയാണ്‌ തോന്നിയത്‌.
             പക്ഷെ അന്നു രാത്രി മുഴുവൻ വേദന കൊണ്ട്‌ കരയുന്ന ആ ചേട്ടനേയും ഇമവെട്ടാതെ അടുത്തിരുന്ന് ശുശ്രൂഷിക്കുന്ന ചേച്ചിയേയും കണ്ടപ്പോൾ ഒരു വല്ലാത്ത സഹതാപവും സ്നേഹവും തോന്നി.പിറ്റേന്ന്   രാവിലെ സൗകര്യപൂർവ്വം ചേച്ചിയോട്‌ ചേട്ടനെ കുറിച്ചു ചോദിച്ചറിഞ്ഞു.ആ ചേച്ചിയുടെ ഭർത്താവാണ്‌ അദ്ദേഹം.ചൊവ്വാദോഷം കൊണ്ട്‌ വളരെ വൈകിയതാണ്‌ അവരുടെ വിവാഹം നടന്നത്‌.45ഉം 49ഉം വയസ്സുള്ള അവർക്ക്‌ 8 വയസ്സുള്ള ഒരു മകനുമുണ്ട്‌.മകനെ ചേട്ടന്റെ വീട്ടിൽ ഏൽപിച്ച്‌ ആശുപത്രി വാസം തുടങ്ങിയിട്ട്‌ ദിവസങ്ങളേറെയായി.
          തെങ്ങ്‌ കയറ്റകാരനായ അദ്ദേഹം ആരോഗ്യമള്ള സമയത്ത്‌ അധ്വാനിച്ചതിൽ ഒന്നും മിച്ചം വെക്കാൻ കഴിഞ്ഞില്ല.ഒരു ചെറ്റകുടിലിലാണ്‌ താമസം.ആറുവർഷത്തിലേറായി കിടപ്പിലായ അവർക്ക്‌ രോഗം ഇനി ഒന്നും വരാൻബാക്കിയില്ല.കുന്നിന്മുകളിലുള്ള വീട്ടിലേക്ക്‌ താഴെ കിണറ്റിൽ നിന്നു വെള്ളം കോരിയെടുത്ത്‌ തലയിലും ഒക്കത്തും വെച്ച്‌ കൊണ്ട്‌ വന്നിട്ട്‌ വേണം ചേട്ടന്റെ എല്ലാ കാര്യങ്ങളും നിർവഹിച്ചു കൊടുക്കാൻ.
                                  
          ഒരു മാസത്തെ മെഡിക്കൽ കോളേജ്‌ വാസത്തിനു ശേഷം അവിടെ നിന്നു നിർബന്ധിച്ചു അവരെ ഡിസ്‌ ചാർജ്‌ ചെയ്തു.കൃത്യമായ രോഗനിർണ്ണയമോ മരുന്നോ കൊടുക്കാതെ.നീരു വന്നു വീർത്ത ശരീരവുമായി വീട്ടിലെത്തിയ ദിവസം   രാത്രി ഉറങ്ങി എന്ന് പറയാൻ ചേച്ചിക്ക്‌ കഴിയുന്നില്ല.നേരം വെളുക്കും മുമ്പ്‌ വയറു വേദനയും ശ്വാസം മുട്ടലും എല്ലം കൂടി.ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.നാലഞ്ചു ദിവസം കഴിഞ്ഞിട്ടും മാറ്റമൊന്നും ഉണ്ടാവാതായപ്പോഴാണ്‌ കുറച്ചു കൂടെ നല്ല ചികിൽസ കിട്ടാൻ ഈ ആശുപത്രിയിൽ എത്തിയത്‌.കിട്ടവുന്നിടത്തുനിന്നെല്ലാം കടം വാങ്ങി അവർ മടുത്തിട്ടുണ്ട്‌.രണ്ട്‌ പേർക്കും കൂടി ചത്തു കളയാമായിരുന്നു.മോന്റെ മുകത്തു നോക്കുമ്പോൾ അതിനും കഴിയുന്നില്ലെന്ന് പറഞ്ഞു ചേച്ചി കരഞ്ഞപ്പോൾ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതായി.
         മൂന്നഴ്ചയോളമായി ഇവിടെ വന്നിട്ട്‌.കയ്യിലുള്ള കാശെല്ലാം ഏതാണ്ട്‌ തീർന്നിട്ടുണ്ട്‌.ഇനിയെപ്പോഴാണ്‌ ബിൽ വരിക എന്ന പേടിയിലാണ്‌.അവർ ചികിൽസ മതിയാക്കി പോകാനും അവർക്കാവുന്നില്ല.ശ്വാസം മുട്ടൽ കൂടുതലാകുമ്പോൾ ഓക്സിജൻ കൊടുക്കാനും വേദന കൊണ്ട്‌ പുളയുമ്പോൾ ഇഞ്ചക്ഷനെടുക്കാനുമെല്ലാം ഇവിടെ നിന്നാലെ പറ്റൂ.
                                     ഇതാണ്‌ ചേച്ചിയുടെ കഥ.ചെറിയ ചില  അസു ഖങ്ങൾക്ക്‌ പോലും സൂപ്പർ സ്പേഷ്യാലിറ്റി ഹോസ്പിറ്റലുകളിൽ അഭയം തേടുകയും വൻ കിട ഹോട്ടലുകളിലെ നിറം പിടിപ്പിച്ച ഭക്ഷണങ്ങളുമായി അടച്ചിട്ട റൂമുകളിൽ വെടി പറഞ്ഞും മറ്റും സമയം കളയുന്ന നാം അറിയേണ്ടത്‌, ഇവരുടെ ജീവിതങ്ങളാണ്‌.
      പ്രസവം കഴിഞ്ഞ്‌ ആശുപത്രിയിലുള്ളവർക്കെല്ലാം വിലകൂടിയ ചോക്ലേറ്റുകളും മറ്റും വിതരണം ചെയ്യുന്ന നാം അറിയേണ്ടത്‌ ഒരു നേരത്തെ മരുന്നിന്‌ വഴിതേടുന്ന ഇവരെകുറിച്ചാണ്‌.
      ആനുകാലികമായി പറയട്ടേ കളിയാവേശം അതിരുകടന്നു താര രാജാക്കന്മാരുടെ ഫ്‌ ളക്സ്‌ ബോർഡുകൾ നാടുനീളെ ഉയർത്തിവെക്കുന്ന നമ്മുടെ യുവാക്കൾ അറിയേണ്ടത്‌ ചോർന്ന് ഒലിക്കുന്ന കൂരകളിൽ കഴിയുന്ന ഇവരുടെ വിശപ്പിന്റെ വിളികളാണ്‌.അറിയാമോ അതെത്ര ദയനീയമാണെന്ന്..........?
Share:

18 comments:

 1. രണ്ട്‌ പേർക്കും കൂടി ചത്തു കളയാമായിരുന്നു.മോന്റെ മുകത്തു നോക്കുമ്പോൾ അതിനും കഴിയുന്നില്ലെന്ന് പറഞ്ഞു ചേച്ചി കരഞ്ഞപ്പോൾ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതായി.
  അതെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല.
  കളിയാവേശം അതിരുകടന്നു താര രാജാക്കന്മാരുടെ ഫ്‌ ളക്സ്‌ ബോർഡുകൾ നാടുനീളെ ഉയർത്തിവെക്കുന്ന നമ്മുടെ യുവാക്കൾ അറിയേണ്ടത്‌ ചോർന്ന് ഒലിക്കുന്ന കൂരകളിൽ കഴിയുന്ന ഇവരുടെ വിശപ്പിന്റെ വിളികളാണ്‌.അറിയാമോ അതെത്ര ദയനീയമാണെന്ന്..........?
  എന്നാണ് നമ്മുടെ സമൂഹം ഇത് മനസ്സിലാക്കുക.

  ReplyDelete
 2. ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതായി.ഇനി എന്നാണ് നമ്മുടെ സമൂഹം ഇത് മനസ്സിലാക്കുക.

  ReplyDelete
 3. മാധ്യമം പത്രം വഴിയാണ് ഇവിടെയെത്തിയത്.നമ്മുടെ സമൂഹത്തില്‍ കാണേണ്ടതായ ഇത്തരം പല കാഴ്ചകളുമുണ്ട്,പക്ഷെ അത് കാണണമെങ്കിലും വേണം ഇത്തരമൊരു മനസ്സ്. നന്നയിട്ടുണ്ട് റഈസ്, ഇനിയും എഴുതുക.പിന്നെ ഫ്ലക്സ് ബോര്‍ഡും ആവേശവുമൊക്കെ ഒരു നാള്‍ തണുക്കും ,അന്നവര്‍ ദു:ഖിക്കും.ഈ വഴിക്കും വരണേ.
  പിന്നെ ഒരു കാര്യം പറയാന്‍ വിട്ടു. ഞാന്‍ സേര്‍ച്ച് ചെയ്തപ്പോള്‍ മറ്റൊരു കക്കപൊന്ന്,കാക്കയില്ല കക്ക (http://kakkaponn.cm/)കിടക്കുന്നു. പോസ്റ്റൊന്നുമായിട്ടില്ല. സൂക്ഷിക്കുക!

  ReplyDelete
 4. ഇതാണ് മോനെ നമ്മുടെ ലോകം.എല്ലാവരും നടക്കുന്നത് മേല്‍പ്പോട്ടു നോക്കിയാണ്.അതിനാല്‍ താഴെ നടക്കുന്നത് കാണാനാര്‍ക്കും കഴിയുന്നില്ല.

