വാടകത്തൊട്ടിൽ....

            ഒരു റിവ്യൂ ആഗ്രഹിച്ചുകൊണ്ടായിരുന്നില്ല ജി.പ്രജേഷ്സെന്നിന്റെ 'വാടകത്തൊട്ടിൽ' എന്ന പുസ്തകം വായിക്കാൻ തുടങ്ങിയത്‌.അദ്ദേഹം 'മാധ്യമം' ദിനപത്രത്തിനു വേണ്ടി ചെയ്ത ഒരന്വേഷണ പരമ്പരയും അതിനെതുടർന്ന് മലയാളത്തിന്റെ പലമാധ്യമങ്ങളിലും വന്ന ലേഖനങ്ങളുടെ ഒരു സമാഹാരമ്മണ്‌ പുസ്തകം.
            ഇന്നോളം ഒരു റിവ്യൂ പോലും എഴുതിയിട്ടില്ലാത്ത ഞാൻ ആ പുസ്തകത്തെ കുറിച്ച്‌ പറഞ്ഞാൽ അതൊരു തരംതാഴ്ത്തലാകും.ആ പുസ്തകം വായിക്കതിരുന്നാൽ ഒരോ മലയാളിയും അവനോരു സംസ്കാർസമ്പന്നനാണെന്ന് അഹംങ്കരിച്ചു കൊണ്ടിരിക്കും.
             പുസ്തകത്തിൽനിന്ന് തന്നെ എടുത്താൽ "പത്ത്മാസം ചുമന്ന്നൊന്ത്‌ പ്രസവിക്കുന്നതിന്‌ കണക്ക്‌ പറഞ്ഞ്‌ കൂലിവാങ്ങാൻ ക്യൂ നിൽക്കുന്ന hi-tech അമ്മമാരുടെ ലേലംവിളികൾ കേട്ട്തഴമ്പിച്ച കാതുകളിലേക്കൊരു നേർത്ത നിലവിളി."മാതൃസ്നേഹം ക്രെഡിറ്റ്‌ കാർഡ്‌ കൊണ്ട്‌ പർച്ചേസ്‌ ചെയ്യുന്ന പുതിയ കാലത്തിന്റെ വർത്തമാനങ്ങൾ പറയുന്ന പുസ്തകം.
              സുഗതകുമാരി അവതാരിക എഴുതിയ ഈ കൃതി hi-tech ദമ്പതിമാരിൽ വ്യാപകമായികൊണ്ടിരിക്കുന്ന മക്കൾകൃഷിയെ കുറിച്ചും      ക്ലിനിക്കുകളെ കുറിച്ചും അവയുണ്ടാക്കുന്ന സാമൂഹികവിപത്തുകളെ കുറിച്ചും സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചും ഓരോരുത്തരേയും ബോധവാന്മാരാക്കാൻ പോന്നതാണ്‌.
              വന്ധ്യതാ ചികിൽസക്ക്‌ വിധേയയായി വഞ്ചിക്കപെട്ട പാലക്കാട്‌ ജില്ലയിലെ തൃത്താലക്കടുത്ത്‌ മേഴത്തൂരിലെ അനിത ജയദേവനെന്ന ഹിസ്കൂൾ അദ്ധ്യാപികയുടെ അനുഭവവും ഒരോ മനുഷ്യനും അറിഞ്ഞിരിക്കേണ്ടതാണ്‌.
Share:

ജീർണലിസം

ഒരു ലക്ഷത്തിൽ പരം കോടിരൂപയുടെ നഷ്ടം നമ്മുടെ പൊതുഖജനാവിനുണ്ടാക്കിയ 2 G Spectum        അഴിമതിയിൽ പങ്ക്ചേർന്ന  മുതിർന്ന മാധ്യമപ്രവർത്തകർ അവർ പറ്റിയ പാപത്തിന്റെ പങ്കിന്‌ പത്രധർമ്മം എന്നാണ്‌ വിഷേശിപ്പിച്ചത്‌.അങ്ങനെയൊരു പത്രധർമ്മത്തെ കുറിചാണ്‌ ഇനി പറയാൻ പോകുന്നത്‌.
ഇക്കഴിഞ്ഞ നവംബർ 18-ന്‌ കോഴിക്കോട്‌ എഡിഷൻലെ മെട്രൊമനോരമയിൽ വന്ന ഒരു വാർത്തയാണ്‌ ഈ കുറിപ്പിന്നാധാരം.അരപ്പേജ്‌ കാർട്ടൂൺ ചിത്രത്തോടൊപ്പം ഒരു മുഴുപ്പേജ്‌ വാർത്ത.ഓഗസ്റ്റ്‌ 8 ന്‌ ഹാപ്പ എക്സ്പ്രെസ്സിൽ ഗുജറാത്തിൽ നിന്ന്‌ 30 ഓളം കുട്ടികളെ കൊണ്ടുവന്നതായി ബന്ധപ്പെട്ട കേസന്വേഷണം ഇഴയുന്നതായിരുന്നു വാർത്തയിൽ.
വാർത്ത കണ്ടപ്പോഴാണ്‌ ഏതാനും മാസം മുമ്പ്‌ മാധ്യമങ്ങളിൽ ഇങ്ങനെയൊരു വാർത്ത മിന്നിമറഞ്ഞതായി ഓർത്തത്‌.അതിന്റെ ഫോള്ളൊ അപ്‌ ഒന്നും കാണാതിരുന്നപ്പോൾ തന്നെ വാർത്തയുടെ വിശ്വാസ്‌ യതിയിൽ ഒരു സംശയമുണ്ടായിരുന്നു.എന്നാൽ വീണ്ടും ഇങ്ങനെയൊരു വാർത്ത കണ്ടപ്പോൾ വാർത്തയെ കുറിച്ച്‌ കൂടുതൽ അറിയാൻ ഒരു കൗതുകം തോന്നി.തുടർന്ന്‌ നടത്തിയ അന്വ്വോഷണത്തിലാണ്‌ ഈ വാർത്തയുടെ പൂർണ്ണമായ സത്യം മനസ്സിലാക്കാൻ കഴിഞ്ഞത്‌.
ഈ വാർത്തയിൽ പറയുന്ന മാഫിയയുടെ കണ്ണി എന്നരോപിക്കപ്പെടുന്ന ആൾ കോഴിക്കോട്‌ നഗരത്തിലെ അറിയപ്പെടുന്ന ഒരു ബിസിനസ്മാനും സാമൂഹ്യപ്രവർത്തകനും ജ.ഡി.ടി Islam  ഓർഫനേജിലെ മെമ്പറുമാണ്‌.അദ്ദേഹം തന്റെ ബിസിനുസ്‌ യാത്രയിൽ കണ്ട്മുട്ടിയ ദരിദ്രായ കുഞ്ഞുങ്ങളെ കേരളത്തിന്റെ വിവിധ ഓർഫനേജുകളിൽ ചേർത്ത്‌ പഠിപ്പിക്കാൻ വേണ്ടിയാണ്‌ കൊണ്ട്‌ വന്നത്‌.ഇതിനുമുമ്പും 200-ഓളം കുട്ടികളെ അദ്ദേഹം കൊണ്ട്‌ വന്നിട്ടുണ്ട്‌.engineering,nursing    മേഖലകളിലടക്കം ആ കുട്ടികൾ പഠിക്കുന്നുമുണ്ട്‌.എന്തിന്‌, ഏതിന്‌, എന്നൊന്നും അന്വേഷിക്കാതെ പിന്നെന്തിനാണാവോ ഈ പത്രമുത്തശ്ശിയും അധികാരികളും ഈ കുഞ്ഞുങ്ങലെ ഇങ്ങനെ തട്ടിക്കളിച്ചത്‌. പത്ര വാർത്തയും 'മാഫിയക്കാരന്റെ' പത്രക്കുറിപ്പും താഴെ


