വീണ്ടും ഒരു ജൂൺ

       പുത്തൻ കുട അവനൊന്നു കൂടി തുറന്നു നോക്കി.കൊതി തീർന്നിട്ടല്ല എന്നാലും അവനത്‌ അടച്ചു വെച്ചു.നാളെ ആദ്യമായ്‌ സ്കൂളിൽ പോകുന്നതിന്റെ ത്രില്ലിലാണവൻ.ആനയുടെ ചിത്രമുള്ള പുതുമണം മാറാത്ത ആ പുസ്തകത്തിലൂടെ ഒന്ന് കണ്ണോടിച്ചു കൊണ്ട്‌ അവനത്‌ ബാഗിലേക്കെടുത്തുവെച്ചു.പുത്തൻ യൂണിഫോമിനെ ഒന്നു തൊട്ടുഴിഞ്ഞ്‌ കിടക്കയിലേക്കവൻ തിരിഞ്ഞു നടന്നു.
       നിഷ്കളങ്കമായ ആ കുഞ്ഞു മനസ്സിനോട്‌ നിങ്ങൾക്കു തോന്നുന്ന വികാരമെന്തായിരിക്കും?സ്നേഹം?വാൽസല്യം?നിങ്ങൾക്കെന്ത്‌ തോന്നിയാലും എനിക്കവനോട്‌ തോന്നുന്നത്‌ ഒരു വല്ലാത്ത സഹതാപമാണ്‌.നമുക്കത്‌ വിടാം.കാരണങ്ങൾ ഞാൻ വഴിയേ പറയാം.
       വീണ്ടും ഒരു ജൂൺ കൂടി.....വിദ്യാലയങ്ങൾ മധ്യവേനലവധി കഴിഞ്ഞ്‌ വീണ്ടും തുറക്കുന്നു.ആദ്യമായി പോകുന്നവരല്ലാത്തവർക്ക്‌ ഒരു പരോൾ കഴിഞ്ഞ ജയിൽ പുള്ളിയുടെ അവസ്ഥ.
       കണ്ടും കേട്ടും തൊട്ടും പിടിച്ചുമെല്ലാം ജീവിതതെ പഠിക്കേണ്ട സമയത്ത്‌ ഇന്നിലുപകാരപ്പെടാത്ത ചരിത്രങ്ങളും തലതിരിഞ്ഞ സിദ്ധാന്തങ്ങളും കാണാതെ പഠിച്ച്‌ തുലച്ച്‌ കളയാൻ വിധിക്കപ്പെട്ട ഒരുപാട്‌ ബാല്യങ്ങൾ ഹാ... കഷ്ടം!
       എന്തു പഠിക്കണമെന്നും എങ്ങനെ പഠിക്കണമെന്നും ഓരോരുത്തർക്കും തീരുമാനിക്കാനവസരം വരുന്ന ഒരു നാൾ ഇനിയെങ്കിലും വരുമോ....ആവോ?
       ഇതുകൊണ്ടെല്ലാമാണ്‌ നിഷ്കളങ്കനായ ആ കുഞ്ഞിനോട്‌ സഹതാപം തോന്നിയത്‌.
       എന്റെ പ്രിയപ്പെട്ട അനിയന്മാരേ...മനുഷ്യരുടെ ആത്യന്തികമായ പ്രശ്നം വയറ്‌ തന്നെയാണ്‌.വിശപ്പകറ്റാൻ നമുക്കൊരു ജോലിയും അത്യാവശ്യമാണ്‌.ഈ തല തെറിച്ചവന്റെ ഗീർവ്വാണം കേട്ടുനിന്നാൽ നിങ്ങളുടെ ആ വഴിയിൽ പ്രയാസപ്പെടേണ്ടി വരും.തല തിരിഞ്ഞു പോയ നമ്മുടെ വിദ്യാഭ്യാസ രീതിയെ കുറിച്ച്‌ പറഞ്ഞു എന്നു മാത്രം.
      പുതിയൊരദ്ധ്യായന വർഷത്തിലേക്കുകടക്കുമ്പോൾ പുതിയ പാഠഭാഗങ്ങൾ   പഠിക്കുമ്പോൾ നിങ്ങളാലോചിക്കുക,ഇതു തന്നെയാണോ ശരി?അല്ലെങ്കിൽ പിന്നെ എന്ത്‌?അതെന്തുകൊണ്ട്‌ തിരുത്തപ്പെട്ടു?
      ഉള്ളിന്റെ ഉള്ളിൽ ഒരുപാട്‌ ചോദ്യങ്ങൾ ബാക്കിയാവുമ്പോൾ നാം സ്വയം തിരിച്ചറിയാൻ തുടങ്ങും.അതിനുള്ള ഉത്തരങ്ങൾ കണ്ടെത്തുമ്പോൾ ആ തിരിച്ചറിവ്‌ പൂർണ്ണതയിലെത്തും.
      ജാതിക്കും മതത്തിനും അനുസരിച്ച്‌ ദേശസ്നേഹികളേയും തീവ്രവാദികളേയും തരം തിരിക്കപ്പെടുന്ന ഈ കാലത്ത്‌ ആ തിരിച്ചറിവ്‌ നമ്മുടെ നിലനിൽപിന്‌ കരുത്തു പകരുക മാത്രമല്ല ജീവിത ലക്ഷ്യം നേടാനും സഹായിക്കും.അങ്ങനെയായിരിക്കട്ടെ നമ്മുടെ പാഠ്യപദ്ധതികളും....എല്ലാ ഭാവുകങ്ങളും നേരുന്നു...............................  
Share:

7 comments:

 1. ശരിയാണ്.മനുഷ്യനെ തിരിച്ചറിയാത്ത പഠന രീതി.എന്തിനു പഠിക്കുന്നു എന്ന് ചോദിച്ചാല്‍ പോകറ്റ് നിറക്കാന്‍ എന്ന് മാത്രം ഉത്തരം കിട്ടുന്ന ഒരവസ്ഥ. പക്ഷെ ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ട.ഇങ്ങിനതന്നെ പോകും ലോകം.

  നല്ല ചിന്തകള്‍.ആശംസകള്‍.

  ReplyDelete
 2. അപ്പോ സ്കൂളില്‍ പോകണ്ടേ..??

  ReplyDelete
 3. ഇന്ന് സ്കൂളില്‍ പൊകുന്ന എല്ലാ കൂട്ടുകാര്‍ക്കും ആശംസകള്‍

  ReplyDelete
 4. വിദ്യാഭ്യാസം വിദ്യാഭാസത്തിലേക്ക് വഴിമാറുന്നൊ എന്ന് സംശയിക്കുന്നു ചിലരെങ്കിലും !

  ReplyDelete
 5. ..
  ഇന്നത്തെ ഏറ്റവും വലിയ വ്യവസായമല്ലെ സോദരാ തീവ്രവാദവും അതിന് കുട പിടിക്കലും.
  പാഠ്യപദ്ധതികള്‍ എന്ത് തന്നെയായാലും (അടിച്ചേല്‍പ്പിക്കുമ്പോള്‍ എന്ത് തന്നെ ആയാലും എന്നേ പറയാന്‍ കഴിയുകയുള്ളൂ) വിദ്യാഭ്യാസത്തില്‍ നിന്നും അവരവര്‍ ആര്‍ജ്ജിക്കുന്നതിലാണ് കാര്യം. വിദ്യാഭ്യാസം ആദ്യം തുടങ്ങുന്നത് വീട്ടില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നുമാണ്..
  ഈ വിഷയങ്ങളൊന്നും പറഞ്ഞാല്‍ തീരില്ല..

  ആശംസകള്‍..
  ..

  ReplyDelete

Facebook Profile

Popular Posts

Followers

Recent Posts