  ReplyDelete
 5. ##"ചെറിയ ചില അസു ഖങ്ങൾക്ക്‌ പോലും സൂപ്പർ സ്പേഷ്യാലിറ്റി ഹോസ്പിറ്റലുകളിൽ അഭയം തേടുകയും വൻ കിട ഹോട്ടലുകളിലെ നിറം പിടിപ്പിച്ച ഭക്ഷണങ്ങളുമായി അടച്ചിട്ട റൂമുകളിൽ വെടി പറഞ്ഞും മറ്റും സമയം കളയുന്ന നാം അറിയേണ്ടത്‌, ഇവരുടെ ജീവിതങ്ങളാണ്‌.
  പ്രസവം കഴിഞ്ഞ്‌ ആശുപത്രിയിലുള്ളവർക്കെല്ലാം വിലകൂടിയ ചോക്ലേറ്റുകളും മറ്റും വിതരണം ചെയ്യുന്ന നാം അറിയേണ്ടത്‌ ഒരു നേരത്തെ മരുന്നിന്‌ വഴിതേടുന്ന ഇവരെകുറിച്ചാണ്‌.## "വിവാഹം പോലെ തന്നെ പ്രസവം; ഇന്ന് എല്ലവര്‍ക്കും ആഘോഷമാണല്ലോ?

  വാല്‍കഷ്ണം:- "കേരളം പനിച്ചു വിറയ്ക്കുന്നു; ആരോഗ്യമന്ത്രി ശ്രീമതി ടീച്ചര്‍ അമേരിക്കന്‍ ടൂറില്‍."

  ReplyDelete
 6. അതെ
  പാവപെട്ടവരുടെ വേദന അറിയാത്ത പുതുതലമുറ ചെറിയ എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പേഴേക്കും തളര്‍ന്നു പോകുന്നു
  മാറ്റാം നമ്മുക്ക് നമ്മുടെ അഹങ്കാരങ്ങളെ

  ReplyDelete
 7. രോഗങ്ങളും ചികിത്സയും ചിലർക്ക് ആർഭാടങ്ങളാകുമ്പോൾ പാവങ്ങളുടെ വിഷമങ്ങൾ ആരു കാണുന്നു.

  ReplyDelete
 8. നമ്മുടെ ചുറ്റുപാടുകൾ ഒന്നും അറിയുന്നില്ല.
  അതിനു അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.കാരണം ഇതൊന്നും അവർ അറിയുന്നുണ്ടാവില്ല.
  അല്ലെങ്കിൽ എല്ലാവരും എന്തിനു ദു:ഖിക്കണം….?
  സുഖദു:ഖ സമ്മിശ്രമല്ലേ ജീവിതം.
  കുറച്ച് പോർ സുഖിക്കട്ടെ…
  ദു:ഖിക്കാൻ വിധിക്കപ്പെട്ട നമുക്ക് ദു:ഖിക്കാം.

  ReplyDelete
 9. നാടാകെ പനി കാരണം വിറകൊള്ളുന്നേരം,പനിക്കാതൊരേയൊരാള്‍ പറന്ന് നടക്കുന്നു..!
  മള്‍ട്ടിസ്പെഷ്യാലിറ്റിയില്‍ ചെന്ന് രോഗം ഭയന്ന് കിടക്കുന്ന വിലകൂടിയ രൊഗികളെ
  സന്ദര്‍ശിക്കാനുള്ള പൊങ്ങച്ചക്കാരുടെ തിക്കും തിരക്കും ക്യൂവുമൊന്നും,പാവപ്പെട്ടവരുടെ
  അഭയകേന്ദ്രമായ സര്‍ക്കാരാശുപത്രിയില് ഒരിക്കലുമുണ്ടാവില്ല!

  ReplyDelete
 10. ഞാന്‍ വിളിച്ചിരുന്നു, ഖാത്തരില്‍ നിന്നും...വീണ്ടും എഴുതുക...അകതാരില്‍ നിന്നും ഒഴുകി വരുന്ന വാക്കുകള്‍...ആശംസകള്‍

  ReplyDelete
 11. റഈസ്‌,
  മറ്റുള്ളവരുടെ ദുഃഖം മനസ്സിലാക്കാനും, അതില്‍ പങ്കു ചേരാനും സമയം കണ്ടെത്തിയാല്‍ തന്നെ നമ്മുടെ ജീവിതം സഫലമായി.നിന്‍റെ നല്ല മനസ്സിനെ അള്ളാഹു കാണാതിരിക്കില്ല.നിനക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ...
  ഇനിയും ഈ വഴി വരാം.