Share:

ഈദ്‌ മുബാറക്‌

ത്യാഗത്തിന്റെയും വിട്ടുകൊടുക്കലിന്റെയും പാഠങ്ങൾ ലോകത്തിന്‌ പഠിപ്പിച്ച ആ മഹാ വിപ്ലവകാരികളുടെ ഓർമയുണർത്തിക്കൊണ്ട്‌ വീണ്ടും ഒരു ബലിപെരുന്നാൽ കൂടി......................
          
                                എല്ലാവർക്കും ഹൃദയം തൊട്ട പെരുന്നാൾ നന്മകൾ.............
Share:

ആദരിക്കപെടുന്നു.

    ഏകദേശം ഒരു നാലര വർഷം മുമ്പാണെന്നാണെന്റെ ഓർമ.ഒരവാർഡ്‌ ദാന ചടങ്ങിൽ(അവാർഡ്‌ വിതരണ മേള,ഈ പട്ടയ വിതരണ മേള പോലെ)പങ്കെടുക്കേണ്ടി വന്നു.ഞാനടക്കം  ഒരുപാടാളുകൾ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയിരുന്നു.ഏകദേശം ഒരു പത്ത്മുപ്പത്‌ ആളുകൾ കാണും.അവരുടെ കൂടെയുള്ളവരും എല്ലാവരും കൂടെ ആകെ ഒരു ബഹളമയമായ അന്തരീക്ഷമാണ്‌.                                                                                                                                                                      രാവിലെ പത്ത്‌ മണിക്ക്‌ തുടങ്ങാൻ നിശ്ചയിച്ച ചടങ്ങാണ്‌.11.30 കഴിഞ്ഞിട്ടും ചടങ്ങ്‌ തുടങ്ങിയിട്ടില്ല.ഏറ്റു വാങ്ങാനുള്ളവരും അവരുടെ കൂടെയുള്ളവരും സഘാടകരെന്ന് തോന്നിക്കുന്ന ചിലരും മാത്രമാണ്‌ സ്ഥലത്തുള്ളത്‌.കൊടും വേനലിലാണ്‌ ഈ പരിപാടി നടക്കുന്നത്‌.
          ഉദ്ദേശം ഒരു 12 മണിയോട്‌ കൂടി അവാർഡ്‌ വിതരണം ചെയ്യാനുള്ള മുഖ്യാതിഥികൾ എത്തിചേർന്നു.ഉടനെ തന്നെ പരിപാടി തുടങ്ങുകയും ഓരോരുത്തരെയായി വേദിയിൽ വിളിച്ചുവരുത്തുകയും ചെയ്തു.അവരിൽ നിന്നെല്ലാം എന്തൊക്കെയോ പേപ്പറുകൾ ഒപ്പിട്ടു വാങ്ങുന്നുണ്ടായിരുന്നു.പുരസ്കാരം ലഭിച്ചവർക്ക്‌ പ്രത്യേകിച്ച്‌ ഒരു ഭാവ വ്യത്യാസമൊന്നും കാണുന്നുണ്ടായിരുന്നില്ല.ചിരിയോകരച്ചിലോ ഒന്നും.ഒരവാർഡ്‌ ജേതാവിന്റെ അഹങ്കാരവും അവരിലാരിലും ഉണ്ടായിരുന്നില്ല.
           നല്ലചൂടും മറ്റും കാരണമാവാം കിട്ടിയവർകിട്ടിയവർ സ്ഥലം കാലിയാക്കിക്കൊണ്ടിരുന്നു.എന്റെ  പേരാണെങ്കിൽ ലിസ്റ്റിന്റെ ഏതാണ്ട്‌ അവസാന ഭാഗത്താണുള്ളത്‌.ഞാനാകെ അക്ഷമനായി കാത്തിരിക്കുകയാണ്.(ഞമ്മക്ക്‌ ഇമ്മാതിരി സാമാനങ്ങൾ തോനൊന്നും കിട്ടാത്തതോണ്ട്‌ കൊറചൊരു ഗമീലാണ്‌) കിട്ടിയവർ കിട്ടിയവർ പോകുന്നത്‌ കൊണ്ട്‌ ഞാൻ വാങ്ങുന്നത്‌ കാണാൻ ആരുമുണ്ടാകില്ലേ എന്നൊരു ശങ്കയുമുണ്ട്‌.
        അങ്ങനെ എന്റെ പേര്‌ വിളിക്കപെട്ടു.എന്റെ നെഞ്ചാകെ ചടപടാന്ന് ഇടിക്കാൻ തുടങ്ങി.(ഹേയ്‌....ഞമ്മളെ ഈ സഭാകമ്പേയ്‌....)വിയർത്തൊലിച്ച്‌ കൊണ്ട്‌ ഞാനും വേദിയിലെത്തി.അവിടെ കൂടിയവരിൽ ചിലരെന്തൊക്കെയോ ചോദ്യങ്ങളൊക്കെ ചോദിച്ചു.നമ്മളേക്കൊണ്ടാവുന്നത്‌ പോലെയൊക്കെ ഉത്തരം പറഞ്ഞു.അപ്പോഴേക്കും മറ്റു ചിലർ കുറേ കടലാസുമായെത്തി.വായിച്ച്‌ നോക്കാനൊന്നും നിന്നില്ല.കുറച്ച്‌ കാലമായി ഒപ്പിടൽ പതിവില്ലത്തതിനാൽ വിരലടയാളം പതിച്ച്‌ കൊടുത്തു.അപ്പൊ ഞമ്മക്കും കിട്ടി ഒരു സർട്ടിഫിക്കറ്റ്‌.
        എന്താണെന്നൊന്നും നോക്കിയില്ല.കിട്ടിയപാടെ സ്ഥലം വിട്ടു.കുറച്ച്‌ ദൂരെയെത്തി ശ്വാസഗതിയും നെഞ്ചിടിപ്പും സാധാരണ നിലയിലാപ്പോൾ കിട്ടിയ സാധനം ഒന്ന് നിവർത്തി നോക്കി.ഹോയ്‌....ഹുറേയ്‌...ആഹഹ....അവരും അംഗീകരിച്ചിരിക്കുന്നു.80% ഞമ്മളും വികലാംഗനാണെന്ന്!!!!

