സ്നേഹപൂര്‍വം

വെള്ളിമുക്ക്
 26/ 05/ 2010
പ്രിയ സുഹൃത്തേ,
നന്മ നേരുന്നു.
ഞാൻ റഈസ്‌. അങ്ങനെ പറഞ്ഞാൽ എങ്ങനേയാ അല്ലേ? വിശദമായി പരിചയപ്പെടുത്താം. എല്ലാവരും എന്നെ റഈസെന്ന് വിളിക്കും. എന്നെ കുറിച്ച്‌ പറയുംബോൾ ഞാൻ വാചാലനാകും. നന്മ നിറഞ്ഞവൻ, കഠിനാധ്വാനി, പരമസുന്ദരൻ, സുദൃഢസുശീലൻ, മഹായോഗ്യൻ.. :)
പരമ ബോറൻ എന്ന് കൂടി നിങ്ങൾ മനസ്സിൽ പറയുന്നുണ്ടാകും. വിഷമിക്കേണ്ട, അസൂയക്കാർ അങ്ങനെയാണല്ലോ..!
അവർ പലതും പറയും,  ചെയ്യും,  ഇവൻ തനി കോച്ചറായിയാണ്, വൃത്തികെട്ടവനാണ്, ആളുകൾക്ക്‌ എങ്ങനെ പണിവെക്കാം എന്നതാണ് മുഖ്യ ഗവേഷണം. മരമണ്ടൻ, മണുങ്ങൂസ്‌, ബഡായി
വീരൻ, എട്ടുകാലി മമ്മൂഞ്ഞ് (പട്ടിക അപൂർണ്ണം).
ഇപ്പറഞ്ഞ കൂട്ടത്തിൽ എത്രത്തോളമുണ്ട്‌ സത്യം? അറിയില്ല. ഹോജരാജാവായ തമ്പുരാനേ ഞങ്ങളുടെ നിർമലമായ മണ്ടത്തരങ്ങളെ അങ്ങ്‌ ക്ഷമിക്കേണമേ.. എന്നൊരു പ്രാർത്ഥന അണ്ഡകാഹത്തിലേക്ക്‌ നീളുന്നു.

എന്നെ പറ്റിയുള്ള വാചകമടി നിർത്തി നമുക്ക്‌ വേറേ വല്ലതും പറയാം. സത്യം നിങ്ങൾക്ക്‌ പിന്നീട്‌ ബോധ്യപ്പെടും. നിങ്ങൾക്ക്‌ കാര്യങ്ങൾ തീരുമാനിക്കാവുന്ന ഒരു സമയമെത്തും.
ഒരു കാര്യം പറയാതിരിക്കാൻ വയ്യ. ഞാൻ ഈ ലോകത്ത്‌ പുതിയവനാ. പിറന്ന് വീണ കുട്ടിയുടെ എല്ലാ ബേജാറും നിങ്ങൾക്ക്‌ എന്നിൽ കാണാവുന്നതാണ്. നിങ്ങളുടെ സഹായമുണ്ടെങ്കിൽ ആദ്യം മുട്ടിലിഴഞ്ഞും പിന്നെ പിച്ചവെച്ച്‌ നടന്നും ഒ‍ാടിയും എനിക്ക്‌ വലുതാവാൻ കഴിയും. പണി കിട്ടി
തുടങ്ങുമ്പോള് പണിവെക്കാനും ഞാൻ പഠിക്കും. നിങ്ങൾ എന്നോടൊപ്പം ഉണ്ടാവില്ലേ...?