  എന്‍റെ ബ്ലോഗിലേക്ക് ക്ഷണിക്കുന്നു.
  www.badruism.blogspot.com

  ReplyDelete
 12. best of luck dear rahees, keep blogging...:)

  ReplyDelete
 13. വിദേശ രാജ്യങ്ങളിലെ ദിനപത്രങ്ങളില്‍ വരെ വാര്‍ത്ത‍ വന്നപ്പോള്‍ എന്‍റെ മനസ്സ് ചോദിച്ചു ആരാണാവോ ഈ റഈസ്‌(ഇന്റര്‍നാഷണല്‍) ???തേടി പിടിച്ചു വിളിച്ചു നോകിയപ്പോള്‍ മനസിലായി ഇത് ഒരു ഇന്റര്‍നാഷണല്‍ പുലി ആണെന്ന് ?????
  എല്ലാവിദ ആശംസകളും !!!!പ്രാര്‍ത്ഥനയോടെ !!!!!!!!

  ReplyDelete
 14. നന്നായി എഴുതിയിരിക്കുന്നു.ഇത്തരം ചേച്ചിമാരും ചേട്ടന്മാരും ഒരുപാടുണ്ട് റഈസേ നമ്മുടെയൊക്കെ ഇടയില്‍.അയല്‍‌പക്കത്ത് വരെ.ഒന്നും കാണാതിരിക്കാന്‍ വയ്യാത്തത്ര സമൂഹ മനസ്സാക്ഷി മരവിച്ചിരിക്കുന്നു.

  'അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ചുണ്ണുന്നവന്‍ എന്നില്‍ പെട്ടവനല്ല'(നബിവചനം).'നിന്നെ പോലെ നിന്‍റെ അയല്‍ക്കാരനേയും സ്നേഹിക്കുക'(ബൈബിള്‍).

  എന്ത് ചെയ്യാം ഇത്തരം മഹത് വചനങ്ങളൊക്കെ കേവലം ബ്ലോഗിലും സൈറ്റിലും പ്രദര്‍ശിപ്പിക്കാനുള്ള അക്ഷരക്കൂട്ടങ്ങളായി മാത്രം മാറിയില്ലേ ഈ കാലത്ത്.സമൂഹ മനസ്സാക്ഷി മാറേണ്ടതുണ്ട്.ആദ്യം മാറേണ്ടത് നമ്മുടെയൊക്കെ മനസ്സുകളും.മാധ്യമം 'ചെപ്പ്' വഴിയാണ് ഇവിടെയെത്തിയത്.റഈസിന്‍റെ ബ്ലോഗ് പരിചയപ്പെടുത്തിയതിന് 'ചെപ്പ്' ടീമിന് നന്ദി പറയുന്നു.

  റഈസിന്‍റെ വിരലുകള്‍ക്കെന്ന പോലെ ശരീരത്തിനും നാഥന്‍ ശക്തി തരട്ടെ.പ്രാര്‍ഥനകള്‍ എപ്പോഴുമുണ്ടാവും.നാട്ടിലെത്തിയാല്‍ ഇന്‍ശാ അള്ളാഹ് തീര്‍ച്ചയായും വരും കാണാന്‍.എഴുത്ത് തുടരുക.ആശംസകള്‍ :)

  ReplyDelete
 15. Dear Raees,

  Realy surprice to see your blog adress in Madyamam news paper.i am ashraf kappad

  ReplyDelete
 16. Dear Raees,
  Heard about ur blog from madhyamam daily.Congrats dear......
  YOUR BLOG IS MIGHTIER THAN THE SWORD
  Your posters can melt the frozen minds.......
  Prayers to strengthen those hands........and all........

  ReplyDelete
 17. daham vayichappol oru padu pirakottu poyi. ente kannukal niranju. ente sahodariputhranu operationu vendi thrissur jubilee mission hospitalil kathu ninna anubhavam orthu. kuttikku 2 vayassu. mon paranja pole avanu vellam polum kodukkathe iruthiyirikkukayanu. vellathinu avan chaya ennanu paranjirunnath. chaya ennu paranju karayan thudangi. ellavarodum mari mari chaya chodichu. karachil nirthan vendi njan eduth purathekku nadannu. avide pipil ninnu vellam veezhunnath avan kandu. athilekku choondi chaya ennu paranju karanju. athu kandapol samkatam sahikkathe

  ReplyDelete
 18. റഈസ്.
  വളരെ കറങ്ങി തിരിഞ്ഞാണ് ബ്ലോഗില്‍ എത്തിയത്.
  വളരെ നന്നായി.
  എഴുത്ത് തുടരുക.
  എല്ലാ ആശംസകളും.

  ReplyDelete

Facebook Profile

Popular Posts

Followers

Recent Posts