Share:

ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ........

                   'മാധ്യമം' ദിനപത്രത്തിൽ വന്ന (01-09-19) ഒരു വാർത്തയാണ്‌ ഈ പോസ്റ്റിനാധാരം.വാർത്ത പ്രാദേശിക പേജിലായതിനാൽ അധികമാരും കാണാനിടയില്ലത്തതിനാലും പ്രതികരിക്കണമെന്ന് തോന്നുന്നതിനാലും ഇവിടെ ഇട്ട്‌ വെക്കുന്നു.
     കേരളത്തിന്റെ പെണ്മന്ത്രി (അവരുടെ പേരിനു ഒരുപാട്‌ നല്ല അർത്ഥ്ങ്ങളുള്ളത്‌ കൊണ്ടും അവരതിന്‌ അർഹരല്ലാത്തത്‌ കൊണ്ടും ഇവിടെ ഉദ്ധരിക്കുന്നില്ല)കുറ്റിപ്പുറം തവനൂറിൽ സാമൂഹികക്ഷേമ വകുപ്പു നിർമിക്കുന്ന പ്രതീക്ഷഭവന്റെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങാണ്‌ ലൊക്കേഷൻ.12 മണിക്ക്‌ നിശ്ചയിച്ച ചടങ്ങിന്‌ മന്ത്രിയെത്തിയത്‌ വൈകുന്നേരം 4 മണിക്ക്‌.12 മണിക്ക്‌ മന്ത്രിയെത്തുമെന്ന് കരുതി വൃദ്ധരും രോഗികളുമായ അന്തേവാസികളെ 11 മണിക്ക്‌ തന്നെ സ്ഥലത്ത്‌ എത്തിച്ചിരുന്നു.
     പ്രിയപ്പെട്ട മന്ത്രീ......,ദൈവമെന്ന അസ്ഥിത്വത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു(നിങ്ങൾക്കതുണ്ടോ എന്നറിയില്ല,എന്നാലും)ഇതിന്‌ ദൈവം തന്നിരിക്കും.*********************************** വാർത്ത താഴെ******************************
കുറ്റിപ്പുറം: നാല് മണിക്കൂര്‍ വൈകി യെത്തിയ മന്ത്രിയെ കാത്ത് തവനൂര്‍ പ്രതീക്ഷഭവനിലെയും വൃദ്ധസദനത്തിലെയും അന്തേവാസികള്‍  വലഞ്ഞു. പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിനാണ് ആരോഗ്യ-സാമൂഹികക്ഷേമ മന്ത്രി പി.കെ ശ്രീമതി പ്രഖ്യാപിച്ചിരുന്ന സമയത്തില്‍ നിന്ന് നാല് മണിക്കൂര്‍ വൈകിയെത്തിയത്. 