ഇനി ഞാനിവിടെ എത്തിയതിനെ കുറിച്ച്‌ പറയാം. ജീവിതത്തെ നമ്മൾ സാധാരണയായി ജീവിത യാത്ര എന്നാണല്ലോ പറയാറ്. ആ യാത്രയിൽ അതിന്റെ ലക്ഷ്യബോധമില്ലാത്ത വെപ്പ്രാളങ്ങളിൽ അലോചന ഇല്ലാതെ പെട്ടുഴലുകയാണ് ബഹു ഭൂരിപക്ഷം ആളുകളുമെന്ന് ഞാൻ ഏകനായി അറിയുന്നു (ഇയാൾ പുതിയ സ്വാമിയാരാണോ എന്ന ചോദ്യം അവിടിരിക്കട്ടെ സാർ!)
ഞനൊരു തിരക്കൊഴിഞ്ഞ വഴിയിലൂടെ നടക്കുകയാണ്‌. പതുക്കെ എന്നു പറയം. വേഗത തീരെയില്ല. പക്ഷെ, വഴികളിൽ ആഴമനുഭവപ്പെടുന്നുണ്ട്‌. ശരിയാണോ എന്നറിയില്ല. ഏതായാലും ആ യത്രയിൽ ക്ലിക്കി ക്ലിക്കി ഇവിടെയുമെത്തി. എന്തെങ്കിലും ചെയ്തു കളയാം എന്ന മുൻ തീരുമനങ്ങളൊന്നുമില്ല. മഹാബുദ്ധിശലികളുടെയും അത്യനുഭവശാലികളുടെയും ഇടയിൽ ഇവിടെ ഞാനെന്തു ചെയ്യും എന്നുള്ളത്‌ ഒരു ചോദ്യമണ്‌. ഉത്തരമൊന്നും എനിക്കറിയില്ല. എഴുതാനറിയുമോ എന്ന് ചോദിച്ചാൽ പേന കണ്ടാൽ കലി വരുന്ന കൂട്ടത്തിലാ. അക്ഷര വിരോധി. പിന്നെങ്ങനെ എഴുതാനാ അല്ലേ? എന്നാലും..!!

സുഹ്രുത്തെ, എനിക്കിവിടെ പിടിച്ചു നിന്നേ പറ്റൂ. കൂട്ടുകൂടാനും ചിരിക്ക്കാനും ചിന്തിക്കാനുമൊക്കെ. എഴുതാൻ അനുഭവങ്ങളുണ്ടാകണം എന്നാണ്‌ സധാരണ പറയാറ്‌. കണ്ടും കേട്ടും അറിഞ്ഞുമൊക്കെ ആണല്ലോ അനുഭവങ്ങളുണ്ടാകുക. എന്നാലിതൊക്കെ നിയന്ത്രിക്കപ്പെടുവോളം അതിനൊന്നും മെനക്കെട്ടില്ല. ഇന്നെല്ലാം നിയന്ത്രിക്കപെട്ടപ്പോൾ മുന്നിൽ വരുന്നതധികവും നിറമില്ലാത്ത കാഴ്ചകളും
അരിക്‌ പൊട്ടിപ്പോയവരുടെ സങ്കടങ്ങളുമാണ്‌. പക്ഷെ കണ്ണീരിന്റെ നനവുള്ള ആ അനുഭവങ്ങൾ പറഞ്ഞും കേൾപ്പിച്ചും ഞനിവിടെ ഉണ്ടാകും.

പ്രിയപ്പെട്ട സുഹൃത്തെ, ഇതൊക്കെയാണ്‌ ഞാനും എന്റെ വിശേഷങ്ങളും. നന്മ കാണുമ്പോൾ അഭിനന്ദിച്ചും തെറ്റുണ്ടാകുമ്പോൾ ശകാരിച്ചും എന്നോടൊപ്പമുണ്ടാവണേ...

ഇവിടെ ഇങ്ങനെ നിൽക്കുമ്പോൾ നന്ദിയോടെ ഓർക്കേണ്ട ചിലരുണ്ട്‌. അവരെ ഓർക്കാതിരിക്കുന്നത്‌ നന്ദി കേടാവും. ഇന്റർ നെറ്റിന്റെ ബാലപാഠം പറഞ്ഞു തന്ന അസ്കറിനെ, പിന്നെ ജീവിതത്തിലെ ഒരു വല്ലാത്ത ഘട്ടത്തിൽ ചിരിക്കാൻ പഠിപ്പിച്ച ഹാറൂൺക്കയെ (ഒരു നുറുങ്ങ്), എന്റെ ബ്ലോഗ്ഗ്‌ ഡിസൈൻ ചെയ്ത ഹാഷിമിനെ (കൂതറHashimܓ), പിന്നെ പേരും നാടും അറിയാത്ത ഒരു പാട്‌ സുഹൃത്തുക്കൾ, എല്ലാത്തിനും കൂടെ നിന്ന എന്റെ കുടുംബം, അതിലെല്ലാം ഉപരി ജീവിക്കാൻ പറഞ്ഞ ആ മഹാ ശക്തിയോട്‌....

സ്നേഹത്തോടെ റഈസ്
Share:

20 comments:

 1. കാക്കപ്പൊന്നിന്‍ നിറം അകമേ ശുഭ്രം !!
  മഞ്ഞളിപ്പിന്‍റെ മനം മടുപ്പിക്കാത്ത നിര്‍മാല്യം !!!
  അരങ്ങേറ്റത്തിന്‍ ഈ നുറുങ്ങിന്‍റെ“സല്യൂട്ട്” !!!!
  ബ്ലോഗുലകത്തിലേക്ക് സ്വാഗതം !
  ധീരമായി കടന്ന് വരൂ....

  ആശംസകള്‍ !!

  ReplyDelete
 2. ബൂലോകത്തിനി
  കാക്കപ്പൊന്നിന്‍
  നൈര്‍മല്യം...
  റഹീസിന്റെ അനുഭവങ്ങള്‍ ഒരുപാട് പെര്‍ക്കൊരു പാഠമാകും.അതുറപ്പാണ്. ഞങ്ങളുടെ ഹൃദയങ്ങള്‍ക്ക് ആ മനക്കാട്ടിയുടെ അല്പമെങ്കിലും പകര്‍ന്നു നല്‍കാന്‍ റഹീസിന്റെ വിരല്തുംബുകള്‍ക്ക് കഴിയട്ടെ എന്ന് പടച്ച തമ്പുരാനോട് പ്രാര്‍ഥിച്ചു കൊണ്ട്.
  പ്രിയ സുഹൃത്ത്‌.

  ReplyDelete
 3. ഒരു പുലിയായി വിലസൂ.. ഭാവുകങ്ങള്‍

  ReplyDelete
 4. nalla design .................hashim hats off

  ReplyDelete
 5. പൊന്നിനൊക്കെ ഭയങ്കര വിലയാ..അപ്പോള്‍ 'കാക്കപ്പൊന്നി'ന്‍റെ വില പറയാനുണ്ടോ..വിലപിടിപ്പുള്ള പോസ്റ്റുകള്‍ പോരട്ടെ..വലിയ ഒരു ബ്ലോഗര്‍ ആയി തീരാന്‍ ദൈവം അനുഗ്രഹിക്കട്ടെ!
  സുസ്വാഗതം....

  ReplyDelete
 6. ചെറുപ്പത്തില്‍ സംഭവിച്ച ആക്സിടെന്റും അതില്‍ പൂര്‍ണ്ണമായി തളര്‍ന്നു പോയ തന്റെ ശരീരത്തെ കുറിച്ചും.പറയുമ്പോള്‍ തനിക്കെഴുന്നേറ്റു നടക്കാന്‍ കഴിയാത്ത ഭൂമിയുടെ താളങ്ങളും തൊട്ടറിയാന്‍ കഴിയാത്ത വായുവിന്റെ ചലനങ്ങളും അവന്റെ കണ്ണ് നിറക്കുമെന്ന് ഞാന്‍ കരുതി.പക്ഷെ തല മാത്രമിളക്കാന്‍ കഴിയുന്ന അവന്‍ ജീവന്‍ തുളുമ്പുന്നുവെങ്കിലും നിശ്ചലം എന്ന് പറയാവുന്ന ജന്മങ്ങളുടെ ഉടലിനെ തോല്പിക്കുമാര് സംസാരം തുടര്‍ന്ന് കൊണ്ടേയിരുന്നു
  റഈസിനെ കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കുക

  ReplyDelete
 7. ഇതു കാക്കപ്പൊന്നല്ല! കാക്കതങ്കമെന്നൊരു വാക്കുണ്ടെങ്കിൽ അങ്ങിനെ വിളിച്ചേനെ. ഹാഷിമിന്റെ പരിചയപ്പെടുത്തല്ലില്ലാതിരുന്നെങ്കിൽ ഇവിടെയൊരു വെറും സ്വാഗതം ഒട്ടിച്ചുവെച്ചിട്ട് ഡബിൾബെല്ലടിച്ചേനെ! എന്തായാലും പരിചയപ്പെട്ടതിൽ സന്തോഷം. ബൂലോകത്തേക്ക് സുസ്വാഗാതം. ഭാവനയുടെ നിറക്കൂട്ടുകളും അനുഭവങ്ങളുടെ തീക്ഷ്ണതയും ചേർത്ത് എഴുത്ത് തുടരുക. എന്നും നന്മകൾക്കായി പ്രാർത്ഥനയോടെ...