വൈകിയതിന്റെ കാരണമോ ക്ഷമയോ ചോദിക്കാതെ സംസാരം തുടങ്ങിയത് അമര്‍ഷത്തിനിടയാക്കി. വൃദ്ധസദനം, പ്രതിക്ഷാഭവന്‍, റെസ്‌ക്യുഹോം, തുടങ്ങിയ സ്ഥാപനത്തിലെ അന്തേവാസികളുടെയും കുടുംബശ്രീ, ആശ പ്രവര്‍ത്തകരുടെയും സംഘാടകരുടെയും ക്ഷമയാണ് നാലുമണിക്കൂറിലേറെ കാത്തിരിപ്പിച്ച് മന്ത്രി പരീക്ഷിച്ചത്. 


12 മണിക്ക് ശിലാസ്ഥാപന ചടങ്ങ് തുടങ്ങുമെന്ന് പ്രതീക്ഷിച്ച് അന്തേവാസികളെ 11 മണിക്ക് തന്നെ ഉദ്ഘാടന വേദിയിലെത്തിച്ചിരുന്നു. എന്നാല്‍ നാലുമണിയോടെയാണ് മന്ത്രി സ്ഥലത്തെത്തിയത്. മന്ത്രി 12 ന് എത്തുമെന്ന പ്രതീക്ഷയില്‍ ജില്ലാകലക്ടര്‍ എം.സി. മോഹന്‍ദാസ് സ്ഥലത്തെത്തിയെങ്കിലും മന്ത്രി വൈകുമെന്നുറപ്പായതോടെ അദ്ദേഹം മടങ്ങിപ്പോയിരുന്നു. ചടങ്ങിന് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും മന്ത്രി താല്‍പര്യം കാണിച്ചില്ല.
Share:

ഇരട്ടത്താപ്പ്‌
ഒരു സുഹൃത്തിന്റെ മെയിലിൽ നിന്ന് കിട്ടിയത്‌.നിങ്ങളെ കാണിക്കണമെന്നു തോന്നി.അതുകൊണ്ട്‌ ഇവിടെ പോസ്റ്റുന്നു
Share:

പേടിക്കണോ നാം ദൈവത്തെ....?

             ഏതാണ്ട്‌ ഒരു വർഷം മുമ്പ്‌ പ്രിയപ്പെട്ട ഒരു സുഹൃത്തിന്റെ ഒരപ്രതീക്ഷിത ഫോൺ കാൾ.അസമയത്തായതിനാലും ഉറക്കംതൂങ്ങിയതിനാലും ഇതെന്തിനാണാവോ എന്ന് കരുതിയാണ് ഫോണെടുത്തത്‌.ശരാശരിക്കാരനായ എന്റെ യുക്തിക്ക്‌ നിരക്കാത്ത പലകാര്യങ്ങളും അവതരിപ്പിക്കാനും ചർച്ച ചെയ്യാനും അദ്ദേഹം അസമയാങ്ങളിലാണ് വിളിക്കാറ്.
             ഫോണെടുത്ത്‌ സംസാരിച്ച്‌ തുടങ്ങി.കുറച്ച്‌ കഴിഞ്ഞപ്പോൾ  അദ്ദേഹം ആ ചോദ്യം എന്നിലിട്ട്‌ വെച്ചു.ആദ്യം പ്രത്യേകിച്ചൊന്നും തോന്നാതിരുന്ന എനിക്ക്‌ ഒരു വർഷത്തിനപ്പുറവം അതിനുള്ള ഉത്തരത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല.അതിനുത്തരം  കിട്ടുമോ എന്നറിയാനാണ് ഇപ്പോൾ ഈ പോസ്റ്റ്‌.
            ആമുഖം വിട്ട്‌ കാര്യത്തിലേക്ക്‌ വരാം.അന്നദ്ദേഹം ചോദിച്ചതിതായിരുന്നു...."ദൈവത്തോട്‌ മനുഷ്യനുണ്ടാവേണ്ട വികാരം എന്താവണം?ദൈവത്തെ നാം ഭയക്കേണ്ടതുണ്ടോ?ഒരു പാട്‌ അനുഗ്രഹങ്ങൾ ചെയ്തു തന്ന ദൈവത്തെ നാം എന്തിന് പേടിക്കണം?ദൈവത്തോട്‌ ഏറ്റവും അടുത്തവനാവണം എന്ന് ഉപദേശിക്കുന്ന ആളുകൾ തന്നെ ദൈവത്തെ ഭയപ്പെടണമെന്നും പറയുന്നു.നാം ഭയപ്പെടുന്ന ഒരു വസ്തുവിനോട്‌ അല്ലെങ്കിൽ ഒരസ്ഥിത്വത്തോട്‌ നമുക്കെങ്ങനെ അടുക്കാനാവും.............

Share:

GOD'S OWN COUNTRY


                          PHOTOS:ANWAR VELIMUKKU
Share:

കാഴ്ച

          സധാരണയായി ഹോസ്പിറ്റലുകളിൽ അഡ്മിറ്റ്‌ ചെയ്യേണ്ടി വരുമ്പോൾ ജനറൽ വാർഡിന്റെ വിശാലത തിരഞ്ഞെടുക്കാറില്ല.ഒറ്റമുറിയുടെ കുടുസ്സിലേക്ക്‌ മാറാറാണ്‌ പതിവ്‌.എന്റെ ശരീരം കൂടുതൽ സ്വകാര്യത ആവശ്യപ്പെടുന്നത്‌ കൊണ്ടാണത്‌.
          പക്ഷെ ഇപ്രാവശ്യം പനികൊണ്ട്‌ നാട്‌  മുഴുവൻ വിറച്ചപ്പൊൾ റൂമുകളെല്ലാം നേരത്തെ ഫുള്ളായതിനാൽ ജനറൽ വാർഡിലാണ്‌ കിടക്കേണ്ടി വന്നത്‌.വീട്ടിലേക്ക്‌ തിരിച്ചു പോരാൻ പറ്റാത്തതിനാലും പിറ്റേന്ന് തന്നെ റൂം ശരിയാക്കാമെന്ന ആശുപത്രി അധികാരികളുടെ വാക്കും വിശ്വസിച്ച്‌ ജനറൽ വാർഡിലേക്ക്‌ മാറി.
          ചുറ്റുപാടും പലതരം രോഗികളാണ്‌.പ്രായത്തിൽ ഏറിയവരും കുറഞ്ഞവരും എല്ലാമുണ്ട്‌.എന്റെ തൊട്ടടുത്ത ബെഡ്ഡിൽ ഒരമ്പത്‌ വയസ്സ്‌ തോന്നിക്കുന്ന   ഒരാളണ്‌ ഉള്ളത്‌.താടിയും മുടിയും നീട്ടിവളർത്തിയ അയാളെ കണ്ടപ്പോൾ ആദ്യമൊരു പേടി കലർന്ന അകൽച്ചയാണ്‌ തോന്നിയത്‌.
             പക്ഷെ അന്നു രാത്രി മുഴുവൻ വേദന കൊണ്ട്‌ കരയുന്ന ആ ചേട്ടനേയും ഇമവെട്ടാതെ അടുത്തിരുന്ന് ശുശ്രൂഷിക്കുന്ന ചേച്ചിയേയും കണ്ടപ്പോൾ ഒരു വല്ലാത്ത സഹതാപവും സ്നേഹവും തോന്നി.പിറ്റേന്ന്   രാവിലെ സൗകര്യപൂർവ്വം ചേച്ചിയോട്‌ ചേട്ടനെ കുറിച്ചു ചോദിച്ചറിഞ്ഞു.ആ ചേച്ചിയുടെ ഭർത്താവാണ്‌ അദ്ദേഹം.ചൊവ്വാദോഷം കൊണ്ട്‌ വളരെ വൈകിയതാണ്‌ അവരുടെ വിവാഹം നടന്നത്‌.45ഉം 49ഉം വയസ്സുള്ള അവർക്ക്‌ 8 വയസ്സുള്ള ഒരു മകനുമുണ്ട്‌.മകനെ ചേട്ടന്റെ വീട്ടിൽ ഏൽപിച്ച്‌ ആശുപത്രി വാസം തുടങ്ങിയിട്ട്‌ ദിവസങ്ങളേറെയായി.
          തെങ്ങ്‌ കയറ്റകാരനായ അദ്ദേഹം ആരോഗ്യമള്ള സമയത്ത്‌ അധ്വാനിച്ചതിൽ ഒന്നും മിച്ചം വെക്കാൻ കഴിഞ്ഞില്ല.ഒരു ചെറ്റകുടിലിലാണ്‌ താമസം.ആറുവർഷത്തിലേറായി കിടപ്പിലായ അവർക്ക്‌ രോഗം ഇനി ഒന്നും വരാൻബാക്കിയില്ല.കുന്നിന്മുകളിലുള്ള വീട്ടിലേക്ക്‌ താഴെ കിണറ്റിൽ നിന്നു വെള്ളം കോരിയെടുത്ത്‌ തലയിലും ഒക്കത്തും വെച്ച്‌ കൊണ്ട്‌ വന്നിട്ട്‌ വേണം ചേട്ടന്റെ എല്ലാ കാര്യങ്ങളും നിർവഹിച്ചു കൊടുക്കാൻ.
                                  
          ഒരു മാസത്തെ മെഡിക്കൽ കോളേജ്‌ വാസത്തിനു ശേഷം അവിടെ നിന്നു നിർബന്ധിച്ചു അവരെ ഡിസ്‌ ചാർജ്‌ ചെയ്തു.കൃത്യമായ രോഗനിർണ്ണയമോ മരുന്നോ കൊടുക്കാതെ.നീരു വന്നു വീർത്ത ശരീരവുമായി വീട്ടിലെത്തിയ ദിവസം   രാത്രി ഉറങ്ങി എന്ന് പറയാൻ ചേച്ചിക്ക്‌ കഴിയുന്നില്ല.നേരം വെളുക്കും മുമ്പ്‌ വയറു വേദനയും ശ്വാസം മുട്ടലും എല്ലം കൂടി.ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.നാലഞ്ചു ദിവസം കഴിഞ്ഞിട്ടും മാറ്റമൊന്നും ഉണ്ടാവാതായപ്പോഴാണ്‌ കുറച്ചു കൂടെ നല്ല ചികിൽസ കിട്ടാൻ ഈ ആശുപത്രിയിൽ എത്തിയത്‌.കിട്ടവുന്നിടത്തുനിന്നെല്ലാം കടം വാങ്ങി അവർ മടുത്തിട്ടുണ്ട്‌.രണ്ട്‌ പേർക്കും കൂടി ചത്തു കളയാമായിരുന്നു.മോന്റെ മുകത്തു നോക്കുമ്പോൾ അതിനും കഴിയുന്നില്ലെന്ന് പറഞ്ഞു ചേച്ചി കരഞ്ഞപ്പോൾ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതായി.
         മൂന്നഴ്ചയോളമായി ഇവിടെ വന്നിട്ട്‌.കയ്യിലുള്ള കാശെല്ലാം ഏതാണ്ട്‌ തീർന്നിട്ടുണ്ട്‌.ഇനിയെപ്പോഴാണ്‌ ബിൽ വരിക എന്ന പേടിയിലാണ്‌.അവർ ചികിൽസ മതിയാക്കി പോകാനും അവർക്കാവുന്നില്ല.ശ്വാസം മുട്ടൽ കൂടുതലാകുമ്പോൾ ഓക്സിജൻ കൊടുക്കാനും വേദന കൊണ്ട്‌ പുളയുമ്പോൾ ഇഞ്ചക്ഷനെടുക്കാനുമെല്ലാം ഇവിടെ നിന്നാലെ പറ്റൂ.
                                     ഇതാണ്‌ ചേച്ചിയുടെ കഥ.ചെറിയ ചില  അസു ഖങ്ങൾക്ക്‌ പോലും സൂപ്പർ സ്പേഷ്യാലിറ്റി ഹോസ്പിറ്റലുകളിൽ അഭയം തേടുകയും വൻ കിട ഹോട്ടലുകളിലെ നിറം പിടിപ്പിച്ച ഭക്ഷണങ്ങളുമായി അടച്ചിട്ട റൂമുകളിൽ വെടി പറഞ്ഞും മറ്റും സമയം കളയുന്ന നാം അറിയേണ്ടത്‌, ഇവരുടെ ജീവിതങ്ങളാണ്‌.
      പ്രസവം കഴിഞ്ഞ്‌ ആശുപത്രിയിലുള്ളവർക്കെല്ലാം വിലകൂടിയ ചോക്ലേറ്റുകളും മറ്റും വിതരണം ചെയ്യുന്ന നാം അറിയേണ്ടത്‌ ഒരു നേരത്തെ മരുന്നിന്‌ വഴിതേടുന്ന ഇവരെകുറിച്ചാണ്‌.
      ആനുകാലികമായി പറയട്ടേ കളിയാവേശം അതിരുകടന്നു താര രാജാക്കന്മാരുടെ ഫ്‌ ളക്സ്‌ ബോർഡുകൾ നാടുനീളെ ഉയർത്തിവെക്കുന്ന നമ്മുടെ യുവാക്കൾ അറിയേണ്ടത്‌ ചോർന്ന് ഒലിക്കുന്ന കൂരകളിൽ കഴിയുന്ന ഇവരുടെ വിശപ്പിന്റെ വിളികളാണ്‌.അറിയാമോ അതെത്ര ദയനീയമാണെന്ന്..........?
Share:

കളിയാട്ടകാഴ്ചകൾ                                    ഫോട്ടോ:അൻവർ വെളിമുക്ക്‌
മലബാറിലെ ക്ഷേത്രോൽസവങ്ങളുടെ സമാപനമാണ്‌ കോഴിക്കളിയാട്ടം.എടവത്തിലെ രണ്ടാം വെള്ളിയാഴ്ച്‌ യിലാണ്‌ ഇതു നടക്കറ്‌.പൊയ്‌ കുതിരയെ എഴുന്നള്ളിക്കലും കോഴിക്കുരുതിയുമാണ്‌ പ്രധാന ചടങ്ങുകൾ.മഴക്കാലം അടുത്തുള്ളതിനാൽ വിത്തുൽപന്നങ്ങൾ അടക്കമുള്ളവയുടെ ഒരു വൻ വ്യാപാര മേള കൂടിയാണു കളിയാട്ടം.അതുകൊണ്ടു തന്നെ ജാതിമത വ്യത്യാസങ്ങൾക്കപ്പുറം അതൊരു നാടിന്റെ ഉത്സവമാകുന്നു.
Share:

വീണ്ടും ഒരു ജൂൺ

       പുത്തൻ കുട അവനൊന്നു കൂടി തുറന്നു നോക്കി.കൊതി തീർന്നിട്ടല്ല എന്നാലും അവനത്‌ അടച്ചു വെച്ചു.നാളെ ആദ്യമായ്‌ സ്കൂളിൽ പോകുന്നതിന്റെ ത്രില്ലിലാണവൻ.ആനയുടെ ചിത്രമുള്ള പുതുമണം മാറാത്ത ആ പുസ്തകത്തിലൂടെ ഒന്ന് കണ്ണോടിച്ചു കൊണ്ട്‌ അവനത്‌ ബാഗിലേക്കെടുത്തുവെച്ചു.പുത്തൻ യൂണിഫോമിനെ ഒന്നു തൊട്ടുഴിഞ്ഞ്‌ കിടക്കയിലേക്കവൻ തിരിഞ്ഞു നടന്നു.
       നിഷ്കളങ്കമായ ആ കുഞ്ഞു മനസ്സിനോട്‌ നിങ്ങൾക്കു തോന്നുന്ന വികാരമെന്തായിരിക്കും?സ്നേഹം?വാൽസല്യം?നിങ്ങൾക്കെന്ത്‌ തോന്നിയാലും എനിക്കവനോട്‌ തോന്നുന്നത്‌ ഒരു വല്ലാത്ത സഹതാപമാണ്‌.നമുക്കത്‌ വിടാം.കാരണങ്ങൾ ഞാൻ വഴിയേ പറയാം.
       വീണ്ടും ഒരു ജൂൺ കൂടി.....വിദ്യാലയങ്ങൾ മധ്യവേനലവധി കഴിഞ്ഞ്‌ വീണ്ടും തുറക്കുന്നു.ആദ്യമായി പോകുന്നവരല്ലാത്തവർക്ക്‌ ഒരു പരോൾ കഴിഞ്ഞ ജയിൽ പുള്ളിയുടെ അവസ്ഥ.
       കണ്ടും കേട്ടും തൊട്ടും പിടിച്ചുമെല്ലാം ജീവിതതെ പഠിക്കേണ്ട സമയത്ത്‌ ഇന്നിലുപകാരപ്പെടാത്ത ചരിത്രങ്ങളും തലതിരിഞ്ഞ സിദ്ധാന്തങ്ങളും കാണാതെ പഠിച്ച്‌ തുലച്ച്‌ കളയാൻ വിധിക്കപ്പെട്ട ഒരുപാട്‌ ബാല്യങ്ങൾ ഹാ... കഷ്ടം!
       എന്തു പഠിക്കണമെന്നും എങ്ങനെ പഠിക്കണമെന്നും ഓരോരുത്തർക്കും തീരുമാനിക്കാനവസരം വരുന്ന ഒരു നാൾ ഇനിയെങ്കിലും വരുമോ....ആവോ?
       ഇതുകൊണ്ടെല്ലാമാണ്‌ നിഷ്കളങ്കനായ ആ കുഞ്ഞിനോട്‌ സഹതാപം തോന്നിയത്‌.
       എന്റെ പ്രിയപ്പെട്ട അനിയന്മാരേ...മനുഷ്യരുടെ ആത്യന്തികമായ പ്രശ്നം വയറ്‌ തന്നെയാണ്‌.വിശപ്പകറ്റാൻ നമുക്കൊരു ജോലിയും അത്യാവശ്യമാണ്‌.ഈ തല തെറിച്ചവന്റെ ഗീർവ്വാണം കേട്ടുനിന്നാൽ നിങ്ങളുടെ ആ വഴിയിൽ പ്രയാസപ്പെടേണ്ടി വരും.തല തിരിഞ്ഞു പോയ നമ്മുടെ വിദ്യാഭ്യാസ രീതിയെ കുറിച്ച്‌ പറഞ്ഞു എന്നു മാത്രം.
      പുതിയൊരദ്ധ്യായന വർഷത്തിലേക്കുകടക്കുമ്പോൾ പുതിയ പാഠഭാഗങ്ങൾ   പഠിക്കുമ്പോൾ നിങ്ങളാലോചിക്കുക,ഇതു തന്നെയാണോ ശരി?അല്ലെങ്കിൽ പിന്നെ എന്ത്‌?അതെന്തുകൊണ്ട്‌ തിരുത്തപ്പെട്ടു?
      ഉള്ളിന്റെ ഉള്ളിൽ ഒരുപാട്‌ ചോദ്യങ്ങൾ ബാക്കിയാവുമ്പോൾ നാം സ്വയം തിരിച്ചറിയാൻ തുടങ്ങും.അതിനുള്ള ഉത്തരങ്ങൾ കണ്ടെത്തുമ്പോൾ ആ തിരിച്ചറിവ്‌ പൂർണ്ണതയിലെത്തും.
      ജാതിക്കും മതത്തിനും അനുസരിച്ച്‌ ദേശസ്നേഹികളേയും തീവ്രവാദികളേയും തരം തിരിക്കപ്പെടുന്ന ഈ കാലത്ത്‌ ആ തിരിച്ചറിവ്‌ നമ്മുടെ നിലനിൽപിന്‌ കരുത്തു പകരുക മാത്രമല്ല ജീവിത ലക്ഷ്യം നേടാനും സഹായിക്കും.അങ്ങനെയായിരിക്കട്ടെ നമ്മുടെ പാഠ്യപദ്ധതികളും....എല്ലാ ഭാവുകങ്ങളും നേരുന്നു...............................  
Share:

സ്നേഹപൂര്‍വം

വെള്ളിമുക്ക്
 26/ 05/ 2010
പ്രിയ സുഹൃത്തേ,
നന്മ നേരുന്നു.
ഞാൻ റഈസ്‌. അങ്ങനെ പറഞ്ഞാൽ എങ്ങനേയാ അല്ലേ? വിശദമായി പരിചയപ്പെടുത്താം. എല്ലാവരും എന്നെ റഈസെന്ന് വിളിക്കും. എന്നെ കുറിച്ച്‌ പറയുംബോൾ ഞാൻ വാചാലനാകും. നന്മ നിറഞ്ഞവൻ, കഠിനാധ്വാനി, പരമസുന്ദരൻ, സുദൃഢസുശീലൻ, മഹായോഗ്യൻ.. :)
പരമ ബോറൻ എന്ന് കൂടി നിങ്ങൾ മനസ്സിൽ പറയുന്നുണ്ടാകും. വിഷമിക്കേണ്ട, അസൂയക്കാർ അങ്ങനെയാണല്ലോ..!
അവർ പലതും പറയും,  ചെയ്യും,  ഇവൻ തനി കോച്ചറായിയാണ്, വൃത്തികെട്ടവനാണ്, ആളുകൾക്ക്‌ എങ്ങനെ പണിവെക്കാം എന്നതാണ് മുഖ്യ ഗവേഷണം. മരമണ്ടൻ, മണുങ്ങൂസ്‌, ബഡായി
വീരൻ, എട്ടുകാലി മമ്മൂഞ്ഞ് (പട്ടിക അപൂർണ്ണം).
ഇപ്പറഞ്ഞ കൂട്ടത്തിൽ എത്രത്തോളമുണ്ട്‌ സത്യം? അറിയില്ല. ഹോജരാജാവായ തമ്പുരാനേ ഞങ്ങളുടെ നിർമലമായ മണ്ടത്തരങ്ങളെ അങ്ങ്‌ ക്ഷമിക്കേണമേ.. എന്നൊരു പ്രാർത്ഥന അണ്ഡകാഹത്തിലേക്ക്‌ നീളുന്നു.

എന്നെ പറ്റിയുള്ള വാചകമടി നിർത്തി നമുക്ക്‌ വേറേ വല്ലതും പറയാം. സത്യം നിങ്ങൾക്ക്‌ പിന്നീട്‌ ബോധ്യപ്പെടും. നിങ്ങൾക്ക്‌ കാര്യങ്ങൾ തീരുമാനിക്കാവുന്ന ഒരു സമയമെത്തും.
ഒരു കാര്യം പറയാതിരിക്കാൻ വയ്യ. ഞാൻ ഈ ലോകത്ത്‌ പുതിയവനാ. പിറന്ന് വീണ കുട്ടിയുടെ എല്ലാ ബേജാറും നിങ്ങൾക്ക്‌ എന്നിൽ കാണാവുന്നതാണ്. നിങ്ങളുടെ സഹായമുണ്ടെങ്കിൽ ആദ്യം മുട്ടിലിഴഞ്ഞും പിന്നെ പിച്ചവെച്ച്‌ നടന്നും ഒ‍ാടിയും എനിക്ക്‌ വലുതാവാൻ കഴിയും. പണി കിട്ടി
തുടങ്ങുമ്പോള് പണിവെക്കാനും ഞാൻ പഠിക്കും. നിങ്ങൾ എന്നോടൊപ്പം ഉണ്ടാവില്ലേ...?