  ReplyDelete
 8. ബൂലോകത്തേക്ക് സ്വാഗതം പറയാന്‍ മാത്രം ഞാന്‍ ആളായില്ല എങ്കിലും എന്‍റെ മനസ്സിലേക്ക് എന്‍റെ നല്ല ഒരു കൂട്ടുകാരനാവാന്‍ ഞാന്‍ സ്വാഗതം ചെയ്യുന്നു. അല്ലങ്കില്‍ എന്നെ ഒരു കൂട്ടുകാരാനായി എടുക്കാന്‍ ഞാന്‍ അപേക്ഷിക്കുന്നു. ! കൂടുതല്‍ നിന്നില്‍ നിന്നും,,, നിന്‍റെ അനുഭവത്തില്‍ നിന്നും ‍വരുന്ന ഒരോവാക്കുകള്‍ക്കുമായ് കാതോര്‍ത്തിരിക്കുന്നു

  ReplyDelete
 9. ഈ ലോകത്തേക്ക് സ്വാഗതം.
  മുഫാദിന്റെ പോസ്റ്റിലൂടെ നേരത്തെ വായിച്ചിരുന്നെങ്കിലും ഹാഷിമിന്റെ ഇപ്പൊഴത്തെ ചൂണ്ടിക്കാണിക്കലിലൂടെയാണ്‌ വ്യക്തമായത്.
  എല്ലാവിധ ആസംസകളും.

  ReplyDelete
 10. സ്വാഗതം പ്രിയ സുഹൃത്തേ ....അറിയാനും പരിചയപെടാനും കഴിഞ്ഞതില്‍ സന്തോഷം പുതിയ പോസ്റ്റിനായി ....പ്രതീക്ഷകളോടെ പ്രാര്‍ഥനകളോടെ...

  ReplyDelete
 11. ''ഇല്ല വിടില്ലൊരു കയ്യൊന്നു നോക്കാതെ-
  വെല്ലു വിളിപ്പൂ ഞാന്‍ നിന്നെ
  ജീവിതം നല്കാന്‍ മടിക്കുന്നതോക്കെയും
  ജീവിച്ചു ജീവിതത്തോട് ഞാന്‍ വാങ്ങിടും''- ചങ്ങമ്പുഴ.

  റൈസ് നമിക്കുന്നു ഞാന്‍.

  ReplyDelete
 12. തുടക്കം തന്നെ ഗംഭീരമായി.... ഇതിലും വലുതു ഇനിയും വരാനുണ്ടെന്ന് വിളിച്ചറിയുക്കുന്ന തുടക്കം...
  പ്രിയ ബ്ലുഹൃത്തെ .... വിശാലമായ ഈ ലോകത്തേക്ക് താങ്കള്‍ക്ക് സുസ്വാഗതം.

  ReplyDelete
 13. ushaushaaaaaaaaaar!

  ReplyDelete
 14. ആശംസകള്‍ !!എഴുത്ത് തുടരുക. എന്നും നന്മകൾക്കായി പ്രാർത്ഥനയോടെ

  ReplyDelete
 15. ഈ ബൂലോകത്ത്‌ ആദ്യമയി വന്ന എന്നെ സ്വീകരിച്ച എല്ലാവർക്കും നന്ദി.നിങ്ങൾ കരുതും പോലെ കാക്കപൊന്ന് മൂല്യമുള്ള ഒരു വസ്തുവല്ല.കാക്കയുമായോ പൊന്നുമായോ കുല ബന്ദം പോലുമില്ലാത്ത ഒരു തനി ഫ്രോഡ്‌.
  ഇനിയും എന്നോടൊപ്പം നിന്ന് നന്മയും തിന്മയും ചൂണ്ടികാണിക്കണേ

  ReplyDelete
 16. Post vaayikkan pattunnilla. which is font. Comment kaanam
  :-)

  welcome
  :-)

  ReplyDelete
 17. ബൂലോകം നിങ്ങളുടേത് കൂടി.. സ്വാഗതം..

  ReplyDelete
 18. Enjoyed reading...

  Keep blogging

  ReplyDelete
 19. "ปีใหม่นี้ เที่ยวไหน ดีล่ะ?>> Travel With Us"

  ReplyDelete

Facebook Profile

Popular Posts

Followers

Recent Posts