ഇനി ഞാനിവിടെ എത്തിയതിനെ കുറിച്ച്‌ പറയാം. ജീവിതത്തെ നമ്മൾ സാധാരണയായി ജീവിത യാത്ര എന്നാണല്ലോ പറയാറ്. ആ യാത്രയിൽ അതിന്റെ ലക്ഷ്യബോധമില്ലാത്ത വെപ്പ്രാളങ്ങളിൽ അലോചന ഇല്ലാതെ പെട്ടുഴലുകയാണ് ബഹു ഭൂരിപക്ഷം ആളുകളുമെന്ന് ഞാൻ ഏകനായി അറിയുന്നു (ഇയാൾ പുതിയ സ്വാമിയാരാണോ എന്ന ചോദ്യം അവിടിരിക്കട്ടെ സാർ!)
ഞനൊരു തിരക്കൊഴിഞ്ഞ വഴിയിലൂടെ നടക്കുകയാണ്‌. പതുക്കെ എന്നു പറയം. വേഗത തീരെയില്ല. പക്ഷെ, വഴികളിൽ ആഴമനുഭവപ്പെടുന്നുണ്ട്‌. ശരിയാണോ എന്നറിയില്ല. ഏതായാലും ആ യത്രയിൽ ക്ലിക്കി ക്ലിക്കി ഇവിടെയുമെത്തി. എന്തെങ്കിലും ചെയ്തു കളയാം എന്ന മുൻ തീരുമനങ്ങളൊന്നുമില്ല. മഹാബുദ്ധിശലികളുടെയും അത്യനുഭവശാലികളുടെയും ഇടയിൽ ഇവിടെ ഞാനെന്തു ചെയ്യും എന്നുള്ളത്‌ ഒരു ചോദ്യമണ്‌. ഉത്തരമൊന്നും എനിക്കറിയില്ല. എഴുതാനറിയുമോ എന്ന് ചോദിച്ചാൽ പേന കണ്ടാൽ കലി വരുന്ന കൂട്ടത്തിലാ. അക്ഷര വിരോധി. പിന്നെങ്ങനെ എഴുതാനാ അല്ലേ? എന്നാലും..!!

സുഹ്രുത്തെ, എനിക്കിവിടെ പിടിച്ചു നിന്നേ പറ്റൂ. കൂട്ടുകൂടാനും ചിരിക്ക്കാനും ചിന്തിക്കാനുമൊക്കെ. എഴുതാൻ അനുഭവങ്ങളുണ്ടാകണം എന്നാണ്‌ സധാരണ പറയാറ്‌. കണ്ടും കേട്ടും അറിഞ്ഞുമൊക്കെ ആണല്ലോ അനുഭവങ്ങളുണ്ടാകുക. എന്നാലിതൊക്കെ നിയന്ത്രിക്കപ്പെടുവോളം അതിനൊന്നും മെനക്കെട്ടില്ല. ഇന്നെല്ലാം നിയന്ത്രിക്കപെട്ടപ്പോൾ മുന്നിൽ വരുന്നതധികവും നിറമില്ലാത്ത കാഴ്ചകളും
അരിക്‌ പൊട്ടിപ്പോയവരുടെ സങ്കടങ്ങളുമാണ്‌. പക്ഷെ കണ്ണീരിന്റെ നനവുള്ള ആ അനുഭവങ്ങൾ പറഞ്ഞും കേൾപ്പിച്ചും ഞനിവിടെ ഉണ്ടാകും.

പ്രിയപ്പെട്ട സുഹൃത്തെ, ഇതൊക്കെയാണ്‌ ഞാനും എന്റെ വിശേഷങ്ങളും. നന്മ കാണുമ്പോൾ അഭിനന്ദിച്ചും തെറ്റുണ്ടാകുമ്പോൾ ശകാരിച്ചും എന്നോടൊപ്പമുണ്ടാവണേ...

ഇവിടെ ഇങ്ങനെ നിൽക്കുമ്പോൾ നന്ദിയോടെ ഓർക്കേണ്ട ചിലരുണ്ട്‌. അവരെ ഓർക്കാതിരിക്കുന്നത്‌ നന്ദി കേടാവും. ഇന്റർ നെറ്റിന്റെ ബാലപാഠം പറഞ്ഞു തന്ന അസ്കറിനെ, പിന്നെ ജീവിതത്തിലെ ഒരു വല്ലാത്ത ഘട്ടത്തിൽ ചിരിക്കാൻ പഠിപ്പിച്ച ഹാറൂൺക്കയെ (ഒരു നുറുങ്ങ്), എന്റെ ബ്ലോഗ്ഗ്‌ ഡിസൈൻ ചെയ്ത ഹാഷിമിനെ (കൂതറHashimܓ), പിന്നെ പേരും നാടും അറിയാത്ത ഒരു പാട്‌ സുഹൃത്തുക്കൾ, എല്ലാത്തിനും കൂടെ നിന്ന എന്റെ കുടുംബം, അതിലെല്ലാം ഉപരി ജീവിക്കാൻ പറഞ്ഞ ആ മഹാ ശക്തിയോട്‌....

സ്നേഹത്തോടെ റഈസ്
Share:

Facebook Profile

Popular Posts

Followers

Recent Posts